കൊടുമൺ എച്ച്.എസ്. കൊടുമൺ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഐടി ക്ലബ്ബ് 2018 മുതൽ ലിറ്റിൽ കൈറ്റ്സ് എന്ന പുതിയ പേരിൽ അറിയപ്പെട്ടു തുടങ്ങി. 2018-19 വർഷത്തിലെ എട്ടാം ക്ലാസ് കുട്ടികളെ അഭിരുചി പരീക്ഷയിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയി പ്രവേശനം നൽകി. 2018 -19 വർഷത്തിൽ 39 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി പ്രവർത്തിച്ചു.
2019 -20 വർഷത്തിൽ 31 കുട്ടികളും 2020-21 അധ്യയനവർഷത്തിൽ 25 കുട്ടികളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയി പ്രവർത്തിക്കുന്നു. കൈറ്റ്സ് മിസ്ട്രസുമാരായി ശ്രീമതി ദീപ്തി ജെ പ്രസാദ്, ശ്രീമതി ഷിബി റ്റി ജോർജ് എന്നിവർ പ്രവർത്തിക്കുന്നു.
പ്രവർത്തനങ്ങൾ
* ഓരോ അധ്യയന വർഷത്തിലും അഭിരുചി പരീക്ഷയിലൂടെ കുട്ടികളെ തെരഞ്ഞെടുക്കുന്നു.
* ഐടി സംബന്ധമായ എല്ലാ കാര്യങ്ങളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപകരേയും മറ്റ് വിദ്യാർത്ഥികളെയും സഹായിക്കുന്നു.
* ഹൈടെക് ക്ലാസ്സുകളുടെ പ്രവർത്തനങ്ങളിലും ഐടി ലാബിന്റെ പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.
* 2018-2019, 2019-20 അധ്യയന വർഷങ്ങളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 'ശലഭങ്ങൾ', 'നിഴലുകൾ' എന്നീ മാഗസിനുകൾ തയ്യാറാക്കുകയും സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയുമുണ്ടായി.
* ശാസ്ത്രമേളയിൽ ഐടി സംബന്ധമായ മത്സരങ്ങളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ വളരെ സജീവമായി പങ്കെടുക്കുന്നു.
* ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അമ്മമാർക്കായി ഒരു ഐടി പരിശീലന ക്ലാസ് നടത്തുകയുണ്ടായി.
* സ്കൂൾ വാർഷിക ദിനത്തിൽ അതാത് അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ അടങ്ങിയ വീഡിയോ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രദർശിപ്പിക്കുന്നു.
*2019-20 അധ്യയനവർഷത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി.
* കുട്ടികൾ സബ്ജില്ലാതല ക്യാമ്പുകളിൽ പങ്കെടുക്കുന്നു. ഒരു കുട്ടി ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
* സ്കൂളിൽ എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് പരിശീലനം നൽകുന്നു. അതോടൊപ്പം ക്യാമ്പുകൾ നടത്തി വരുന്നു.