"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
[[ചിത്രം:34024 hss1.png|thumb|400px|center]] | [[ചിത്രം:34024 hss1.png|thumb|400px|center]] | ||
</div style> | </div style> | ||
== പ്രധാന അദ്ധ്യാപകൻ== | |||
<div style="text-align: center;"> | |||
<b>തോമസ് സി എ</b> | |||
</div style> | |||
<div style="text-align: center;"> | |||
[[ചിത്രം:34024 hs1.png|thumb|400px|center]] | |||
</div style> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
23:43, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ചേർത്തല നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പെൺ പള്ളിക്കൂടം ആണ് ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ . ചേർത്തല മുൻസിപ്പാലിറ്റിയിലെ നഗരമധ്യത്തിലാണ്( ചേർത്തല വടക്ക് വില്ലേജ് ) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ചരിത്രപരവും ഐതിഹ്യപരവുമായി പെരുമയേറുന്ന നാടാണിത് .ചേർത്തലയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സമ്പൂർണ സ്ക്കൂൾ എന്ന പദവി കൈവരിച്ച് സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സവിശേഷ ശ്രദ്ധയാകർഷിച്ച അഭിമാന വിദ്യാലയമാണ് ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ .നൂറു വർഷങ്ങളുടെ ചരിത്രവുമായി തലയുയർത്തി നിൽക്കുന്ന ഈ സരസ്വതി മന്ദിരത്തിന്റെ അക്കാദമികവും ഭൗതികവുമായ നേട്ടങ്ങൾ സുവർണ ലിപികളാൽ തന്നെ ലിഖിതം ചെയ്യപ്പെട്ടിരിക്കുന്നു
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല | |
---|---|
വിലാസം | |
ചേർത്തല ചേർത്തല പി.ഒ, , ചേർത്തല 688524 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1910 |
വിവരങ്ങൾ | |
ഫോൺ | 0478 2813398 |
ഇമെയിൽ | 34024alappuzha@gmail.com |
വെബ്സൈറ്റ് | gghsscherthala.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34024 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജശ്രീ ഐ |
പ്രധാന അദ്ധ്യാപകൻ | തോമസ് സി എ |
അവസാനം തിരുത്തിയത് | |
10-09-2018 | 34024alappuzha |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേള്സ് ഹയര് സെക്കണ്ടറി സ്കൂൾ.ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് തൊണ്ണൂറു വർഷം പിന്നിട്ടു കഴിഞ്ഞു .1915 ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു പ്രാഥമിക വിദ്യാലയമായി ആരംഭിച്ച സ്ക്കൂൾ 1930ൽ അപ്പർ പ്രൈമറിയായും നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1951 ൽ ഹൈസ്ക്കൂളായും ഉയർന്നു .സമീപ പ്രദേശത്ത് ആൺകുട്ടികൾക്കു മാത്രമായി ഒരു സ്ഥാപനം തുറന്നതിന്റെ വെളിച്ചത്തിൽ 1962 ൽ ഈ സ്ഥാപനം ഒരു പെൺപള്ളിക്കൂടമായി മാറി .ധാരാളം കുട്ടികൾ വന്നു ചേരുകയും മെച്ചപ്പെട്ട വിദ്യാഭ്യാസം കൊടുക്കുകയും ചെയ്യുക വഴി ഈ സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിച്ചു വന്നിരുന്നു . എന്നാൽ മത്സരത്തിലേയ്ക്ക് ഊന്നിയുള്ള ഒരു പ്രൗഢ പാരമ്പര്യം 2000 ത്തിന് മുൻപ് ഈ സ്കൂളിനില്ലായിരുന്നു. 2000 ത്തിൽ സ്ക്കൂളിലെത്തിയ ലളിതകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ ഈ സ്ക്കൂൾ പൊതുവിദ്യാഭ്യാസ രംഗത്ത് മാതൃകയായി സംസ്ഥാന തലത്തിൽ ഉയർന്നു വന്നു . വിദ്യാഭ്യാസ നിലവാരം വർദ്ധിച്ചു .കുട്ടികളുടെ എണ്ണം ക്രമാനുഗതമായി ഉയർന്നു ഡിവിഷനുകളുടെ എണ്ണം വർദ്ധിച്ചു . അധ്യാപകരുടെ എണ്ണം, സ്പെഷ്യൽ അധ്യാപകരുടെ എണ്ണം തുടങ്ങിയവയിൽ ഗണ്യമായ മാറ്റം അനുഭവപ്പെട്ടു . ഈ മാറ്റം പൊതുവിദ്യാഭ്യാസ മേഖലയുടെ സമൂലമാറ്റത്തിനുള്ള നാന്ദി കൂടിയായിരുന്നു . ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിനെപ്പറ്റി സംസ്ഥാന തലത്തിൽ ചർച്ചയുണ്ടായി . മികച്ച പ്രിൻസിപ്പലായി ലളിതകുമാരി ടീച്ചറിനേയും , മികച്ച പി ടി എ യായി സ്ക്കൂൾ പിടിഎയേയും തെരഞ്ഞെടുത്ത് ആദരിച്ചു . ചേർത്തല ഗവ ഗേൾസിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട കാലഘട്ടമായിരുന്നു ഇത് . പിന്നീട് മാറി മാറി വന്ന ഭരണാധികാരികൾ ചേർത്തല ഗേൾസിനെ ഉയർച്ചയിൽ നിന്നും ഉയർച്ചയിലേയ്ക്ക് വളർത്തി . പാഠ്യ , പാഠ്യേതര രംഗങ്ങളിൽ ഗംഭീരമായ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ചരിത്രത്തിന് മാതൃകയായി ഒട്ടേറെ കായിക പ്രതിഭകളുടേയും , കലാ പ്രതിഭകളുടേയും നീണ്ട നിര സൃഷ്ടിക്കുവാനും ഈ വളർച്ചയുടെ പടവുകൾ സാധ്യമാക്കിയിട്ടുണ്ട് ചേർത്തല ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ 2000 -2001 അധ്യയനവർഷത്തിൽ GO(ms)No 179/2000/Gen.Edn.dtd.02.06.2000 പ്രകാരം ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തി 2 സയൻസ് ബാച്ചുകളിലായി 150 കുട്ടികൾക്ക് പ്രവേശനം ലഭിച്ചു . ശ്രീമതി ലളിതാകുമാരിക്ക് പ്രിൻസിപ്പലിന്റെ ചുമതല ലഭിച്ചു . സ്ഥിരം അധ്യാപകർ ഇല്ലാത്തതിനാൽ എല്ലാ വിഷയങ്ങൾക്കും താൽക്കാലിക അധ്യാപകരെ നിയമിച്ചു .മൂന്നു മുറികളിലായി അധ്യായനം ആരംഭിച്ചു . 2001 2002 അധ്യയനവർഷം അധികമായി 3 ക്ലാസ് റൂമുകളും 2 ലാബുകളും രണ്ട് ലാബുകളിലുമായി വരികയും ലാബുകൾ നിലവിലുണ്ടായിരുന്ന താൽക്കാലിക കെട്ടിടങ്ങളിൽ നിലനിർത്തുകയും പുതുതായി 6 ക്ലാസ് മുറികൾ പണിയുകയും ചെയ്തു . ഓഫീസ് സ്റ്റാഫ് റൂം എന്നിവ ഒരു മുറിയിൽ സജ്ജീകരിച്ചു .2004 ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ നിയമിക്കപ്പെട്ടു .ഇപ്പോൾ പ്രിൻസിപ്പാൾ അടക്കം 18 സ്ഥിരം ജീവനക്കാരുണ്ട്
പ്രിൻസിപ്പൾ
ഐ രാജശ്രീ
പ്രധാന അദ്ധ്യാപകൻ
തോമസ് സി എ
ഭൗതികസൗകര്യങ്ങൾ
അതിവിശാലമായ ഒരു കളിസ്ഥലം, ആധുനിക സൗകര്യങ്ങളോടു കൂടിയ വിശാലമായ ഓഡിറ്റോറിയം, വിപുലമായ കംപ്യൂട്ടർ ലാബ്, ലൈബ്രറി തുടങ്ങിയവ ഈ വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകൾ ആവശ്യത്തിനുണ്ട്. ഗേൾ ഫ്രണ്ട്ലി ടോയിലറ്റുകൾ 2 യൂണിറ്റുകൾ ഉണ്ട്.ആവശ്യത്തിന് പൈപ്പുകൾ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറൽ ബോഡി ആഗസ്റ്റിൽ നടത്താറുണ്ട്.
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റി
വിദ്യാർത്ഥികളുടെ കലസാഹിത്യവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ
വിദ്യാരംഗം കലാസാഹിത്യവേദി ഈ സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.
ഈ വർഷത്തിൽ ജുൺ മാസത്തിൽ തന്നെ കലാവേദിയുടെ ഉല്ഘാടനം നടന്നു. ഏകദേശം എഴുപത്തഞ്ചോളം കുട്ടികൾ ഇതിൽ അംഗങ്ങളായിരുന്നിട്ടുണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
എക്കോ ക്ലബ്ബ് - ജുണ് 5 പരിസ്തിതി ദിനമായി ആഘോഷിച്ചു . പരിസ്തിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരക്കി . വ്രക്ഷത്തൈകൾ സ്കൂളിൽ നട്ടു. 5,8 ക്ലാസ്സിലെ കുട്ടികൾക്ക് വ്രക്ഷത്തൈകൾ വിതരണംചെയ്തു. നല്ല ഒരു ഔഷധത്തോട്ടം ഉണ്ട്. അതിൽ കൂടുതൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ചു . ഔഷധത്തോട്ടം കുട്ടികൾ തന്നെ സംരക്ഷിക്കുന്നു. ഓരോ ക്ലാസ്സുകാരും പൂന്തോട്ടം നിർമ്മിച്ചു.കുട്ടികൾ പൂന്തോട്ടം ദിവസവും നനയ്ക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- 1993-1996 ജീ.സരോമ
- 1997-2005 ബീ.ലളിതകുുമാരീ
- 2006-2007 കെ.കെ ഗോപിനാഥൻ നായർ
- 2008-2008 പീ.ഗിരിജദേവി
- 2008-2008 എം.ശൃാമള
- 2009-2009 കെ.എസ് ജയകുുമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നീതു .എസ്. ബിജു, ശ്രീലക്ഷ്മി, മായാ രംഗൻ, നിത്യ
വഴികാട്ടി
ചേർത്തല കെ എസ് ആർ ടി സി ബസ്റ്റാന്റിനു തൊട്ടു കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.68604075, 76.3442328 | width=800px | zoom=16 }}