എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഹൈടെക് വിദ്യാലയം
എന്റെ ഹൈടെക് വിദ്യാലയം
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ടെക്നോളജിയുടെയും സ്വാധീനം ആധുനിക തലമുയിൽ വളരെയധികം ചെലുത്തുന്നുണ്ട്. ആധുനിക യുഗത്തിലെ നൂതന സാങ്കേതികവിദ്യ പൂർണമായും ഉൾക്കൊണ്ടാണ് കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ തങ്ങളുടെ ജൈത്ര യാത്ര തുടരുന്നത്. ടെക്നോളജിയുടെ ലോകത്ത് കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ ഫാത്തിമ മാതക്ക് സാധിച്ചിട്ടുണ്ട്.എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ്സുകൾ ആക്കിയും ഹൈടെക് ടെക്നോളജിയെ കുറിച്ച് പഠിക്കാനുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും, കമ്പ്യൂട്ടർ ലാബുകളും കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.
കമ്പ്യൂട്ടറിന്റെ ഉപയോഗങ്ങളെ കുറിച്ച് കൂടുതൽ പഠിക്കുവാനും മറ്റ് സോഫ്റ്റ്‌വെയറുകളുടെയും ടെക്നോളജിയുടെയും ഉപയോഗത്തെക്കുറിച്ച് കൂടുതൽ വിജ്ഞാനം നേടാനുള്ള ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്. മനോഹരമായ ചെയ്യാവുന്ന ആനിമേഷനുകളും ഡിജിറ്റലായി ചെയ്യാവുന്ന പല കാര്യങ്ങളും ഈ ക്ലബ്ബിൽ പഠിപ്പിക്കുന്നു. മാത്രമല്ല ഡിജിറ്റൽ ലോകത്തെപ്പറ്റി കൂടുതൽ അറിയാത്തവർക്കും മാതാപിതാക്കൾക്കും ആയി പല ക്ലാസ്സുകൾ ലിറ്റൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ എടുത്തു കൊടുക്കുന്നു. വിവരസാങ്കേതിക വിദ്യയുടെ കേദാരം എന്നപോലെ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബ് ഫാത്തിമ മാതായ്ക്ക് സ്വന്തമാണ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉൾപ്പെടെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും വിവരസാങ്കേതിക വിദ്യയുടെ ലോകത്തേക്ക് തുറന്നുവിടാൻ ഫാത്തിമ മാതയിലെ കമ്പ്യൂട്ടറിൽ ലാബുകൾക്ക് കഴിയുന്നു. അതിന് ഉദാഹരണമാണ് അംഗങ്ങളുടെ പഠന പ്രവർത്തനങ്ങളും ഫാത്തിമ മാതായിലെ കുട്ടികളുടെ ഐടി മേളകളിലെ വിജയവും.ഐ .ടി മേളയിൽ സബ്ജില്ല തലത്തിൽ പങ്കെടുത്ത 9 ഐറ്റങ്ങൾക്കും ജില്ല തലത്തിൽ 6 ഐറ്റങ്ങൾക്കും സമ്മാനങ്ങൾ നേടാൻ ഫാത്തിമയിലെ കുട്ടികൾക്ക് കഴിഞ്ഞു. സബ്‍ജില്ല തലത്തിലും ജില്ല തലത്തിലും ഐ.ടി മേളയിൽ സ്ക്കൂളിന് ഒാവറോൾ കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട് എന്നത് അഭിമാനാർഹമായ കാര്യമാണ്.ഐ.ടി മേളയുടെ സംസ്ഥാന തല മൽസരത്തിലേക്ക് ഫാത്തിമ മാതയിലെ മൂന്ന് കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . ഇത്തരത്തിൽ ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും കുട്ടികളെ കഴിവുള്ളവരാക്കാൻ വേണ്ട എല്ലാ സഹായങ്ങളും ഈ സ്ക്കൂളിൽ നിന്ന് ചെയ്ത് കൊടുക്കുന്നു.