കരിപ്പാൽ എസ് വി യു പി സ്കൂൾ/നാടോടി വിജ്ഞാനകോശം
നാടിന്റെ പൈതൃകം
സൂര്യസ്തുതിയുടെ കർത്താവും തുഞ്ചത്തെഴു ത്തച്ഛന്റെ സമകാലികനുമായിരുന്ന കൂവേരിയിലെ പോത്തര രാമൻ എഴുത്തച്ഛനാണ് പടപ്പേങ്ങാട് ക്ഷേത ത്തിലെ ദേവിക്ക് സോമേശ്വരി എന്ന് പേരിട്ടതെന്ന് ചരിത്രം പറയുന്നു. പതിനാറാം നൂറ്റാണ്ടാണ് എഴുത്തച്ഛന്റെ ജീവിതകാലഘട്ടം, പടപ്പേങ്ങാട് ക്ഷേത്രത്തിൽ നിന്ന് പൂജിച്ച് കൈമാറിയ സോമേശ്വരിയുടെ വിഗ്രഹമാണ് കരിപ്പാൽ സോമേശ്വരി ക്ഷേത്രത്തിലേതെന്ന് തലമുറയായി വിശ്വസിച്ച് വരുന്നു. അതുകൊണ്ട് കരിപ്പാലിലെ ക്ഷേത്രത്തിനും ജനവാസത്തിനും അഞ്ചു നൂറ്റാണ്ടില ധികം പഴക്കമുണ്ടെന്ന് നിസ്സംശയം കരുതാം. നാഗാരാ ധന ഇതിനുശേഷം ആരംഭിച്ചതാണെന്നു പറയപ്പെടുന്നു. ക്ഷേത്രത്തിനും നാഗത്തിനും സമീപങ്ങളിലായി ജനവാസമുണ്ടായിരുന്നതിന്റെ തെളിവുകൾ ചെങ്കൽ വെട്ടിയെടുക്കാനായി പണ നീക്കിയപ്പോൾ കണ്ടെത്തു കയുണ്ടായി. പണനീക്കിയപ്പോൾ കണ്ട കിണറിന്റെ അവശിഷ്ടം, പാറ കൊത്തിത്തിരിച്ച് മനുഷ്യോപയോ ഗത്തിനായി ഓവുചാൽ പോലെയും മറ്റുമുള്ള ചില നിർമ്മാണ പ്രവർത്തനങ്ങൾ സമീപപ്രദേശങ്ങളിലായി കണ്ട് തകർന്ന വീടിന്റെ വൻമരങ്ങൾ വളർന്നു നിന്ന അടിത്തറകൾ, ഇന്നും കാണുന്ന പുരാതനവും വിസ്താര മേറിയതുമായ അഞ്ച് കിണറുകൾ, കളരി എന്നറിയപ്പെട്ട സ്ഥലത്ത് കണ്ടെത്തിയ അവശിഷ്ടങ്ങൾ ഇവയെല്ലാം ഈ പ്രദേശത്തെ ജനവാസത്തിന്റെ തെളിവുകളാണ് തകർന്ന ഒരു തറവാടിന്റെ സാന്നിദ്ധ്യം ഇതിൽനിന്ന് വായിച്ചെടു ക്കാൻ കഴിയും,
കരിപ്പാലിന് ചുറ്റുമുള്ള ചാത്തമംഗലം, കണാരം വയൽ, കരിപ്പാൽ ചുണ്ട് വെള്ളക്കാട്, പെരുമ്പടവ്, നായിക്കുന്ന്, കുളങ്ങരക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ പുനംകൃഷി ചെയ്താണ് ഇവർ ജീവിച്ചുവന്നത്. റോഡ്, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ ഒരു സൗകര്യവും ഉണ്ടായിരുന്നില്ല. മാതമംഗലം, ചപ്പാരപ്പടവ്, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് നടന്നുചെന്നാണ് സാധന ങ്ങൾ വാങ്ങിയിരുന്നത്. കൂവേരിയിൽ ചെന്ന് ബോട്ടിന് കുപ്പത്ത് ഇറങ്ങി കുരുമുളക് വിറ്റ് തളിപ്പറമ്പിൽ ചെന്ന് സാധനങ്ങൾ വാങ്ങിയ ഓർമ്മയും ശ്രീ.ഗോപാലേട്ടൻ പങ്കുവെച്ചു.
വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നുമുണ്ടായിരു ന്നില്ല. ഏര്യത്തും തലവിലുമായിരുന്നു ആദ്യകാലത്ത് ആൾക്കാർ പഠിക്കാനായി ചെന്നത്. പിൽക്കാലത്ത് പരുതിയോടൻ ഗോവിന്ദൻ എഴുത്തച്ഛൻ കളരിയിൽ വെച്ചും കിഴക്കേ വീട്ടിൽ വെച്ചും നിലത്തെഴുത്ത് പഠിപ്പിച്ചി രുന്നു. തൊണ്ടും മണലും ഉപയോഗിച്ചുള്ള ഈ മണലിലെഴുത്ത് രണ്ടു വർഷത്തോളം നീണ്ടു. തുടർന്ന് ചീയ്യഞ്ചേരി കുറുപ്പം വീട്ടിൽ ചാത്തുകുട്ടി എഴുത്തച്ഛൻ കിഴക്കേവീട്ടിൽ വെച്ച് മണലിലെഴുത്ത് പഠിപ്പിച്ചു. ക്രമേണ കുട്ടികളുടെ എണ്ണം കൂടിയപ്പോൾ ഒരു ഷെഡ് കെട്ടി ഷെഡിൽ ആദ്യം പഠിപ്പി ച്ചത് കോയിപ്രക്കാ രനായ “വണ്ണാൻ മാഷ്, എന്ന കണ്ണൻ മാഷ് ആയിരുന്നു. തുടർന്ന് മൺകട്ടകൾ കൊണ്ടുള്ള സ്കൂൾ ഷെഡ് ഒരുങ്ങി. അവിടെ പഠിപ്പിച്ചവരിൽ കുഞ്ഞമ്പുമാഷ്, സുകുമാരൻ മാഷ് ഗോപാലൻ മാഷ് തുടങ്ങിയ പേരുകൾ ഓർമ്മിച്ചെടുക്കാം. ഗോപാലൻ മാഷിന്റെ നേതൃത്വത്തിൽ മുതിർന്നവർക്കായി നടത്തിയ നിശാപാഠ ശാലയിൽ ശ്രീ.സി.സി.ഗോപാലൻ നായർ പഠിച്ചിരുന്ന തായി ഓർമ്മിച്ചു. ഇക്കാലത്തുതന്നെ നാട്ടുകാരുടെ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി സ്ക്കൂളിന് അംഗീകാരം ലഭിച്ചു. (1950) സ്ക്കൂളിന്റെ സ്ഥാപന ത്തിനായി നാട്ടുകാരുടെ കമ്മിറ്റിയോടൊപ്പം സഹായിച്ചവ രിൽ അന്നത്തെ കുറ്റൂർ വില്ലേജ് ഓഫീസർ കുഞ്ഞിരാമ പൊതുവാളും വില്ലേജ് ശിപായി രാമപ്പൊതുവാളും ഉൾപ്പെടുമെന്ന് ശ്രീ പനയന്തട്ട നാരായൺ നമ്പ്യാർ സൂചിപ്പിച്ചു. ശ്രീ.കെ.കെ.നാരായണൻ നമ്പ്യാരായിരുന്നു ആദ്യ മാനേജർ.
കിഴക്കേ വീട്ടിൽ വച്ച് നിലത്തെഴുത്ത് പഠിപ്പിക്കാനും മണലിലെഴുത്തിനും പാം ശാലയൊരുക്കുന്നതിനും അതിഥികളെ സത്ക്കരിക്കുന്നതിലും ശ്രീ.കെ.കെ.നാരായണൻ നമ്പ്യാർ വഹിച്ച പങ്ക് വർണ്ണനാതീതമാണ്. ക്രമേണ കുട്ടികളുടെ എണ്ണം കൂടിയപ്പോൾ ഒരു ഓലഷെഡ് കെട്ടി പശ്ചാത്തല സൗകര്യമൊരുക്കിക്കൊടുത്തു അദ്ദേഹം. മികച്ച ഒരു കർഷക ശ്രേഷ്ഠനും പ്രമുഖ നായ നാട്ടു വിഷവൈദ്യനുമായിരുന്നു അദ്ദേഹം.ഒരു തരത്തിലുള്ള ചികിത്സാ സൗകര്യങ്ങളും ഇല്ലാത്ത കാലമായിരുന്നു അന്ന്. ശ്രീ.കുപ്പാടക്കൻ നാരായണൻ നമ്പ്യാരുടെ നാട്ടുവൈദ്യചികിത്സയും ഏറെ പ്രകീർത്തിച്ചിരുന്നു. ക്രമേണ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം ഇവിടങ്ങളിലേക്ക് വ്യാപിക്കുകയും തിരുവിതാംകൂറിൽ നിന്ന് വൻതോതിൽ ജനങ്ങളുടെ കുടിയേറ്റം ഉണ്ടാവുകയും ഐക്യ കേരള സൃഷ്ടിക്ക് ശേഷം പുതിയ പഞ്ചായത്ത് സംവിധാനം വരികയും ചെയ്തതോടു കൂടി കരിപ്പാലിന്റെ വികസനം ത്വരിതഗതിയിലായതും ഇന്ന് കാണുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള കരിപ്പാൽ രൂപപ്പെട്ടതും ഈ മാറ്റത്തിന് നേതൃത്വം നൽകിയവരിൽ എന്നും ഓർക്കാവുന്ന സ്നേഹ സമ്പന്നരായ വ്യക്തിത്വങ്ങളാണ് ശ്രീ.കെ.ജി. നമ്പ്യാർ, ശ്രീ.കെ. ആർ കണ്ണൻ നമ്പ്യാർ, ടി.വി.കുഞ്ഞികൃഷ്ണൻ , പി.നാരായണൻ നമ്പ്യാർ എന്നിവർ
എന്നും പ്രശസ്തിയിലേക്ക് കുതിക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെ അസ്ഥിത്വത്തിന് വേണ്ടിയും പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് മുൻ നിരയിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരിൽ അഗ്രഗണ്യനായിരുന്നു. ശ്രീ.കെ.ആർ കണ്ണൻ നമ്പ്യാർ. നിലമൊരുക്കുന്നതിനും ചാണകം തേച്ച്, തറനിരപ്പാക്കുന്നതിനും തുമ്പോട്ടി കൊണ്ട് തല്ലി മാടി മിനുക്കുന്നതിനും ഉള്ള അദ്ദേഹത്തിന്റെ കരവിരുത് വിദ്യ അഭ്യസിച്ച് പടിയിറങ്ങിയ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി പ്രമുഖർ ഇന്നും മനസിൽ താലോലിക്കുന്നുണ്ട്.
വിവരങ്ങൾ ശേഖരിക്കുന്നതിന്
സർവ്വശ്രീ , സി.സി. ഗോപാലൻ നമ്പ്യാർ, പി.നാരായണൻ നമ്പ്യാർ , ശ്രീ. അപ്പനു മാസ്റ്റർ, ശ്രീ.കെ.ജി. നമ്പ്യാർ സ്മരണിക എന്നിവ സഹായകമായി.
-
കരിപ്പാൽ പ്രദേശം
-
പോസ്റ്റോഫീസ്
-
ക്ഷേത്ര കവാടം
-
ക്ഷേത്രം
-
ആൽമരം