"അസംപ്ഷൻ യു പി എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 141: വരി 141:
'''പി. കൃഷ്ണപ്രസാദ് എം.എൽ.എ'''
'''പി. കൃഷ്ണപ്രസാദ് എം.എൽ.എ'''
'''ഭാസ്കരൻ ബത്തേരി'''.
'''ഭാസ്കരൻ ബത്തേരി'''.
'''ഹാരിസ് നെന്മേനി - സാഹിത്യകാരൻ'''
15380haris.jpg|'''ഹാരിസ് നെന്മേനി - സാഹിത്യകാരൻ'''
'''അർഷാദ് ബത്തേരി - സാഹിത്യകാരൻ'''   
15380arshad.jpg|'''അർഷാദ് ബത്തേരി - സാഹിത്യകാരൻ'''   
</gallery>
</gallery>
'''ഐസക് മത്തായി നൂറനാൽ''' ബാംഗ്ലൂരിലെ അന്താരാഷ്ട്ര ഹോളിസ്റ്റിക് ആരോഗ്യ കേന്ദ്രമായ സൗഖ്യ സ്ഥാപകൻ,  ചെയർമാൻ, മാനേജിങ് - മെഡിക്കൽ ഡയറക്ടർ, ഇന്ത്യ,  യൂറോപ്പ്,  യു എസ് എന്നിവിടങ്ങളിലെ വിസിറ്റിംഗ് കൺസൾട്ടന്റ്.
'''ഐസക് മത്തായി നൂറനാൽ''' ബാംഗ്ലൂരിലെ അന്താരാഷ്ട്ര ഹോളിസ്റ്റിക് ആരോഗ്യ കേന്ദ്രമായ സൗഖ്യ സ്ഥാപകൻ,  ചെയർമാൻ, മാനേജിങ് - മെഡിക്കൽ ഡയറക്ടർ, ഇന്ത്യ,  യൂറോപ്പ്,  യു എസ് എന്നിവിടങ്ങളിലെ വിസിറ്റിംഗ് കൺസൾട്ടന്റ്.

20:42, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അസംപ്ഷൻ യു പി എസ് ബത്തേരി
വിലാസം
സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1 - 6 - 1951
വിവരങ്ങൾ
ഫോൺ04936 225060
ഇമെയിൽhmaupsby@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15380 (സമേതം)
യുഡൈസ് കോഡ്32030200806
വിക്കിഡാറ്റQ64522055
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംസുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ733
പെൺകുട്ടികൾ791
ആകെ വിദ്യാർത്ഥികൾ1524
അദ്ധ്യാപകർ44
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവർക്കി എൻ എം
പി.ടി.എ. പ്രസിഡണ്ട്ഷിബു എ ബി
എം.പി.ടി.എ. പ്രസിഡണ്ട്റജുല പി കെ
അവസാനം തിരുത്തിയത്
13-03-202215380


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ടിപ്പുവിൻ്റെ വീരോചിത തേരോട്ടങ്ങൾക്ക് ചരിത്ര സാക്ഷിയായ, കേരളത്തിലെ ഏറ്റവും നല്ല മനസിപ്പാലിറ്റി എന്ന ഖ്യാതി നേടിയ വയനാട് ജില്ലയിലെ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് 72 വർഷമായി നില കൊള്ളുന്ന വിദ്യാലയം ... അതാണ് അസംപ്ഷൻ എ.യു പി സ്കുൾ. ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടുമ്പോഴും വിദ്യാലയത്തിൻ്റെ തങ്കത്തിളക്കത്തിന് മാറ്റ് കുറയുന്നില്ല. നിരവധി രാഷ്ട്രീയ നേതാക്കൾ സാമൂഹ്യ സാംസ്കാരിക നായകൻമാർ വിവിധ രാജ്യങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ ഉന്നതനിലയിൽ ജോലി ചെയ്യുന്ന അനേകം മഹത് വ്യക്തിത്വങ്ങൾ ആദ്യാക്ഷരം കുറിച്ച വിജ്ഞാനകേന്ദ്രം ആണ് ഈ വിദ്യാലയം. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു..

മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്. ഇവിടെ 733 ആൺകുട്ടികളും 791 പെൺകുട്ടികളും അടക്കം 1524 വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. നിലവിൽ മാനേജർ റവ. ഫാദർ ജെയിംസ് പുത്തൻ പറമ്പിൽ, ഹെഡ്‍മാസ്റ്റർ-വർക്കി നിരപ്പേൽ, പി.റ്റി എ പ്രസിഡന്റ് ഷിബു എ.ബി എന്നിവർ സ്‌കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. സ്‌കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്‌കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. പ്രധാനപ്പെട്ടവ - സ്കൂൾ വെബ്‍സൈറ്റ് പേജ് [1], യൂറ്റ്യൂബ് [2]
          1952 ൽ ബഹു സർഗ്ഗീസച്ചനാൽ തുടക്കം കുറിച്ച ഈ വിദ്യാലയം ക്രാന്തദർശികളായ നിരവധി മാനേജർമാരുടെയും പ്രധാനാധ്യാപകരുടെയും കർമ്മോത്സുകതയോടെയുള്ള പ്രവർത്തന ഫലമായി കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പടവുകൾ കയറികൊണ്ടിരിക്കുന്നു. കല, ശാസ്ത്ര, സാമൂഹിക, സാംസ്ക്കാരിക മേഖലകളിൽ ഈ വിദ്യാലയം മികവു പുലർത്തുന്നു. അതിനെല്ലാം ഒപ്പം നിൽക്കുന്നത് നല്ലവരായ രക്ഷിക്കാക്കളും, എന്നും ഈ വിദ്യാലയത്തിനായി അഹോരാത്രം യത്നിക്കുന്ന ഒരു പറ്റം അധ്യാപകരുരാണ്. 

ചരിത്രം

അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ. (പ്രഭാഷകൻ. 51, 23).

സു‍ൽത്താൻ ബത്തേരിയിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു 1951 ൽ ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ എ.യു.പി സ്കൂൾ. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ എത്തിനിൽക്കുന്ന പ്രതിഭകൾ, ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്. പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു. ഇന്ന് മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയം ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ്. കൂടുതൽ അറിയാം

ഭൗതിക സൗകര്യങ്ങൾ

  • രണ്ട് ഏക്കർ സ്ഥലം
  • ടോയിലറ്റ് സൗകര്യങ്ങൾ (ഗേൾസ് & ബോയ്സ് )
  • വിശാലമായ ഗ്രൗണ്ട്
  • പരിസ്ഥിതി സൗഹൃദ അന്തരീക്ഷം
  • സയൻസ് ലാബ്
  • കമ്പ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ്സ് റൂമ്സ്
  • ലൈബ്രറി
  • റീഡിംഗ് റൂം
  • വിശാലമായ ഹാൾ
  • സ്റ്റേജ്
  • ഭക്ഷണപ്പുര
  • ഫെൻസിങ്
  • കുടിവെള്ള സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്
സയൻ‌സ് ക്ലബ്ബ്
ഭാഷാ ക്ലബ്ബ്
മലയാളം ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗണിത ക്ലബ്ബ്.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
പരിസ്ഥിതി ക്ലബ്ബ്.
മാതൃഭൂമി സീഡ് ക്ലബ്ബ്.
ജെ.ആർ.സി ക്ലബ്ബ്.
ഇംഗ്ലീഷ് ക്ലബ്.
അറബി ക്ലബ്.
നല്ല പാഠം.
പ്രവൃത്തിപരിചയക്ലബ്.
നേർക്കാഴ്ച.
കലാസൃഷ്ടികൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :


സ്കൂളിലെ മുൻ അദ്ധ്യാപകർ :


നിലവിലെ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ് (ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി മേധാവി)

എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ്


ഷജ്ന-ഡി. എഫ്. ഒ

ഷജ്ന-ഡി. എഫ്. ഒ


ഐസക് മത്തായി നൂറനാൽ ബാംഗ്ലൂരിലെ അന്താരാഷ്ട്ര ഹോളിസ്റ്റിക് ആരോഗ്യ കേന്ദ്രമായ സൗഖ്യ സ്ഥാപകൻ, ചെയർമാൻ, മാനേജിങ് - മെഡിക്കൽ ഡയറക്ടർ, ഇന്ത്യ, യൂറോപ്പ്, യു എസ് എന്നിവിടങ്ങളിലെ വിസിറ്റിംഗ് കൺസൾട്ടന്റ്. ഭാസ്കരൻ ബത്തേരി. ഇരുപതു വർഷം ഇന്ത്യൻ നാവികസേനയിൽ സേവനം, പിന്നീട് മർച്ചന്റ് നേവിയിലും, അമേരിക്ക, ജെമൈക്ക, ദുബായ് എന്നിവിടങ്ങളിലും ജോലി ചെയ്തു. സഞ്ചാരി, എഴുത്തുകാരൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തൻ.


കൂടുതൽ അറിയാം

കൂടുതൽ ചിത്രങ്ങൾ

വഴികാട്ടി

  • സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽനിന്നും 200 മി. അകലത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:11.66267,76.25242|zoom=18}}

"https://schoolwiki.in/index.php?title=അസംപ്ഷൻ_യു_പി_എസ്_ബത്തേരി&oldid=1758034" എന്ന താളിൽനിന്ന് ശേഖരിച്ചത്