"കരിപ്പാൽ എസ് വി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13748 (സംവാദം | സംഭാവനകൾ)
No edit summary
13748 (സംവാദം | സംഭാവനകൾ)
വരി 66: വരി 66:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കറും എൺപതു സെന്റിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആവശ്യ മായ കെട്ടിടസൗകര്യം ഉണ്ടെങ്കിലും കാലപ്പഴക്കം കെട്ടിടത്തിന്റെ കെട്ടുറപ്പിനെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതു കണക്കിലെടുത്തുകൊണ്ടുതന്നെ പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചുകഴിഞ്ഞു. നല്ല ഒരു കളിസ്ഥലം, ചുറ്റുമതിൽ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചകപ്പുര, കുടിവെള്ളസൗകര്യം, ശുചിമുറികൾ എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങളെല്ലാം വിദ്യാലയത്തിലുണ്ട്. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീപ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു.
ഒരു ഏക്കറും എൺപതു സെന്റിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. . നല്ല ഒരു കളിസ്ഥലം, ചുറ്റുമതിൽ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചകപ്പുര, കുടിവെള്ളസൗകര്യം, ശുചിമുറികൾ ഭക്ഷണ ശാല,എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങളെല്ലാം വിദ്യാലയത്തിലുണ്ട്.  
 
കൂടുതൽ വായിക്കാൻഭൗതിക സാഹചര്യം
 
സ്ഥാപക മാനേജരുടെ വീട്ട് വരാന്തയിൽ പ്രാരംഭ അധ്യയനം തുടങ്ങിയ കരിപ്പാൽ എസ്.വി യു.പി സ്കൂളിന് അംഗീകാരം ലഭിക്കുമ്പോൾ നാമമാത്ര ഒരു കെട്ടിടത്തിലാണ് ക്ലാസുകൾ നടന്നിരുന്നത്.
 
കാലക്രമേണ വർധിച്ചു വരുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ക്ലാസ് മുറികളുടെ സൗകര്യം വർധിപ്പിക്കുന്നതിനും, ഭൗതിക സാഹചര്യം കൂട്ടുന്നതിനും  മാനേജ്മെൻ്റ് യഥാസമയം ശ്രദ്ധ ചെലുത്താറുണ്ട്. 2005 ൽ സ്കൂളിൽ ആദ്യമായി കമ്പ്യൂട്ടർ പഠനം ആരംഭിച്ചു.നിലവിൽ മൂന്ന് നിലകളിലായി പണി തീർത്തു വരുന്ന കോൺക്രീറ്റ് കെട്ടിടത്തിൽ ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്,  സയൻസ് ലാബ് എന്നിവ സജ്ജീകരിച്ചതിന് പുറമെ 26 ക്ലാസ് മുറികളും പ്രവർത്തന ക്ഷമമായി വരുന്നു.
 
            ഇതിന് പുറമെ ഓട് മേഞ്ഞ രണ്ട് കെട്ടിടത്തിലായി 9 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു. പൂർണ സൗകര്യത്തോടെ തയ്യാറാക്കിയ പാചകപ്പുരയോട് ചേർന്ന് തന്നെ സുരക്ഷിതമായ അരി സൂക്ഷിപ്പ് കേന്ദ്രവും നിലവിലുണ്ട്.
 
       പരേതനായ മുൻ മാനേജർ എൻ.കെ കൃഷ്ണൻ നമ്പ്യാരുടെ പത്നി ഇ.വി  ലക്ഷ്മി അമ്മയുടെ പേരിൽ പാചകപ്പുരയോട് ചേർന്ന് നിർമ്മിച്ച  ഭക്ഷണ ശാല കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ ഏറെ ഗുണകരമാകുന്നു.
 
          അസംബ്ലി കൂടുന്നതിനും മറ്റ് കലാ സാംസ്കാരിക പരിപാടികൾ നടത്തുന്നതിനും  ഉതകുന്ന തരത്തിൽ വിശാലമായ ഓപ്പൺ ഓഡിറ്റോറിയം നിർമ്മിക്കുന്നതിൽ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും വഹിച്ച പങ്ക് പ്രശസനീയമാണ്.
 
    കുട്ടികളുടെ കായിക മികവ് പ്രകടിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ വിശാലമായ കളിസ്ഥലം സ്കൂളിൻ്റെ മികവ് എടുത്ത് കാണിക്കുന്നതാണ്.
 
      2009 ൽ ആണ്  സ്കൂളിൽ വാഹന സൗകര്യം ആരംഭിച്ചത്. കുട്ടികളുടെ സുരക്ഷിതമായ യാത്ര സൗകര്യം ഒരുക്കുന്നതിനായി നാല് സ്കൂൾ ബസുകൾ നിലവിൽ സേവനം നടത്തുന്നു. പ്രവർത്തന പാരമ്പര്യവും കാര്യക്ഷമമായ സേവനവും ചെയ്യുന്ന 4 ഡ്രൈവർമാരും 4 ആയമാരും ഈ മേഖലയെ ധന്യമാക്കുന്നു. ജലലഭ്യതയ്ക്കായി ഒരു കിണറും  ഒരു കുഴൽക്കിണറും   സ്വന്തമായുണ്ട്.
 
     കുട്ടികളുടെ ശുചിത്വ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന ഈ വിദ്യാലയത്തിൽ പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും വെവ്വേറെയായി ആവശ്യത്തിലധികം ശുചി മുറികൾ തയ്യാറാക്കിയിരിക്കുന്നു.
 
   
 
           മുസ്ലീം കുട്ടികൾക്ക് നിസ്കരിക്കരിക്കുന്നതിന് വേണ്ടി പ്രത്യേക പ്രാർത്ഥനാ മുറി ഈ സ്കൂളിൻ്റെ സവിശേഷതയാണ്.
 
         ഒരേക്കർ 60 സെൻറിലായി പരന്നു കിടക്കുന്ന സ്കൂൾ പ്രദേശത്ത് തണൽ വൃക്ഷങ്ങളും പൂച്ചെടികളും സ്കൂളിൻ്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/കരിപ്പാൽ_എസ്_വി_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്