"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 417: വരി 417:
!ചിത്രം
!ചിത്രം
|-
|-
|13
|14
|റവ. സിസ്റ്റർ ലിസി ചക്കാലക്കൽ
|റവ. സിസ്റ്റർ ലിസി ചക്കാലക്കൽ
(നിലവിൽ എച്ച് .എസ്.എസ് പ്രിൻസിപ്പാൾ)  
(നിലവിൽ എച്ച് .എസ്.എസ് പ്രിൻസിപ്പാൾ)  
വരി 424: വരി 424:
|[[പ്രമാണം:26058 sr lizzy.jpg|നടുവിൽ|ലഘുചിത്രം|70x70ബിന്ദു]]
|[[പ്രമാണം:26058 sr lizzy.jpg|നടുവിൽ|ലഘുചിത്രം|70x70ബിന്ദു]]
|-
|-
|12
|13
|ശ്രീമതി ഗ്രേയ്സി മൈക്കിൾ
|ശ്രീമതി ഗ്രേയ്സി മൈക്കിൾ
|2012 - 2016
|2012 - 2016
|[[പ്രമാണം:26058 gracy michael.jpg|നടുവിൽ|80x80ബിന്ദു|പകരം=|ലഘുചിത്രം]]
|[[പ്രമാണം:26058 gracy michael.jpg|നടുവിൽ|80x80ബിന്ദു|പകരം=|ലഘുചിത്രം]]
|-
|-
|11
|12
|ശ്രീമതി ട്രീസ ജസീന്ത ജോസഫ്
|ശ്രീമതി ട്രീസ ജസീന്ത ജോസഫ്
|2006-2012
|2006-2012
|[[പ്രമാണം:26058 jeseentha .jpg|നടുവിൽ|80x80ബിന്ദു|പകരം=|ലഘുചിത്രം]]
|[[പ്രമാണം:26058 jeseentha .jpg|നടുവിൽ|80x80ബിന്ദു|പകരം=|ലഘുചിത്രം]]
|-
|-
|10
|11
|ശ്രീമതി ജമ്മ ഗെൽഗാനി
|ശ്രീമതി ജമ്മ ഗെൽഗാനി
|2002 - 2006
|2002 - 2006
|[[പ്രമാണം:26058 jemma.jpg|നടുവിൽ|80x80ബിന്ദു|പകരം=|ലഘുചിത്രം]]
|[[പ്രമാണം:26058 jemma.jpg|നടുവിൽ|80x80ബിന്ദു|പകരം=|ലഘുചിത്രം]]
|-
|-
|9
|10
|ബേബി സി. ജെ
|ബേബി സി. ജെ
(സിസ്റ്റർ മേരി ജോസഫ് )
(സിസ്റ്റർ മേരി ജോസഫ് )
വരി 445: വരി 445:
|[[പ്രമാണം:26058 sr marygeorge.jpg|നടുവിൽ|80x80ബിന്ദു|പകരം=|ലഘുചിത്രം]]
|[[പ്രമാണം:26058 sr marygeorge.jpg|നടുവിൽ|80x80ബിന്ദു|പകരം=|ലഘുചിത്രം]]
|-
|-
|8
|9
|ആർ. സതി ദേവി
|ആർ. സതി ദേവി
|1992 -1995
|1993 -1995
|[[പ്രമാണം:26058 hm sathi.jpg|നടുവിൽ|ലഘുചിത്രം|79x79ബിന്ദു]]
|[[പ്രമാണം:26058 hm sathi.jpg|നടുവിൽ|ലഘുചിത്രം|79x79ബിന്ദു]]
|-
|8
|ബേബി സേവ്യർ
|1992 - 1993
|[[പ്രമാണം:26058 hm babytr.png|നടുവിൽ|ലഘുചിത്രം|75x75ബിന്ദു]]
|-
|-
|7
|7

21:46, 10 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി
വിലാസം
തോപ്പുംപടി

തോപ്പുംപടി പി.ഒ.
,
682005
,
എറണാകുളം ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ0484 2220575
ഇമെയിൽolcghspalluruthy@yahoo.in
കോഡുകൾ
സ്കൂൾ കോഡ്26058 (സമേതം)
എച്ച് എസ് എസ് കോഡ്7203
യുഡൈസ് കോഡ്32080801913
വിക്കിഡാറ്റQ99485969
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1661
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിസി ചക്കാലക്കൽ
പ്രധാന അദ്ധ്യാപികമോളി വി.ഡി
പി.ടി.എ. പ്രസിഡണ്ട്സുമിത്ത് ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ത്ര്യേസ്യ ജിഷാമോൾ ടി.ജെ
അവസാനം തിരുത്തിയത്
10-01-202426058
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പശ്ചിമകൊച്ചിയുടെ ഹൃദയ ഭാഗമായ തോപ്പുംപടിയിൽ സ്ഥിതി ചെയ്യുന്ന സമൂഹ സൗഹൃദ വിദ്യാലയമാണ് ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ, പള്ളൂരുത്തി. ഈ എയ്ഡഡ് സ്കൂൾ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപവിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നു.

ആമുഖം

വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഢഗംഭീര ഭാവത്തോടെ തല ഉയർത്തി നില്ക്കുന്ന ഈ വിദ്യാലയം  മദർ മേരി ഓഫ് ദി പാഷൻ എന്ന പുണ്യ വനിതയാൽ 1935 - ൽ സ്ഥാപിതമായതാണ്. ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് മേരി സന്യാസി സമൂഹം, മദർ മേരി ഓഫ് ദി പാഷന്റെ വിദ്യാഭ്യാസ ദർശനത്തിന് അനുസൃതമായി, വിദ്യാർത്ഥികളുടെ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും അവഗണിക്കപ്പെട്ടവരുടെയും പ്രതികൂല സാഹചര്യങ്ങളിൽപ്പെട്ടു അവസരങ്ങൾ നഷ്ടപെട്ടവരുടെയും സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി ആധ്യാത്മികവും സാമൂഹികവും സാംസ്കാരികവും ബൗദ്ധികവുമായ വികസനത്തിന് പരിശീലനം നൽകി, മറ്റുള്ളവരുമായി സത്യത്തിലും സ്നേഹത്തിലും സഹകരിച്ചു നീതിയിൽ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പെടുക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.

ലോവർ പ്രൈമറി സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, റ്റി.റ്റി.ഐ. എന്നി വിഭാങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാലയ സമുച്ചയമാണിത് .

സ്ഥാപക

വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദി പാഷൻ


ചരിത്രം

സെന്റ്‌ ഫ്രാൻസീസ് അസ്സീസിയുടെ  ആത്മീയ പ്രബോധനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദ പാഷൻ  രൂപീകരിച്ച ആദ്യത്തെ അന്താരാഷ്ട്ര സന്യാസിനി സമൂഹം ആണ് ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് മേരി. പ്രതിസന്ധികളിൽ തളരാത്തതും വിജയങ്ങളിൽ മതിമറക്കാത്തതും  വിനയാന്വിതമായ അനുസരണയുടെയും ഏക ലോകം എന്നതായിരുന്നു മദർ മേരി ഓഫ് ദി പാഷന്റെ വിശ്വദർശനം.

സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും അവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി സത്യം - സ്നേഹം - സാഹോദര്യം - സമഭാവന എന്നീ സനാതന മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് സമാരംഭിച്ച ഈ കലാലയ ഭൂമികയുടെ പ്രഥമ പ്രധാനധ്യാപിക റവ.സിസ്റ്റർ റോസറി, എഫ്.എം.എം. ഉം ആദ്യത്തെ ഒന്നാം ക്ലാസ്സ് അധ്യാപിക സിസ്റ്റർ ക്ലെമന്റിൻ, എഫ്. എം.എം. ഉം ആയിരുന്നു.

റവ.സിസ്റ്റർ മേരി ജെർമ്മൻ മാനേജരായി പ്രവർത്തനമാരംഭിച്ച വിദ്യാലയം 1941 - ൽ ശ്രീമതി. ഫ്രാൻസീന ജേക്കബിന്റെ സാരഥ്യത്തിൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1949- ൽ ശ്രീമതി ഇത്തിയാനം മാത്യു പ്രധാന അധ്യാപികയായി ഒ.എൽ.ടി.ടി.ഐ സ്ഥാപിതമായി. 1960- ൽ വേർതിരിഞ്ഞ ലോവർ പ്രൈമറി വിഭാഗത്തിൽ റവ.സിസ്റ്റർ ഔറേലിയ എഫ്.എം.എം. പ്രധാന അധ്യാപികയായി. 2002 - ൽ ഔവർ ലേഡീസ് ഹൈസ്ക്കൂൾ ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്ക്കൂളായി ഉയർത്തപ്പെട്ടു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

തോപ്പുംപടിയിൽ ഗതാഗത സൗകര്യമുള്ള ടാഗോർ റോഡിന്‌ അരികിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . വിദ്യാലയത്തിന്റെ പ്രധാന കവാടത്തിലൂടെയാണ്‌ കുട്ടികൾ പൂന്തോട്ടവും തണൽ മരങ്ങളും ജൈവവൈവിധ്യ പാർക്കും ഉള്ള മനോഹരമായ സ്കൂൾ അങ്കണത്തിലേക്ക് പ്രവേശിക്കുന്നത് . C ആകൃതിയിലുള്ള പ്രധാന കെട്ടിടത്തിന്റെ നടുമുറ്റം ട്രസ് വർക്ക് ചെയ്തിരിക്കുന്നു. 36 വിശാലമായ ക്ലാസ് മുറികളിൽ 19 മുറികൾ സ്മാർട്ട് ക്ലാസ്സുകളാണ് .

കൂടുതൽ വായിക്കുക.

  • പാർക്കിംഗ് സൗകര്യം
  • കളിസ്ഥലം
  • പൂന്തോട്ടം
  • ജൈവ വൈവിധ്യ പാർക്ക്  
  • സ്കൂൾ ബസ്
  • ഓപ്പൺ സ്റ്റേജ്
  • ക്ലാസ് മുറികൾ
  • പ്രഥമ ശുശ്രൂഷാ സംവിധാനം     
  • ലൈബ്രറി
  • ലാബ്
  • കംപ്യൂട്ടർ ലാബ്
  • ശുചിമുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • ശുദ്ധജലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹെൽത്ത് ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്
  • ഗൈഡിങ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഇംഗ്ലീഷ് ക്ലബ്
  • ഹിന്ദി ക്ലബ്ബ്
  • മാത്‍സ് ക്ലബ്ബ്
  • സംസ്‌കൃതം ക്ലബ്ബ്
  • സുരക്ഷാ ക്ലബ്ബ്
  • സുരീലി ഹിന്ദി

കൂടുതൽ വായിക്കുക.

കോവിഡ്  കാലപ്രവർത്തനങ്ങൾ

ഓരോ വിദ്യാർഥിയുടെയും സന്തോഷത്തിലും സങ്കടത്തിലും ഒത്തു ചേർന്നു കൊണ്ട്ഔവർ ലേഡീസ് കുടുംബം സമൂഹത്തിന്  വേറിട്ടൊരു മാതൃകയാകുന്നു. ചെല്ലാനത്തെ കടൽക്ഷോഭവും കൊറോണ കാലഘട്ടവും ഇതിനുള്ള ഉദാഹരണങ്ങളാണ്. ചെല്ലാനത്തെ കടൽക്ഷോഭം നേരിട്ട കുട്ടികളുടെ ഭവനങ്ങൾ കണ്ടെത്തി ഓരോ വീട്ടിലേക്കും സാമ്പത്തികമായ സഹായം കൈമാറി കൊണ്ട് ഔവർ ലേഡീസ്  കുടുംബകൂട്ടായ്മ സമൂഹത്തിന് ഒരു മാതൃകയായിത്തീർന്നു. അധ്യാപകരുടെ  സഹായത്താൽ സ്വരൂപിച്ച പച്ചക്കറികൾ ഇവരുടെ ഭവനങ്ങൾക്ക് സന്തോഷ നിമിഷങ്ങൾ ക്കുള്ള കാരണങ്ങളായി. കുട്ടികളുടെ പഠനത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന ഔവർ ലേഡീസ് സ്കൂൾ കൊറോണാ കാലഘട്ടത്തിലെ ഓൺലൈൻ പഠനത്തിനും അവർക്കൊപ്പമു ണ്ടായിരുന്നു. കൊറോണ കാലഘട്ടത്തിൽ മൊബൈൽഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം നടത്തുന്നതിന് ബുദ്ധിമുട്ട് നേരിട്ട കുട്ടികൾക്ക് സ്കൂളിൽ നിന്നും അൻപത് മൊബൈൽ ഫോണും, പത്ത് ടി വി, അഞ്ച് ലാപ്പ് ടോപ് എന്നിവ കൈമാറുകയുണ്ടായി. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുതിരക്കൂർകരി കോളനിയിലേക്ക് പച്ചക്കറികൾ കൈമാറിയത് ഒരു സമൂഹ സൗഹൃദ വിദ്യാലയമായ ഔവർ ലേഡീസ് സ്കൂളിന്റെ   അഭിമാനം ഉയർത്തിക്കാട്ടിയ ഒരു സംഭവമാണ്.

മാനേജ്‌മെന്റ്

കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് ഫ്രാൻസിസ്‌ക്കൻ സിസ്റ്റേഴ്സ് ഓഫ് മേരി

റവ സിസ്റ്റർ മേരി ജോൺ മുണ്ടാശ്ശേരി ആണ് കോർപ്പറേറ്റ് മാനേജർ. അഡ്വക്കേറ്റ് റവ സിസ്റ്റർ മോളി അലക്സ് ആണ് കറസ്പോണ്ടന്റന്റ്  . കേരളത്തിലെ വിവിധ സ്ഥലങ്ങളിയായി  കോൺവെന്റിനോടു ചേർന്നാണ് വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് . കോൺവെന്റിനടുത്തുള്ള സ്ഥലങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസം മുന്നിൽ കണ്ടുകൊണ്ടാണ്  വിദ്യാലയങ്ങൾ സ്ഥാപിതമായത്. കോൺവെന്റിലെ മദർ സുപ്പീരിയർ ആ വിദ്യാലയത്തിലെ ലോക്കൽ മാനേജർ ആയി സേവനം ചെയ്യുന്നു. ഈ മാനേജ്മെന്റിന്റിന്റെ കീഴിൽ (എയ്ഡഡ് & അൺ എയ്ഡഡ്) മൂന്ന് ഹയർ സെക്കന്ററി സ്കൂൾ , മൂന്ന് ഹൈസ്കൂൾ , രണ്ട്‌ യുപി സ്കൂൾ , ഒരു എൽ.പി സ്കൂൾ, അഞ്ചു നേഴ്‌സറിസ്കൂളുകൾ പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുക.

സ്റ്റാഫ്

ഈ വിദ്യാലയത്തിൽ പ്രധാന അധ്യാപികയുൾപ്പെടെ  52 അധ്യാപരും 7 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു.

ഹൈസ്കൂൾ വിഭാഗത്തിൽ 33 അധ്യാപകരും യു. പി വിഭാഗത്തിൽ 18 അധ്യാപകരും ഉണ്ട്.  കൂടുതൽ വായിക്കുക.

പ്രധാന അധ്യാപിക

സിസ്റ്റർ മോളി വി.ഡി

ഹൈസ്കൂൾ അധ്യാപകർ

ക്രമ നമ്പർ പേര് തസ്തിക
1 ഷീല. ബി മലയാളം
2 ബിന്ദു വർഗ്ഗീസ്‌
3 പ്രീത എം.ജി
4 ഷാർലറ്റ് എം.ഡി
5 ക്രിസ്റ്റീന എ.ജോൺ
6 സീമ എം.ആർ സാൻസ്ക്രീറ്റ്
7 ലാലി ജോൺ ഇംഗ്ലീഷ്
8 മമത മാർഗരറ്റ് മാർട്ടിൻ
9 മേരി അന്റോണില ലോപ്പസ്
10 ശ്രീജി മാർഗരറ്റ്
11 സിസ്റ്റർ. ജസീന്ത ലാക്ര ഹിന്ദി
12 മഞ്ജു സെബാസ്ററ്യൻ
13 ടെസ്സി ജോസഫ്
14 സിസ്റ്റർ ഷീല പി.എം സോഷ്യൽ സയൻസ്
15 ഷാലിമ ജോർജ്. കെ
16 ലിസ്സി ജോസഫ്
17 ദീപ വിൻസെന്റ്
18 ഷൈല ജോർജ്
19 ലിജി കെ.എ ഫിസിക്കൽ സയൻസ്
20 ലില്ലി പോൾ
21 ഹെലൻ ജെയിംസ്. കെ
22 റെജീന യോഹന്നാൻ
23 സിസ്റ്റർ.ജോസഫൈൻ ആനന്തി എക്സ് നാച്ചുറൽ സയൻസ്
24 ജെനവീവ് ജോസഫ്
25 സിസ്റ്റർ.റാണിമോൾ അലക്സ്
26 ജെസ്സി ജോസഫ് മാത്തമാറ്റിക്സ്
27 മേരി സെറീൻ സി.ജെ
28 മേബിൾ പി.എൽ
29 സിസിലി സ്മിത
30 ജെസ്സി വിൻസെന്റ്
31 റ്റിഷാമോൾ തോമസ് തയ്യൽ
32 അഞ്ജലി. വി പി റ്റി
33 ജീന റാണി. എസ് മ്യൂസിക്

അപ്പർ പ്രൈമറി അധ്യാപകർ

ക്രമ നമ്പർ പേര് തസ്തിക
1 സുനിത പി.എ യു പി എസ് ടി
2 സാലി ടി.വി യു പി എസ് ടി
3 ബിനു ജോൺ യു പി എസ് ടി
4 എലിസബത്ത് നിഷ കെ.ജെ യു പി എസ് ടി
5 ആൻസി ആൻ്റണി യു പി എസ് ടി
6 സൗമ്യ ജോസ് എൽ ജി ഹിന്ദി
7 ഷൈല കെ.ജി യു പി എസ് ടി
8 ലോട്രിഷ്യ എൽ യു പി എസ് ടി
9 മേരി ബെർണഡിറ്റ പി.ജെ യു പി എസ് ടി
10 ടെറിൻ പി ഫ്രാൻസിസ് യു പി എസ് ടി
11 രേഷ്മ കെ.ആർ യു പി എസ് ടി
12 ജെസ്സി കുര്യാക്കോസ് യു പി എസ് ടി
13 ലിയാ റീറ്റ ഇ.ജെ എൽ ജി സാൻസ്ക്രീറ്റ്
14 ജെൻസി ജോർജ് യു പി എസ് ടി
15 അന്ന റോജി കെ.ജെ യു പി എസ് ടി
16 ഡോണ എം.എഫ് യു പി എസ് ടി
17 ജെയ് നി സി.ജെ യു പി എസ് ടി
18 ജിപ്‌സി പി.എസ് പി റ്റി

അനധ്യാപകർ

ക്രമ നമ്പർ പേര് തസ്തിക
1 സുബിയ ശശിധരൻ ക്ലാർക്ക്
2 ഷൈനി സി.എ ക്ലാർക്ക്
3 ആനി പി.ജെ ഓഫീസ് അസിസ്റ്റന്റ്
4 ഉഷ കെ.വി ഓഫീസ് അസിസ്റ്റന്റ്
5 ത്രേസ്യ ജിഷാമോൾ ടി.ജെ എഫ് .റ്റി. എം
6 ആൻസി ജോൺ എഫ് .റ്റി .എം
7 ജോമോൻ ജോസഫ് എഫ്. റ്റി .എം

മുൻ പ്രധാന അധ്യാപകർ

ഈ വിദ്യാലയത്തിൽ പ്രധാന അധ്യാപകരായി സേവനം അനുഷ്ഠിച്ച അധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം ചിത്രം
14 റവ. സിസ്റ്റർ ലിസി ചക്കാലക്കൽ

(നിലവിൽ എച്ച് .എസ്.എസ് പ്രിൻസിപ്പാൾ)

2016-2020
13 ശ്രീമതി ഗ്രേയ്സി മൈക്കിൾ 2012 - 2016
12 ശ്രീമതി ട്രീസ ജസീന്ത ജോസഫ് 2006-2012
11 ശ്രീമതി ജമ്മ ഗെൽഗാനി 2002 - 2006
10 ബേബി സി. ജെ

(സിസ്റ്റർ മേരി ജോസഫ് )

1995 -2002
9 ആർ. സതി ദേവി 1993 -1995
8 ബേബി സേവ്യർ 1992 - 1993
7 എം.യു ഏലിയാമ്മ

(സിസ്റ്റർ സൂസൻ )

1990 -1992
6 എസ്.ആർ ഗ്രേയ്സ് 1989 - 1990
5 ഹെയ്‌സൽ റീറ്റ മംപ്പിള്ളി 1984 -1989
4 ഡോട്ടി ജോസഫ് 1982 -1984
3 മറിയാമ്മ മാത്യു 1977-1982
2 ആഞ്ചല റെബെറിയോ 1968 -1977
1 ഫ്രാൻസിനാ ജയ്ക്കബ്ബ്‌ 1941 - 1968

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ പലരും സമൂഹത്തിന്റെ  വിവിധ മേഖലകളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്നു.

കൂടുതൽ വായിക്കുക.

നേട്ടങ്ങൾ

വിവിധ മത്സരങ്ങളിൽ കുട്ടികൾക്ക് കിട്ടിയ  അംഗീകാരങ്ങൾ കൂടുതൽ അറിയുവാൻ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

ചിത്രശേഖരം ചിത്രരചനകൾ താളുകൾ

വഴികാട്ടി

എറണാകുളം ജില്ലയിൽ പശ്ചിമ കൊച്ചിയിൽ സ്ഥിതിചെയുന്ന ഒരു സ്ഥലമാണ് തോപ്പുംപടി. വിനോദ സഞ്ചാര കേന്ദ്രങ്ങളായ, ഫോർട്ടുകൊച്ചി, വില്ലിങ്ടൺ ദ്വീപ്, പള്ളുരുത്തി എന്നീ സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സ്ഥലം കൂടിയാണ് തോപ്പുംപടി.

  • എറണാകുളത്തുനിന്നും കൊച്ചി നേവൽബേസ് വഴി ബി.ഒ.ടി. പാലം ഇറങ്ങി വടക്കോട്ട് സഞ്ചരിച്ച് തോപ്പുംപടി ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ വടക്ക് മാറി അത്‌ഭുത മാതാവിന്റെ പള്ളിക്ക് സമീപം ടാഗോർ റോഡിനരികിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
  • ഫോർട്ട്കൊച്ചി , മട്ടാഞ്ചേരി എന്നീ സ്ഥലങ്ങളിൽ നിന്നും തോപ്പുംപടി ജംങ്ഷനിലേക്ക്‌ വരുമ്പോൾ തോപ്പുംപടിയിൽ ഫിഷിങ് ഹർബറിന് സമീപം ടാഗോർ  റോഡിനരികിൽ ഇടതു ഭാഗത്തായി  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
  • അരൂരിൽ നിന്നും ഇടക്കൊച്ചി വഴി വടക്കോട്ട് സഞ്ചരിച്ച് തോപ്പുംപടി ജംഗ്ഷനിൽ വടക്ക് ഭാഗത്ത്  ടാഗോർ റോഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഫോർട്ടുകൊച്ചിയെ തോപ്പുംപടിയുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത വീഥിയിലാണ് ഔവർലേഡീസ് സി.ജി.എച്ച്.എസ്‌.എസ്. വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. ഈ വിദ്യാലയത്തിന്റെ ഒരു അതിരിൽ പെട്രോൾ പാമ്പും ജനമൈത്രി പോലീസ് സ്റ്റേഷനും വേമ്പനാട്ടു കായലിനരികിലുള്ള ഫിഷിങ് ഹാർബറും , പോർട്ട് ട്രസ്റ്റിന്റെ സ്ഥലവും , ഔവർ ലേഡീസ് കോൺവെന്റും അതിനോട് ചേർന്നുള്ള അത്‌ഭുത മാതാവിന്റെ പള്ളിയുമാണ് .



{{#multimaps:9.936546,76.261865|zoom=18}} 9.936546,76.261865 ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി