"എസ് പി ഡബ്യൂ എച്ച് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 31: | വരി 31: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
| | |കുട്ടികളുടെ എണ്ണം=UP&HS | ||
| | |ആൺകുട്ടികൾ=180 | ||
| | |പെൺകുട്ടികൾ=35 | ||
| | |ആകെ-215 | ||
|പ്രധാന അദ്ധ്യാപിക=ലീന O B | |പ്രധാന അദ്ധ്യാപിക=ലീന O B | ||
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് സി കെ | |പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് സി കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=നദീറ കെ എസ് | |എം.പി.ടി.എ. പ്രസിഡണ്ട്=നദീറ കെ എസ് | ||
|SMC ചെയർ പേഴ്സൺ=ജാസ്മിൻ യൂനുസ് | |||
|സ്കൂൾ ചിത്രം=SPWHS.png | |സ്കൂൾ ചിത്രം=SPWHS.png | ||
|size=380px | |size=380px | ||
വരി 50: | വരി 51: | ||
വരി 64: | വരി 65: | ||
'''2022-23 ലെ SSLC ബാച്ച് 100% വിജയം നേടുകയും നാല് പേർ FULL A+നേടുകയുംചെയ്തു .''' | '''2022-23 ലെ SSLC ബാച്ച് 100% വിജയം നേടുകയും നാല് പേർ FULL A+നേടുകയുംചെയ്തു .''' | ||
<p style="text-align:justify">'''2021 മാർച്ചിലെ എസ് എസ് എൽ സി ബാച്ചും 100% വിജയം നേടി സ്‌കൂളിന് ഹാട്രിക് വിജയം നേടിത്തന്നു.!'''</p> | <p style="text-align:justify">'''2021 മാർച്ചിലെ എസ് എസ് എൽ സി ബാച്ചും 100% വിജയം നേടി സ്‌കൂളിന് ഹാട്രിക് വിജയം നേടിത്തന്നു.!'''</p> | ||
<p style="text-align:justify">'''2020 എസ് എസ് എൽ സി ബാച്ചും 100% വിജയം നേടി സ്‌കൂളിന്റെ വിജയ ചരിത്രം ആവർത്തിച്ചു.2020 എസ് എസ് എൽ സി പരീക്ഷ കോവിഡ് 19 എന്ന മഹാമാരി വിനാശം വിതച്ചതിനാൽ കുട്ടികളെയും അധ്യാപകരേയും സംബന്ധിച്ച് ഒരു പരീക്ഷണ കാലമായിരുന്നു,എങ്കിലും എല്ലാവരുടെയും കഠിന പ്രയത്നത്തിന് വിഘ്‌നം വരാതെ സ്‌കൂൾ വീണ്ടും വിജയ ചരിത്രം ആവർത്തിച്ചു...!'''</p> | <p style="text-align:justify">'''2020 എസ് എസ് എൽ സി ബാച്ചും 100% വിജയം നേടി സ്‌കൂളിന്റെ വിജയ ചരിത്രം ആവർത്തിച്ചു.2020 എസ് എസ് എൽ സി പരീക്ഷ കോവിഡ് 19 എന്ന മഹാമാരി വിനാശം വിതച്ചതിനാൽ കുട്ടികളെയും അധ്യാപകരേയും സംബന്ധിച്ച് ഒരു പരീക്ഷണ കാലമായിരുന്നു,എങ്കിലും എല്ലാവരുടെയും കഠിന പ്രയത്നത്തിന് വിഘ്‌നം വരാതെ സ്‌കൂൾ വീണ്ടും വിജയ ചരിത്രം ആവർത്തിച്ചു...!'''</p> | ||
<p style="text-align:justify">'''ചരിത്രത്തിലിടം നേടിയ 100% വിജയമാണ് 2019 മാർച്ചിലെ SSLC പരീക്ഷയിൽ ഞങ്ങളുടെ കുട്ടികൾ ഞങ്ങൾക്ക് നേടിത്തന്നത്. ചരിത്രം സൃഷ്ട്ടിച്ച വിജയം നേടിയത് അധ്യാപകരുടെയും കുട്ടികളുടെയും കഠിനമായ പരിശ്രമത്തിലൂടെയാണ്.രക്ഷകർത്താക്കൾ ഈ യജ്ഞത്തിന് കൂട്ടുനിന്നു.4 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും പ്ലസ് നേടാൻ കഴിഞ്ഞു.ഇനിയും പുതിയ ചരിത്രമെഴുതാൻ ഞങ്ങൾക്കാവട്ടെ എന്ന് ജഗദീശ്വരനോട് ഈ വേളയിൽ പ്രാർത്ഥിക്കുന്നു.'''</p> | <p style="text-align:justify">'''ചരിത്രത്തിലിടം നേടിയ 100% വിജയമാണ് 2019 മാർച്ചിലെ SSLC പരീക്ഷയിൽ ഞങ്ങളുടെ കുട്ടികൾ ഞങ്ങൾക്ക് നേടിത്തന്നത്. ചരിത്രം സൃഷ്ട്ടിച്ച വിജയം നേടിയത് അധ്യാപകരുടെയും കുട്ടികളുടെയും കഠിനമായ പരിശ്രമത്തിലൂടെയാണ്.രക്ഷകർത്താക്കൾ ഈ യജ്ഞത്തിന് കൂട്ടുനിന്നു.4 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും പ്ലസ് നേടാൻ കഴിഞ്ഞു.ഇനിയും പുതിയ ചരിത്രമെഴുതാൻ ഞങ്ങൾക്കാവട്ടെ എന്ന് ജഗദീശ്വരനോട് ഈ വേളയിൽ പ്രാർത്ഥിക്കുന്നു.'''</p> | ||
വരി 92: | വരി 91: | ||
==സ്‌കൂളിന്റെ സാരഥികൾ== | ==സ്‌കൂളിന്റെ സാരഥികൾ== | ||
<gallery> | <gallery> | ||
പ്രമാണം:OBL25010.jpg | ലീന ഒ ബി (ഹെഡ്മിസ്ട്രസ്സ്) | |||
പ്രമാണം:Jg.JPG|ജെസ്സി ജോർജ് (സീനിയർ അസിസ്റ്റന്റ്) | പ്രമാണം:Jg.JPG|ജെസ്സി ജോർജ് (സീനിയർ അസിസ്റ്റന്റ്) | ||
പ്രമാണം:25010 PTA.jpg|നൗഷാദ് സി കെ(PTA പ്രസിഡന്റ്) | പ്രമാണം:25010 PTA.jpg|നൗഷാദ് സി കെ(PTA പ്രസിഡന്റ്) | ||
പ്രമാണം:1707210227003.jpg|ജാസ്മിൻ യൂനുസ്(SMC ചെയർ പേഴ്സൺ) | പ്രമാണം:1707210227003.jpg|ജാസ്മിൻ യൂനുസ്(SMC ചെയർ പേഴ്സൺ) | ||
</gallery> | </gallery> | ||
==മാനേജ്‌മന്റ്== | ==മാനേജ്‌മന്റ്== | ||
വരി 148: | വരി 138: | ||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat= 10.085434|lon=76.336971 |zoom=16|width=800|height=400|marker=yes}} | ||
==സ്‌കൂളിന്റെ മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും == | ==സ്‌കൂളിന്റെ മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും == |
22:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ് പി ഡബ്യൂ എച്ച് എസ് ആലുവ | |
---|---|
വിലാസം | |
തായിക്കാട്ടുകര SPW റോഡ്, തായിക്കാട്ടുകര , തായിക്കാട്ടുകര പി.ഒ. , 683106 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 09 - 1974 |
വിവരങ്ങൾ | |
ഫോൺ | 0484 2629959 |
ഇമെയിൽ | spwhsaluva06@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25010 (സമേതം) |
യുഡൈസ് കോഡ് | 32080101703 |
വിക്കിഡാറ്റ | Q99485833 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ചൂർണ്ണിക്കര |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന O B |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് സി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | നദീറ കെ എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം.ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ തായിക്കാട്ടുകരയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്‌കൂളാണ് SPWHS.
ചരിത്രം
നിരവധി ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ആലുവ നഗരത്തോട് ചേർന്നുകിടക്കുന്ന മനോഹര ഗ്രാമമാണ് ചൂർണ്ണിക്കര.
പെരിയാറിന് സംസ്‌കൃതത്തിൽ ചൂർണ്ണി എന്നാണ് പറയുന്നത്. പെരിയാറിന്റ തീരത്തുള്ള ഗ്രാമം - ചൂർണ്ണിക്കര എന്നർത്ഥം. ആലുവ വ്യവസായ മേഖലയിലെ ആദ്യ ഫാക്‌ടറി എന്ന നിലക്കാണ് സ്റ്റാൻഡേർഡ് പോട്ടറി വർക്സ് എന്ന ഓട്ടുകമ്പനി ചൂർണ്ണിക്കരയിൽ സ്ഥാപിതമായത്. ഈ കമ്പനിയിലെ ജോലിക്കാരുടെ മക്കൾക്ക് പഠിക്കാൻ വേണ്ടിയാണ് 1948 ജൂൺ 7ന് S.P.W.high School ആരംഭിച്ചത്. ഇപ്പോൾ ആലുവ വിദ്യാഭ്യാസ ജീല്ലയിലെ മെച്ചപ്പെട്ട ഒരു സ്‌കൂളായി ഇത് പ്രവർത്തിക്കുന്നു. 3 അദ്ധ്യാപകരും , 40 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ സ്‌ക്കൂൾ അതിൻറെ പ്രൌഡി കാലത്ത് 2500 കുട്ടികളും അറുപതോളം അധ്യാപകരുമായി തലയുയർത്തി നിന്നിരുന്നു.പിന്നീട് വ്യാവസായിക മേഘലയിലുണ്ടായ പ്രതിസന്ധികൾ ഓട്ടു കമ്പനിയെ ബാധിക്കുകയും കമ്പനി അടച്ചു പൂട്ടാൻ മാനേജ്മെൻറ് നിർബന്ധിതരാവുകയും ചെയ്തു,ആ സമയത്ത് സ്കൂളിന്റെ പ്രൌഡി നഷ്ടപെട്ട് കുട്ടികൾ കൊഴിഞ്ഞു പോവുന്ന അവസ്ഥയിൽ എത്തുകയുണ്ടായി.പക്ഷേ,സ്റ്റാൻഡേർഡ് സ്കൂളിൻറെ ഭാഗ്യം എന്നും പൂർവ്വ വിദ്യാർഥികളിൽ നിക്ഷിപ്തമായിരുന്നു.അവരുടെ ശ്രമഫലമായി സ്കൂൾ ഇപ്പോൾ കാണുന്ന നല്ലൊരു ഹൈടെക് വിദ്യാലയമായിത്തീർന്നു.ഇന്ന് സ്റ്റാൻഡേർഡ് സ്കൂൾ പുനർജനിയുടെ പാതയിലാണ്. കുട്ടികളുടെ എണ്ണം വർദ്ധിച്ചു,ദൂരെ നിന്നും വരുന്ന കുട്ടികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തി.കലാ കായിക മേഖലയിൽ മിടുക്കരായ ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു.നാടിന് നിരവധി പ്രശസ്തരെ സംഭാവന ചെയ്ത സ്റ്റാൻഡേർഡ് സ്കൂൾ ഇന്ൻ ചൂർണ്ണിക്കരയിലെ മികച്ച സ്കൂളാണ്. എയ്‌ഡ്‌സ് രോഗാണുക്കളെ കണ്ടുപിടിച്ച അമേരിക്കയിലെ പ്രശസ്‌ത ശാസ്‌ത്രജ്ഞൻ സാരംഗധരൻ, തിരുവനന്തപുരം ശ്രീചിത്രയിലെ പ്രശസ്‌ത ശാസ്‌ത്രജ്ഞൻ ഡോ: പി.എസ്. അപ്പുകുട്ടൻ,ഡോ:എം.അബ്ബാസ്, ഡോ: പിരീതുപിള്ള, തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
ചരിത്രവിജയങ്ങൾ
2022-23 ലെ SSLC ബാച്ച് 100% വിജയം നേടുകയും നാല് പേർ FULL A+നേടുകയുംചെയ്തു .
2021 മാർച്ചിലെ എസ് എസ് എൽ സി ബാച്ചും 100% വിജയം നേടി സ്‌കൂളിന് ഹാട്രിക് വിജയം നേടിത്തന്നു.!
2020 എസ് എസ് എൽ സി ബാച്ചും 100% വിജയം നേടി സ്‌കൂളിന്റെ വിജയ ചരിത്രം ആവർത്തിച്ചു.2020 എസ് എസ് എൽ സി പരീക്ഷ കോവിഡ് 19 എന്ന മഹാമാരി വിനാശം വിതച്ചതിനാൽ കുട്ടികളെയും അധ്യാപകരേയും സംബന്ധിച്ച് ഒരു പരീക്ഷണ കാലമായിരുന്നു,എങ്കിലും എല്ലാവരുടെയും കഠിന പ്രയത്നത്തിന് വിഘ്‌നം വരാതെ സ്‌കൂൾ വീണ്ടും വിജയ ചരിത്രം ആവർത്തിച്ചു...!
ചരിത്രത്തിലിടം നേടിയ 100% വിജയമാണ് 2019 മാർച്ചിലെ SSLC പരീക്ഷയിൽ ഞങ്ങളുടെ കുട്ടികൾ ഞങ്ങൾക്ക് നേടിത്തന്നത്. ചരിത്രം സൃഷ്ട്ടിച്ച വിജയം നേടിയത് അധ്യാപകരുടെയും കുട്ടികളുടെയും കഠിനമായ പരിശ്രമത്തിലൂടെയാണ്.രക്ഷകർത്താക്കൾ ഈ യജ്ഞത്തിന് കൂട്ടുനിന്നു.4 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും പ്ലസ് നേടാൻ കഴിഞ്ഞു.ഇനിയും പുതിയ ചരിത്രമെഴുതാൻ ഞങ്ങൾക്കാവട്ടെ എന്ന് ജഗദീശ്വരനോട് ഈ വേളയിൽ പ്രാർത്ഥിക്കുന്നു.
നമ്മുടെ സ്‌കൂൾ
വർഷങ്ങൾക്ക് മുമ്പ് തായിക്കാട്ടുകര എന്ന പ്രദേശത്ത് അന്നത്തെ പ്രശസ്ത സിനിമാ നടിയായ ശ്രീമതി കെ ആർ വിജയയുടെ ഓണർഷിപ്പിൽ സ്റ്റാൻഡേർഡ് പോട്ടറി വർക്സ് എന്ന ഓട്ടു കമ്പനി ആരംഭിച്ചു.കമ്പനിയിലെ പതിനായിരക്കണക്കിനു വരുന്ന തൊഴിലാളികൾക്ക് താമസ സൗകാര്യം ഏർപ്പെടുത്തിയപ്പോൾ അവരുടെ മക്കൾക്ക് വിദ്യാഭ്യാസത്തിന് വേറെ സ്‌കൂളുകളെ ആശ്രയിക്കേണ്ട ഒരവസ്ഥ വന്നു.ഈ അവസരത്തിലാണ് അധികൃതർ സ്‌കൂൾ തുടങ്ങുവാൻ തീരുമാനിച്ചത്.അതിന്റെ ഫലമായി സ്റ്റാൻഡേർഡ് പോട്ടറി വർക്സ് ഹൈ സ്‌കൂൾ ആരംഭിക്കുകയും,പിൽക്കാലത്തു് LP വിഭാഗം ഗവണ്മെന്റ് ഏറ്റെടുക്കുകയും ഹൈ സ്‌ക്കൂളിന് ഗവണ്മെന്റ് അംഗീകാരം നൽകുകയും ചെയ്തു.ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്‌കൂൾ കമ്പനി നിർത്തിയതോടെ വളരെ മോശമായ അവസ്ഥയിലെത്തുകയുണ്ടായി,എന്നാൽ പിന്നീട് വന്ന മാനേജ്‍മെന്റിന്റെയും സ്‌കൂൾ സ്റ്റാഫിന്റേയും സ്ക്കൂളിലെ പൂർവ വിദ്യാർത്ഥികളുടെയും ശ്രമംഫലമായി ഇന്ന് പൂർവാധികം ഭംഗിയോടെ പഠനം നടത്തി പോരുന്നു.ആലുവയെ സംബന്ധിച്ചിടത്തോളം ഒരു സ്‌കൂൾ വളരെ നല്ല രീതിയിൽ നടത്തിക്കൊണ്ടുപോവുക എന്നത് ബുദ്ധിമുട്ടായ കാര്യം തന്നെയാണ്.കാരണം നിരവധി സ്‌കൂളുകളാണ് പ്രൈവറ്റ് മേഖലയിലും അല്ലാതെയും ആലുവയിലുള്ളത്.ഈ വെല്ലു വിളികളെ അതിജീവിച്ചാണ് ചൂർണിക്കര എന്ന കൊച്ചു ഗ്രാമത്തിൽ ഇന്ന് നമ്മുടെ സ്‌കൂൾ തലയുയർത്തി നിൽക്കുന്നത്.ഹൈ സ്‌കൂളിലും യു പി ക്‌ളാസുകളിലും ഇംഗ്ലീഷ/മലയാളം മീഡിയം ക്ളാസുകൾ പ്രവർത്തിക്കുന്നു.SSLC പരീക്ഷയിൽ 100% വിജയം നേടുന്ന സ്‌കൂളുകളുടെ പട്ടികയിൽ നമ്മുടെ സ്‌കൂളിനെ എത്തിക്കാനായതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്.
വിദ്യാഭ്യാസം എന്നാൽ
വിദ്യാഭ്യാസത്തിന്റെ നിർവചനം ഇന്ന് വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. തൊഴിൽ സമ്പാദനത്തിന് വേണ്ടിയാണ് വിദ്യാഭ്യാസം അല്ലെങ്കിൽ തൊഴിൽ നേടിക്കൊടുക്കാനുള്ളതാണ് വിദ്യാഭ്യാസം എന്ന പരിമിത സ്വഭാവത്തിലുള്ള നിർവചനത്തോട് സാമൂഹിക ബോധമുള്ളവർ യോജിക്കുന്നില്ല. നല്ലൊരു വ്യക്തിയെ രൂപപ്പെടുത്തുന്ന, മെച്ചപ്പെട്ടതും അന്തസ്സാർന്നതുമായൊരു ജീവിതത്തിന് സാഹചര്യമൊരുക്കുന്ന, ചിന്താപരവും , മനോഭാവപരവും, കർമപരവുമായ മാറ്റത്തിന് സമൂഹത്തെ സജ്ജമാക്കുന്ന അനുസ്യൂതവും അനർഗളവുമായ സാംസ്‌കാരികപ്രക്രിയയാണ് വിദ്യാഭ്യാസം എന്ന ആശയം മേൽക്കൈ നേടിക്കഴിഞ്ഞിട്ടുണ്ട്. വൈവിധ്യമാർന്ന പഠനാനുഭവങ്ങളിലൂടെയാണ് കുട്ടികളിലെ ‘ചിന്താ’ശേഷിയുടെ വികാസം നടക്കുന്നത്. ഏതെങ്കിലുമൊരു വസ്തുവിനെയോ, സംഭവത്തെയോ, പ്രതിഭാസത്തെയോ സംബന്ധിച്ച് ഒരാശയം രൂപപ്പെടുത്തുകയോ വിധിതീർപ്പ് നടത്തുകയോ, അനുമാനത്തിലെത്തുകയോ ചെയ്യുന്ന പ്രക്രിയയാണല്ലോ ചിന്താപ്രക്രിയ (Thinking Process). ഭിന്നമുഖബുദ്ധി എന്നതുപോലെ ഭിന്നമുഖചിന്തയുമുണ്ട്. ഗുരുനാഥൻ സ്വീകരിക്കുന്ന വിനിമയ തന്ത്രങ്ങൾ കുട്ടികളുടെ ചിന്താശേഷിയെ മുരടിപ്പിക്കുകയല്ല, പരിപോഷിപ്പിക്കുകയാണ് വേണ്ടത്. ഒരു കൃത്യത്തിലേർപ്പെടുമ്പോൾ അതു നിരീക്ഷണമോ, വായനയോ, എഴുത്തോ പ്രശ്‌നപരിഹാരമോ എന്തുമാകട്ടെ, പഠിതാവിന് തന്റെതായ അധ്വാനം പ്രയോഗിക്കാൻ അവസരം കിട്ടുമ്പോഴേ ചിന്താശേഷി വളരൂ.
ഈ അവസരത്തിലാണ് നമ്മുടെ സ്‌കൂളിന്റെ പ്രവർത്തന രീതി മറ്റുള്ളവർ ശ്രദ്ധിക്കേണ്ടത്,കാരണം പഠിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും വളരെ താഴ്ന്ന സാമ്പത്തിക നിലവാരത്തിലുള്ളവരാണ്,മാതാപിതാക്കൾ നഷ്ടപ്പെട്ട് പോയവരും,ഉള്ള മാതാപിതാക്കൾക്ക് വേണ്ടത്ര വിദ്യാഭ്യാസം ഇല്ലാത്തവരുമുണ്ട്.ഇതെല്ലം മുന്നിൽ കണ്ടാണ് നമ്മൾ കൂട്ടികളെ പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും.മറ്റുള്ളവർക്ക് മാതൃകയാവേണ്ടവരാണ് നമ്മളെന്ന് കുട്ടികളെ ഞങ്ങൾ നിരന്തരം ഉത്‌ബോധിപ്പിച്ചു കൊണ്ടിരിക്കുന്നു.വിദ്യാഭ്യാസസമെന്നാൽ സൽകർമ്മം കൂടിയാണെന്ന് ഇന്ന് നമ്മുടെ കുട്ടികൾക്ക് ബോധ്യമാണ്.
സ്‌കൂളിന്റെ സാരഥികൾ
-
ലീന ഒ ബി (ഹെഡ്മിസ്ട്രസ്സ്)
-
ജെസ്സി ജോർജ് (സീനിയർ അസിസ്റ്റന്റ്)
-
നൗഷാദ് സി കെ(PTA പ്രസിഡന്റ്)
-
ജാസ്മിൻ യൂനുസ്(SMC ചെയർ പേഴ്സൺ)
മാനേജ്‌മന്റ്
ശ്രീ:എം.ജെ.സോബച്ചൻ ആണ് സ്‌കൂളിന്റെ മാനേജർ.സ്‌കൂളിന്റെ പുരോഗമനത്തിനും വളർച്ചക്കും വേണ്ട എല്ലാ വിധ സഹായ സഹകരണവും മാനേജർ സ്‌കൂളിന് വേണ്ടി ചെയ്തു തരുന്നു.അത് പോലെ തന്നെ സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മാനേജറാണ് കൈകാര്യം ചെയ്യുന്നത്.സ്‌കൂളിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ,വിദ്യാർത്ഥികളുടെ പഠന പുരോഗതി തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം വളരെയധികം ശ്രദ്ധാലുവാണ്. കേരളസർക്കാരിന്റെ അംഗീകാരമുള്ള എയ്ഡഡ് സ്‌കൂളായതിനാൽ സർക്കാരിന്റെ ഗ്രാന്റുകളും മറ്റ് പ്രൊജക്റ്റുകളും നമ്മുടെ സ്‌കൂളിനും ലഭിച്ച വരുന്നു.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടവും,സാമ്പത്തിക സഹായവും നമുക്ക് അർഹമാവുന്ന വിധത്തിൽ ലഭ്യമാവുന്നുണ്ട്.പൂർവ വിദ്യാർത്ഥികളുടെയും നിരവധി സന്നദ്ധ സംഘടനകളുടെയും സഹായങ്ങൾ സ്‌കൂളിന് നിർലോഭം ലഭിക്കുന്നുണ്ട്.നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത് ഇവരുടെയെല്ലാം സഹായത്തോടെയും സഹകരണത്തോടെയും പിൻബലത്തിലാണ്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിന്തുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് എസ് പി ഡബ്ലിയു എച്ച് എസ്സിന്റെ വിജയത്തിനടിസ്ഥാനം.ആലുവ എം.എൽ.എ ശ്രീ അൻവർ സാദത്തും,എം പി ശ്രീ ഇന്നസെന്റും ഈ സഹായത്തിൽ പങ്കാളികളാണ്.
സ്കൂൾ ബസ്
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.ബസിന്റെ അഭാവം സ്‌കൂളിലെ കൂട്ടികളുടെ എണ്ണത്തെ സാരമായി ബാധിച്ചിരുന്ന സമയത്താണ് അധ്യാപകരും പി റ്റി എ യും കൂടി സ്‌കൂൾ ബസിനെ കുറിച്ച് ആലോചിച്ച് കുട്ടികൾക്ക് യാത്ര സൗകര്യം ഏർപ്പെടുത്തണമെന്ന് തീരുമാനിച്ചത്.അതിനു ശേഷം അന്നത്തെ മാനേജർ പരേതനായ ശ്രീ ശാന്താറാം സാറിന്റെ നേതൃത്വത്തിൽ സ്‌കൂൾ ബസ് വാങ്ങി.ഈ ബസ് സൗകര്യപ്രദമല്ലാതെ വന്നപ്പോൾ പിറ്റേ വർഷം ബസ് സർവ്വീസ് മുടങ്ങിയ സാഹചര്യമുണ്ടായി.തുടർന്നാണ് പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ബസ് വാങ്ങിയത്.ഈ ബസിന്റെ സർവീസ് ഇടക്ക് വെച്ച് നിന്ന് പോയ അവസരത്തിൽ ഭീമമായ തുക അധ്യാപകർ സ്വയം പിരിച്ചെടുത്ത് ഒരു ബസ് കഴിഞ്ഞ അധ്യയന വർഷത്തിൽ വാടകക്ക് ഏർപ്പെടുത്തി.ഈ അധ്യയന വർഷം(2018-19) എന്ത് ബുദ്ധിമുട്ടുള്ള സാഹചര്യമാണെങ്കിലും ഒരു ബസ് വാങ്ങണമെന്ന് അതിയായി ആഗ്രഹിക്കുകയും ഞങ്ങൾ കുറച്ച് അധ്യാപകർ ചേർന്ന് 12 ലക്ഷം രൂപയുടെ ബാങ്ക് വായ്പ എടുത്ത് ബസ് വാങ്ങി കുട്ടികൾക്കുള്ള യാത്രാസൗകര്യം ഒരുക്കുകയും ചെയ്തു.താല്പര്യമുള്ള അധ്യാപകർ ഈ ലോൺ തുക അവരുടെ ശമ്പളത്തിൽ നിന്നും കണ്ടെത്തി മാസാമാസം ലോൺ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്.ഈ വർഷം 150 കുട്ടികളോളം സ്‌കൂൾ ബസിൽ യാത്ര ചെയ്യുന്നവരുണ്ട്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ദർസുകളിൽ നിന്നും വരുന്ന കുട്ടികൾക്കും നമ്മൾ സൗജന്യമായാണ് യാത്ര സൗകര്യം ഒരുക്കിയിരിക്കുന്നത്.ആലുവ,തോട്ടുമുഖം,ഇടയപ്പുറം,കൊടികുത്തുമല,കുന്നത്തേരി,കല്ലുങ്ങപ്പറമ്പ്,ദാറുസ്സലാംതുടങ്ങി ആലുവയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 2 ട്രിപ്പാണ് ബസിനുള്ളത്.
ഉപതാളുകൾ
ഫോക്കസ്| കവിതകൾ| കഥകൾ| ലേഖനങ്ങൾ| നിറക്കൂട്ട്| പി റ്റി എ| വാർത്തകൾ
വഴികാട്ടി
സ്കൂളിലേയ്ക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സ്കൂളിന്റെ മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും
എസ് പി ഡബ്ലിയു എച്ച് എസ്,തായിക്കാട്ടുകര .പി.ഒ,എസ് പി ഡബ്ലിയു റോഡ്,ആലുവ-683106
ഫോൺ നമ്പർ 04842629959
Standard Pottery Works High School, SPW Road, Thaikkattukara.P.O, Aluva-683106, Ernakulam(Dist), Phone:-0484 2629959. email ID:-spwhsaluva.yahoo.co.in
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25010
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ