കരിപ്പാൽ എസ് വി യു പി സ്കൂൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
പാർവതി നമ്പ്യാർ IV C

തിമിരി എന്ന എൻ്റെ ഗ്രാമം

തിമിരി എന്ന കൊച്ചു ഗ്രാമത്തെ കുറിച്ചാണ് പ്രാദേശിക ചരിത്ര രചന യിലൂടെ ഞാനിവിടെ പരിചയപ്പെടുത്തുന്നത്. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ പെട്ട ആലക്കോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് തിമിരി . ആലക്കോട് പഞ്ചായത്തിൽ 21 വാർഡ് ഉള്ളതിൽ പതിനെട്ടാമത്തെ വാർഡ് ആണ് തിമിരി. കിഴക്കും വടക്കും കും ആലക്കോട് പഞ്ചായത്തിലെ മറ്റ് ഗ്രാമങ്ങളും ചപ്പാരപ്പടവ് എരമം-കുറ്റൂർ പഞ്ചായത്തുകളും പടിഞ്ഞാറ് പെരിങ്ങോം-വയക്കര പഞ്ചായത്തുകളും അതിരിടുന്നതാണ് ഞങ്ങളുടെ മനോഹര ഗ്രാമം .വശ്യ മനോഹരമായ പ്രകൃതി സൗന്ദര്യത്തോടു കൂടിയ ഈ കൊച്ചുഗ്രാമം ഒട്ടനേകം പ്രകൃതിസമ്പത്തിനാൽ സമ്പുഷ്ടമാണ് ആണ് .

തിമിരി എന്ന പേര് വന്നത്

ഐതിഹ്യങ്ങൾ അടിസ്ഥാനമാക്കി രൂപാന്തരം പ്രാപിച്ച സ്ഥലനാമങ്ങൾ ആണ് കണ്ണൂർ ജില്ലയിൽ പലതും .അതായത് മൂന്ന് ഗൃഹങ്ങളിൽ ആയി താമസിച്ചിരുന്നതും ത്രിപുരന്മാർ എന്നറിയപ്പെടുന്നതുമായ മൂന്നു അസുരന്മാർ ജനങ്ങളെ കൊന്നൊടുക്കി യിരുന്നു.അവരുടെഅവരുടെ സംഘടന നിവൃത്തിക്കായി സാക്ഷാൽ പരമശിവൻ ത്രിപുരന്മാരുടെ വധിക്കുകയും സാധു ജനനന്മയ്ക്കായി ഇരിക്കുകയും ചെയ്ത സ്ഥലം ആയതുകൊണ്ട്ത്രിപുരി എന്ന പേരു വന്നു .ത്രിപുര പിന്നീട് വാമൊഴിയിൽ ലോപിച്ച് തിമിരി ആയി എന്നും പറയപ്പെടുന്നു.പരമശിവനെ പഠിച്ചുകൊണ്ട് ധാരാളം മഹർഷിമാർ ഇവിടങ്ങളിൽ തപസുചെയ്തിരുന്നു എന്നതിന് തെളിവായി തിരിയിലൂടെ സമീപപ്രദേശങ്ങളിൽ ധാരാളം ആളുകൾ ഇപ്പോഴും കാണാനുണ്ട് .ശിവധ്യാനം ചെയ്തുകൊണ്ടിരിക്കുന്ന 3 കൂറ്റൻ അരയാൽ വൃക്ഷങ്ങൾ ഹിമാലയ ത്തോളം ഉയർന്ന് ഇന്നും കാണാം.

ജനങ്ങൾ

തിമിരി ശ്രീ ശിവക്ഷേത്രം നിൻറെ വകയായിരുന്നു ഇവിടങ്ങളിലെ ഭൂമി മുഴുവൻ ക്ഷേത്ര ഭൂമി പാട്ടത്തിന് വാങ്ങിയിരുന്നു കൃഷി കൃഷി കൂടുതലും പുനം എന്ന് പറയുന്ന കരനെൽകൃഷി യാണ് എന്ത് ചെയ്താലും 2ഭാഗം കൊടുക്കണം ആ പൈസയും നെല്ലും ഉപയോഗിച്ചാണ് ജന്മിമാർ ക്ഷേത്രം ഭരിച്ചിരുന്നത് ക്ഷേത്രത്തോടനുബന്ധിച്ചുള്ള സ്കൂൾ മുതലായവ നടത്തി പോന്നതും.

ആദ്യകാലങ്ങളിൽ ഹിന്ദു സമുദായത്തിൽപ്പെട്ടവരും, കച്ചവടം തൊഴിലാക്കിയ കുറച്ചു മുസ്ലിം കുടുംബക്കാരും ആണ് ഇവിടത്തെ ജനങ്ങൾ 1950 മുതൽ മുതൽ തിരുവിതാംകൂർ ഇൽ നിന്നും മലബാറിലേക്ക് ധാരാളം കുടിയേറ്റക്കാർ വന്നതോടെ ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരും താമസം തുടങ്ങി. ഗവ: ജോലികൾ ഒന്നും തന്നെ ഇവിടത്തുകാർക്കില്ലായിരുന്നു. അതിന് പ്രധാന കാരണം വിദ്യാഭ്യാസം ഇല്ലായ്മയാണ്. ഇന്ന് വിദ്യാഭ്യാസ സൗകര്യം ഉണ്ടായ തോടുകൂടി ധാരാളം ഗവൺമെൻറ് ജോലിക്കാരും ഈ ഗ്രാമത്തിൽ ഉണ്ടായി. ഭൂപരിഷ്കരണം വന്നതോടുകൂടി ജന്മിമാർക്ക് വരുമാനം ഇല്ലാതായി . ഭൂമിയുടെ അധികാരി സർക്കാരും കൈവശക്കാരുമായി.

മുമ്പ് മിക്ക വീടുകളും മൺകട്ടയും, ഓലയും, പുല്ലും ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത്. അപൂർവ്വം വീടുകൾ മാത്രമാണ് ഓടും, കല്ലും ഉപയോഗിച്ച് നിർമ്മിച്ചത്. ഇന്ന് കാലം മാറി കഥ മാറി മിക്ക വീടുകളും കോൺക്രീറ്റ് വീടുകളായി.

റോഡുകൾ ടാർ ചെയ്തും, പാലം നിർമ്മിച്ചും ജും ഗതാഗതയോഗ്യമാക്കിയതോടെ കോൺക്രീറ്റ് വീടുകളും കല്ല്, ഓട് എന്നിവ കൊണ്ട് നിർമ്മിച്ച വീടുകളും സർവ്വസാധാരണമായി. അന്ന് പ്രായേണ കുറവായിരുന്ന ജനവാസം ഇന്ന് തിങ്ങിപ്പാർക്കുന്ന തരത്തിലായി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണെങ്കിലും മതമൈത്രിക്കും സൗഹാർദ്ദപരമായ ജീവിതത്തിനും പേരുകേട്ട സ്ഥലമാണ് തിമിരി.

കൃഷി

ആദ്യകാലങ്ങളിൽ നെൽകൃഷിയും, കുരുമുളകും, കവുങ്ങും, ഹ്രസ്വ വിളകളായ കപ്പ, ചേന, ചെമ്പ്, തുവര, മുത്താറി, ചോളം എന്നിവയും പശു വളർത്തലുമായിരുന്നു പ്രധാന കൃഷികൾ. കുടിയേറ്റം വന്നതിനുശേഷമാണ് റബ്ബർ കൃഷിയെ പറ്റി അറിയുന്നത്. പിന്നീട് റബ്ബർ കൃഷിയിലും തേങ്ങ കൃഷിയിലും കശുമാവ് കൃഷിയിലും ജനങ്ങൾ താല്പര്യം കാണിച്ചു തുടങ്ങി. നെൽകൃഷി ഇപ്പോൾ തീരെ ഇല്ലാതായി. നെൽകൃഷി ചെയ്തിരുന്ന വയലുകൾ നാണ്യവിളകൾക്ക് വഴിമാറിക്കൊടുത്തു. എല്ലാ കൃഷികൾക്കും അനുയോജ്യമായ മണ്ണാണ് ഭൂരിഭാഗം സ്ഥലങ്ങളും. നല്ല വളക്കൂറുള്ള കറുത്ത മണ്ണിനാൽ സമ്പുഷ്ടമാണ് ഈ പ്രദേശം.

തിമിരിയിലെ മറ്റു സ്ഥലങ്ങൾ

തിമിരി എന്ന ഗ്രാമത്തിൽ കാരയാട്, കൂത്തമ്പലം, പച്ചാണി, ഏളയാട്, അടുക്കം, കരുവാടക്കം, മൗവ്വത്താനി, മണപ്പാട്, ചുങ്കസ്ഥാനം എന്നീ പ്രാദേശിക പേരുള്ള സ്ഥലങ്ങൾ ഉൾപ്പെടുന്നുണ്ട്.

ആരാധനാലയങ്ങൾ

ആരാധനാലയങ്ങളിൽ പ്രാചീനം തിമിരി ശ്രീ ശിവക്ഷേത്രം തന്നെ. അതിനോട് ചേർന്ന് രംബേം ക്ഷേത്രം, തൊണ്ടച്ചൻ ദേവസ്ഥാനം, സർപ്പബലി നടത്തുന്ന നാഗം, കാര്യാട്ടും ചുങ്ക സ്ഥാനത്തും ഉള്ള അയ്യപ്പഭജന മഠങ്ങൾ, കൂത്തമ്പലത്തിൽ ഉള്ള മുത്തപ്പൻ ക്ഷേത്രം, അവിടെ തന്നെയുള്ള ഭഗവതി സ്ഥാനം എന്നിവയും, പച്ചാണി മൗവ്വത്താനി എന്നിവിടങ്ങളിലുള്ള ക്രിസ്ത്യൻ ദേവാലയങ്ങളും വട്ട്യരയിലുള്ള മുസ്ലിം ദേവാലയവുമുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിമിരി യു.പി സ്കൂൾ:-മലബാർ ഡിസ്ട്രിക്ട് ബോർഡ് കീഴിൽ ആദ്യമായി ഒരു എൽ.പി സ്കൂൾ പ്രവർത്തിച്ചിരുന്നു എന്നാൽ കുട്ടികൾ കുറഞ്ഞു പോയതിനാൽ നിർത്തലാക്കി. പിന്നീട് 1952 ൽ വീണ്ടും പ്രവർത്തനം തുടങ്ങി. 1956 - 57 ലെ സർവ്വേയിൽ 1957 ൽ യു.പി സ്കൂളായി ഉയർത്തി. തിമിരി ദേവസ്വത്തിൻ്റെ കീഴിലായിരുന്നു തിമിരി യു.പി സ്കൂൾ.ചില പ്രശ്നങ്ങളെ തുടർന്ന് 1980 ആഗസ്റ്റ് 18 ന് സർക്കാർ ഏറ്റെടുത്തു. ഇന്ന് നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. കൂടാതെ തിമിരിയിൽ ഒരു ഔവ്വർ കോളേജും സ്വകാര്യ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.

മറ്റ് സ്ഥാപനങ്ങൾ

തിമിരിയിൽ ഒരു പോസ്റ്റ് ഓഫീസ് 30.04.1958 മുതൽ പ്രവർത്തിച്ചു വരുന്നു. രണ്ട് വായനശാലകൾ, ഒരു ബാങ്ക്, രണ്ട് റേഷൻ കടകൾ, ഒരു പബ്ലിക് ഹെൽത്ത് സെൻ്റർ, ഖാദിയുടെ 2 നൂൽ നൂൽപ്പ് കേന്ദ്രങ്ങൾ, ധാരാളം പലചരക്ക്, ചായക്കടകൾ മുതലായവയും തിമിരി എന്ന കൊച്ചുഗ്രാമത്തിൽ ഉണ്ട്.

വാണിജ്യം,വ്യവസായം

തിമിരി ധാരാളം ചെങ്കൽ പാറകൾ ഉള്ള സ്ഥലമാണ് കാരയാട്,തിമിരി,അടുക്കം എന്നീ സ്ഥലങ്ങളിൽ നിന്നായി മിഷ്യൻ ഉപയോഗിച്ച് കല്ലുകൾ മുറിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടു പോകുന്നുണ്ട്. നൂറുകണക്കിനാളുകൾ ആ മേഖലയിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ ഒരു ചകിരി കമ്പനിയും പ്രവർത്തിക്കുന്നുണ്ട്. എണ്ണയാട്ടുന്ന തുമ്പു ഓടിക്കുന്നതുമായ ഒരു ഫ്ലവർ മില്ലും പച്ചാണിയിൽ പ്രവർത്തിച്ചുവരുന്നു.

ഗതാഗതം*

വളരെയധികം യാത്രാക്ലേശം അനുഭവിച്ചിരുന്ന ഒരു പ്രദേശമാണ് തിമിരി. 1980 ൽ ചുങ്കസ്ഥാനത്തു നിന്നും,1998 ൽ ആലക്കോട് നിന്നും പയ്യന്നൂരിലേക്ക് അ തിമിരി വഴി 2 കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവീസ് നടത്തിയത് വളരെ ആശ്വാസമായി. കൂടാതെ 1980 ലും 1983 ലുമായി രണ്ട് പ്രൈവറ്റ് ബസ്സുകൾ ചുടല വഴി തളിപ്പറമ്പിലേക്ക് സർവീസ് നടത്തിയിരുന്നു. 1983 മുതൽ വളരെ കാലം തിമിരിയിൽ നിന്നും ഓലയമ്പാടി വഴി കാനനൂർ എന്ന് ബസ് കണ്ണൂരിലേക്ക് ഓടിയിരുന്നു. 1990 ൽ ഉത്സവകാലത്ത് വളരെയധികം യാത്രക്കാരുമായി വന്നിരുന്ന ബസ് ചുണ്ണാമുക്കിൽ വെച്ച് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു. ചപ്പാരപ്പടവ് പുഴ കപാലം പണിതപ്പോൾ ധാരാളം ബസ്സുകൾ തളിപ്പറമ്പ് - ചെറുപുഴ റൂട്ടിൽ സർവീസ് തുടങ്ങിയതോടെ യാത്രാക്ലേശം ഞങ്ങൾക്ക് ഒരു അളവ് വരെ പരിഹാരമായി. അതുതന്നെയാണ് തിമിരി യുടെ വികസനത്തിനുള്ള ആദ്യത്തെ ചവിട്ടുപടി.

ഉത്സവങ്ങൾ

തിമിരി അമ്പലം

കുംഭമാസത്തിലെ ശിവരാത്രി ദിവസം കൊടിയേറി 10 ദിവസം തിമിരി ശിവക്ഷേത്രത്തിൽ ഉത്സവമാണ് അഞ്ചാം ദിവസവും ഏഴാം ദിവസവും ദേവ് വിഗ്രഹം തലയിലേറ്റി ഉള്ള നൃത്തം വളരെ ഭക്തിനിർഭരമാണ് എട്ടാം ദിവസം ക്ഷേത്രക്കുളത്തിൽ ആറാട്ട് നടത്തുന്നു. കൂടാതെ പത്താംദിവസം ക്ഷേത്രത്തിൽ പടിഞ്ഞാറ് ഭാഗത്ത് വലിയ അരയാൽ കീഴിൽ ദേവിദേവന്മാരുടെ തെയ്യങ്ങളുമുണ്ട്.

തിമിരാ രാംബേം ക്ഷേത്രത്തിൽ മകരമാസം ആറാം തീയതി മുതൽ പത്താം തീയതിവരെ തെയ്യങ്ങൾ കെട്ടിയാടിയ വരുന്നു. കൂടാതെ ഗ്രാമത്തിൻറെ ഐശ്വര്യവും സമ്പൽ സമൃദ്ധിയും കാത്തുസൂക്ഷിക്കുവാനും ആധികളും വ്യാധികളും അകറ്റി കാലാകാലങ്ങളിൽ നടത്തിവരാറുള്ള തെയ്യക്കോലങ്ങളും കെട്ടിയാടാറുണ്ട്.

മുസ്ലിം പള്ളിയിലും, ക്രിസ്ത്യൻ ദേവാലയങ്ങളിലും നിശ്ചയിക്കുന്ന തീയതികളിൽ പെരുന്നാളും വളരെ ഭക്തിനിർഭരമായി കൊണ്ടാടിവരാറുണ്ട്. ജലസ്രോതസ്സുകൾ

ഭൂമിശാസ്ത്രപരമായി നോക്കിയാൽ ചെങ്കുത്തായ കുന്നുകളാലും, ചെങ്കൽ പാറകളാലും, ജൈവ സമ്പത്തിനാൽ എന്നാൽ സമ്പൂർണമായ മണ്ണി നാലുംവറ്റാത്ത നീരുറവകളാലുംസമൃദ്ധമായ ഗ്രാമമാണ് തിമിരി .തിമിരി അമ്പലക്കുളത്തിൽ നിന്നും ഉറവയെടുത്ത ഗ്രാമത്തിലൂടെ തെക്കോട്ടൊഴുകി പുഴയിൽ ചേരുന്ന ഒരിക്കലും വറ്റാത്ത ഒരു തോടും നിന്നും കുറവ് എടുക്കുന്ന മറ്റൊരു തോടും ഈ ഗ്രാമത്തിലുണ്ട്.കൂടാതെ പള്ളി മണപ്പാട്ടി എന്ന സ്ഥലത്ത് നിന്നും രണ്ടു സ്ഥലങ്ങളിൽ നിന്നായി രണ്ട് അരുവികൾ ഉറവ എടുത്തു കിഴക്കുഭാഗത്തേക്ക് ഒഴുകി മൗവ്വത്താനിപുഴയിൽ വന്നുചേരുന്നു.മഴക്കാലങ്ങളിൽ ഉറവയെടുത്ത ഒഴുകുന്ന വേറെയും സ്ഥലങ്ങൾ ഈ ഗ്രാമത്തിലുണ്ട്. ജനങ്ങൾക്ക് കുടിക്കാനും കുളിക്കാനും ജലസേചനത്തിനും വളരെ ഉപകരിക്കുന്നതാണ് മേൽപ്പറഞ്ഞതോടുകൾ ഊർജ്ജസ്രോതസ്സുകൾ

തിമിര ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആദ്യ കാലഘട്ടം വരെ ഊർജ്ജത്തിന് വിറകിനും മണ്ണെണ്ണയുമാണ് ആശ്രയിച്ചിരുന്നത്. എന്നാൽ 2002 ഏപ്രിൽ 19 - ഓടുകൂടി വൈദ്യുതിയുടെ വെള്ളിവെളിച്ചം കടന്നെത്തി. ചെറുപുഴ സബ്സ്റ്റേഷനിൽ നിന്നാണ് ഇന്നും വൈദ്യുതി ഈ ഗ്രാമത്തിലേക്ക് എത്തുന്നത്.

മുഴുവൻ വീടുകളിലും ഇപ്പോൾ വൈദ്യുതി ഉണ്ട്. 95 % ത്തോളം വീടുകളിലും പാചകവാതക കണക്ഷൻ ഉണ്ട്. എങ്കിലും തിമിരി ഗ്രാമത്തിലെ മിക്ക വീടുകളിലും വിറക് ഒരു പ്രധാന ഇന്ധനമായി ഉപയോഗിച്ചു വരുന്നു. കൂടാതെ കുറച്ചു വീടുകളിൽ ബയോഗ്യാസ് പ്ലാന്റും പ്രവർത്തിച്ചുവരുന്നുണ്ട്.