"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 76: | വരി 76: | ||
===ചരിത്രം=== | ===ചരിത്രം=== | ||
സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാൻസിസ്കൻ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, പാലായുടെ സമീപപ്രദേശത്തെങ്ങും പെൺകുട്ടികള്ക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ ഇല്ലാതിരിക്കേ, 1921 –ൽ കണ്ണാടിയുറുമ്പിൽ സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. സെന്റ്.മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഐശ്വര്യത്തിൻ്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി. കുട്ടികളുടെ എണ്ണം 168 ആയി ഉയർന്നു. അന്നത്തെ ദിവാൻ ശ്രീ.എം.ഇ.വാട്ട്സ് സ്കൂൾ സന്ദർശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയർത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു. 1928 -ൽ (കൊ.വ.1103 -ൽ) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂൾ കെട്ടിടത്തിന് ' കല്ലിടീൽ ' കർമ്മം നിർവ്വഹിച്ചു. 1930 -ൽ(കൊ.വ.1105 -ൽ) പണി പൂർത്തിയായി. | സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാൻസിസ്കൻ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, പാലായുടെ സമീപപ്രദേശത്തെങ്ങും പെൺകുട്ടികള്ക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ ഇല്ലാതിരിക്കേ, 1921 –ൽ കണ്ണാടിയുറുമ്പിൽ സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. സെന്റ്.മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഐശ്വര്യത്തിൻ്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി. കുട്ടികളുടെ എണ്ണം 168 ആയി ഉയർന്നു. അന്നത്തെ ദിവാൻ ശ്രീ.എം.ഇ.വാട്ട്സ് സ്കൂൾ സന്ദർശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയർത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു. 1928 -ൽ (കൊ.വ.1103 -ൽ) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂൾ കെട്ടിടത്തിന് ' കല്ലിടീൽ ' കർമ്മം നിർവ്വഹിച്ചു. 1930 -ൽ(കൊ.വ.1105 -ൽ) പണി പൂർത്തിയായി. | ||
കൂടുതൽ വായിക്കാം... | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
15:38, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ | |
|---|---|
| വിലാസം | |
പാലാ പാലാ പി.ഒ. , 686575 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഫോൺ | 04822 213529 |
| ഇമെയിൽ | smghssp@yahoo.co.in |
| വെബ്‍സൈറ്റ് | https://stmarysschoolpala.blogspot.com/p/real-home.html |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31087 (സമേതം) |
| എച്ച് എസ് എസ് കോഡ് | 05053 |
| യുഡൈസ് കോഡ് | 32101000213 |
| വിക്കിഡാറ്റ | Q87661172 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | പാലാ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പാലാ |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ളാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 1062 |
| ആകെ വിദ്യാർത്ഥികൾ | 1062 |
| അദ്ധ്യാപകർ | 60 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 211 |
| ആകെ വിദ്യാർത്ഥികൾ | 211 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സി. ലിസി കെ. ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | പാട്രിക് ജോസഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ജാൻസി കോശി |
| അവസാനം തിരുത്തിയത് | |
| 28-01-2022 | TomThomas |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
കോട്ടയം ജില്ലയിലെ പാലാ എന്ന പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഗേൾസ് എച്ച്. എസ്. എസ്. പാലാ. 1921-ൽ സ്ഥാപിതമായ, പെൺകുട്ടികൾക്ക് മാത്രമായുള്ള ഈ വിദ്യാലയത്തിൽ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്.
ചരിത്രം
സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാൻസിസ്കൻ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, പാലായുടെ സമീപപ്രദേശത്തെങ്ങും പെൺകുട്ടികള്ക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ ഇല്ലാതിരിക്കേ, 1921 –ൽ കണ്ണാടിയുറുമ്പിൽ സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. സെന്റ്.മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഐശ്വര്യത്തിൻ്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി. കുട്ടികളുടെ എണ്ണം 168 ആയി ഉയർന്നു. അന്നത്തെ ദിവാൻ ശ്രീ.എം.ഇ.വാട്ട്സ് സ്കൂൾ സന്ദർശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയർത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു. 1928 -ൽ (കൊ.വ.1103 -ൽ) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂൾ കെട്ടിടത്തിന് ' കല്ലിടീൽ ' കർമ്മം നിർവ്വഹിച്ചു. 1930 -ൽ(കൊ.വ.1105 -ൽ) പണി പൂർത്തിയായി.
കൂടുതൽ വായിക്കാം...
ഭൗതികസൗകര്യങ്ങൾ
പാലാ സെന്റ്. മേരീസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളില് ഹൈസ്കൂളിനും യു.പിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട്.കുട്ടികളുടെ വായനാശീലം വർദ്ധിക്കുന്നതിനുതകുന്ന ഒരു വിശാലമായ റീഡിംഗ് റൂംഈ സ്കൂളിന്റെ സൗകര്യമുണ്ട്.. സംഗീതപഠനത്തിന് പ്രത്യേക ക്ലാസ്സ്റൂം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.നിർധനരായ കുട്ടികൾക്ക് എല്ലാദിവസവൂം ഉച്ചക്കഞ്ഞി വിതരണം നടത്തുന്നുണ്ട്.വിശാലമായ ഒരു ഓഡിറ്റോറിയവും വിപുലമായ ക്ലാസ്സ്റൂം സൗകര്യങ്ങളും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.കുട്ടികൾക്കാവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് എല്ലാ ക്ലാസ്സ്മുറികളിലും ദിനപ്പത്രം വരുത്തുന്നുണ്ട്.ഫസ്റ്റ് എയിഡ് ബോക്സ്, മൈക്ക് സെറ്റ്, കോൺക്രീറ്റ് മുറ്റം, പോസ്റ്റ് പെട്ടി, നോട്ടീസ് ബോർഡ് എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ സ്ക്കുളിൽ ഗൈഡിംഗിൽ 63 കുട്ടികൾ പങ്കെടുക്കുന്നുണ്ട്. നിരവധി കുട്ടികൾ പ്രസിഡൻറ് ഗൈഡ് അവാർഡ് നേടിയിട്ടുണ്ട്. റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കംന്വ്യൂട്ടർ അഭിരുചി വർദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഈ സ്ക്കുളിൽ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. മുന്നൂറു കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.സാഹിത്യ അഭിരുചി വളർത്തുന്നതിനായി ഇവിടെ ചർച്ചകളും ക്ലാസ്സുകളും നടത്താറുണ്ട്.നാടൻ കലകളിലുള്ള കുട്ടികളുടെ അവബോധം വളർത്തുന്നതിനായി കലാപരിപാടികൾ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകരായ കുട്ടികൾ ഉപജില്ലയിലും1. ജില്ലാതലത്തിലും ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കുകയുണ്ടായി. സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നുണ്ട്. പകർച്ചവ്യാധികൾ തടയുന്നതിനാവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെൽത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈഡേയായി ആചരിച്ചു വരുന്നു. ഈ സ്ക്കുളിലെ മാത്സ് ക്ലബ് വളരെ വിപുലമായ രീതിയിലാണ് പ്രവർത്തിച്ചു വരുന്നത്. ഇതിലംഗങ്ങളായ കുട്ടികൾ ഗണിതശാസ്ത്രമേളയിൽ പങ്കെടുത്ത് ഉപജില്ലയിൽ ഓവറോൾ നേടുകയുണ്ടായി. മാത്സ് ക്ലബിന്റെ നേതൃത്വത്തിലാണ്. ഓണത്തോടനുബന്ധിച്ച് പൂക്കളമൽസരങ്ങൾ നടത്തിയത്. കായികപരിശീലനത്തോടൊപ്പം കട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കു പ്രയോജനം ചെയ്യുന്ന കരാട്ടെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു. കായികരംഗത്ത് ഇവിടെ രണ്ട് അദ്ധ്യാപകരാണ് പരിശീലനം നൽകി വരുന്നത്. എല്ലാവർഷവും ഇവിടുത്തെ കട്ടികൾ കായികരംഗത്ത് സ്വർണ്ണത്തിളക്കവുമായിട്ടാണ് മുന്നേറുന്നത്. നിരവധി കായിക പ്രതിഭകളെവാർത്തെടുത്ത ഒരു കലാലയമാണ് പാലാ സെന്റെ് മേരീസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ. കലാരംഗത്ത് പ്രശസ്തരുടെ ഒരു നീണ്ട നിര തന്നെ ഇവിടെ ഉണ്ട്. പിന്നണിഗായികയായ റിമി റ്റോമി, അഭിനയരംഗത്ത് പ്രശസ്തരായ മിയ ജോർജ് എന്നിവർ അവരിൽ ചിലർ മാത്രം. എല്ലാവർഷവും ഈ സ്ക്കുളിൽ കട്ടികളുടെ കലാഭിവ്രദ്ധിയ്ക്കായി യുവജനോത്സവം നടത്താറുണ്ട്. ഈ സ്ക്കുളിലെ കുട്ടികൾ ഉപജില്ലയിലും ജില്ലയിലും കലാമത്സരങ്ങളിൽ കാവ്യകേളി, അക്ഷരശ്ലോകം എന്നിവയുടെ സംസ്ഥാന മത്സരങ്ങളിൽ ഈ സ്ക്കുളിലെ കുട്ടികൾ തുടർച്ചയായി മികവു പുലർത്തുന്നു. രചനാ മത്സരങ്ങളിലും ഇവിടുത്തെ കുട്ടികൾ മികവു നിലനിർത്തുന്നു.2016-17-ൽ നടന്ന പാലാ ഉപജില്ലകലോസവത്തിൽ പാലാ സെന്റ് മേരീസിലെ കുട്ടികൾ യു.പി, എച്ച് എസ്സ് വിഭാഗങ്ങളിൽ ഓവറോൾ നേടുകയും എച്ച് എസ്സ്.എസ്സ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി സ്കൂൾ തലത്തിൽ ഗ്രാന്റ് ഓവറോൾ കരസ്ഥമാക്കുകയും ചെയ്തു.
==മാനേജ്\മെന്റ്== പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ സെന്റ്.മേരീസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ ഡോ.സി.ഗ്രേയ്സ് മുണ്ടപ്ലാക്കലാണ്. ഈ സ്കൂളിന്റെ പ്രിൻസിപ്പൽ റവ.സി.മേരിക്കുട്ടി എം എം-ഉം ഹെഡ് മിസ്ട്രസ് സി.ലിസി കെ ജോസുമാണ്. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കും നടത്തിപ്പിനും റവ.സി.ലിസി കെ.ജോസിന്റെ പ്രവർത്തനങ്ങൾ ആദരവർഹിക്കുന്നതാണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീമതി. മിനിമോൾ മാത്യുവിന്റെ നേതൃത്വത്തിൽ അധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 13 അധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 31 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. ഈ സ്കൂളിന്റെ ഹയർസെക്കന്ററി വിഭാഗത്തിൽ 16 അധ്യാപകരുണ്ട്. സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് (രണ്ട് ക്ലർക്കുമാരുൽപ്പെടെ) 09 അനധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.സെബി പറമുണ്ടയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.
റവ.ഫാ.മാത്യു കദളിക്കാട്ടിൽ (ദൈവദാസൻ)(founder of the school) 1921 - 1925 റവ.ഫാ.സെബാസ്റ്റ്യൻ കുളംകുത്തിയിൽ 1925 - 1927 റവ.ഫാ.തോമസ് പൊറക്കരി 1927 - 1930 റവ.ഫാ.മാത്യു ചിറയിൽ 1930 - 1935 റവ.ഫാ.തോമസ് തൊട്ടിയിൽ 1935 - 1937 റവ.ഫാ.കുരുവിള കാപ്പിൽ 1937 - 1939 റവ.ഫാ.തോമസ് കലേക്കാട്ടിൽ 1939 - 1942 മോൺ.ഫിലിപ്പ് വാലിയിൽ 1942 - 1949 റവ.ഫാ.തോമസ് മണ്ണഞ്ചേരി 1949 - 1951 റവ.ഫാ.കുരുവിള കാപ്പിൽ 1951 - 1956 റവ.ഫാ.തോമസ് തൂങ്കുഴി 1956 - 1958 റവ.ഫാ.അബ്രാഹം കൈപ്പൻപ്ലാക്കൽ 1958 - 1963 റവ.ഫാ.ജോസഫ് പാറേൽ 1963 - 1966 റവ.ഫാ.ജേക്കബ് ഞാവള്ളിൽ 1966 - 1974 റവ.സി.ജയിൻ എഫ്.സി.സി. 1974 – 2000 Oct.29 റവ.സി.പൗളിനോസ് മരിയ 2000 - 2001 റവ.സി.ലിസാ മാർട്ടിൻ 2001 - 2006 റവ.സി.പൗളിനോസ് മരിയ 2006-2012 റവ.സി.ആൻ ഫെലിക്സ് 2012-2018 ഡോ.സി.ഗ്രേയ്സ് മുണ്ടപ്ലാക്കൽ 2018-
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് | സോവന കാലം |
|---|---|---|
| 1 | ശ്രീ.ഇ.വി.ഉണ്ണിച്ചെറിയ | 1922 - 1930 |
| 2 | ശ്രീമതി.മേരി ജോസഫ് ഇലവുങ്കൽ | 1930 - 1962 |
| 3 | സി.അലോഷ്യസ് | 1962 - 1964 |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മദർ.മേരി ലിയോ 1964 - 1980 സി.അലോഷ്യസ് 1980 - 1985 സി.സിറില്ല 1985 - 1986 സി.ക്ലെ£ൻസ് 1986 - 1987 സി.അബ്രോസിയ 1987 - 1988 മദർ.റൊമുവാൾദ് 1988 - 1990 സി.ക്ലെയർ മരിയ 1990 - 1998 സി.മേരി ജോസ് 1998 - 1999 സി.ക്ലെയർ മരിയ 1999 - 2000 സി.മേരി ജോസ് 2000 - 2001 സി.പൗളിനോസ് മരിയ 2001 - 2002 സി.ഫ്രാൻസിറ്റ 2002 - 2004 സി.ഫിലോമി 2004 - 2006 സി.ജോയിറ്റ് മേരി 2006 - 2009 സി.ത്രേസ്യാമ്മ മാണി 20-04-09–13-05-09 സി.മേരി പി.എം. 14-05-09 – 09-08-09 സി.എലിസബത്ത് എൻ.റ്റി 10-08-09-31-03-2010 സി.എൽസി റ്റി.പി 01-04-2010-31-03-2016 ഡോ.സി.ഗ്രേയ്സ് മുണ്ടപ്ലാക്കൽ 01-04-2016-31-05-2017 സി.ലിസിയമ്മ ജോസഫ് 01-06-2017-31-03-2019
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഐ.ജി. ബി.സന്ധ്യയാണ് ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനികളിൽ പ്രഥമസ്മരണീയ. സ്കൂളിലെ ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായി തിരക്കേറിയ കർമ്മപരിപാടികളുടെ ഇടയിലും അവർ ഈ സ്കൂൾ സന്ദർശിക്കുകയുണ്ടായി. പിന്നണി ഗായികയായി ഉയർന്നുവന്ന റിമി ടോമി പാലാ സെന്റ്.മേരീസിലെ പൂർവ്വവിദ്യാർത്ഥിയാണ്. യുവജനോത്സവങ്ങളിൽ തിളങ്ങിനിന്ന ഈ ഗായിക ഇന്നു സിനിമാഗാനരംഗത്ത് പ്രശസ്തയാണ്. മിയ ജോർജ് എന്ന അഭിനയപ്രതിഭ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ പ്രശസ്തയാണ്.ദേശീയ പോൾവാൾട്ട് കായിക താരം മരിയ ജയ്സൺ പാലാ സെന്റ് മേരീസിലെ പൂർവ്വവിദ്യാർത്ഥിനിയാണ്.
നേട്ടങ്ങൾ
സ്ക്കൂളിന് ....
വഴികാട്ടി
| {{#multimaps:9.715191
,76.682424 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാല
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 31087
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലാ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ