ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ ദേശീയബോധവും സഹിഷ്ണുതയും പൗരത്വ ബോധവും വളർത്തുക പരിസ്ഥിതി അവബോധം സൃഷ്ടിക്കുക അതിലൂടെ സാമൂഹ്യ ബോധമുള്ള പൗരന്മാരെ വളർത്തിയെടുക്കുക എന്നതാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനം ലക്ഷ്യം. ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് എല്ലാവർഷവും സ്വാതന്ത്രദിനാഘോഷം, റിപ്പബ്ലിക് ദിനാഘോഷം, ഹിരോഷിമ-നാഗസാക്കി ദിനാചരണം എന്നിവ സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് എല്ലാവർഷവും സ്വാതന്ത്ര്യദിനക്വിസ്, പ്രസംഗമത്സരം, വാർത്താവായന മത്സരം എന്നിവ നടത്തുന്നു. ദിവസേന അസംബ്ലിയിൽ നടത്തുന്ന ദിന പത്രത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന ക്വിസ് കുട്ടികളിൽ പൊതുവിജ്ഞാനവും ആനുകാലിക വാർത്തകൾ കുറിച്ചുള്ള അറിവും നൽകുന്നു. ജില്ലാ ഉപജില്ലാ മത്സരങ്ങളിൽ വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, പ്രാദേശിക ചരിത്ര രചന, ഭൂപടനിർമ്മാണം എന്നിവയിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്യുന്നു. അന്താരാഷ്ട്ര ദിനങ്ങൾ എല്ലാം അസംബ്ലി ആഘോഷം കൊണ്ടാടുന്നു ഇതിലൂടെ ദിനാചരണങ്ങളുടെ പ്രാധാന്യവും വ്യത്യസ്ത വിഷയങ്ങളെ കുറിച്ചുള്ള അറിവുകൾ കുട്ടികൾക്ക് ലഭിക്കുന്നു. പൗരാവകാശത്തെ കുറിച്ച് ബോധവാന്മാരാക്കുന്ന അതിനോടൊപ്പം കടമകളെ കുറിച്ചുള്ള അവബോധം നൽകുകയും നാടിന് നന്മ ചെയ്യുന്ന പൗരന്മാരെ സ്കൂൾതലത്തിൽ തന്നെ സൃഷ്ടിച്ചെടുക്കാൻ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങളിലൂടെ സാധ്യമാകുന്നു.