"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 390: വരി 390:
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥിനികൾ==
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥിനികൾ==


ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിനികൾ സമൂഹത്തിൻറെ നാനാതുറകളിൽ ഇന്ത്യക്കകത്തും പുറത്തും സേവനമനുഷ്ഠിക്കുന്നു എന്നുള്ളത് അഭിമാനകരമായ ഒരു നേട്ടം തന്നെയാണ്.ജസ്റ്റിസ് ലക്ഷ്മിക്കുട്ടി (മെമ്പർ, മനുഷ്യാവകാശ കമ്മീഷൻ ), ഡോ.ജി.സരസ്വതി അമ്മ (റിട്ട. റീഡർ , ഡിപ്പാർട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി-യൂണിവേഴ്സിറ്റി ഓഫ് കേരള, പി. ഇന്ദിര (എക്സിക്യൂട്ടീവ് എൻജിനിയർ - പി.ഡബ്ള്യൂ.ഡി, ഡോ. സിമി, പ്രശസ്ത ചലച്ചിത്ര നടി ശ്രീമതി.ശ്രീലത (പൂജക്കെടുക്കാത്ത പൂക്കൾ ) , ശ്രീമതി.ഉഷ നന്ദിനി (നഗരമേ നന്ദി, ഓളവും തീരവും), ശ്രീമതി പാറുക്കുട്ടി (നാടക നടി ) ശ്രീമതി. സൗമ്യ (അസിസ്റ്റന്റ് പ്രാഫസർ (യൂണിവേഴ്സിറ്റി കോളേജ്) ഇവർ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.തൃശൂർ മെഡിക്കൽ കോളേജിലെ  ഒഫ്താൽമോളജിസ്റ്റായ ഡോക്ടർ പപ്പ 1988 ബാച്ചിലെ എസ്എസ്എൽസി  ഒന്നാം റാങ്കുകാരിയും ഈ  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും ആയിരുന്നു.ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് കോർപ്പറേഷൻ ഡയറക്ടർ ആയ ശ്രീമതി ഷമീമ 1987 ബാച്ചിലെ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിനിയായിരുന്നു. ഇന്ത്യൻ റെയിൽവേ സർവീസിലെ ശ്രീമതി എം ആർ വിജി ,തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയറിങ് കോളേജിലെ പ്രൊഫസർ ശ്രീമതി ഗിരിജ,എൻജിനീയറായ ശോഭ ,നാഷണൽ ഹാൻഡ് ബോൾ താരം രാഖി ജി ആർ , ദുരദർശൻ ന്യൂസ് റീഡർ സജി ദേവി , സിനിമതാരം ശ്രീജ, ഇനിയ, സീരിയൽ താരം അഞ്ചു , രേഷ്മ എന്നിവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളാണ്. ഈ സ്കൂളിലെ തന്നെ അധ്യാപികമാരായ ശ്രീമതി മായാ ജി നായർ ,ശ്രീമതി സുലൈഖ ,ശ്രീമതി ബിന്ദു , ശ്രീമതി കവിത,ശ്രീമതി കാർത്തിക  തുടങ്ങിയവർ ഈ സ്കൂളിലെ തന്നെ പൂർവവിദ്യാർത്ഥിനികൾ ആണ് .
<nowiki>ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിനികൾ സമൂഹത്തിൻറെ നാനാതുറകളിൽ ഇന്ത്യക്കകത്തും പുറത്തും സേവനമനുഷ്ഠിക്കുന്നു എന്നുള്ളത് അഭിമാനകരമായ ഒരു നേട്ടം തന്നെയാണ്.ജസ്റ്റിസ് ലക്ഷ്മിക്കുട്ടി (മെമ്പർ, മനുഷ്യാവകാശ കമ്മീഷൻ ), ഡോ.ജി.സരസ്വതി അമ്മ (റിട്ട. റീഡർ , ഡിപ്പാർട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി-യൂണിവേഴ്സിറ്റി ഓഫ് കേരള, പി. ഇന്ദിര (എക്സിക്യൂട്ടീവ് എൻജിനിയർ - പി.ഡബ്ള്യൂ.ഡി, ഡോ. സിമി, പ്രശസ്ത ചലച്ചിത്ര നടി ശ്രീമതി.ശ്രീലത (പൂജക്കെടുക്കാത്ത പൂക്കൾ ) , ശ്രീമതി.ഉഷ നന്ദിനി (നഗരമേ നന്ദി, ഓളവും തീരവും), ശ്രീമതി പാറുക്കുട്ടി (നാടക നടി ) ശ്രീമതി. സൗമ്യ (അസിസ്റ്റന്റ് പ്രാഫസർ (യൂണിവേഴ്സിറ്റി കോളേജ്) ഇവർ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.തൃശൂർ മെഡിക്കൽ കോളേജിലെ  ഒഫ്താൽമോളജിസ്റ്റായ ഡോക്ടർ പപ്പ 1988 ബാച്ചിലെ എസ്എസ്എൽസി  ഒന്നാം റാങ്കുകാരിയും ഈ  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും ആയിരുന്നു.ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് കോർപ്പറേഷൻ ഡയറക്ടർ ആയ ശ്രീമതി ഷമീമ 1987 ബാച്ചിലെ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിനിയായിരുന്നു. ഇന്ത്യൻ റെയിൽവേ സർവീസിലെ ശ്രീമതി എം ആർ വിജി ,തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയറിങ് കോളേജിലെ പ്രൊഫസർ ശ്രീമതി ഗിരിജ,എൻജിനീയറായ ശോഭ ,നാഷണൽ ഹാൻഡ് ബോൾ താരം രാഖി ജി ആർ , ദുരദർശൻ ന്യൂസ് റീഡർ സജി ദേവി , സിനിമതാരം ശ്രീജ, ഇനിയ, സീരിയൽ താരം അഞ്ചു , രേഷ്മ എന്നിവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളാണ്. ഈ സ്കൂളിലെ തന്നെ അധ്യാപികമാരായ ശ്രീമതി മായാ ജി നായർ ,ശ്രീമതി സുലൈഖ ,ശ്രീമതി ബിന്ദു , ശ്രീമതി കവിത,ശ്രീമതി കാർത്തിക  തുടങ്ങിയവർ ഈ സ്കൂളിലെ തന്നെ പൂർവവിദ്യാർത്ഥിനികൾ ആണ് .</nowiki>


==വഴികാട്ടി==
==വഴികാട്ടി==

21:14, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
വിലാസം
മണക്കാട്

ഗവ. വി ആൻഡ് എച്ച് എസ് എസ് ഫോർ ഗേൾസ്, മണക്കാട്
,
മണക്കാട് പി.ഒ.
,
695009
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം12 - ജൂൺ - 1942
വിവരങ്ങൾ
ഫോൺ0471 2471459
ഇമെയിൽgovtvhssmanacaud@gmail.com
കോഡുകൾ
സ്കൂൾ കോഡ്43072 (സമേതം)
എച്ച് എസ് എസ് കോഡ്01006
വി എച്ച് എസ് എസ് കോഡ്901021
യുഡൈസ് കോഡ്32141102602
വിക്കിഡാറ്റQ64035663
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്79
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1974
ആകെ വിദ്യാർത്ഥികൾ2087
അദ്ധ്യാപകർ67
ഹയർസെക്കന്ററി
പെൺകുട്ടികൾ709
ആകെ വിദ്യാർത്ഥികൾ709
അദ്ധ്യാപകർ24
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിനോദ് എം എം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽജോട്ടില്ല ജോയിസ്
പ്രധാന അദ്ധ്യാപകൻജോസ് പി ജെ
സ്കൂൾ ലീഡർകാളിന്ദി. വി സാനു
പി.ടി.എ. പ്രസിഡണ്ട്മണികണ്ഠൻ എം
എം.പി.ടി.എ. പ്രസിഡണ്ട്രാധിക
അവസാനം തിരുത്തിയത്
14-03-202443072
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തമസോ മാ ജ്യോതിർഗമയ

മഹാരാജാവ് ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ 1942-ൽ സ്ഥാപിച്ച തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. അനന്തപുരിയുടെ അഭിമാനമായ ഈ പെൺപള്ളിക്കൂടം തിരുവനന്തപുരത്തെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. അന്താരാഷ്ട്രനിലവാരത്തിലേക്ക് തിരഞ്ഞെടുത്ത ഈ വിദ്യാലയം കാർത്തിക തിരുനാൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

തിരുവിതാംകൂറിലെ സ്ത്രീകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി 1942-ൽ ശ്രീചിത്തിരതിരുനാൾമഹാരാജാവ് അദ്ദേഹത്തിൻറെ പ്രിയ സഹോദരിയായ ലക്ഷ്മിഭായി കാർത്തിക തിരുനാൾ തമ്പുരാട്ടിയുടെ നാമധേയത്തിൽ തിരുവനന്തപുരം നഗരഹൃദയത്തിൽ അന്നത്തെ ദിവാനായിരുന്ന സർ.സി.പി രാമസ്വാമി അയ്യരുടെ അന്വേഷണത്തിൽ ലഭ്യമായ മണക്കാട് ഉള്ള കുറ്റിക്കാട് പ്രദേശത്ത് സ്ഥാപിച്ച വിദ്യാലയമാണ് ഇന്നത്തെ ഗവൺമെൻറ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ മണക്കാട് . ആദ്യ ഹെഡ്മിസ്ട്രസ് ശ്രീമതി ചാച്ചി തോമസ് ആയിരുന്നു.1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. സ്കൂൾ ചരിത്രം കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്, മണക്കാട്. 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 10 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 80 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 27ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്. ഹയർ സെക്കന്ററി വിഭാഗത്തിൽ 24 റൂമുകളും ഒരു മൾട്ടീമീഡിയ റൂം, ഒരു ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർ ലാബ്, മറ്റു വിഷയങ്ങളുടെ ലാബുകൾ ​എന്നീ സൗകര്യങ്ങൾ ഉണ്ട്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഹൈസ്കൂളിനു 2കമ്പ്യൂട്ടർ ലാബുണ്ട്. 30 കമ്പ്യൂട്ടറുകളുമുണ്ട്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • എസ്.പി.സി.
  • ജൂനിയർ റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഹെൽത്ത് ക്ലിനിക്ക്
  • റേഡിയോ - പിങ്ക് എഫ്.എം

സാമൂഹ്യ മേഖല

  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം, പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ.
  • ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ .
  • വിവിധ ബോധവൽക്കരണ ക്ലാസുകൾ
  • സ്കൂൾ പരിസര ശൂചീകരണം .
  • സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം .
  • പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .
  • ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം സന്ദർശിച്ച് ക്ലാസ് കൊടുക്കുന്ന പ്രവർത്തനം
  • രോഗികൾക്ക് ചികിത്സാ സഹായം
  • രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
  • രക്ഷകർത്താക്കൾക്കായി കമ്പ്യൂട്ടർ സാക്ഷരത പരിപാടി

ഓൺലൈൻ ഇടം

[1]


പഠനോത്സവം

സ്കൂളിന്റെ പഠനോത്സവം ഫെബ്രുവരി 8-ാം തീയതി സ്കൂളിന്റെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നു.പ്രശസ്ത സിനിമ സീരിയൽ നടൻ ശ്രീ ജോബി ഉദ്ഘാടനം നിർവഹിച്ചു. 9.30 മുതൽ 3.30 വരെ ആയിരുന്നു പരിപാടി. ഇതിൽ 5 മുതൽ 7 വരെ കുട്ടികളുടെ പഠനുവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ മാറ്റുരയ്ക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവർക്കാവശ്യമായ ലാപ്‍ടോപ്, സ്ക്രീൻ തുടങ്ങിയവ സജ്ജീകരിച്ചു. കൂടാതെ കുട്ടികൾ ചെയ്ത ഡോക്കുമെന്റേഷൻ പഠനോത്സവത്തിൽ കുട്ടികളെയും രക്ഷാകർത്താക്കളെയും കാണിച്ചു.


പുരാവസ്തു വകുപ്പിന്റെ ദ്വിദിന ക്യാമ്പിന്റെ സംസ്ഥാന തല ഉദ്‌ഘാടനം

സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനകിയവത്കരിക്കുന്നതിന്റെ ഭാഗമായുള്ള "കുട്ടികൾ ആർകൈവ്സിന്റെ കുട്ടുകാർ "എന്ന ദ്വിദിന സമ്പർക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം 25/09/2019 ബുധനാഴ്ച നമ്മുടെ സ്കൂളിൽ നടന്നു .ബഹുമാനപെട്ട തുറമുഖവകുപ്പ് മന്ത്രി ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം നിർവഹിച്ചു .സ്വാഗതം റെജികുമാർ ജെ. സംസ്ഥാന പുരാരേഖാ വകുപ്പ് ഡയറക്ടർ നിർവഹിച്ചു .വിശിഷ്ട്ടാഥിതിയായ മുരുകൻ കാട്ടാക്കട കുട്ടികൾക്കായി താൻ രചിച്ച കവിതാലാപനവും പ്രസംഗംവും നടത്തി . കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി. കാർത്തികേയൻ നായർ "ആർക്കൈവ്സും കുട്ടികളും "എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി .സ്കൂൾ ഹെഡ്മിസ്ട്രസ് വിനീതകുമാരി ഡെപ്യൂട്ടി എച്ച്.എം .ശ്രീ. സജികുമാർ,പി .ടി .എ പ്രസിഡന്റ് ശ്രീ. മണികണ്ഠൻ എന്നിവർ ആശംസകൾ അർപ്പിച്ചു .സ്കൂൾ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച പുരാവസ്തുരേഖാ പ്രദർശനം കുട്ടികൾക്ക് കൗതുകം ഉണർത്തി.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ

2019-20 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 25.09.2019 ന് വളരെ ജനാധിപത്യപരമായും മാതൃകാപരമായും നടന്നു .ദേശിയ തെരെഞ്ഞെടുപ്പ് കമ്മീഷൻ അനുശാസിക്കും വിധം ,അതേ നടപടി ക്രമത്തിലാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ സഹായത്തോടെ സ്കൂൾ ഇലക്ഷൻ നടന്നത് .ഒരു ആഴ്ചക്ക് മുമ്പ് ആരംഭിച്ച ഇലക്ഷൻ ഒരുക്കങ്ങൾ ഇന്ന് ഉച്ചക്ക് 2 മണിക്ക് നടന്ന വിജയികളുടെ യോഗത്തോടെ സമാപിച്ചു . രാവിലെ പത്തു മണിക്കാണ് ഇലക്ഷൻ നടപടി ക്രമങ്ങൾ ആരംഭിച്ചത് .ലാപ്ടോപ്കളിൽ ഇൻസ്റ്റാൾ ചെയ്ത മത്സരാർത്ഥികളുടെ പേര് വിവരങ്ങളുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരറ്വർക്ക് നല്കിയിട്ടുള്ള ബൂത്തുകളിൽ വന്നു ചേർന്നു .തുടർന്ന് അതാത് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെട്ട ക്ലാസ്സുകളിലെ വിദ്യാർത്ഥിനികളെ വരിവരിയായി അവിടെയെത്തിക്കുകയും ക്രമ നമ്പർ അനുസരിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു .പ്രിസൈഡിങ് ഓഫീസർ ,മറ്റു ബൂത്ത് ഭാരവാഹികൾ എന്നിവരെല്ലാം വിദ്യാർത്ഥിനികൾ തന്നെ ആയിരുന്നു. കുട്ടികൾക്ക് അവരുടെ പേരിലുള്ള തിരിച്ചറിയൽ കാർഡ് സമ്പൂർണയിൽ നിന്നും ഡൗൺലോഡ് ചെയ്ത് നൽകിയിരുന്നു.വോട്ട് രേഖപെടുത്തിക്കഴിഞ്ഞ് ഒപ്പിട്ട ശേഷം കൈ വിരലിൽ മഷി അടയാളം പതിപ്പിച്ച ശേഷമാണ് വിദ്യാർത്ഥിനികൾ ബൂത്ത് വിട്ട് ഇറങ്ങിയത് .സ്കൂൾ ഇലക്ഷൻ ചുമതല എസ് .എസ് വിഭാഗം അദ്ധ്യാപിക ശ്രീമതി. സുഷമ ടീച്ചറിന് ആയിരുന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി..വിനിതകുമാരി ടീച്ചറിന്റെ നിർദേശ പ്രകാരം ശ്രി .അഭിലാഷ് സർ , സുനന്ദിനി ടീച്ചർ , രേഖ ടീച്ചർ ,ശിവപ്രിയ ടീച്ചർ ആണ് ഇൻസ്റ്റാളേഷൻ പ്രക്രിയ ഹൈസ്കൂൾ വിഭാഗത്തിൽ കൈകാര്യം ചെയ്‌തത്‌. യൂ .പി അദ്ധ്യാപകരായ ശ്രീമതി.സാധന കെ .വി ,ശ്രീമതി. ഷീബ , ശ്രീമതി. മായ ജി നായർ എന്നിവരുടെ സഹായത്തോടെ യൂ .പി വിഭാഗം ഇൻസ്റ്റളേഷൻ നടന്നു. ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകർ ,എസ് ഐ റ്റി സി, ജോയിന്റ് എസ് ഐ റ്റി സി എന്നിവരുടെ സഹായത്തോടെ ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഇലക്ഷൻ പ്രക്രിയ കുട്ടികൾക്ക് വളെരെ ഇഷ്ടപ്പെട്ടു .ഈ പുതിയ രീതി കൗതുകത്തോടെ അവർ കൈകാര്യം ചെയ്‌തു. തുടർന്ന് പ്രവർത്തനം പൂർത്തിയാക്കി 11.00 മണിയോടെ വിജയികളെ പ്രഖ്യാപിച്ചു .വിജയികളിൽ നിന്നും കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് തെരഞ്ഞെടുത്തു .ആദ്യ പാർലമെന്റ് യോഗം സെപ്തംബർ 30ന് കൂടും എന്ന് ചെയർപേഴ്സൺ അറിയിച്ചു.


മുൻസാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

സ്കൂൾ വിഭാഗം

ക്രമ

നമ്പർ

പേര് കാലഘട്ടം
1 ശ്രീമതി. ചാച്ചി തോമസ്
2 അലൈ വർഗീസ്
3 ഗൗരിക്കുട്ടിയമ്മ
4 സുമുഖി അമ്മ
5 രാജയും മോസസ്
6 ജെ ഭാർഗവി അമ്മ 1955 1957
7 പി.എൻ മാധവിക്കുട്ടിയമ്മ 1957 1960
8 എൻ. ഹവ്വ ബീവി പി 1960 1964
9 ബി രാധമ്മ 1964 1965
10 പി. ദേവകി 1965 1967
11 വി.കെ സരോജിനി 1967 1970
12 സി.പത്മാവതി അമ്മ 1970 1973
13 എൻ രുക്മിണി അമ്മാൾ
14 ഡി. വിജയമ്മ അമ്മ 1973 1974
15 കാഞ്ചന അമ്മ 1975 1978
16 സി. ജയന്തി ദേവി 1978 1980
17 കെ.പി വിമല 1980 1982
18 സി.ആനന്ദമയി ദേവി 1982 1984
19 പി. രാജലക്ഷ്മി അമ്മ 1984 1987
20 ജോയ് മേരി സാമുവൽ 1987 1989
21 ജോതിഷ്മതി 1989 1991
22 സൂസമ്മ ജോസഫ് 1991 1996
23 ഡി. പത്മകുമാരി 1996 1998
24 കെ. തങ്കമ്മ 1998 1999
25 ആർ.രാധാമണി 1999 2005
26 ചന്ദ്രിക 2005 2006
27 എം.ഗിരിജാദേവി 2006 2008
28 ബി.വത്സരാജ് 2008 2011
29 ശ്രീ സുകുമാരൻ എം 2011 2013
30 റസിയ ബീവി എ 2013 2015
31 രാജശേഖരൻ നായർ 2015 2016
32 രാജേന്ദ്രൻ എസ് 2016 2018
33 വിജയകുമാരൻ നമ്പൂതിരി 2018 2019
34 യമുനാദേവി 06/2019 07/2019
35 വിനീതകുമാരി 2019 2021
36 ജോസ് പി ജെ 2021


നേട്ടങ്ങൾ /മികവുകൾ

നേട്ടങ്ങൾ 2022-23 അധ്യയന വർഷം സംസ്ഥാനതലത്തിൽ നടത്തിയ റോളർ സ്കാറ്റിങ് മത്സരത്തിൽ വെങ്കല മെഡൽ നേടി കാർത്തികതിരുനാൾ ഗവൺമെൻറ് വി ആൻഡ് എച്ച് എസ് എസ് ഹൈസ്കൂളിലെ 10 എച്ചിൽ പഠിക്കുന്ന വിജയകുമാരി ആർ പി സ്കൂളിന്റെ അഭിമാന താരമായി.

ഗാന്ധി ദർശൻ പഠന പരിപാടിയുടെ ഭാഗമായി നടന്ന തിരുവനന്തപുരം ജില്ലയിലെ മെഗാക്വിസിൽ ശ്രീധി എസ് കുമാർ (എച്ച്.എസ് വിഭാഗം )ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.

അംഗീകാരം

2018 - 19 അധ്യയനവർഷത്തിൽ കാർബൺ റേറ്റിംഗുമായി ബന്ധപ്പെട്ട് " സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻസിന്റെ " ഗോൾഡ് റേറ്റിംഗ് അവാർഡ് ലഭിച്ചത് സ്കൂളിന് വളരെയധികം അഭിമാനിക്കാനാവുന്ന ഒരു അംഗീകാരമാണ്.


സ്കൂൾ പ്രവർത്തനം ചിത്രശാല

യുഎസ് എസ് വിജയികളുടെ അനുമോദനം

2020-21 എസ്എസ്എൽസി ഫലപ്രഖ്യാപനം

കാർത്തികതിരുനാൾ ക്രഷ്

2022 റിട്ടയർമെന്റ്

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥിനികൾ

ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിനികൾ സമൂഹത്തിൻറെ നാനാതുറകളിൽ ഇന്ത്യക്കകത്തും പുറത്തും സേവനമനുഷ്ഠിക്കുന്നു എന്നുള്ളത് അഭിമാനകരമായ ഒരു നേട്ടം തന്നെയാണ്.ജസ്റ്റിസ് ലക്ഷ്മിക്കുട്ടി (മെമ്പർ, മനുഷ്യാവകാശ കമ്മീഷൻ ), ഡോ.ജി.സരസ്വതി അമ്മ (റിട്ട. റീഡർ , ഡിപ്പാർട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി-യൂണിവേഴ്സിറ്റി ഓഫ് കേരള, പി. ഇന്ദിര (എക്സിക്യൂട്ടീവ് എൻജിനിയർ - പി.ഡബ്ള്യൂ.ഡി, ഡോ. സിമി, പ്രശസ്ത ചലച്ചിത്ര നടി ശ്രീമതി.ശ്രീലത (പൂജക്കെടുക്കാത്ത പൂക്കൾ ) , ശ്രീമതി.ഉഷ നന്ദിനി (നഗരമേ നന്ദി, ഓളവും തീരവും), ശ്രീമതി പാറുക്കുട്ടി (നാടക നടി ) ശ്രീമതി. സൗമ്യ (അസിസ്റ്റന്റ് പ്രാഫസർ (യൂണിവേഴ്സിറ്റി കോളേജ്) ഇവർ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.തൃശൂർ മെഡിക്കൽ കോളേജിലെ ഒഫ്താൽമോളജിസ്റ്റായ ഡോക്ടർ പപ്പ 1988 ബാച്ചിലെ എസ്എസ്എൽസി ഒന്നാം റാങ്കുകാരിയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും ആയിരുന്നു.ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് കോർപ്പറേഷൻ ഡയറക്ടർ ആയ ശ്രീമതി ഷമീമ 1987 ബാച്ചിലെ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിനിയായിരുന്നു. ഇന്ത്യൻ റെയിൽവേ സർവീസിലെ ശ്രീമതി എം ആർ വിജി ,തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയറിങ് കോളേജിലെ പ്രൊഫസർ ശ്രീമതി ഗിരിജ,എൻജിനീയറായ ശോഭ ,നാഷണൽ ഹാൻഡ് ബോൾ താരം രാഖി ജി ആർ , ദുരദർശൻ ന്യൂസ് റീഡർ സജി ദേവി , സിനിമതാരം ശ്രീജ, ഇനിയ, സീരിയൽ താരം അഞ്ചു , രേഷ്മ എന്നിവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളാണ്. ഈ സ്കൂളിലെ തന്നെ അധ്യാപികമാരായ ശ്രീമതി മായാ ജി നായർ ,ശ്രീമതി സുലൈഖ ,ശ്രീമതി ബിന്ദു , ശ്രീമതി കവിത,ശ്രീമതി കാർത്തിക തുടങ്ങിയവർ ഈ സ്കൂളിലെ തന്നെ പൂർവവിദ്യാർത്ഥിനികൾ ആണ് .

വഴികാട്ടി

  • കിഴക്കേകോട്ട യിൽ നിന്നും തെക്കോട്ട് 1 കിലോമീറ്റർ (കോവളം- വിഴിഞ്ഞം റോഡ്)
  • തിരുവല്ലത്ത് നിന്ന് 3.5 കിലോമീറ്റർ ദൂരം (തിരുവല്ലം - കിഴക്കേകോട്ട റോഡ്)

{{#multimaps: 8.47401,76.94618 | zoom=18 }}