"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 97: | വരി 97: | ||
[https://www.youtube.com/results?search_query=fmghss+koompanpara ഫാത്തിമ മാതാ സ്കൂൾ യൂട്യൂബ് ചാനൽ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.] | [https://www.youtube.com/results?search_query=fmghss+koompanpara ഫാത്തിമ മാതാ സ്കൂൾ യൂട്യൂബ് ചാനൽ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.] | ||
==ഫാത്തിമ മാതാ- ഡിജിറ്റൽ മാഗസിൻസ്== | ==ഫാത്തിമ മാതാ- ഡിജിറ്റൽ മാഗസിൻസ്== | ||
കോവിഡ് 19 അതിജീവനത്തിന്റെ കാലമാണ്. കോവിഡ്കാലം വിവരസാങ്കേതിക വിദ്യാരംഗത്തിന് പുതിയൊരു കുതിച്ചുചാട്ടം കൂടിയായിരുന്നു. ഓൺലൈൻ പ0നം നേരിട്ടുള്ള വിദ്യാലയ ന്തരീക്ഷത്തിന് മങ്ങലേൽപ്പിച്ചുവെങ്കിലും ആകർഷണീയവും രസകരവുമായ പഠനാനുഭവങ്ങളിലൂടെയാണ് കൂമ്പൻപാറ ഫാത്തിമ മാതായിലെ ഓരോ കുട്ടിയും കടന്നു പോയത്. അതോടൊപ്പം കുട്ടികളിൽ അന്തർലീന മായിക്കിടക്കുന്ന സർഗവാസനയ്ക്ക് മങ്ങലേൽക്കാതിരിക്കാൻ കുരുന്നുകളുടെ ഭാവനകൾ ചിത്രങ്ങളായും, രചനകളായും, കുറിപ്പുകളായും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി. LP വിഭാഗത്തിൽ നിന്നും പൂമൊട്ടുകൾ , up വിഭാഗത്തിൽ നിന്നും ഇതളുകൾ, Hട വിഭാഗത്തിൽ നിന്നും തുള്ളി അതോടൊപ്പം ഹിന്ദി സുമം എന്ന പേരിൽ ഒരു ഹിന്ദിമാഗസിനും ഫാത്തിമ മാതായിലെ കുട്ടികൾ തയ്യാറാക്കി. കുട്ടികളുടെ പഠനവും സർഗാത്മകതയും ഒപ്പം വളർത്തുന്നതിന് മാഗസിനുകൾ പ്രചോദനമായി. | കോവിഡ് 19 അതിജീവനത്തിന്റെ കാലമാണ്. കോവിഡ്കാലം വിവരസാങ്കേതിക വിദ്യാരംഗത്തിന് പുതിയൊരു കുതിച്ചുചാട്ടം കൂടിയായിരുന്നു. ഓൺലൈൻ പ0നം നേരിട്ടുള്ള വിദ്യാലയ ന്തരീക്ഷത്തിന് മങ്ങലേൽപ്പിച്ചുവെങ്കിലും ആകർഷണീയവും രസകരവുമായ പഠനാനുഭവങ്ങളിലൂടെയാണ് കൂമ്പൻപാറ ഫാത്തിമ മാതായിലെ ഓരോ കുട്ടിയും കടന്നു പോയത്. അതോടൊപ്പം കുട്ടികളിൽ അന്തർലീന മായിക്കിടക്കുന്ന സർഗവാസനയ്ക്ക് മങ്ങലേൽക്കാതിരിക്കാൻ കുരുന്നുകളുടെ ഭാവനകൾ ചിത്രങ്ങളായും, രചനകളായും, കുറിപ്പുകളായും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി. LP വിഭാഗത്തിൽ നിന്നും പൂമൊട്ടുകൾ, up വിഭാഗത്തിൽ നിന്നും ഇതളുകൾ, Hട വിഭാഗത്തിൽ നിന്നും തുള്ളി അതോടൊപ്പം ഹിന്ദി സുമം എന്ന പേരിൽ ഒരു ഹിന്ദിമാഗസിനും ഫാത്തിമ മാതായിലെ കുട്ടികൾ തയ്യാറാക്കി. കുട്ടികളുടെ പഠനവും സർഗാത്മകതയും ഒപ്പം വളർത്തുന്നതിന് മാഗസിനുകൾ പ്രചോദനമായി. | ||
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഡിജിറ്റൽ മാഗസിൻ|ഡിഡിറ്റൽ മാഗസിനുകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഡിജിറ്റൽ മാഗസിൻ|ഡിഡിറ്റൽ മാഗസിനുകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
വരി 275: | വരി 275: | ||
''' [[{{PAGENAME}}/മൈ പ്ലാസ്റ്റിക്|സ്കൂൾ പ്രോജക്റ്റ് - മൈ പ്ലാസ്റ്റിക്]]'''| | ''' [[{{PAGENAME}}/മൈ പ്ലാസ്റ്റിക്|സ്കൂൾ പ്രോജക്റ്റ് - മൈ പ്ലാസ്റ്റിക്]]'''| | ||
''' [[{{PAGENAME}}/പ്രാദേശിക പത്രം|പ്രാദേശിക പത്രം]]'''| | ''' [[{{PAGENAME}}/പ്രാദേശിക പത്രം|പ്രാദേശിക പത്രം]]'''| | ||
''' [[{{PAGENAME}}/എന്റെ പച്ചക്കറിത്തോട്ടം - ഉച്ചഭക്ഷണ പദ്ധതിക്കൊരു രുചിക്കൂട്ട്|എന്റെ പച്ചക്കറിത്തോട്ടം - ഉച്ചഭക്ഷണ പദ്ധതിക്കൊരു രുചിക്കൂട്ട്]]''' | ''' [[{{PAGENAME}}/എന്റെ പച്ചക്കറിത്തോട്ടം - ഉച്ചഭക്ഷണ പദ്ധതിക്കൊരു രുചിക്കൂട്ട്|എന്റെ പച്ചക്കറിത്തോട്ടം - ഉച്ചഭക്ഷണ പദ്ധതിക്കൊരു രുചിക്കൂട്ട്]]'''| | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:10, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ | |
---|---|
വിലാസം | |
കൂമ്പൻപാറ അടിമാലി പി.ഒ. , ഇടുക്കി ജില്ല 685561 , ഇടുക്കി ജില്ല | |
സ്ഥാപിതം | 28 - 02 - 1963 |
വിവരങ്ങൾ | |
ഫോൺ | 04864 222673 |
ഇമെയിൽ | 29040fmghss@gmail.com |
വെബ്‍സൈറ്റ് | [|FMGHSS KOOMPANPARA] |
കോഡുകൾ | |
സ്കൂൾ കോഡ് | 29040 (സമേതം) |
എച്ച് എസ് എസ് കോഡ് | 62032 |
യുഡൈസ് കോഡ് | 32090100503 |
വിക്കിഡാറ്റ | Q64615487 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‍ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 661 |
പെൺകുട്ടികൾ | 1532 |
ആകെ വിദ്യാർത്ഥികൾ | 2622 |
അദ്ധ്യാപകർ | 72 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 429 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി. മോളി ജോസഫ് മൈലാടൂർ |
പ്രധാന അദ്ധ്യാപിക | സി. റെജിമോൾ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. സി യു മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ലിജ ജോയിസൺ |
അവസാനം തിരുത്തിയത് | |
13-03-2022 | 29040HM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യസ ജില്ലയിൽ അടിമാലി ഉപജില്ലയിൽ കൂമ്പൻപാറ എന്ന സ്ഥലത്ത് 1963 ൽ സ്ഥാപിതമായ എയ്‍ഡഡ് വിദ്യാലയമാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ദേവികുളം താലൂക്കിൽ അടിമാലി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിലേയ്ക്ക് ഏവർക്കും സ്വാഗതം.....
ചരിത്രം
സഹ്യന്റെ മടിത്തട്ടിൽ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയിൽ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതൻ. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നിൽക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളിൽ 3 കിലോമീറ്റർ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാൽ ചുറ്റപ്പെട്ട കൂമ്പൻപാറ. കൂടുതൽ വായിക്കുക
മാനേജ്മെന്റ്
സി. എം. സി കാർമൽഗിരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് കാർമൽഗിരി പ്രൊവിൻസ് ഇടുക്കിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ. സി. ആനീസ് കെ പി ആണ് മാനേജർ.
ദർശനം-ദൗത്യം-ലക്ഷ്യം
ദർശനം
സമഗ്ര വളർച്ച ആർജ്ജിച്ച് കുടുംബത്തിനും രാഷ്ട്രത്തിനും അനുഗ്രഹമാകുന്ന തലമുറകളെ വാർത്തെടുക്കുക
ദൗത്യം
ബൗദ്ധീകവും ആത്മീയവുമായ വിജ്ഞാനം പകർന്ന്, പക്വതയുള്ള വ്യക്തികളാക്കി, സത്യത്തിന്റെ പൂർണ്ണതയിലേയ്ക്ക് നടക്കുവാൻ കുരുന്നുകളെ പ്രാപ്തരാക്കുക
ആപ്തവാക്യം
ദൈവത്തിനുവേണ്ടി ഹൃദയങ്ങളെ രൂപപ്പെടുത്തുക
ലക്ഷ്യം
- കുട്ടികളെ പക്വതയാർന്ന വ്യക്തിത്വത്തിന് ഉടമകളാക്കുക
- കർത്തവ്യ ബോധമുള്ളവരാക്കി നേതൃത്വനിരയിൽ എത്തിക്കുക
- ധാർമ്മീക ബോധത്തിലൂന്നിയ സാമൂഹ്യ പ്രതിബദ്ധത വളർത്തുക
- ദൈവോത്മുഖ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുക
- ദേശ സ്നേഹത്തിലൂന്നിയ ഉത്തരവാദിത്വവും സമർപ്പണ ബുദ്ധിയുമുള്ള പൗരൻമാരെ രൂപപ്പെടുത്തുക
ഭൗതീക സാഹചര്യങ്ങൾ
എട്ടേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വിഭാഗം വരെയുള്ള 53 ക്ലാസ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാണ്. ആധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബുകൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ലാബുകൾ, കായിക മികവ് വർദ്ധിപ്പിക്കുന്നതിനായി ഇൻഡോർ സ്റ്റേഡിയം, അതിവിശാലമായ കളിസ്ഥലം, ഫുട്ബോൾ കോർട്ട് , ത്രോബോൾ കോർട്ട് തുടങ്ങിയവയും വിദ്യാലയത്തിനുണ്ട്. കൂടുതൽ വായിക്കൂ...
ഫാത്തിമ മാതാ ടൈംസ്
കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹകരണത്തോടെ തയ്യാറാക്കിയ ഉറവ് എന്ന് പേരിട്ടിരിക്കുന്ന സ്കൂൾ പത്രത്തിന്റെ ആദ്യ കോപ്പി പ്രകാശനം ചെയ്തത് 2019 -20 അധ്യായന വർഷത്തിൽ മുൻ ലോക് സഭാ അംഗമായ ബഹുമാനപ്പെട്ട, ശ്രീ. റിച്ചാർഡ് ഹേ ആണ് എന്നത് ഫാത്തിമ മാതയ്ക്ക് ഏറെ സന്തോഷം പകരുന്നു. കുട്ടികളുടെ മികവുകൾ സമൂഹത്തിന് മുമ്പിൽ പങ്കുവയ്ക്കുന്നതിനായി ഓരോ അധ്യായന വർഷത്തിലും സ്കൂൾ പത്രം തയ്യാറാക്കുകയും കുട്ടികൾ വഴി എല്ലാ വീടുകളിലും എത്തിക്കുകയും ചെയ്യുന്നു.കൂടുതൽ അറിയാൻ
ഫാത്തിമ മാതാ വൈബ് സൈറ്റ്
സ്കൂൾ വെബ് സൈറ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഫാത്തിമ മാതാ ബ്ലോഗ്
സ്കൂൾ ബ്ലോഗിൽ എത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഫാത്തിമ മാതാ - യൂട്യൂബ് ചാനൽ
ഫാത്തിമ മാതാ സ്കൂൾ യൂട്യൂബ് ചാനൽ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഫാത്തിമ മാതാ- ഡിജിറ്റൽ മാഗസിൻസ്
കോവിഡ് 19 അതിജീവനത്തിന്റെ കാലമാണ്. കോവിഡ്കാലം വിവരസാങ്കേതിക വിദ്യാരംഗത്തിന് പുതിയൊരു കുതിച്ചുചാട്ടം കൂടിയായിരുന്നു. ഓൺലൈൻ പ0നം നേരിട്ടുള്ള വിദ്യാലയ ന്തരീക്ഷത്തിന് മങ്ങലേൽപ്പിച്ചുവെങ്കിലും ആകർഷണീയവും രസകരവുമായ പഠനാനുഭവങ്ങളിലൂടെയാണ് കൂമ്പൻപാറ ഫാത്തിമ മാതായിലെ ഓരോ കുട്ടിയും കടന്നു പോയത്. അതോടൊപ്പം കുട്ടികളിൽ അന്തർലീന മായിക്കിടക്കുന്ന സർഗവാസനയ്ക്ക് മങ്ങലേൽക്കാതിരിക്കാൻ കുരുന്നുകളുടെ ഭാവനകൾ ചിത്രങ്ങളായും, രചനകളായും, കുറിപ്പുകളായും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി. LP വിഭാഗത്തിൽ നിന്നും പൂമൊട്ടുകൾ, up വിഭാഗത്തിൽ നിന്നും ഇതളുകൾ, Hട വിഭാഗത്തിൽ നിന്നും തുള്ളി അതോടൊപ്പം ഹിന്ദി സുമം എന്ന പേരിൽ ഒരു ഹിന്ദിമാഗസിനും ഫാത്തിമ മാതായിലെ കുട്ടികൾ തയ്യാറാക്കി. കുട്ടികളുടെ പഠനവും സർഗാത്മകതയും ഒപ്പം വളർത്തുന്നതിന് മാഗസിനുകൾ പ്രചോദനമായി.
ഡിഡിറ്റൽ മാഗസിനുകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഇക്കോ ബ്രിക്സ് ക്യാംപൈൻ
പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിലെ ക്രിയാത്മക പരിഹാരമാണ് ഇക്കോബ്രിക്സ് . മാനവരാശിയുടെ ചരിത്രത്തിൽ പ്ലാസ്റ്റിക്കിന്റെ കണ്ടുപിടുത്തം വലിയ വിപ്ലവമെന്നാണ് അറിയപ്പെടുന്നത്. അതിനൊപ്പം തന്നെ ഭൂമിയുടെ ആവാസ വ്യവസ്ഥയ്ക്ക് ഇന്ന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നതും പ്ലാസ്റ്റിക് മാലിന്യങ്ങൾ തന്നെയാണ്. പ്ലാസ്റ്റിക് ഉല്ലന്നങ്ങൾ നിരോധിക്കുക എന്നത് പൂർണ്ണമായും പ്രായോഗികമല്ല. എന്നാൽ പ്ലാസ്റ്റിക് മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുമുണ്ട്. പ്ലാസ്റ്റിക് മാലിന്യപ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മാത്രം ഉത്തരവാദിത്വമാണെന്ന ചിന്തകൾ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ഈ സന്ദർഭത്തിലാണ് ഇക്കോബ്രിക്സ് എന്ന ആശയവും അത് വ്യാപിക്കുന്നതിനെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടത്.കൂടുതൽവായിക്കൂ.
പെൻ ഫ്രണ്ട് ക്യാംപൈൻ
കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾ ഓരോ മാസവും വലിച്ചറിയുന്ന പ്ലാസ്റ്റിക് പേനകളുടെ എണ്ണം 8O ലക്ഷം വരുമെന്നാണ് കണക്ക്. നാൽപ്പത് ലക്ഷത്തോളം കുട്ടികൾ മാസത്തിൽ രണ്ട് ബോൾ പെന്നുകൾ ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയുളള കണക്കാണിത്. രണ്ടായിരത്തി എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഓരോ മാസവും ഏകദേശം ആറായിരത്തോളം പേനകൾ വലിച്ചെറിയപ്പെടുന്നു. സ്കൂളിൽ പ്രവർത്തിക്കുന്ന എൻ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ "പെൻ ഫ്രണ്ട്" എന്ന ക്യാംപെയ്നിലൂടെ മഷിപേനകളും കടലാസ് പേനകളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഉപയോഗ ശൂന്യമായ പേനകൾ സ്കൂളിൽ തന്നെ ശേഖരിക്കുകയും അതിനായി ഓരോ ബ്ലോക്കിലും കടലാസ് പെട്ടികൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉപയോഗ ശൂന്യമായ ഈ പേനകൾ അടിമാലി ഗ്രാമ പഞ്ചായത്തിലെ മൈ പ്ലാസ്റ്റിക് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് കൈമാറുകയും ചെയ്യുന്നു.
പ്ലാസ്റ്റിക് വേയ്സ്റ്റ് മാനേജ്മെന്റ് പ്രോജക്ട്
വിദ്യാലയവും പരിസര പ്രദേശങ്ങളും പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫാത്തിമ മാതാ സ്കൂളിൽ ആരംഭിച്ച "മൈ പ്ലാസ്റ്റിക്" എന്ന പ്ലാസ്റ്റിക് വേയ്സ്റ്റ് മാനേജ്‍മെന്റ് പദ്ധതിയ്ക്ക് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും മാനേജ്മെന്റിന്റെയും പൂർണ്ണ പിന്തുണ. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് സ്കൂൾ പരിസരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ ശേഖരിക്കുന്നത്.കൂടുതൽവായിക്കൂ
ആചാര്യ വിചാരം
അധ്യാപകർ തലമുറകളുടെ ശില്പിയാണ്. ശിലയിൽനിന്ന് ശില്പി ശില്പം മെനഞ്ഞെടുക്കുന്നതുപോലെ ഓരോ വിദ്യാർത്ഥിയെയും ഉത്തമ ശില്പങ്ങളായി വാർത്തെടുക്കാൻ ഓരോ അധ്യാപകർക്കും കഴിയുന്നു. തങ്ങളിലെ കഴിവുകളെ രാകിയെടുക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നു. കുട്ടികൾക്ക് താൽപര്യമുള്ള പദ്ധതികളിൽ സ്വയം മുഴുകി മസ്തിഷ്‌കവും മനസ്സു കൈകളും സ്വതന്ത്രമായി പ്രവർത്തിക്കുമ്പോഴാണ് സർഗ്ഗശേഷി ഉണരുക. സർഗ്ഗാത്മകതയുടെ പ്രവാഹത്തെ അധ്യാപകൻ ത്വരിതപ്പെടുത്തുന്നു. അതിന് അധ്യാപകർ കുട്ടികളെ സ്‌നേഹിക്കുന്നു. മാർഗ്ഗദർശനം നടത്തുന്നു, ദിശാബോധം പകരുന്നു. സൗഹൃദപൂർണമായ ആശയവിനിമയം നടത്തുന്നതിനൊപ്പം വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാനും, പ്രോത്സാഹിപ്പിക്കാനും, അഭിനന്ദിക്കാനും സമയം കണ്ടെത്തുന്നു. വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുവാനും അവരുടെ ജീവിതവഴികളിൽ ദിശാസൂചകങ്ങളാകുവാനും അദ്ധ്യാപകർക്ക് കഴിയുന്നു. ഓരോ വിദ്യാർത്ഥിയും ഓരോ നിധിയാണ്. അത് കണ്ടെത്തി സമൂഹത്തിന് സംലഭ്യമാക്കുവാൻ അധ്യാപകർക്ക് കഴിയുന്നു.കൂടുതൽ അറിയാൻ
മുൻസാരഥികൾ
1963 ൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ സേവനം അനുഷ്ഠിച്ച പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
പേര് | കാലഘട്ടം |
സി. ദീസ്മാസ് | 1963 - 1982 |
സി. ബേബി തോമസ് | 1982 - 1999 |
സി. മേരി കെ ജെ | 1999 - 2005 |
സി. അച്ചാമ്മ മാത്യു | 2005 - 2011 |
സി. ഷേർലി ജോസഫ് | 2011 - 2016 |
സി. ലാലി മാണി | 2016 - 2019 |
2005 ൽ പ്രവർത്തനം ആരംഭിച്ച ഹയർ സെക്കൻഡി വിഭാഗത്തിൽ സേവനം അനുഷ്ഠിച്ച പ്രിൻസിപ്പൽമാരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
പേര് | കാലഘട്ടം |
സി. ലില്ലിക്കുട്ടി ജോസഫ് | 2005 - 2010 |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
പേര് | മേഖല |
ശ്രീജ എസ് | കേരളത്തിലെ ആദ്യത്തെ സൈബർ അഭിഭാഷക |
വി എം പരീത് | പി ഡബ്ല്യൂ ഡി സോഷ്യൽ ഓഡിറ്റർ |
നെൽജോസ് ചെറിയാൻ | സോഫ്റ്റ്‍വെയർ എഞ്ചിനീയർ |
കെ കെ രാജു | റിട്ടയേർഡ് പ്രിൻസിപ്പൽ,ജി എച്ച് എസ് എസ് പ്രിൻസിപ്പൽ |
ആൽബിൻ കെ ആൻറണി | അധ്യാപകൻ |
അമാനീസ് തോമസ് | നായ്ക് സുബേദാർ, ഇൻഡ്യൻ ആർമി |
ചാക്കോച്ചൻ | റിട്ടയേർഡ് എസ് ഐ |
ജെറി ജോസഫ് | ബീറ്റ് ഫോറസ്റ്റ് ഓഫീസർ |
റിനു തങ്കപ്പൻ | ഡോക്ടർ |
റിനു ആൻ ബേബി | ഡോക്ടർ |
നീനു സൂസൻ പോൾ | ഡോക്ടർ |
അനു സാറ പോൾ | ഡോക്ടർ |
ഗോപിക ലാൽ | ഡോക്ടർ |
ആര്യശ്രീ എസ് | ഡോക്ടർ |
രാഖി കെ ആർ | ഡോക്ടർ |
മായ സുധീന്ദ്രൻ | ഡോക്ടർ |
മീര സുരേന്ദ്രൻ | ഡോക്ടർ |
മധു സുരേന്ദ്രൻ | ഡോക്ടർ |
ഗായത്രി രാധാകൃഷ്ണൻ | ഡോക്ടർ |
ബാബു കൂനംപാറ | ഡോക്ടർ |
ഷീലരാജൻ | ഡോക്ടർ |
റോയി ആർ | ഡോക്ടർ |
ബിജു സോമൻ | ഡോക്ടർ |
സിജു വി റ്റി | ഡോക്ടർ |
എൽദേസ് മാത്യു | ഡോക്ടർ |
ചിത്രശാല
ഫാത്തിമ മാതയുടെ മികവാർന്ന പ്രവർത്തനങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം
ജി പി എസ്
ജി പി എസ് റീഡിംഗ് | ||||
---|---|---|---|---|
ഡിഗ്രി | മിനിറ്റ് | സെക്കൻറ് | ||
അക്ഷാംശം | N | 10 | 0 | 36 |
രേഖാംശം | E | 76 | 58 | 24 |
ഉയരം | 586 മീറ്റർ |
വഴികാട്ടി
{{#multimaps: 10.007457, 76.967075| zoom=18 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 49 റോഡിൽ അടിമാലി നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൂമ്പൻപാറ റോഡിൽ സ്ഥിതിചെയ്യുന്നു.
- മൂന്നാർ ടൗണിൽ നിന്നും 27 കി.മി. അകലം
ഉപതാളുകൾ
| ആചാര്യ വിചാരം| | ഡിജിറ്റൽ മാഗസിൻ| ചിത്രശാല| കവിതകൾ| കഥകൾ| ആർട്ട് ഗാലറി| വാർത്ത| പ്രസിദ്ധീകരണം| പി റ്റി എ - എം പി റ്റി എ| ഇക്കോ ബ്രിക്സ് ക്യാംപൈൻ| സ്കൂൾ പ്രോജക്റ്റ് - മൈ പ്ലാസ്റ്റിക്| പ്രാദേശിക പത്രം| [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/എന്റെ പച്ചക്കറിത്തോട്ടം - ഉച്ചഭക്ഷണ പദ്ധതിക്കൊരു രുചിക്കൂട്ട്|എന്റെ പച്ചക്കറിത്തോട്ടം - ഉച്ചഭക്ഷണ പദ്ധതിക്കൊരു രുചിക്കൂട്ട്]]|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്‍ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്‍ഡഡ് വിദ്യാലയങ്ങൾ
- 29040
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ