കരിപ്പാൽ എസ് വി യു പി സ്കൂൾ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതിക സാഹചര്യം
സ്ഥാപക മാനേജരുടെ വീട്ട് വരാന്തയിൽ പ്രാരംഭ അധ്യയനം തുടങ്ങിയ കരിപ്പാൽ എസ്.വി യു.പി സ്കൂളിന് അംഗീകാരം ലഭിക്കുമ്പോൾ നാമമാത്ര ഒരു കെട്ടിടത്തിലാണ് ക്ലാസുകൾ നടന്നിരുന്നത്.
കാലക്രമേണ വർധിച്ചു വരുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ക്ലാസ് മുറികളുടെ സൗകര്യം വർധിപ്പിക്കുന്നതിനും, ഭൗതിക സാഹചര്യം കൂട്ടുന്നതിനും മാനേജ്മെൻ്റ് യഥാസമയം ശ്രദ്ധ ചെലുത്താറുണ്ട്. 2005 ൽ സ്കൂളിൽ ആദ്യമായി കമ്പ്യൂട്ടർ പഠനം ആരംഭിച്ചു.നിലവിൽ മൂന്ന് നിലകളിലായി പണി തീർത്തു വരുന്ന കോൺക്രീറ്റ് കെട്ടിടത്തിൽ ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ സജ്ജീകരിച്ചതിന് പുറമെ 26 ക്ലാസ് മുറികളും പ്രവർത്തന ക്ഷമമായി വരുന്നു.
ഇതിന് പുറമെ ഓട് മേഞ്ഞ രണ്ട് കെട്ടിടത്തിലായി 9 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു. പൂർണ സൗകര്യത്തോടെ തയ്യാറാക്കിയ പാചകപ്പുരയോട് ചേർന്ന് തന്നെ സുരക്ഷിതമായ അരി സൂക്ഷിപ്പ് കേന്ദ്രവും നിലവിലുണ്ട്.
പരേതനായ മുൻ മാനേജർ എൻ.കെ കൃഷ്ണൻ നമ്പ്യാരുടെ പത്നി ഇ.വി ലക്ഷ്മി അമ്മയുടെ സ്മരണാർത്ഥം പാചകപ്പുരയോട് ചേർന്ന് നിർമ്മിച്ച ഭക്ഷണ ശാല കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ ഏറെ ഗുണകരമാകുന്നു.
അസംബ്ലി കൂടുന്നതിനും മറ്റ് കലാ സാംസ്കാരിക പരിപാടികൾ നടത്തുന്നതിനും ഉതകുന്ന തരത്തിൽ വിശാലമായ ഓപ്പൺ ഓഡിറ്റോറിയം നിർമ്മിക്കുന്നതിൽ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും വഹിച്ച പങ്ക് പ്രശംസനീയമാണ്.
കുട്ടികളുടെ കായിക മികവ് പ്രകടിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ വിശാലമായ കളിസ്ഥലം സ്കൂളിൻ്റെ മികവ് എടുത്ത് കാണിക്കുന്നതാണ്. പ്രീ പ്രൈമറി വിദ്യാർഥികൾക്കായുള്ള കളിസ്ഥലം പ്രത്യേകം ഒരുക്കിയിട്ടുണ്ട്. 2002-ൽവിദ്യാർത്ഥികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയെങ്കിലും 2009-ലാണ് മാനേജ്മെന്റും സ്റ്റാഫും ഒരുമിച്ച് ചേർന്ന് സ്കൂൾ ബസ് ഏർപ്പെടുത്തിയത്. കുട്ടികളുടെ സുരക്ഷിതമായ യാത്ര സൗകര്യം ഒരുക്കുന്നതിനായി നാല് സ്കൂൾ ബസുകൾ നിലവിൽ സേവനം നടത്തുന്നു. പ്രവർത്തന പാരമ്പര്യവും കാര്യക്ഷമമായ സേവനവും ചെയ്യുന്ന 4 ഡ്രൈവർമാരും 4 ആയമാരും ഈ മേഖലയെ ധന്യമാക്കുന്നു. ജലലഭ്യതയ്ക്കായി ഒരു കിണറും ഒരു കുഴൽക്കിണറും സ്വന്തമായുണ്ട്.
കുട്ടികളുടെ ശുചിത്വ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന ഈ വിദ്യാലയത്തിൽ പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും വെവ്വേറെയായി ആവശ്യത്തിലധികം ശുചി മുറികൾ തയ്യാറാക്കിയിരിക്കുന്നു.സ്കൂൾ പരിസരത്തു ഒരു കിണറും ഒരു കുഴൽക്കിണറും ഉണ്ട്.
ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള ശുചി മുറിയും വിദ്യാലയത്തിലുണ്ട്
മുസ്ലീം കുട്ടികൾക്ക് നിസ്കരിക്കരിക്കുന്നതിന് വേണ്ടി പ്രത്യേക പ്രാർത്ഥനാ മുറി ഈ സ്കൂളിൻ്റെ സവിശേഷതയാണ്.
ഒരേക്കർ 60 സെൻറിലായി പരന്നു കിടക്കുന്ന സ്കൂൾ പ്രദേശത്ത് തണൽ വൃക്ഷങ്ങളും പൂച്ചെടികളും സ്കൂളിൻ്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു.
സ്കൂളിലെ ഓഡിറ്റോറിയത്തിലും മുഴുവൻ ക്ലാസ്സ് മുറികളിലും സൗണ്ട് ബോക്സ് ഫിറ്റ് ചെയ്തു.റിട്ടേർഡ് അദ്ധ്യാപിക രുഗ്മിണി ടീച്ചറും മറ്റു സംഘടനകളുടെയും സംയുകത ഫണ്ടാണ് ഇതിനുപയോഗിച്ചിരിക്കുന്നതു.
-
ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം
-
സ്കൂൾ കവാടം
-
പ്രീ പ്രൈമറി കളിസ്ഥലം
-
ഓപ്പൺ ഓഡിറ്റോറിയം
-
ഓഫിസ് &സ്റ്റാഫ്റൂം
-
കംപ്യൂട്ടർ റൂം
-
ശുചിമുറികൾ
-
സ്കൂൾ ബസ്
-
ഭക്ഷണ ശാല
-
സ്കൂൾ കെട്ടിടം
-
പത്മിനി ടീച്ചർ സമർപ്പിച്ച ഗാന്ധി കൂടാരം
-
റാംപ്