Schoolwiki സംരംഭത്തിൽ നിന്ന്
ഗൈഡ്സ്
ജൂൺ 19 ന് ക്ലബ് ഉദ്ഘാടനത്തോടനുബന്ധിച്ച് ക്ലബ് രൂപീകരണം നടത്തി. മുൻകാലങ്ങളിലുണ്ടായിരുന്ന കുട്ടികൾക്കൊപ്പം 5, 6, 7 ക്ലാസ്സുകളിലെ ഓരോ ഡിവിഷനിൽ നിന്നും 8 പേരടങ്ങിയ 4 ഉപഗ്രൂപ്പുകളുണ്ടാക്കി എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.30നു മീറ്റിംഗ് നടത്താറുണ്ട്. ഒരു ജനറൽ ലീഡറും ഓരോ ഗ്രൂപ്പിനുമായി ഒരു ലീഡറും ഉണ്ട്. ക്ലബ് മീറ്റിംഗിൽ എല്ലാ ദിവസവും പ്രതിജ്ഞ ചൊല്ലുകയും ഓരോ കാര്യപരിപാടികൾ ആസൂത്രണം ചെയ്യാറുമുണ്ട്. പാഠ്യേതര പ്രവർത്തന സന്ദർഭങ്ങളിൽ ഗൈഡ്സ് അംഗങ്ങൾ നേതൃത്വം നൽകി വരുന്നു. ശ്രീമതി ഗീത റ്റി.ജോർജ്ജ് ടീച്ചറിന്റെ നേതൃത്വത്തിൽ ഗൈഡ്സ് ന്റെ പ്രവർത്തനം ഭംഗിയായി നടക്കുന്നു.