"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 126: | വരി 126: | ||
|ശ്രീ. പോൾ തോമസ് കരോട്ടെമ്പ്രയിൽ | |ശ്രീ. പോൾ തോമസ് കരോട്ടെമ്പ്രയിൽ | ||
|- | |- | ||
|2021- | |2021-2024 | ||
|ശ്രീ. സാബു മാത്യു പതിപ്പള്ളിൽ | |ശ്രീ. സാബു മാത്യു പതിപ്പള്ളിൽ | ||
|- | |||
|2024- | |||
|ശ്രീ. ജോബറ്റ് തോമസ് | |||
|} | |} | ||
10:50, 26 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം | |
---|---|
വിലാസം | |
ചെമ്മലമറ്റം ചെമ്മലമറ്റം പി.ഒ. , 686508 , കോട്ടയം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 04828235497 |
ഇമെയിൽ | lfhschemmalamattam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32005 (സമേതം) |
യുഡൈസ് കോഡ് | 32100201602 |
വിക്കിഡാറ്റ | Q87658932 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 നെടുംചേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 485 |
പെൺകുട്ടികൾ | 466 |
ആകെ വിദ്യാർത്ഥികൾ | 951 |
അദ്ധ്യാപകർ | 41 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാബു മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ജിജി ജോസഫ് വെട്ടത്തേൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജസ്ലിൻ തോമസ് മൂന്നാനപ്പള്ളിൽ |
അവസാനം തിരുത്തിയത് | |
26-06-2024 | ANJALY K RAJ |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ ചെമ്മലമറ്റം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
1926-ൽ അന്നത്തെ ചെമ്മലമററം പളളി വികാരിയായിരുന്ന പറയിടത്തിൽ ബ.യൗസേപ്പച്ചന്റെ നേതൃത്ത്വത്തിൽ നടത്തിയ ശ്രമത്തിന്റെ ഫലമായി ചെമ്മലമറ്റത്ത് ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു. ആദ്യ ഹെഡ്മാസ്റ്ററായി ശ്രീ. പി.എം. പോത്തൻ നിയമിതനായി. 1976 മെയ് മാസം ഒന്നാം തീയതി ലിററിൽ ഫ്ളവർ എൽ.പി. സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. 1979 ജനുവരി 24 നാണ് എൽ.പി.സ്കൂൾ, യു.പി.സ്കൂൾ ആയി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നത്. അന്ന് സ്കൂൾ മാനേജർ പടന്നമാക്കൽ ബ.ജോസഫ് അച്ചനായിരുന്നു. വെട്ടിക്കൽ ബ. തോമസച്ചൻ സ്കൂൾ മാനേജരായിരുന്ന കാലത്ത്, 1983 ജൂണിൽ, ഈ സ്കൂളിനെ ഹൈസ്കൂളായി ഉയർത്തിക്കൊണ്ടുളള ഉത്തരവ് ലഭിച്ചു. ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ.എൻ. പി.ജോസഫ് നെല്ലുവേലിൽ നിയമിതനായി. ഹൈസ്കൂളിന്റെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. റ്റി.എം.ജേക്കബ് നിർവ്വഹിച്ചു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് 2 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും വളരെ മനോഹരമായി സജ്ജീകരിച്ചിരിക്കുന്ന സയൻസുലാബും അടൽ ടിങ്കറിംഗ് ലാബും ലൈബ്രറിയും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 10 ക്ലാസ്സ് മുറികൾ ഹൈടെക് സജ്ജീകരണങ്ങളോടുകൂടിയതാണ്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജരായും റെവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . സഖറിയാസ് ആട്ടപ്പാട്ട് ആണ്. ഹെഡ്മാസ്റ്ററായി ശ്രീ.സാബു മാത്യു സേവനം അനുഷ്ടിക്കുന്നു.
സാരഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ. | |
1983-1988 | ശ്രീ.എൻ.പി. ജോസഫ് നെല്ലുവേലീൽ |
1988-89 | ശ്രീ.സീറീയക് റ്റീ.തോമസ്, തെക്കേമുറീയീൽ |
1989-1991 | ശ്രീ.വീ.എം. ജോസഫ് വാണീയേടത്ത് |
1991-1995 | ശ്രീ.എ.എം. മാത്യു അമ്പാട്ടുപൊതീയീൽ |
1995-1999 | ശ്രീ.മാത്യു തോമസ്,നെല്ലരീയേൽ |
1999-2000 | ശ്രീ.വീ.ജെ. പീറ്റർ വാഴപ്പറമ്പിൽ |
2000-2001 | ശ്രീ.കെ.എം. ജോസഫ് കാരാപ്പുഴക്കൽ |
2001-2003 | ശ്രീ.ജോസ് എബ്രാഹം കാരയ്ക്കാട്ട് |
2003-2008 | ശ്രീ. പീ.എസ്. ജോസ് പൈനിക്കുളം |
2008-2010 | ശ്രീ.വി.വി.ഫിലിപ്പ് വരിയ്ക്കാനിയ്ക്കൽ |
2010-2012 | ശ്രീ.ജോസ് ജോസഫ് വലിയപറമ്പിൽ |
2012-2015 | ശ്രീ.വി.ജെ.തോമസ് വാളിപ്ലാക്കൽ |
2015-2021 | ശ്രീ. പോൾ തോമസ് കരോട്ടെമ്പ്രയിൽ |
2021-2024 | ശ്രീ. സാബു മാത്യു പതിപ്പള്ളിൽ |
2024- | ശ്രീ. ജോബറ്റ് തോമസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ - രാജ്കോട്ട് ബിഷപ്പ്.
- ജോർജ്ജ് റീമാൻ സി.മാത്യു - ഐ. എസ്. ആർ. ഒ.
പ്രവേശനോത്സവം
2017-2018 സ്കൂൾ വർഷത്തെ ആദ്യ ദിവസം വേറിട്ട ഒരു പ്രവേശനോത്സവത്തോടെ ആരംഭിച്ചു. കേരളത്തിന്റെ തനതായ കലാരൂപങ്ങളുടെ മാതൃകകളും, പച്ചപ്പും പുന:രാവിഷ്കരിക്കപ്പെട്ടു. സ്റ്റേജിൽ ഒരുക്കി നിർത്തിയിരുന്ന വളളത്തിലേക്ക് ഒന്നാം ക്ലാസ്സിലെ കുട്ടികൾ അക്ഷരമെഴുതിയ സ്ലേറ്റുകളും കാർഡുകളുമായി അണി നിരന്നപ്പോൾ, അമരക്കാരനായി പ്രഥമാധ്യാപകനും, തുഴച്ചിൽക്കാരായി മുതിർന്ന ക്ലാസ്സിലെ ചേട്ടൻമാരും മറ്റ് അദ്ധ്യാപകരും... ജീവിത സാഗരം അപകടരഹിതരായി തരണം ചെയ്യുവാൻ കെല്പുള്ളവരായി ഈ കുഞ്ഞുങ്ങൾ വളർന്നു വരുവാനാവശ്യമായ കൃപക്കായി പ്രാർത്ഥിച്ചുകൊണ്ട്, അതിനവരെ ഒരുക്കുവാൻ പര്യാപ്തമായ കരങ്ങളിൽ ഏല്പിച്ചുവെന്ന ചാരിതാർത്ഥ്യത്തിൽ സദസ്സ് കയ്യടക്കിയ മാതാപിതാക്കളും, സഹായ ഹസ്തവുമായി എത്തിയ ജനപ്രതിനിധികളും, സ്കൂൾ മാനേജരും, മുതിർന്ന കുട്ടികളും പ്രവേശനോത്സവത്തിന് സാക്ഷികളായി.
2021 നവംബർ 1 കേരളപ്പിറവിദിനത്തിൽ ഒന്നര വർഷത്തിനുശേഷം വിദ്യാലയം വീണ്ടും തുറന്നപ്പോൾ നിറസന്തോഷത്തോടെ വന്ന വിദ്യാർത്ഥികൾക്ക് വേറിട്ട സ്വീകരണം ഒരുക്കി. അദ്ധ്യാപകരോടൊപ്പം പഞ്ചായത്ത്പ്രസിഡന്റ് ശ്രീ. വിജി ജോർജ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ചെയർമാൻ ശ്രീ. ഷെറിൻ പെരുമാംകുന്നേൽ, വാർഡ് മെമ്പർ ശ്രീ. രമേശ് ഇലവുങ്കൽ, ഹെഡ്‍മാസ്റ്റർ സാബു മാത്യു. പി. റ്റി. എ പ്രസിഡന്റ് ഷെറിൻ തയ്യിൽ എന്നിവരും ചേർന്ന് അദ്ധ്യാപകർ തയ്യാറാക്കി ആലപിച്ച പ്രവേശന ഗാനത്തോടെ വിദ്യാർത്ഥികളെ സ്വീകരിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
പോവുക: വഴികാട്ടി, തിരയൂ
{{#multimaps:9.637316123667201, 76.77686950334164| width=800px | zoom=16 }}
ഇംഗ്ലീഷ് വിലാസം (Little Flower High School Chemmalamattom ) [പ്രദര്ശിപ്പിക്കുക] http://schoolwiki.in/index.php/Name_of_your_school_in_English
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32005
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ