എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പി റ്റി എ - എം പി റ്റി എ

Schoolwiki സംരംഭത്തിൽ നിന്ന്

പി ടി എ പ്രവർത്തനങ്ങൾ 2023-24

പി ടി എ - എം പി ടി എ

സ്കൂൾ മാനേജ്മെന്റിനോട് ചേർന്ന് സ്കൂളിന്റെയും കുട്ടികളുടേയും ഉന്നമനത്തിനായി കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് എല്ലാ വർഷവും പി ടി എ - എം പി ടി എ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു.




എം പി ടി എ
പി ടി എ

പിടിഎ റിപ്പോർട്ട് 2023- 24

സ്കൂൾ മാനേജ്മെന്റിനോട് ചേർന്ന് നിന്ന് സ്കൂളിന്റെയും കുട്ടികളുടെയും സർവ്വതോൻമുഖമായ വളർച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുന്ന പിടിഎ - എം പി ടി എ സ്കൂളിന് എന്നും ഒരു മുതൽക്കൂട്ടാണ് ഓരോ വർഷവും അധ്യായന വർഷാരംഭത്തിൽ തന്നെ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുക്കുന്നതിന് വേണ്ടി ക്ലാസ്സിൽ നിന്നും ഓരോ ക്ലാസ്സിന്റെയും ഓരോ ഡിവിഷനിൽ നിന്നും പിടിഎ എം പി ടി എ പ്രതിനിധികളെ തിരഞ്ഞെടുത്തതിനു ശേഷം എൽ പി യു പി എച്ച്എസ്എസ് വിഭാഗങ്ങളിൽ നിന്നും പ്രത്യേകം മീറ്റിംഗ് വിളിച്ചുചേർത്ത് അതിൽനിന്നും ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി ഫോൺ ചെയ്യുന്നു. ആ അംഗങ്ങളിൽ നിന്നും പിടിഎ, എം പി ടി എ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തിരഞ്ഞെടുക്കുന്നു സ്കൂളിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും, ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങളിൽ പിടിഎ വേണ്ട പിന്തുണയും സഹായവും നൽകി പോരുന്നു.

പിടിഎ 2023 -24

പി റ്റി എ മീറ്റിംഗ്

2023 -24 അധ്യയന വർഷത്തെ പിടിഎ എക്സിക്യൂട്ടീവിനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള യോഗം 1- 8- 2023 സമ്മേളിച്ചു പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺ കെ ജോർജ് അധ്യക്ഷത വഹിച്ചു പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്ത് ഇവരിൽ നിന്നും പിടിഎ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നു. പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺ കെ ജോർജ് ,എം പി ടി പ്രസിഡന്റ് ശ്രീമതി ബിൻസി സുനിൽ ,സെക്രട്ടറി വിൽസൺ കെ ജി.സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും പിടിഎയുടെ അകമഴിഞ്ഞ സേവനവും സഹായവും ലഭ്യമായി കൊണ്ടിരിക്കുന്നു എന്ന വസ്തുത എടുത്തു പറയേണ്ടതാണ്.

ഉപജില്ലാ ശാസ്ത്രമേള സ്വാഗത സംഘം രൂപീകരിച്ചു.

അടിമാലി-ഒക്ടോബർ 27, 28 തീയ്യതികളിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടക്കുന്ന ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ ടി, പ്രവൃത്തിപരിചയ മേളകളുടെ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു.അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സോമൻ ചെല്ലപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. എച്ച്.എം ഫോറം സെക്രട്ടറി ശ്രീ ജോസ് ജോസഫ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സി.ഡി. ഷാജി, പി ടി എ പ്രസിഡന്റ് അഡ്വ പ്രവീൺ ജോർജ്, പ്രസ് ക്ലബ്ബ്‌ സെക്രട്ടറി സത്യൻ വി. ആർ, അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പാൾ സി.പ്രീതി സി.എം.സി. സ്വാഗതവും ഹെഡ്മിസ്ട്രസ്സ് സി. ക്രിസ്റ്റിന കൃതജ്ഞതയും രേഖപ്പെടുത്തി.ക്ലബ്ബ്‌ സെക്രട്ടറിമാർ, പ്രധാനാധ്യപകർ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഉപജില്ലയിലെ 79 സ്കൂളുകളിൽ നിന്നായി രണ്ടായിരത്തോളം കുട്ടികളും അഞ്ഞൂറോളം അധ്യാപകരും പങ്കെടുക്കുമെന്ന് സംഘാടക സിമിതി അറിയിച്ചു.