"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
|പ്രധാന അദ്ധ്യാപിക=അനിത ഐ | |പ്രധാന അദ്ധ്യാപിക=അനിത ഐ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ദേവകുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീകല | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീകല | ||
|സ്കൂൾ ചിത്രം=36028_10.png | |സ്കൂൾ ചിത്രം=36028_10.png |
22:40, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
GOVT.HSS FOR GIRLS MAVELIKARA
ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര | |
---|---|
50px box_width=380px | |
വിലാസം | |
മാവേലിക്കര മാവേലിക്കര പി.ഒ. , 690101 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1896 - - 1896 |
വിവരങ്ങൾ | |
ഇമെയിൽ | govtgirlsmavelikara.girls@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36028 (സമേതം) |
എച്ച് എസ് എസ് കോഡ് | 4013 |
യുഡൈസ് കോഡ് | 32110700412 |
വിക്കിഡാറ്റ | Q87478640 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 543 |
ആകെ വിദ്യാർത്ഥികൾ | 543 |
അദ്ധ്യാപകർ | 47 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 391 |
ആകെ വിദ്യാർത്ഥികൾ | 1027 |
അദ്ധ്യാപകർ | 47 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജി മുകുന്ദൻ നായർ |
വൈസ് പ്രിൻസിപ്പൽ | അനിത ഐ |
പ്രധാന അദ്ധ്യാപിക | അനിത ഐ |
പി.ടി.എ. പ്രസിഡണ്ട് | ദേവകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീകല |
അവസാനം തിരുത്തിയത് | |
07-02-2024 | 36028 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പെൺകുട്ടികളുടെ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനായിതിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ മൂലം തിരുനാൾ രാമവർമ്മ മഹാരാജാവാണ് 1896 ൽ ഈ വിദ്യാലയം സ്ഥാപിച്ചത് . 1946 ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവാൽ ഹൈസ്കൂളായും 1998 ൽ ഹയർ സെക്കന്ററിസ്കൂളായും ഉയർത്തി.ആദ്യത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി മാധവിക്കുട്ടിയമ്മ ആയിരുന്നു.മാവേലിക്കരയുടെ സാംസ്കാരിക നായകനായ ഏ.ആർ. രാജരാജവർമ്മ യോടുള്ള ആദരസൂചകമായി 1993ൽ ഈ സ്കൂളിന് ഏ. ആർ. രാജരാജവർമ്മ മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.മാവേലിക്കര എം.എൽ.എ ശ്രീ. രാജേഷിന്റെ വികസന ഫണ്ടിൽ നിന്ന് നിർമ്മിക്കന്ന 5 കോടിയുടെ കെട്ടിട സമുച്ചയങ്ങളുടെ നിമ്മാണ പ്രവർത്തനങ്ങൾ 2018 ൽ ആരംഭിച്ചു. 2022 മേയ് മാസം 31 ന് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. For Reading More
ഭൗതിക സൗകര്യങ്ങൾ
മൂന്നു നിലകളിലായി സ്ഥിതി ചെയ്യുന്ന ചുറ്റുമതിലോടുകൂടിയ സ്കൂളിൽ ആധുനിക പഠന സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു. 53 ക്ലാസ്സ്മുറികളോടുകൂടിയ സ്കൂളിൽ കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്, സുസജ്ജമായ ലൈബ്രറി, തുടങ്ങിയവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ലിറ്റിൽ കൈറ്റ്‌സ്
- എസ് പി സി
- ജെ.ആർ സി
- മാതൃഭൂമി സീഡ് ക്ലബ്
- വിമുക്തി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- മാത്സ് ക്ലബ്
- ഫോറസ്റ്ററി ക്ലബ്
- എക്കോ ക്ലബ്
എന്നിവ കൂടാതെ വിമുക്തി,സീഡ്,എനർജി തുടങ്ങിയ ക്ലബുകളും മികച്ച രീതിയിൽ പ്രവർത്തനം നടത്തി വരുന്നു
മാനേജ്മെന്റ്
ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് കേരള സർക്കാരാണ്.എം.എൽ.എ.ഫണ്ട്,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായം എന്നിവയാൽ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിവരുന്ന പിൻതുണയാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.മാവേലിക്കര എം.എൽ.എ ശ്രീ. രാജേഷിന്റെ വികസന ഫണ്ടിൽ നിന്ന് നിർമ്മിക്കന്ന 5 കോടിയുടെ കെട്ടിട സമുച്ചയങ്ങൾ ഈ സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്‍ട്രസ്സ് ശ്രീമതി അനിതയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ ജി മുകുന്ദൻ നായരും ആണ്.
സാരഥികൾ
ഈ സ്ക്കൂളിന്റെ സാരഥികൾ ശ്രീ ജി മുകുന്ദൻ നായർ (പ്രിൻസിപ്പാൾ)ഉം .ശ്രീമതി അനിത(ഹെഡ് മിസ്‍ട്രസ്സ്)ഉം ആണ്.
-
ഡോ: ജി മുകുന്ദൻ നായർ(പ്രിൻസിപ്പൽ)
-
ശ്രീമതി: അനിത ഐ (ഹെഡ്മിസ്ട്രസ്)
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ
ശ്രീമതി അംബികാമ്മ(മുൻഡി.ഇ.ഒ.),ശ്രീമതിശാരദാമ്മ(മുൻഡി.ഇ.ഒ.),ശ്രീമതിപൊന്നമ്മ.പി.ജി(മുൻഡി.ഡി.ഇ),ശ്രീമതി കൃഷ്ണമ്മ(മുൻഡി.ഇ.ഒ.),ശ്രീജി.വേണുഗോപാൽ,
ശ്രീഎസ്സ്.ശിവപ്രസാദ്, ശ്രീമതിഎൽ.വസുന്ധതി,ശ്രീമതിമറിയാമ്മ ഈശ്ശോ,ശ്രീമതിഏലിയാമ്മ മാത്യു, ശ്രീമതി കമലാക്ഷി,ശ്രീ സദാശിവൻ. ശ്രീ സി,രംഗനാഥൻ, ശ്രീമതികെ.കെ. സുശീലാമ്മ,ശ്രീമതിരാജമ്മ തമ്പി, ശ്രീമതിമഹേശ്വരി കുഞ്ഞമ്മ, ശ്രീമതി ഗീതാ കുമാരി, ശ്രീമതി സി.പുഷ്പവല്ലി,ശ്രീ റെജി സ്ടീഫൻ, ശ്രീമതി സുജാത.പി(മാവേലിക്കര,ഡി.ഇ.ഒ),ശ്രീ ജയിംസ് പോൾ,ജി പ്രസന്നൻ പിള്ള, ജി അനിൽകുമാർ എന്നിവർ ഈ സ്ക്കൂളിലെ മുൻ പ്രധാനാധ്യാപകരാണ്.
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
- ഐ.എ.എസ്സ് ഓഫീസർമാരായ ശ്രീമതി ഷീല തോമസ്സ് , ശ്രീമതി സിജി തോമസ്സ് എന്നിവർ ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളാണ്. എ.ഡി.പി.ഐ ആയ ശ്രീമതി സ്നേഹലത ഇവിടുത്തെപൂർവ്വ വിദ്യാർത്ഥിനിയാണ്.മലയാള സിനിമാ നാടകരംഗങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്ന ശ്രീമതി മാവേലിക്കര പൊന്നമ്മ ഇവിടുത്തെ അദ്ധ്യാപികയായിരുന്നു.
-
ശ്രീമതി.ഷീല തോമസ്.IAS
-
ശ്രീമതി. സിജി തോമസ് വൈദ്യർ IAS
മറ്റ് പേജുകൾ
[[ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/'''കുട്ടികളുടെ വരകൾ | കുട്ടികളുടെ വരകൾ ]]| [[ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/'''കുട്ടികളുടെ രചനകൾ | കുട്ടികളുടെ രചനകൾ ]]| [[ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/'''അധ്യാപകരുടെ ലേഖനങ്ങൾ |അധ്യാപകരുടെ ലേഖനങ്ങൾ ]]| [[ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/'''ഡിജിറ്റൽ പൂക്കളം | ഡിജിറ്റൽ പൂക്കളം ]]| SITC&JSITC
മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും
ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്ക്കൂൾ മാവേലിക്കര, മാവേലിക്കര പി.ഒ
ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0479 2324455 , ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0479 2302453
വഴികാട്ടി
<വഴികാട്ടി> മാവേലിക്കര ബുദ്ധ ജംഗ്ഷനിലെ ശ്രീ കൃഷ്ണ സ്വാമിക്ഷേത്രത്തിന് 400 മീറ്റർ പുറകിൽ, മാവേലിക്കര തട്ടാരമ്പലം റൂട്ടിൽ പൂക്കട ജംഗ്ഷനിൽ നിന്ന് 400 മീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്നു. മാവേലിക്കര റയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കി.മീ അകലയാണിത്. {{#multimaps:9.245659063076094, 76.53633244594982|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36028
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ