എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സ്വാഗതം - എഫ് എം ജി എച്ച് എസ് എസ് ക‍ൂമ്പൻപാറ


പ്രൈമറി വിഭാഗം

ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രൈമറി വിഭാഗത്തിൽ 1556 വിദ്യാർത്ഥികളാണുള്ളത്. പ്രൈമറി വിഭാഗത്തിൽ 34അധ്യാപകരും സേവനമനുഷ്ഠിക്കുന്നു.സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലുമുള്ള അധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും,വിദ്യാർഥികളുടെ ബഹുമുഖ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് റൂമുകൾ, ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. JRC, സ്കൗട്ട് & ഗൈഡ് ,മറ്റു ക്ലബ്ബുകൾ എല്ലാം തന്നെ സജീവമായി സ്കൂളിൽ നിലകൊള്ളുന്നു. വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സജീവമാണ്. പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികളെ ലക്ഷ്യമാക്കി വിവിധ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കുന്നു . LSS, USS തുടങ്ങി വിവിധ മത്സര പരീക്ഷകൾക്കായി കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നു വരുന്നു. ഈ അദ്ധ്യയന വർഷത്തിൽ നടന്ന ഉപജില്ല, ജില്ലാ ശാസ്ത്രമേളയിലും കലോത്സവത്തിലും ഫാത്തിമമാതാ സ്കൂൾ പ്രൈമറി വിഭാഗം മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും ഒന്നാമതെത്തി. കുട്ടികളുടേയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടേയും മാനേജ്മെന്റിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ മികവിൽ നിന്നും മികവിലേക്കുള്ള പ്രയാണത്തിലാണ് സ്കൂൾ. ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമെന്ന പദവി ‍ഞങ്ങളുടെ അഭിമാനമാണ്.