"കൊടുമൺ എച്ച്.എസ്. കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) |
infobox |
||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=8 മുതൽ 10 വരെ | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=75 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=84 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=159 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ലില്ലിക്കുട്ടി ജി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാജേഷ് സി ബി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അനീഷ്യ എ | ||
|സ്കൂൾ ചിത്രം=38054KHS.jpg | |സ്കൂൾ ചിത്രം=38054KHS.jpg | ||
|size=350px | |size=350px | ||
14:57, 1 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| കൊടുമൺ എച്ച്.എസ്. കൊടുമൺ | |
|---|---|
![]() | |
| വിലാസം | |
കൊടുമൺ കൊടുമൺ പി.ഒ. , 691555 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1982 |
| വിവരങ്ങൾ | |
| ഫോൺ | 04734 285557 |
| ഇമെയിൽ | hskodumon@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38054 (സമേതം) |
| യുഡൈസ് കോഡ് | 32120100504 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | അടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | അടൂർ |
| താലൂക്ക് | അടൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 75 |
| പെൺകുട്ടികൾ | 84 |
| ആകെ വിദ്യാർത്ഥികൾ | 159 |
| അദ്ധ്യാപകർ | 9 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 9 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലില്ലിക്കുട്ടി ജി |
| പി.ടി.എ. പ്രസിഡണ്ട് | രാജേഷ് സി ബി |
| എം.പി.ടി.എ. പ്രസിഡണ്ട് | അനീഷ്യ എ |
| അവസാനം തിരുത്തിയത് | |
| 01-07-2024 | Hskodumon |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കൊടുമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊടുമൺ ഹൈസ്കൂൾ. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകൻ 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ന്യൂ ജനറേഷ൯ വിദ്യാലയങ്ങളിലൊന്നാണ്. പ്രവാസി ബിസിനസ് മാഗ്നററും മുൻഅദ്ധ്യാപകനും ആനപ്രേമിയുമായ മുകളിൽ വീട്ടിൽ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ള,സഹധ൪മ്മണി ശ്രീമതി.ശോഭന രാധാകൃഷ്ണ൯ എന്നിവർ സ്കൂൾ മാനേജർമാരായി മുൻ വർഷങ്ങളിൽ സേവനം അനുഷ്ഠിച്ചു.2020-ൽ കണ്ണൂർ സ്വദേശിയായ ശ്രീ. പി. മുരളീധരനാണ് ഇപ്പോഴത്തെ മാനേജർ. ഈ മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും സ്കൂൾ സ്ററാഫിന്റെ കൂട്ടായ പ്രവർത്തനവും സ്ഥാപനം പ്രശസ്തിയുടെ പടവുകളിലേറുന്നതിന് സഹായകരമായി.
ചരിത്രം
കൊടുമൺ ഹൈസ്കൂൾ ഇന്നലെകളിൽ നിന്ന് ഇന്നേക്ക്
പത്തനംതിട്ട ജില്ലയിൽ വിസ്തൃതിയിൽ ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത് ആയ കൊടുമണ്ണിൽ ആശ്ചര്യചൂഢാമണിയുടെ രചയിതാവായ ശക്തിഭദ്രന്റെ പാദസ്പർശം കൊണ്ട് പുണ്യം നേടിയ കൊടുമൺ എന്ന സ്വർണ ഭൂമിയിൽ സാമൂഹിക പിന്നോക്കാവസ്ഥയും ജീവിത പ്രാരാബ്ദങ്ങളും നെഞ്ചിലേറ്റിയ കുടുംബ നിവാസികളുടെ ആശയവും നാടിന്റെ തുടിപ്പും നൊമ്പരങ്ങളും നെഞ്ചിലേറ്റിയ ഈ സരസ്വതി മന്ദിരം 1982 ജൂൺ ഒന്നാം തീയതി ആരവങ്ങളും ആർപ്പുവിളികളും ഇല്ലാതെ പ്രവർത്തനമാരംഭിച്ചു.
നല്ലവരായ നാട്ടുകാരുടെ നിർലോഭമായ സഹായ സഹകരണങ്ങളും അധ്യാപക-അനധ്യാപകരുടെ സമർപ്പണ ബോധവും ഈ കലാലയത്തെ ഊട്ടി വളർത്തി. മലയോര ഗ്രാമമായ കൊടുമണ്ണിലെ ഒരു വലിയകുന്നായ 'നെല്ലിക്കുന്നിൽ' ദുർഘടങ്ങളായ വഴികളേയും പ്രകൃതിയേയും സസ്യജാലങ്ങളെയും മനുഷ്യപ്രയത്നം കൊണ്ട് കീഴടക്കി ഒറ്റ നിലയിൽ ഉള്ള രണ്ടു കെട്ടിടങ്ങൾ അവിടെ ഉയർന്നു. ആദ്യവർഷങ്ങളിൽ കുട്ടികളെ തേടി അങ്ങോട്ട് പോകാതെ ധാരാളം കുട്ടികൾ എത്തിച്ചേർന്നു. കാലം കടന്നു പോയപ്പോൾ, നാടും നഗരവും വളർന്നപ്പോൾ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിൽ നമ്മൾ വഴിമുട്ടി നിന്നു. നമ്മുടെ സ്കൂളിൽ നിന്നും ധാരാളം കുട്ടികൾ ഉയർന്ന മാർക്ക് വാങ്ങി പുറത്തിറങ്ങിയപ്പോൾ പുതിയ വാതായനങ്ങൾ അവർക്കുവേണ്ടി തുറക്കാൻ നമുക്ക് കഴിയാതെ പോയി.
വളരെ പ്രതീക്ഷയോടെ കൊടുമണ്ണിന്റെ ഹൃദയ ഭാഗത്തേക്ക് 2005 ജൂൺ ഒന്നിന് നമ്മുടെ സ്കൂൾ മാറ്റപ്പെട്ടു. ജനങ്ങളുടെ ചിരകാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കും, നമ്മുടെ കുട്ടികൾ ഉപരിപഠനത്തിന് പുറത്തേക്ക് പോകേണ്ടി വരില്ല എന്ന് നാം ആശിച്ചു. എന്നാൽ ഇന്നും ആ സ്വപ്നം പൂവണിയാതെ ബാക്കിനിൽക്കുന്നു.
കെ പി സുരേന്ദ്രൻനാഥൻ സാറിന്റെ നേതൃത്വത്തിൽ വളരെ കുറച്ചു ജീവനക്കാരുമായി പ്രവർത്തനമാരംഭിച്ച നമ്മുടെ കൊടുമൺ ഹൈസ്കൂൾ തുടർച്ചയായി 100% വിജയം, ഉയർന്ന ഗ്രേഡോടുകൂടി കുട്ടികളെ വിജയിപ്പിക്കാൻ കഴിയുന്ന ഒരു കലാലയം ആയി മാറിയിരിക്കുന്നു. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പഠനരീതിയും പാഠ്യേതര പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ പ്രാപ്തരായ അധ്യാപകർ, അനധ്യാപകർ ബഹുമാനപ്പെട്ട ബിജു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് എന്നും താങ്ങായി തണലായി പ്രചോദനമായി മുന്നേറുന്നു..
ഭൗതികസൗകര്യങ്ങൾ
3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ആധുനികരീതിയിലുള്ള ജിംനേഷ്യവും, ലൈബ്രറിയും, സയൻസ് ലാബും, കമ്പ്യൂട്ടർ ലാബും ഉണ്ട്.എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. എല്ലാ ക്ലാസിലും ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ കായികപരമായ ഉന്നമനത്തിന് ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ക്രിക്കറ്റ്, വോളിബോൾ മുതലായവ പരിശീലിപ്പിക്കുന്നു. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി സ്കൂൾബസ് സൗകര്യവുമുണ്ട്. എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികളോടൊപ്പം പിന്നോക്കാവസ്ഥയിലുള്ള എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകുന്നു.കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ കലോത്സവത്തിൽ കുട്ടികൾ തങ്ങളുടെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിച്ചു അവതരിപ്പിക്കുന്നു.
2019-20 അധ്യയനവർഷത്തിൽ അടൂർ സബ് ജില്ലയിൽ സംസ്കൃതോൽസവത്തിൽ ഓവറോൾ നേടുകയും അഞ്ജന എസ്, പാർവതി ആർ നായർ എന്നീ കുട്ടികൾ സംസ്കൃതം പ്രഭാഷണം, സംസ്കൃതം കവിതാരചന എന്നീ ക്രമത്തിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ മാത്രമല്ല എല്ലാ വർഷങ്ങളിലും സംസ്കൃതോത്സവത്തിലും ജനറൽ വിഭാഗം മത്സരങ്ങൾക്കും പങ്കെടുക്കുവാനും വിജയം കരസ്ഥമാക്കുവാനും സംസ്ഥാനതലത്തിൽ പങ്കെടുക്കുവാനും അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. പാഠകം എന്ന കലയിൽ അഭിഷേക് അരവിന്ദ് വ്യക്തിശ്രദ്ധ നേടിയിരുന്നു. 2017-18 വർഷത്തിൽ ആഷിമ രമേശ് എന്ന കുട്ടിയുടെ സംസ്കൃതം ഉപന്യാസം ജില്ലാതലത്തിൽ വളരെയധികം ശ്രദ്ധ ആകർഷിച്ചിരുന്നു. അത് വളരെ അഭിനന്ദനാർഹമാണ്. ഹൈസ്കൂൾ വിഭാഗം കാർട്ടൂൺ മത്സരത്തിൽ ആദർശ് എന്ന കുട്ടിയുടെ കാർട്ടൂൺ പത്രമാധ്യമങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു.
എല്ലാവർഷവും ശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞവർഷം അൽ അമീൻ, കീർത്തന.എസ് എന്നീ കുട്ടികൾ സംസ്ഥാന തലത്തിൽ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.
സ്കൂളിലേക്ക് ആവശ്യമായ ചവിട്ടികളും മറ്റും കുട്ടികൾ തന്നെ ഉണ്ടാക്കുന്നു എന്നത് പ്രത്യേകതയാണ്. സ്കൂളിലേക്ക് വേണ്ടുന്ന പച്ചക്കറികളിൽ മിക്കതും സ്കൂളിൽ തന്നെ കൃഷി ചെയ്യുന്നു. എല്ലാ ആഴ്ചയിലും സ്പോർട്സ് പരിശീലനം നൽകി വരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1982 - 84 & 1996 - 2000 : ശ്രീ.കെ.പി.സുരേന്ദൃ൯ നായ൪.
1986 - 1996 :ശ്രീ..പി.ഡി.മോഹന൯.
1984 - 86 & 2000 - 2006 :ശ്രീമതി.സുഭദ്രാ കുമാരി.എസ്.
2006 April & May : ശ്രീമതി.സുഷമാ ദേവി.ബി.
2006 - 2016 : ശ്രീമതി.ജയശ്രീ..ആ൪.
2016 - Onward : ശ്രീ.ബിജു മാത്യൂ
മികവുകൾ
എസ്.എസ്.എൽ.സി എക്സാമിന് തുടർച്ചയായി ഒൻപത് തവണ 100% വിജയം കൈവരിക്കാൻ സാധിച്ചു.വ്യക്തിപരമായി ഓരോ കുട്ടികൾക്കും ശ്രദ്ധ നൽകുന്നു. പത്താം ക്ലാസിലെ കുട്ടികളെ എട്ട് ഗ്രൂപ്പുകളായി തിരിച്ച് അവരുടെ പഠനപ്രക്രിയയിൽ കൂടുതൽ ശ്രദ്ധ നൽകുന്നു. ഹൈടെക് ക്ലാസ് റൂമുകൾ ഞങ്ങളുടെ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. രക്ഷകർത്താക്കളുമായി നിരന്തരമായി ബന്ധപ്പെടുകയും കുട്ടികളുടെ വിദ്യാഭ്യാസപരവും മാനസികവുമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുവാനും കഴിയുന്നു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്കൃതം അക്കാദമിക് കൗൺസിൽ നടത്തിയ ഉപന്യാസരചനയിൽ ഈ സ്കൂളിലെ സംസ്കൃതം അധ്യാപികയായ ശ്രീമതി.അനുശ്രീ പി എസ് സമ്മാനാർഹയായി. ആഴ്ചയിൽ മൂന്നുദിവസം കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നൽകുന്നു. ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ വർഷങ്ങളായി സംസ്കൃതം സ്കോളർഷിപ്പ് നേടുന്നു .കൂടാതെ 2017 -18 അധ്യയനവർഷത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ ആഷിമ രമേശ് , രേവതി ബിജു, അഞ്ജന എസ് , സമീക്ഷ സന്തോഷ് എന്നിവർ സംസ്കൃതം സ്കോളർഷിപ്പ് കരസ്ഥമാക്കി. 2019 -20 അധ്യയനവർഷത്തിൽ സംസ്കൃതം എക്സിബിഷൻ നടത്താൻ സാധിച്ചു. 2020 -21 അധ്യയനവർഷത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ കഴിഞ്ഞു.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം
02. റിപ്പബ്ലിക് ദിനം
03. പരിസ്ഥിതി ദിനം
04. വായനാ ദിനം
05. ചാന്ദ്ര ദിനം
06. ഗാന്ധിജയന്തി
07. അധ്യാപകദിനം
08. ശിശുദിനം
09.മയക്കുമരുന്നു വിരുദ്ധ ദിനം
10.ബഹിരാകാശ ദിനം
11. സംസ്കൃത ദിനം
12. ഹിന്ദി ദിനം
13.യോഗാദിനം
14.ഹിരോഷിമ ദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
മുൻകാല അദ്ധ്യാപകർ
ശ്രീ.പി.ഡി.മോഹന൯
ശ്രീ.കെ.പി.സുരേന്ദ്രനാഥൻ നായർ
ശ്രീമതി.എസ്.സുഭദ്രകുമാരി
ശ്രീമതി.ബി.സുഷമാദേവി
ശ്രീമതി.ആർ.ജയശ്രീ
ശ്രീമതി.പി.സി.യമുനാദേവി
ശ്രീ.കെ.ഗോപാലൻ നായർ
ശ്രീ.ആർ.പ്രസന്നകുമാർ
ശ്രീമതി.സി.ബി.ഓമന കുഞ്ഞമ്മ
ശ്രീമതി.കെ.സി.ശോശാമ്മ
ശ്രീമതി.എലിസബേത്ത് എബ്രഹാം
ശ്രീമതി.പി.ബി.ഉഷാദേവി
ശ്രീമതി.സൂസമ്മ.റ്റി.സാമൂവൽ
ശ്രീമതി.ഇന്ദിരാഭായി.കെ.എസ്
ശ്രീമതി.പി.ചന്ദ്രമതിയമ്മ
ശ്രീ.എം.ജോസ്
ശ്രീ.യശോദരൻ.പി.എസ്
ശ്രീമതി.രമാദേവി.എൻ
2020-2021 വർഷത്തിലെ അദ്ധ്യാപകർ
ശ്രീമതി.ഷീലാകുമാരി.റ്റി.എ
ശ്രീമതി.ലില്ലിക്കുട്ടി.ജി
ശ്രീമതി.ദീപ്തി.ജെ.പ്രസാദ്
ശ്രീ.ബാലു ഭാസ്ക്കർ
ശ്രീ.അജിത്കുമാർ.എസ്.ആർ
ശ്രീമതി.ഷിബി.റ്റി.ജോർജ്ജ്
ശ്രീമതി.അനു.ആർ
ശ്രീമതി.അനുശ്രീ.പി.എസ്
ശ്രീമതി.റോബിറ്റ മത്തായി
2020-2021 വർഷത്തിലെ അനദ്ധ്യാപകർ
ശ്രീ.സുനു ജോൺ(ക്ലാർക്ക്)
ശ്രീ.അനിൽ.ആർ
ശ്രീമതി.ശ്രീകല.ആർ
ശ്രീ.സജു.കെ
ക്ലബ്ബുകൾ
1. വിദ്യാരംഗം
2. സോഷ്യൽ സയൻസ് ക്ലബ്ബ്
3. ഹിന്ദി ക്ലബ്ബ്
4. ഗണിത ക്ലബ്ബ്
5. ഇംഗ്ലീഷ് ക്ലബ്ബ്
6. സ്പോർട്സ് ക്ലബ്ബ്
7. സുരക്ഷാ ക്ലബ്ബ്
8. സയൻസ് ക്ലബ്ബ്
9. ലിറ്റിൽ കൈറ്റ്സ്
10. ഹെൽത്ത് ക്ലബ്ബ്
11. ഇക്കോ ക്ലബ്ബ്
12. സംസ്കൃതം ക്ലബ്ബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർമാർ
- ഡോ.സ്മിത
- ഡോ.സീനു
- ഡോ.രഞ്ജു രാജു
- ഡോ.ദീപ സോമൻ
വക്കീലന്മാർ
- അഡ്വ.മനോജ്
- അഡ്വ.രാജേഷ്
- അഡ്വ.ബീന
- അഡ്വ.അർച്ചന
- അഡ്വ.കാർത്തിക
എൻജിനീയർമാർ
- നിത്യ പി.സി
- ഷെറിൻ രാജ്
വികാരിമാർ
- റവ.ഫാ.ജോൺ വർഗ്ഗീസ്
- റവ.ഫാ.ലിബിൻ വർഗ്ഗീസ്
- റവ.ഫാ.ഷിജോ ജോൺ
അദ്ധ്യാപകർ
- ജ്യോതി ലാൽ
- കുമാരി ഓമന
- ദിവ്യ
- ശ്രീരാജ്
- ബിനു.എം.ശാമുവൽ
- ജയന്തി
- സരിത
ബാങ്ക് മാനേജർമാർ
- അഞ്ജു രാജ്
- വൃന്ദ
- ഹരിഗോവിന്ദ്
ഗായകർ
- പ്രമോദ്
- പ്രവീൺ
പ്രശസ്തരായ മറ്റ് പൂർവവിദ്യാർത്ഥികൾ
- പ്രവീൺ പരമേശ്വർ-നടൻ,അസോസിയേറ്റ് ഡയറക്ടർ
- മഞ്ജു ജോൺ- പ്രൊഫസർ(കാതോലിക്കറ്റ് കോളജ്,പത്തനംതിട്ട)
- സതീഷ് കൊടുമൺ- ഡപ്യൂട്ടി തഹസീൽദാർ
- ജോയ്സ്.വി.തങ്കച്ചൻ-എൽ.ഐ.സി റീജനൽ മാനേജർ
- സിജു.എം.ആർ-ജേർണലിസ്റ്റ്
- ജയചന്ദ്രൻ-ആർട്ടിസ്റ്റ്
- അമല മാത്യൂ-പി.എച്ച്.ഡി(സോഷ്യോളജി)
- നയന.എസ്-ആർക്കിടെക്റ്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
അടൂർ - ഏഴംകുളം - കൈപ്പട്ടൂർ - പത്തനംതിട്ട റൂട്ടിൽ കൊടുമൺ ജംഗ്ഷനിൽ നിന്ന് അങ്ങാടിക്കൽ റോഡിലേക്ക് തിരിയുമ്പോൾ ടെലിഫോൺ എക്സ്ചേഞ്ചിനരികിൽ സ്കൂൾ ബോർഡും വഴിയും കാണാം. പത്തനംതിട്ട ജില്ലയിലെ അടൂർ സെൻടൃൽ ജംഗ്ഷനിൽ നിന്ന് 8 കി.മി. അകലം.
{{#multimaps:9.181982,76.750643|zoom=17}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38054
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
