അസംപ്ഷൻ യു പി എസ് ബത്തേരി/ഹിന്ദി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്ബ്

2021 - 22

ഇടത്ത്‍

നമ്മുടെ കുട്ടികളിൽ ഹിന്ദി ഭാഷയിൽ താത്പര്യവും ഇഷ്ടവും വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഹിന്ദി ക്ലബിൻ്റെ പ്രവർത്തനങ്ങൾ അസംപ്ഷൻ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു. ക്ലാസ്സുകളിൽ ഹിന്ദിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനു വേണ്ടി അക്ഷരങ്ങൾ ഉപയോഗിച്ച് കൂടുതൽ വാക്കുകൾ സ്വയം കണ്ടെത്തുകയും  ചെറിയ വിഷയങ്ങളിൽ  പ്രസംഗം തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു. പ്രവേശനോത്സവത്തിനോട് അനുബന്ധിച്ച് ഹിന്ദിയിൽ നെയിംബോ൪ഡുകൾ സ്കൂളി൯െറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു.

ഹിന്ദി ദിനത്തോടനുബന്ധിച്ച് മത്സരങ്ങൾ സംഘടിപ്പിച്ചു. ഹിന്ദിയിൽ പ്രാർത്ഥനാ ഗാനങ്ങൾ ആലപിക്കാറുണ്ട്. എല്ലാ കുട്ടികളും ഹിന്ദി പഠിക്കുക എന്ന ലക്ഷ്യത്തോടെ ഏക് സാഥ് ആകെ ബഡോ (ഒന്നിച്ചു മുന്നേറാ൦) പദ്ധതി ആരംഭിച്ചു. ഒരു ശബ്ദം എഴുതി അതിൽ വരുന്ന അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് പഠിക്കുകയും പുതിയ വാക്കുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഉദാഹരണമായി- करना എന്ന വാക്കിൽ വരുന്ന അക്ഷരങ്ങൾ क - र - ना. ഈ അക്ഷരങ്ങൾ ഉപയോഗിച്ച് വേറെ വാക്കുകൾ ഉണ്ടാക്കുന്നു. कार, कान, नाक, रन, रीना, काका, रोना ഇതു പോലെ എല്ലാ അക്ഷരങ്ങളും ഉപയോഗിച്ച് വാക്കു കൾ ഉണ്ടാക്കുന്നു. അക്ഷരങ്ങൾ പഠിച്ച് വാക്കുകൾ പഠിച്ച് ഹിന്ദി വായന ലളിതമാക്കുന്നു.

  ഇതുപോലെ വാക്യങ്ങളും പഠിപ്പിക്കുന്നു. 

मैं पढता हूँ. मैं पढती हूँ. वह पढता है. वह पढती है.

 ഈ രീതിയിൽ ക്രിയകൾ മാറ്റി കൊടുത്തു പുതിയ വാക്യങ്ങൾ കുട്ടി കുട്ടികൾ സ്വയം നിർമ്മിക്കുന്നു. ഇതിലൂടെ വായന ലളിതമാക്കുന്നു.

2020 - 21

കുട്ടികളിൽ ഹിന്ദി ഭാഷയിൽ താത്പര്യം ജനിപ്പിക്കുന്നതിനു൦ ഹിന്ദി അക്ഷരങ്ങൾ പഠിപ്പിക്കുന്നതിനും കവിത തയ്യാറാക്കി സ്കൂൾ സൈറ്റിൽ ലിങ്ക് അയച്ചു കൊടുത്തു. കുട്ടികൾ വളരെ താല്പര്യത്തോടെ ക്ളാസ്സുകൾ കാണുവാൻ തുടങ്ങി. കോവിഡ് കാലയളവിൽ കുട്ടികൾക്ക് ഓൺലൈനിലൂടെ ക്ളാസ്സുകൾ എടുത്തു കൊടുത്തു. അക്ഷരത്തി൯െറ സ്ട്രോക്ക് സഹിതം പഠിപ്പിച്ചു. യു ട്യൂബ് ചാനലിലൂടെ സ്പോക്കൺ ഹിന്ദി ക്ലാസ്സുകൾ നല്കി

2019 - 20

2019 - 20 അദ്ധ്യയന വർഷത്തിൽ ജൂൺമാസത്തിൽ ഹിന്ദി ക്ലബ്ബ് രൂപീകരിച്ചു. പ്രസിഡണ്ടിനേയും, സെക്രട്ടറിയേയും തെരഞ്ഞെടുത്തു. ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഹിന്ദിയിൽ പോസ്റ്ററുകളും, സൂചനാബോർഡുകളും തയ്യാറാക്കി. ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ കവിതാമത്സരവും, കഥാമത്സരവും നടത്തി. ലഹരിവിരുദ്ധ ദിനത്തിൽ നടത്തിയ റാലിയിൽ ഹിന്ദിക്ലബ്ബിലെ അംഗങ്ങൾ പങ്കെടുത്തു. ഹിന്ദിയിൽ പ്ലക്കാർഡുകൾ തയ്യാറാക്കി. മാസത്തിലൊരിക്കൽ മീറ്റിംഗ് കൂടി വരുന്നു. സ്കൂൾ മേളയുടെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ ഹിന്ദി പ്രസംഗം, ഹിന്ദി കവിത, സാഹിത്യമത്സരങ്ങളിൽ ഹിന്ദി കഥാരചന, ഹിന്ദി കവിതാരചന തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുത്തു. ഈ കുട്ടികൾക്ക് ആവശ്യമായ പരിശീലനം ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ നല്കി. ഹിന്ദിഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ക്ലാസ്സിലെ സമർത്ഥന്മാരായ കുട്ടികളുടെ സഹായത്തോടെ എഴുത്തും വായനയും പഠിപ്പിക്കുന്നു.