ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കേരളത്തിലെ തന്നെ ഏറ്റവും മികച്ച പെൺ പള്ളിക്കൂടങ്ങളിലൊന്നായ ഗവൺമെൻ്റ് ഗേൾസ് ഹൈസ്കൂൾ മാവേലിക്കര പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലാണ്.
സ്ത്രീ സൗഹൃദ അന്തരീക്ഷവും മികച്ച അദ്ധ്യാപരും സുസജ്ജമായ ലാബ്, ലൈബ്രറി ക്ലാസ്സ് മുറികൾ എന്നിവയും സദാ ജാഗരൂകരായ പി.ടി.എ യും കുട്ടികൾക്ക് ഏറ്റവും മികച്ച രീതിയിലുള്ള അധ്യയനം ലഭ്യമാക്കാൻ ഉതകുന്നു.ഡിവൈസ് ലൈബ്രറി, കോർണർ പി ടി എ വായനാ മഴ വിദ്യാവനം തുടങ്ങിയ നൂതന പദ്ധതികൾ സ്കൂൾ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ പണി പൂർത്തിയായി വരുന്നു.മിയാ വാക്കി മാതൃകയിലുള്ള വനവും കൃഷിസ്ഥലവും സ്കൂളിനെ കൂടുതൽ പാരിസ്ഥിതിക സൗഹൃദമാക്കുന്നു

2025-26 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
സ്കൂൾ പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ രണ്ടാം തീയതി രാവിലെ 10 ന് മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു മുൻസിപ്പൽചെയർമാൻ ശ്രീ നൈനാൻ സി കുറ്റിശ്ശേരിൽ ഉദ്ഘാടനം നിർവഹിച്ചു പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ ജി നിഷികാന്ത് കുട്ടികളുമായി സർഗ്ഗസല്ലാപം നടത്തി
-
A Rainbow of hope
-
സർഗ്ഗസല്ലാപം
വായനാവാരാചരണം
സ്കൂളിലെ വായനാവാരാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും പ്രശസ്ത കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പിടിഎ പ്രസിഡൻറ് ശ്രീ അഷറഫ് അധ്യക്ഷത വഹിച്ചു.. കവിയും കർഷകനുമായ ശ്രീ രാജേഷ് വെട്ടിയാർ ആശംസകൾ അർപ്പിച്ചു ഹെഡ്മിസ്ട്രസ് ശ്രീമതി അനിത സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജി വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ശ്രീമതി ആശാ രാഘവൻ എന്നിവർ സംസാരിച്ചു
- പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ
-
-
-
-
-
-
-
-
-
-
വായനാവണ്ടി
-
-
-
-
-
-
-
-
-
വിദ്യാവനം
-
-
-
-
-
-
-
-
-
-
-
-
മികവുത്സവം 2022