"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 187: വരി 187:
*കെ.ജി.സാമുവേൽ -ചെയർമാൻ,ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ബാഗ്ലൂർ
*കെ.ജി.സാമുവേൽ -ചെയർമാൻ,ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ബാഗ്ലൂർ
പ്രൊഫ. ബാബു കെ പണിക്കർ-അസോസിയേറ്റ് പ്രൊഫസർ എൻ .എസ്.എസ്  കോളേജ് ചേർത്തല
പ്രൊഫ. ബാബു കെ പണിക്കർ-അസോസിയേറ്റ് പ്രൊഫസർ എൻ .എസ്.എസ്  കോളേജ് ചേർത്തല
'''അദ്ധ്യാപകർ'''
==അദ്ധ്യാപകർ==
'''യു പി വിഭാഗം'''
'''യു പി വിഭാഗം'''
1. സുസമ്മ ജോൺ
1. സുസമ്മ ജോൺ
വരി 222: വരി 222:
4ജോസ് ഇ ജെ
4ജോസ് ഇ ജെ
5 സോളമൻ സി കെ
5 സോളമൻ സി കെ
 
==മികവുകൾ==
==ദിനാചരണങ്ങൾ==
==ക്ലബ്ബുകൾ==
==സ്കൂൾ ഫോട്ടോ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

11:36, 23 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എം.ടി.വി.എച്ച്.എസ്.എസ്., കുന്നം
വിലാസം
കുന്നം

വെച്ചുച്ചിറ പി.ഒ,
കുന്നം, പത്തനംതിട്ട
,
686511
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ04735265256
ഇമെയിൽmtvhsskunnam@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംരാന്നി
താലൂക്ക്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംവെച്ചൂച്ചിറ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറോബിൻ.ജി.അലക്സ്
പ്രധാന അദ്ധ്യാപികമറിയാമ്മ വർഗീസ്
അവസാനം തിരുത്തിയത്
23-12-202038047
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലനാടിന്റെ റാണിയായ റാന്നി പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന്

12കിലോമീറ്റർ വടക്ക് കിഴക്കായിതീർത്ഥാടന കേന്ദ്രമായ എരുമേലി ,ടൂറിസ്റ്റ്കേന്ദ്രമായ

പെരുന്തേനരുവി ,എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം.ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. ഗ്രാമത്തിന്റെ എഴുതപ്പെട്ട ചരിത്രമില്ലെങ്കിലും പുരാതന ജനവാസ കേന്ദ്രമായ നിലയ്‍ക്കലിൽ നിന്നും പല കാരണങ്ങളാൽ സ്ഥലം വിട്ടുപോയവരിൽ ചിലർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ കുടിയേറിയതായി വിശ്വസിക്കപ്പെടുന്നു.കുന്നം ദേവീക്ഷേത്രത്തിൽ ധനുമാസത്തിലെ തിരുവാതിരനാളിൽ നടത്തപ്പെടുന്ന ഉത്സവം പ്രസിദ്ധമാണ്.

കുന്നം ഗ്രാമത്തിന് ചുറ്റുമുള്ള അരയൻപാറ, ചേന്നമ്പാറ ,അച്ചടിപ്പാറ, കോതാനി, കുംഭിത്തോട് ,വെച്ചുച്ചിറ ,കുളമാംകുഴി മുതലായ പ്രദേശങ്ങൾ ഇരുപതാം ന്നുറ്റാണ്ടുവരെ തിരുവിതാംകൂർ ഗവൺമെന്റ് വക വനഭൂമിയായിരുന്നു.ഈ പ്രദേശത്തേക്ക് പടിഞ്ഞാറുനിന്നും ആളുകൾ പ്രവേശിച്ച് വനവിഭവങ്ങൾ ശേഖരിക്കുകയും കൃഷി ചെയ്യുകയും പതിവായിരുന്നെങ്കിലും സ്ഥിരതാമസക്കാരില്ലായിരുന്നു. 1905 ൽ തിരുവല്ല പൂതിയോട്ട് പി. സി ചെറിയാന്റെ നേതൃത്വത്തിലുള്ള വെസ്റ്റ്കോസ്റ്റ് ഇൻഡസ്ട്രീസ് എന്ന കമ്പനി കുന്നം ഗ്രാമത്തിന് ചുറ്റുമായി700 ഏക്കർ സ്ഥലം പതിപ്പിച്ച് അവിടെ അരയൻപാറ റബ്ബർ എസ്റ്റേറ്റ് സ്ഥാപിച്ചു.എസ്റ്റേറ്റിന് കിഴക്കു ഭാഗത്തായി 300 ഏക്കർ സ്ഥലം സി എം എസ് മിഷനറി ബിഷപ്പായിരുന്ന ഗിൽ സായിപ്പ് പതിപ്പിച്ചെടുത്തെങ്കിലും അതിൽ പകുതി മൈസൂർ ചാണ്ടിക്ക് കൈമാറി .മൈസൂർ ചാണ്ടിയിൽ നിന്ന് എ.വി. ജോർജ് ആൻഡ് കമ്പനി അത് വിലക്ക് വാങ്ങി. ദേവറോലി എസ്റ്റേറ്റ് സ്ഥാപിച്ചു. ബിൽ സായിപ്പിന്റെ കൈവശമിരുന്ന സ്ഥലമാണ് സോവാർ എസ്റ്റേറ്റ്.

കുന്നത്തിന് ചുറ്റുമുള്ള തോട്ടങ്ങളിലെ ജോലിക്കാരായി അനേകർ ഇവിടെ താമസം ആരംഭിച്ചെങ്കിലും പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഇല്ലായിരുന്നു.1925 ൽ മാർത്തോമാ സുവിശേഷസംഘം അരയമ്പാറയിൽ ഒരു മിഷൻ പ്രവർത്തനം ആരംഭിച്ചു.ദലിത് വിഭാഗത്തിൽപ്പെട്ട അനേകർ സഭാംഗങ്ങളായി. അങ്ങനെ ചേർന്നവരുടെ ഉന്നമനത്തിനായി1932 ൽ അരയമ്പാറയിൽ ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായ ഇ. എ. എൽ. പി. സ്കൂൾ സ്ഥാപിതമായി.തുടർന്ന് റവ. എ .ജെ ഏബ്രഹാം പുല്ലമ്പള്ളിൽ, പി .എം. ജോൺ പുല്ലമ്പള്ളിൽ, എന്നിവർ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂൾ തുടങ്ങുവാൻ ശ്രമിച്ചു. ഇവരുടെ നിസ്വാത്ഥപരിശ്രമത്തിനൊടുവിൽ മാർത്തോമാ മിഡിൽ സ്കൂൾ കുന്നം എന്ന പേരിൽ 1949 ജൂൺ മാസത്തിൽ പ്രവർത്തനം ആരംഭിച്ചു.1950 ജൂൺ മാസം ഉണ്ടായ വലിയമഴയിൽ സ്കൂൾ കെട്ടിടം തകർന്നത് ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചു. തുടർന്ന് നാട്ടുകാരുടെയും മാതാപിതാക്കളുടെയും സഹകരണത്തോടെ കെട്ടിടങ്ങൾ പുതുക്കി പണിതു.

ഹൈസ്കൂൾ തുടങ്ങുന്നതിന്റെ ആവശ്യകത മനസ്സിലാക്കിയ അധികാരികൾ‍അതിന് അനുകൂലമായി 1952-53ൽ ഉത്തരവ് ഇറക്കുകയും 1956 ൽ ആദ്യ ബാച്ച് തുടങ്ങുകയും ചെയ്തു.ശ്രീ. എം. പി ജോൺ ശ്രീ, എം .എ .ഏബ്രഹാം എന്നിവർ സ്കൂളിന് ആവശ്യമായ സ്ഥലം നല്കി സഹായിച്ചു.വെച്ചൂച്ചിറ പഞ്ചായത്തിലെ തന്നെ ആദ്യത്തെ ഹൈസ്കൂളായിരുന്നു ഇത് 1999 ൽ സുവർണജൂബിലി ആഘോഷിച്ചു.2000 ൽ വൊക്കേഷണൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു.ഇപ്പോൾ ഈ സരസ്വതീ ക്ഷേത്രം നാടിന്റെ അഭിമാനമായി മീകച്ച രീതിയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

.. ജൂനിയർ റെഡ്ക്രോസ്

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാർത്തോമ കോർപറേറ്റ് മാനേജ് മെന്റിൽ. നിലവിൽ 114 പ്രൈമറി വിദ്യാലയങ്ങളും15 ഹൈസ്ക്കുളുകളും, 6 ഹയർസെക്കൻട്രികളും 1 വൊക്കേഷണൽ ഹയർസെക്കൻട്രിയും 1 റ്റി റ്റീ ഐ ഉം ഈ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്

ശ്രീമതി ലാലമ്മ വർഗ്ഗിസ് കോർപ്പറേറ്റ് മാനേജറായും ശ്രി കുരുവിള ഡെപുട്ട്യിമാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസായി ബീന എം ജോർജും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പലായി  റോബിൻ ജി.അലക്സും ചിമതലവഹിക്കുന്നു.

പി.റ്റി.എ പ്രസിഡന്റായി ശ്രി ഭുവനേന്ദ്രൻനായർ പ്രവർത്തിക്കുന്നു .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1952-54 ശ്രീ.പി.വി.എബ്രഹാം
1954 - 55 ശ്രീ.റ്റി,സി ജോൺ
1955 - 60 ശ്രീ. എബ്രഹാം വൈദ്യൻ
1960 - 62 ശ്രീ .റ്റി. കെ. എൈപ്പ്
1962 - 63 ശ്രീ. പി. എൈ.ജോസഫ്
1963 - 64 ശ്രീ.പി. എൈ. എബ്രഹാം
1964- 66 ശ്രീ. പി. കെ. ഇടിക്കുള
1966- 71 ശ്രീ. എ. ജെയിംസ്
1971 - 75 ശ്രീ. ജി. തോമസ്
1975 - 78 ശ്രീ. കെ. റ്റി. ചാക്കോ
1978- 79 ശ്രീ. കെ. ഇ. സക്കറിയാ
1979 - 80 ശ്രീ. ഡി. ചാക്കോ
1980 - 83 ശ്രീ. ജോർജ് തോമസ്
1983 - 87 ശ്രീ. പി. എ. മാത്യു
1987 - 88 ശ്രീമതി. കെ. എം. കുഞ്ഞമ്മ
1988-89 ശ്രീ. റ്റി. സി. തോമസ്
1989- 1990 ശ്രീ. ജോയ് മാത്യു
1990- 1992 ശ്രീ. റ്റി. മത്തായി
1992- 93 ശ്രീ. കെ. ജെ. ചെറിയാൻ
1993 - 94 ശ്രീ. എം. മാത്യു
1994 - 99 ശ്രീമതി. സാലി ജേക്കബ്
1999 - 2001 ശ്രീ. മാത്യു റ്റൈറ്റസ് (പ്രിൻസിപ്പൽ)
2001 - 2003 ശ്രീ. ജോർജ് വർഗീസ്
2003 -2006 ശ്രീമതി. ഏലിയാമ്മ എബ്രഹാം
2006 -2011 ശ്രീമതി. റോസമ്മ സാമുവേൽ
2011 - 2013 ശ്രീ. ജോർജ്ജ് സി. മാത്യു
2013 -14 ശ്രീമതി .ഷീബ എ.തടിയിൽ
2014 -15 ശ്രീമതി. മേരീ ജോർജ്
2015 -16 ശ്രീമതി. ആനി പി.ജോർജ്
2016 -2019 ശ്രീമതി. ബീന എം .ജോർജ്
2019- ശ്രീമതി. മറിയാമ്മ വർഗീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.സി.ജി വർഗീസ് -ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ചെനൈ
  • കെ.ജി.സാമുവേൽ -ചെയർമാൻ,ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ബാഗ്ലൂർ

പ്രൊഫ. ബാബു കെ പണിക്കർ-അസോസിയേറ്റ് പ്രൊഫസർ എൻ .എസ്.എസ് കോളേജ് ചേർത്തല

അദ്ധ്യാപകർ

യു പി വിഭാഗം 1. സുസമ്മ ജോൺ 2. സുജ റ്റി 3. വൽസമ്മ കെ.കെ 4. ജിഷ ജോസഫ് 5.സെറീന എബ്രഹാം കെ 6. എമി അലക്സാണ്ടർ

എച്ച്. എസ് വിഭാഗം 1. ഷീല വർഗീസ് പി.വി 2. അനു വർഗീസ് 3. ജയ ജോർജ് 4. ബെറ്റി വറുഗീസ് 5.ജെലീല പി എബ്രഹാം 6.ലിൻസി തങ്കം ജോൺ 7.ഡെസി വി ജെ 8.റിനി ജോൺ 9.സബിത കെ സാം വി.എച്ച്. എസ്. എസ് വിഭാഗം 1.ബെറ്റ്‌സി ആനി ഉമ്മൻ 2.ലിജു മാമ്മൻ ഉമ്മൻ 3.സുമോദ് എം. മാത്യു 4.ബിനു അബ്രഹാം ടൈറ്റ്‌സ് 5.സുജി സൂസൻ ദാനിയേൽ 6.ബിൻസി കോശി 7.ഷൈലൂ ചെറിയാൻ 8.ഷീബ ജോൺ 9.ലിഷാ അലക്സ് ഓഫീസ് സ്ററാഫ് വിഭാഗം 1. സാമുവേൽ ജോൺ(ക്ലർക്ക്) 2 നിത്യ വി മോഹൻ 3 റെജി ഏബ്രഹാം 4ജോസ് ഇ ജെ 5 സോളമൻ സി കെ

മികവുകൾ

ദിനാചരണങ്ങൾ

ക്ലബ്ബുകൾ

സ്കൂൾ ഫോട്ടോ

വഴികാട്ടി

{{#multimaps:9.4372137,76.8273175 | zoom=15}}