ഗവ. എച്ച് എസ് എസ് മൂലങ്കാവ്/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സിൻ്റെ ഈ അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ബഹു: എച്ച്.എം.ശ്രീമതി.സഫിയ ടീച്ചർ നിർവ്വഹിച്ചു.ഐ.ടി.യിൽ താല്പര്യമുള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ്, ലിറ്റിൽ കൈറ്റ്സ് അവധി ദിവസങ്ങളും ക്ലാസ്സ് സമയത്തിനു ശേഷവും പരമാവധി സമയങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നത്. കൊറോണയുടെ ദീർഘമായ ലോക്സൺ സൃഷ്ടിച്ച പ0ന വിടവിനെ അതിജീവിക്കുക എന്ന വെല്ലുവിളിയെയാണ് ഇക്കാലയളവിൽ ലിറ്റിൽ കൈറ്റ്സ് അഭിമുഖീകരിക്കുന്നത്.
നിരന്തരമായ പരിശീലന പരിപാടികളിലൂടെ മലയാളം കമ്പ്യൂട്ടിങ്, ആനിമേഷൻ, സ്ക്രാച്ച് റോബോട്ടിക്സ് എന്നീ വിഭാഗങ്ങളിലായി ക്ലാസ്സുകൾ നല്കി. സമയബന്ധിതമായി ക്യാമ്പുകളും നല്കി.ഫൗസിടീച്ചർ കൈറ്റ്മിസ്ട്രസ്സായും സനിൽ മാസ്റ്റർക്കൈറ്റ് മാസ്റ്ററായും പ്രവർത്തിക്കുന്നു. എസ്.ഐ. ടി. സി.മാരായ നാരായണൻ മാസ്റ്ററും ജീവ ടീച്ചറും പൂർണമായ പിന്തുണ നല്കി വരുന്നു.