ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ് 2021 -22

സോഷ്യൽ സയൻസ് ക്ലബിന്റെ ഉദ്‌ഘാടനം ഹിരോഷിമ ദിനത്തോടനുബന്ധിച്ച്  2021 ആഗസ്ത് 6 നു സോഷ്യൽ സയൻസ് കൗൺസിലിന്റെ മുൻ സംസ്ഥാന കൗൺസിൽ കൺവീനറും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ രഞ്ജൻ നിർവഹിച്ചു. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് വേണ്ടി  ക്വിസ് മത്സരം, പ്രസംഗമത്സരം , പോസ്റ്റർ രചന മത്സരം , ഡിജിറ്റൽ പ്രസന്റേഷൻ എന്നിവ സംഘടിപ്പിച്ചു.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ  ഭാഗമായി  അമൃത മഹോത്സവം  എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. 14 .08 .2021  വൈകുന്നേരം 6 മണിക്ക് സ്വാതന്ത്ര്യ ജ്വാല സംഘടിപ്പിച്ചു.

ബഹു.മാവേലിക്കര മുൻസിപ്പൽ ചെയർമാൻ ശ്രീ കെ വി ശ്രീകുമാർ സ്വാതന്ത്ര്യ ജ്വാല ഉദ്‌ഘാടനം നിർവഹിച്ചു . സ്വാതന്ത്ര്യ ജ്വാലയുടെ ഭാഗമായി  സ്കൂൾ പരിസരം  മുഴുവൻ ദീപം തെളിയിച്ച ഈ പരിപാടി ശ്രദ്ധേയമായി.ആഗസ്ത്   15 സ്കൂളിൽ ദേശീയ പതാക ഉയർത്തിയതിന് ശേഷം ഓൺലൈനായി സ്വാതന്ത്ര്യദിന   പരിപാടികൾ  സംഘടിപ്പിച്ചു. പ്രശസ്ത കവി , തിരകഥാ കൃത്ത് ,കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ പി എൻ ഗോപീകൃഷ്ണൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി .ദേശഭക്തിഗാന മത്സരം , ക്വിസ് മത്സരം, പ്രസംഗമത്സരം , പോസ്റ്റർ രചന മത്സരം , ഡിജിറ്റൽ പ്രസന്റേഷൻ , വിവിധ ഭാഷകളിലുള്ള ദേശഭക്തി ഗാനാലാപന മത്സരം , സ്വാതന്ത്ര്യ സമരകഥകളുടെ അവതരണം എന്നിവ നടത്തി .ഗാന്ധിജയന്തി ദിനമായ ഒക്ടോബർ  2 നു ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന ,കുട്ടികൾ തയ്യാറാക്കിയ ഗാന്ധി ചിത്രങ്ങളുടെയും    ഗാന്ധി സൂക്തങ്ങളുടെയും  പ്രദർശനം , സ്കൂൾ ശുചീകരണം , ക്വിസ് മത്സരം, പ്രസംഗമത്സരം, ഭജൻ ആലാപന മത്സരം എന്നിവ നടത്തി.