"ഗവ. എച്ച് എസ് എസ് മൂലങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഫലകം)
വരി 34: വരി 34:
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=425|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=425|
സ്കൂൾ ചിത്രം=15056_1.jpg‎|
സ്കൂൾ ചിത്രം=15056_1.jpg‎|
ഗ്രേഡ്=6|
ഗ്രേഡ്=6|ഗവ.ഹൈസ്കൂ‍ൾ,മൂലങ്കാവ്
}}
}}



12:31, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എസ് മൂലങ്കാവ്
വിലാസം
മൂലങ്കാവ്

മൂലങ്കാവ് പി.ഒ,
സുൽത്താൻ ബത്തേരി,
വയനാട്
,
673592
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ04936221773
ഇമെയിൽmoolankaveghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്15056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം
ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിനി സി ഇ‍യ്യാക്കു
പ്രധാന അദ്ധ്യാപകൻസഫിയ സി പി
അവസാനം തിരുത്തിയത്
27-01-202215056
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മൂലങ്കാവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് മൂലങ്കാവ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. വടക്കൻ കേരളത്തിലെ മലയോര ജില്ലയായ വയനാടിന്റെ കിഴക്കേ ആതിർത്തിയിൽ കർണാടക സംസ്ഥാനത്തോട് ചേർന്ന് കിടക്കുന്നതും മുത്തങ്ങ വന്യജീവി സങ്കേതമുൾപ്പെടുന്നതുമായ നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലാണ് ഞങ്ങളുടെ വിദ്യാലയമായ ജി. എച്ച്. എസ്. എസ്. മൂലങ്കാവ് സ്ഥിതി ചെയ്യുന്ന ഗ്രാമം. 63 എന്ന പേരിലാണ് പൊതുവെ ഈ സ്ഥലം അറിയപ്പെടുന്നത്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

ഈയാഴ്ചത്തെ വിശേഷങ്ങൾ

മൂലങ്കാവ് സ്ക്കൂളിലേക്ക് ഏവർക്കും സ്വാഗതം. കുട്ടികൾ കളിയും ചിരിയുമായ് കേക്കിന്റ മധുരം നുണഞ്ഞ് കൊണ്ട് ആഘോഷത്തിലേക്ക്

ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ.

മികവുകൾ - 2016-17.

ഞങ്ങളുടെ ഗ്രാമം.

ചരിത്രം

1952 ൽ ലോവർ പ്രൈമറിയായി ഞങ്ങളുടെ ഈ വിദ്യാലയം 952 -ൽ ഈ വിദ്യാലയം സ്ഥാപിക്കുന്നതിനായി മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൽ നിന്നും അനുമതി ലഭിച്ചു. വിമുക്തഭടൻമാരുടെ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്കായി ഒഴിച്ചിട്ടിരുന്ന ഒന്നര ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം തുടങ്ങിയത്. ഈ സ്ക്കൂൾ ഇപ്പോൾ നില നിൽക്കുന്ന പ്രദേശം മിലിട്ടറിയിൽ നിന്നും വന്ന ആളുകൾ വിനോദത്തിനായി ഉപയോഗിച്ചിരുന്നതാണ്. ഈ സ്ഥലം സർക്കാർ എറ്റെടുക്കുകയും വിദ്യാലയം ആരംഭിക്കുകയും ചെയ്തു.1953 -ൽ സ്ക്കൂൾ കെട്ടിടം നിലം പൊത്തി.പിന്നിട് 1954-ല് ഈ വിദ്യാലയം വീണ്ടും പ്രവർത്തനമാരംഭിച്ചു.ഒന്ന് മുതൽ അഞ്ച് വരെയായിരുന്നു ആദ്യം ഉണ്ടായിരുന്ന ക്ളാസുകൾ. 1959 -ൽ കെ.ഇ. ആർ. നിലവിൽ വന്നതോട് കൂടി എൽ. പി. ക്ലാസുകൾ ഒന്ന് മുതൽ നാലു വരെയും, യു. പി. ക്ലാസുകൾ അഞ്ചു മുതൽ ഏഴ് വരെയും, ഹൈസ്ക്കൂൾ ക്ലാസുകൾ എട്ട് മുതൽ പത്ത് വരെയും ആയി. എൽ. പി സ്ക്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രി .മുഹമ്മദ് മാസ്റ്റർ ആയിരുന്നു. കല്ലൂരിൽ പ്രവർത്തിച്ചിരുന്ന എഴുത്ത് പള്ളിക്കൂടമായിരുന്നു ആദ്യ പഠനകേന്ദ്രം.കുടിയേറ്റക്കാരായ ദരിദ്ര കർഷകരുടെ മക്കൾക്ക് പഠിക്കാൻ ഇവിടെ മറ്റ് വിദ്യാലയങ്ങൾ ഒന്നുമുണ്ടായിരുന്നില്ല അന്ന്. ഗതാഗത സൗകര്യം തീരെ കുറവായിരുന്ന അക്കാലത്ത് കാട്ടിലൂടെ വളരെ ദൂരം നടന്നാണ് കുട്ടികൾ വിദ്യാലയത്തിൽ പോയിരുന്നത്. നെൻമേനി, നൂൽപ്പുഴ, സുൽത്താൻ ബത്തേരി, എന്നീ പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഫീഡിങ്ങ് ഏരീയ. ജീ. യു. പി. എസ്. മാതമംഗലം, ശ്രിജയ എൽ. പി. എസ്. നെൻമേനിക്കുന്ന്, ജി. യു. പി. എസ്. കുപ്പാടി, എ. എൽ. പി. എസ്. നായ്ക്കട്ടി. എന്നിവയാണ് ഫീഡിങ്ങ് സ്ക്കൂൾ . 2002 -ൽ ഇവിടെ അഞ്ചാം തരത്തിൽ ഒരു ഇംഗ്ളീഷ് മീഡിയം ക്ലാസ് പ്രവർത്തനമാരംഭിച്ചു. സാമ്പത്തികമായി താഴ്ന്ന നിലവാരമുള്ള കുട്ടികൾക്ക് ഇംഗ്ളീഷ് മീഡിയം തുടങ്ങിയത് വളരെ ഉപകാരമായി. ആദ്യത്തെ അഞ്ചാം ക്ലാസ് ഇംഗ്ളീഷ് മീഡിയം വിദ്യാർഥികൾ 2008 മാർച്ചിൽ നൂറ് ശതമാനം വിജയവുമായി പടിയിറങ്ങി. 2009 ലും നൂറ് ശതമാനം വിജയം ഈ ഇംഗ്ളീഷ് മീഡിയത്തിന് നേടാനായി. 1998-2000 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപികയായിരുന്ന സൂസി കുരുവിള റ്റീച്ചർ സംസ്ഥാന അദ്ധ്യാപക അവാർഡിനർഹയായി. ഹൈസ്ക്കൂൾ ആയ കാലം മുതൽ ആ സ്ക്കൂളിന് വേണ്ടി പ്രവർത്തിച്ച ശ്രീ പി. പി. പീറ്റർ സാറിന്റെ സേവനം എടുത്ത് പറയേണ്ടതാണ്. അദ്ദേഹം പലപ്പോഴും ഈ സ്ഥാപനത്തിന്റെ ഇൻ ചാർജും ആയിരുന്നു.ഈ വിദ്യാലയം അക്കദമിക് തലത്തിലും കലാ കായീക രംഗത്തും മുൻപന്തിയിലാണ്..ദേശീയ നിലവാരത്തിലുള്ള കായീക താരങ്ങളെ വാർത്തെടുക്കാൻ ഈ സ്ക്കൂളിനായിട്ടുണ്ട്. ആരംഭിച്ചു. ഓലഷെഡിൽ ആരംഭിച്ച കെട്ടിടം 1953 ൽ നിലം പൊത്തി. ഒരു വർഷം വിദ്യാലയം പ്രവർത്തിച്ചില്ല. 1954 ൽ വീണ്ടും പ്രവർത്തനമാരംഭിച്ച വിദ്യാലയം 1-5, 6-8, 9-10 എന്നീ രീതിയുടെ ഭാഗമായി 1-5 ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചു. 1959ൽ കെ.ഇ.ആർ പ്രാബല്യത്തിൽ വന്നതോട് കൂടി അഞ്ചാംതരം ഒഴിവാക്കപ്പെട്ടു. ഏറെക്കാലത്തെ പ്രദേശവാസികളുടെ മുറവിളിയുടെ ഭാഗമായി 1972ൽ അപ്പർ പ്രൈമറിയായി ഉയർത്തി. (1-7)കുടിയേററ മേഖലയായതിനാൽ കൂടുതൽ ജനവാസവും ജനസംഖാ വർധനവും വിദ്യാലയം ഹൈസ്കൂൾ ആക്കണമെന്ന ആവശ്യത്തെ ശക്തിപ്പെടുത്തി. അതോടൊപ്പം 1986ൽ രക്ഷാകർതൃ സമിതിയുടെ സഹകരണത്തോട് കൂടി പ്രിപ്രൈമറി ആരംഭിച്ചു. കേരള ഗവർണർ ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. 1990ൽ ഹൈസ്ക്കൂൾ. ആയി ഉയർത്തിയ ഈ വിദ്യാലയം 2004 ൽ ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർത്തപ്പെട്ടു. എൽ.പി. യു.പി. ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി ഇന്ന് 1400 ൽ അധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഹയർ സെക്കന്ററി ‍വിഭാഗത്തിൽ 240 ളം വിദ്യാർത്ഥികളും ഉണ്ട്. വിദ്യാലയത്തിന്റെ ഈ ഉയർച്ചയ്ക്ക് പിന്നിൽ രക്ഷാകർതൃ സമിതിയുടെയും ത്രിതലപഞ്ചായത്തുകളുടെയും ഡീ.പി.ഇ.പീ, എസ്.എസ്.എ തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളുംനിണായക പങ്ക് വഹിച്ചിട്ടുണ്ട് .ഇതിൽ രക്ഷാകർതൃ സമിതിയുടെ പ്രവത്തനങ്ങൾ എടുത്ത് പറയേണ്ടതാണ്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഐ.ടി. ക്ലബ്.| ശാസ്ത്ര ക്ലബ്.| സാമൂഹ്യ ശാസ്ത്ര ക്ലബ്.| ഗണിത ശാസ്ത്ര ക്ലബ്.|

അറിവുകൾ പങ്കു വെയ്ക്കാം

 ഗണിതം.  ഐ.ടി.  ശാസ്ത്രം.   സാമൂഹ്യ ശാസ്ത്രം.    മലയാളം.    ഇംഗ്ളിഷ്.  ഹിന്ദി.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വർഷം പ്രധാനാധ്യാപകൻ വിജയശതമാനം
1990–1991 ഇ. പി. മോഹൻദാസ് 67
1991–1992 ഇ. പി. മോഹൻദാസ് 67
1992–1993 ഇ. പി. മോഹൻദാസ് 67
1993–1994 എൻ. എസ്. കാർത്തികേയമേനോൻ 56
1994–1995 സ്റ്റൻലി ഇഗ്നേഷ്യസ് 44.44
1995–1996 ചേച്ചമ്മ എബ്രാഹം 52.5
1996–1997 ചേച്ചമ്മ എബ്രാഹം 55.5
1997–1998 ചേച്ചമ്മ എബ്രാഹം 64.81
1998–1999 സൂസി കുരുവിള 64.15
1999–2000 സൂസി കുരുവിള 72.22
2000–2001 സി. കമലാക്ഷി 71.23
2001–2002 ഐ. സി. ശാരദ 70.96
2002–2003 കെ. വേണുഗോപാലൻ 81.48
2003–2004 കെ. വേണുഗോപാലൻ 80.41
2004–2005 മോളി വർഗീസ് 67
2005–2006 ശോശാമ്മ. കെ 82
2006–2007 ശോശാമ്മ. കെ 95.3
2007–2008 പി. പി.പീറ്റർ 99.4
2008–2009 പി. പി.പീറ്റർ 99.34
2009–2010 പി. പി.പീറ്റർ 99.37
2010–2011 അപ്പുക്കുട്ടൻ വി കെ 100
2011–2012 അപ്പുക്കുട്ടൻ വി കെ 100
2012–2013 അപ്പുക്കുട്ടൻ വി കെ 98.4
2013–2014 അപ്പുക്കുട്ടൻ വി കെ 98.9
2014–2015 അപ്പുക്കുട്ടൻ വി കെ 99.5
2015–2016 അപ്പുക്കുട്ടൻ വി കെ 98.0
2016–2017 ഹെദ്രോസ് സി കെ 90.1

‌‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റ്റി. സി. ജോൺ -നോവലിസ്റ്റ്,കവി

വഴികാട്ടി

  • സുൽത്താൻ ബത്തേരി ബസ്സ് സ്റ്റാൻഡിൽ നിന്ന് 4 കി.മി. അകലം

{{#multimaps:11.67463,76.28887 |zoom=13}}