കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രസീത.ടി.വി പ്രാഥമിക വിദ്യാഭ്യാസം. കരിപ്പാൽ എ സ്.വി.യു.പി സ്ക്കൂൾ. പെരുമ്പടവ് ബി.വി.ജെ. എം. ഹൈസ്ക്കൂൾ., ഡിഗ്രി പയ്യന്നർ കോളേജ് പി.ജി.മാടായി കോളേജ് ബി.എഡ് ടൈറ്റസ് കോളേജ് തിരുവല്ല'. വില്ലേജ് ഓഫിസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് ഹയർ സെക്കണ്ടറി അധ്യാപികയായി.ഇപ്പോൾ മാടായി ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ജോലി ചെയ്യുന്നു.


കരിപ്പാൽ എ സ്.വി.യു പി.സ്കൂൾ വിക്കിപീഡിയയിൽ രണ്ട് വാക്ക് കോറിയിടുവാൻ എന്നോട് ആവശ്യപ്പെട്ടതിന് നന്ദി. എൻ്റെ ജീവിതന്നിൽ ഈ പാട് അനുഭവങ്ങൾ പകർന്നു തന്ന വിദ്യാലയമാണ് കരിപ്പാൽ എസ്.വി.യു പി സ്കൂൾ. പല സുഹൃത്തുക്കളും കിലോമീറ്ററുകളോളം നടന്ന് സ്ക്കൂളിൽ എത്തുമ്പോൾ ബെല്ലടിക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പ് ഇറങ്ങിയാൽ മതി എനിക്ക്. 37 വർഷങ്ങൾക്കു മുമ്പ് ഒന്നാം ക്ലാസിൽ ചേർത്ത ഞാൻ തനിയെ ആണ് സ്ക്കൂളിൽ പോയത്. ബാക്കിയുള്ളവർ അമ്മയുടെയും അച്ഛൻ്റെയും കൈയിൽ പിടിച്ച് വരുമ്പോൾ സ്ക്കൂൾ അടുത്തായതു കൊണ്ടാകാം പോകാൻ എനിക്ക് മടിയുണ്ടായിരുന്നില്ല.ഒന്നാം ക്ലാസിലെ ടീച്ചർ ദാമോദരൻ മാഷായിരുന്നു ആദ്യാക്ഷരങ്ങൾ പകർന്നു തന്നത്.വളരെ ക്ഷമയോടെ കളികളിലൂടെയും പാട്ടുകളിലൂടെയും മാഷ് ഞങ്ങളെ പഠിപ്പിച്ചു. ആ സമയത്ത് ഹെഡ്മാസ്റ്ററായിരുന്ന പി.പി.ജോസഫ് മാഷിൻ്റെ സ്നേഹത്തോടെയുള്ള ശാസനകൾ ഇന്നും ഓർക്കുന്നു. ഫിലോമിന ടീച്ചർ, റോസമ്മ സിസ്റ്റർ, പ്രസൻ്റസിസ്റ്റർ, ജനാർദ്ദനൻ മാഷ് കുഞ്ഞിരാമൻ മാഷ് പത്മിനി ടീച്ചർ മറിയാമ്മ ടീച്ചർ എന്നിവരാണ് ലോവർ പ്രൈമറി സ്ക്കൂളിലെ ക്ലാസുകൾ കൈകാര്യം ചെയ്തത്. മനസിൽ കരുണ സ്നേഹം തുടങ്ങിയ മൂല്യങ്ങളുടെ വിത്തുപാകിയവർ.യു.പി സ്കൂളിൽ ജോബ് മാഷ്, ജോസ് മാഷ്, ആൻറണി മാഷ് ,ശ്യാമള ടീച്ചർ ലക്ഷ്മണൻ മാഷ് ചന്ദ്രൻ മാഷ് യശോഭ ടീച്ചർ ,സോഫി ടീച്ചർ കല്യാണിക്കുട്ടി ടീച്ചർ ,ശശി മാഷ്, ക്ലാരമ്മ ടീച്ചർ എന്നിവരാണ് പഠിപ്പിച്ചത്. അവരൊക്കെ പകർന്നു തന്ന അറിവും മൂല്യങ്ങളും തന്നെയാണ് ഇപ്പോഴും അധ്യാപന ജീവിതത്തിൽ വഴികാട്ടിയായി നിൽക്കുന്നത്. പ്രിയ കൂട്ടുകാരോടൊപ്പം ആലിൻ ചോട്ടിലിരുന്ന് കുറെ സമയം സംസാരിക്കുന്നതും ,ഉപ് മാവ്, ഉച്ചക്കഞ്ഞിയും ഒക്കെ കഴിക്കുന്ന രസകരമായ ഓർമ്മകൾ മനസിൽ മായാതെ നിൽക്കുന്നു. അവിടുന്ന് നേടിയ അക്ഷരജ്ഞാനത്തിൻ്റെ വെളിച്ചത്തിൽ മുന്നേറുന്ന എനിക്ക് svup സ്ക്കൂളിനെ മറന്ന് ഒന്നും ചെയ്യാൻ സാധ്യമല്ല. സ്ക്കൂളിലെ എല്ലാ കൊച്ചു മക്കൾക്കും സർവ്വ ഐശ്വര്യവും വിജയവും ആശംസിക്കുന്നു