ഉപയോക്താവിന്റെ സംവാദം:15380
നമസ്കാരം 15380 !,
താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.
- ഉപയോക്തൃ താളിന്റെ ലളിതമായ ഒരു മാതൃക ഇവിടെക്കാണാം.
- സഹായകഫയലുകൾ ഇവിടെയുണ്ട് (Unit 8 കാണുക).
ഒപ്പ്
സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.
- ആവശ്യമെങ്കിൽ, കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
എന്ന്
~~~~
-- New user message (സംവാദം) 10:46, 20 ജനുവരി 2017 (IST)
സ്കൂൾതാളുൾക്ക് ടാബുകൾ നൽകുമ്പോൾ
സ്കൂൾ താളുകളുടെ ഡിസൈനും ഉള്ളടക്കവിന്യാസവും ഏകീകരിക്കുന്നതിന്റെ ഭാഗമായി അവയിൽ ചേർക്കാനുള്ള ഫലകങ്ങൾ 2018ൽ തന്നെ നിർദ്ദേശിച്ചിരുന്നു. ഈ ഫലകങ്ങൾ എല്ലാ സ്കൂൾ താളുകളിലും നിർബന്ധമായും ചേർക്കേണ്ടതുണ്ട്. അതിനുള്ള നടടിക്രമങ്ങൾ പൂർത്തിയായിവരുന്നു. അതുകൊണ്ട് അസംപ്ഷൻ യൂപി സ്കൂൾ താളിൽ ചേർത്തിട്ടുള്ള ടാബുകൾ ഒഴിവാക്കിയിട്ടുണ്ട്. താളിൽ നൽകിയിട്ടുള്ള ഉള്ളടക്കങ്ങൾ പുതിയ ടാബുകൾക്ക് അനുസൃതമായി ക്രമീകരിക്കേണ്ടതാണ്.
ആശംസകളോടെ,
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 08:26, 19 ഒക്ടോബർ 2020 (UTC)
ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുമ്പോൾ
വാരിവലിച്ച് ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യാതിരിക്കുക. സ്കൂളിൽ നടക്കുന്ന പരിപാടികളുടെ പ്രാതിനിധ്യസ്വഭാവമുള്ള കുറച്ച് ചിത്രങ്ങൾ മാത്രം ഉൾക്കൊള്ളിക്കുക. സ്വാതന്ത്രദിനാഘോഷം എന്ന പരിൽ 84ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുക എന്നതൊക്കെ നശീകരണപ്രവർത്തനമായി മാത്രമേ കണക്കാക്കാൻ കഴിയൂ.
വിശ്വസ്തതയോടെ
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 09:31, 19 ഒക്ടോബർ 2020 (UTC)
കുറെ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്തിട്ടില്ല
ഞാൻ നടത്തിയ ഈ തിരുത്ത് ദയവായി പരിശോധിക്കുക. ഇതിൽ കാണുന്നതിൽ കമന്റ് ചേർത്ത എല്ലാം തന്നെ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാത്തവയാണ്. ഒന്നുകിൽ ആ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുക, അല്ലെങ്കിൽ ആ വരി അങ്ങ് ഒഴിവാക്കുക. Adithyak1997 (സംവാദം) 06:48, 20 ഒക്ടോബർ 2020 (UTC)
ചിത്രങ്ങളെക്കുറിച്ച് വീണ്ടും
സ്കൂൾവിക്കിയിൽ ലേഖനങ്ങളുടെ പരിപൂർണ്ണതയ്ക്കും ആധികാരികതയ്ക്കും ഉതകുന്നതരത്തിലൂള്ള ചിത്രങ്ങളാണ് അപ്‍ലോഡ് ചെയ്യേണ്ടത്. ഓരോ പരിപാടിയുടെയും പ്രാതിനിധ്യസ്വഭാവമുള്ള മികച്ച രണ്ടോമൂന്നോ ചിത്രങ്ങളേ ചേർക്കാവൂ. എന്നാൽ ഇതിനുവിപരീതമായി ചിത്രങ്ങളുടെ ബാഹുല്യമാണ് അസംപ്ഷൻ സ്കൂൾ താളുകളിൽ കാണുന്നത്. പല പരിപാടികളുടെയും മിക്ക ചിത്രങ്ങളും ആവർത്തനസ്വഭാവമുള്ളവയും മിക്കവയും അപ്രസക്തങ്ങളുമാണ്. ആയതിനാൽ കരുതലോടെ മാത്രം ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ഈ താൾ സന്ദർശിക്കുക.
വിശ്വസ്തതയോടെ
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 19:16, 6 ഡിസംബർ 2020 (IST)