ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/താളുകൾ/നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

-ആസാദി കാ അമൃത മഹോത്സവ എന്ന പേരിൽ സ്വാതന്ത്ര്യദിന ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ യു.പി ഹൈസ്കൂൾ വിഭാഗങ്ങളിൽ സ്കൂൾ ടീം ഒന്നാം സ്ഥാനം നേടി.

-കൂടാതെ സ്വാതന്ത്ര്യദിന ആഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി ഓൺലൈനായി നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ സ്കൂളിൽനിന്ന് അഞ്ചുകുട്ടികൾ പങ്കെടുക്കുകയും രണ്ടുപേർ ക്യാഷ് പ്രൈസ് കരസ്ഥമാക്കി മറ്റുള്ളവർ സർട്ടിഫിക്കറ്റ് നേടി.

-വൈസ് മെൻസ് ക്ലബ് നടത്തിയ വിവിധ മത്സരങ്ങളിലെ ദേശഭക്തിഗാനം യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും മലയാളം പ്രസംഗത്തിൽ മൂന്നാം സ്ഥാനവും നേടി.

-മൗലാന ആസാദ് ലൈബ്രറി നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടി.

-ഓൾ ഇന്ത്യ സിറ്റിസൺസ് ഡെവലപ്മെൻറ് സെൻറർ നടത്തിയ ഡ്രോയിങ് എസ്സേ റൈറ്റിംഗ് ഹാൻഡ് റൈറ്റിംഗ് കോമ്പറ്റീഷനിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും കൂടാതെ മൂന്ന് കുട്ടികൾ കലാരത്ന, കലാ ഭൂഷൻ ,കലാശ്രീ അവാർഡുകളും മെഡലും കരസ്ഥമാക്കി.

-കെ പി എസ് ടി എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വദേശ് മെഗാ ക്വിസ് സബ് ജില്ലാതലം മത്സരത്തിൽ വിദ്യാലയത്തിലെ നികിതാ സാൻജോ രണ്ടാം സ്ഥാനം നേടി

-വിദ്യാലയത്തിൽ എട്ടാംക്ലാസിൽ പഠിക്കുന്ന അൽക്ക അനന്യ എന്നീ വിദ്യാർഥികൾ ജില്ലാ തല കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.

-വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ കവിത രചന കവിതാലാപനം കഥ ആസ്വാദനക്കുറിപ്പ് അഭിനയം നാടൻപാട്ട് ചിത്രരചന എന്നീ വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കുകയും ഒന്നാം സമ്മാനത്തിന് അർഹരായി കുട്ടികളെ ഉപജില്ല മത്സരത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തു.

-ഉപജില്ലാ മത്സരത്തിൽ യുപി വിഭാഗത്തിൽ കവിതാരചന നാടൻപാട്ട് അഭിനയം എന്നിവയിൽ ഒന്നാം സ്ഥാനവും ചിത്ര രചനയിൽ മൂന്നാം സ്ഥാനവും ലഭിച്ചു എച്ച്എസ്എസ് വിഭാഗത്തിൽ കഥ ആസ്വാദനക്കുറിപ്പ് നാടൻപാട്ട് എന്നെ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി ഉപജില്ലാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കുകയും ജില്ലാതലത്തിൽ യുപി വിഭാഗം കവിതാരചനയിൽ ഒന്നാം സ്ഥാനവും നാടൻപാട്ടിൽ രണ്ടാം സ്ഥാനവും ലഭിച്ചു.

-മട്ടാഞ്ചേരി ഉപജില്ലയിൽ 2020-21 അധ്യയനവർഷത്തിലെ എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ 169 ഫുൾ എ പ്ലസ് കരസ്ഥമാക്കി 100% വിജയം നേടിയ ഏറ്റവും മികച്ച സ്കൂളിനുള്ള കെ.ജെ ഹെർഷൽ ആന്റ് കെ.ജെ ബെർളി മെമ്മോറിയൽ അവാർഡ് വിദ്യാലയത്തിന് ലഭിച്ചു.

-മാതൃഭൂമിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ ഏറ്റവും മികച്ച സീഡ് വിദ്യാലയത്തിനുള്ള അവാർഡ് വിദ്യാലയത്തിന് ലഭിച്ചു സീഡ് ക്ലബ്ബ് കോഡിനേറ്റർ സിസ്റ്റർ റാണി അംഗീകാരം നേടി.

-ഡി എസ് എസ് എൽ നടത്തിയ ക്വിസ് കോമ്പറ്റീഷനിൽ സ്കൂളിൽ നിന്ന് 25 കുട്ടികൾ പങ്കെടുക്കുകയും പത്താം ക്ലാസിൽ പഠിക്കുന്ന അനാമിക കെ ജെ ഏഴാം ക്ലാസിൽ പഠിക്കുന്ന ശ്രീലക്ഷ്മി കെ ജി എന്നിവർ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.