ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/ഗണിത ക്ലബ്ബ്
സജീവമായി പ്രവർത്തിച്ചു വരുന്ന ഗണിത ക്ലബിന് ഗണിതാദ്ധ്യാപിക ശ്രീമതി ബിജി സെബാസ്റ്റ്യൻ നേതൃത്വം നല്കുന്നു. സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിച്ച് അതിൽ വിജയികളാകുന്നവരെ ഉപജില്ലാ തല മത്സരങ്ങൾക്ക് പ്രത്യേക പരിശീലനം നല്കി അയക്കുകയും ചെയ്യുന്നു. ക്ലബ് അംഗങ്ങൾക്ക് സ്കൂൾ തലത്തിൽ ക്വിസ് മത്സരങ്ങൾ നടത്തുന്നു. സംസ്ഥാന തല മത്സരത്തിൽ ഈ സ്കൂളിൽ നിന്നുമുള്ള കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.