അസംപ്ഷൻ യു പി എസ് ബത്തേരി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം , ജൂൺ -26

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കെസിബിസി മദ്യവിരുദ്ധ സമിതിയും മാനന്തവാടി രൂപതയും കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയും ചേർന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ

വാരാചരണ പരിപാടിയിൽ ബത്തേരി അസംപ്ഷൻ എ.യു.പി സ്കൂളും പങ്കാളികളായി. വിവിധ പരിപാടികളാണ് ലഹരിവിരുദ്ധ വാരാചരണവുമായി ബന്ധപ്പെട്ട് അസംപ്ഷൻ എ.യു.പി സ്കൂളിൽ

അരങ്ങേറിയത്.

"കുഞ്ഞിക്കൈകളിലെ ലഹരിപ്പൊതികൾ" അധ്യാപകർക്കും മാതാപിതാക്കൾക്കും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. ഇതിനെതിരെ കുഞ്ഞുങ്ങളോടൊപ്പം മാതാപിതാക്കൾക്കും ബോധവൽക്കരണം നൽകണം എന്ന ആശയം മുന്നിൽ കണ്ടുകൊണ്ട് അത്തരത്തിലുള്ള പരിപാടികളാണ് സ്കൂളിൽ നടത്തിയത് .

ലഹരിവിരുദ്ധ വാരാചരണ പരിപാടികൾ ( ജൂൺ 26 - ജൂലൈ 2)

പ്രധാന പരിപാടികൾ

ജൂൺ 26 - ലഹരിവിരുദ്ധ ദിന സന്ദേശം - ഷീബ ഫ്രാൻസിസ് (നല്ല പാഠം കോർഡിനേറ്റർ)

ജൂൺ 27 - ലഹരിവിരുദ്ധ ദിന പ്രസംഗം - ജുബിഷ ജോബിഷ് , ഹാസിൻ മുഹമ്മദ്

ജൂൺ 27 - ലഹരിവിരുദ്ധ ദിന റാലി

ജൂൺ 28 - ഫ്ലാഷ് മോബ്

ജൂൺ 29 - ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് - നേതൃത്വം നൽകിയത് രമ്യ പ്രമോദ് - (വിമുക്തി കോർഡിനേറ്റർ എക്സൈസ് റേഞ്ച് ഓഫീസർ സുൽത്താൻ ബത്തേരി), ജിജിൻ മരിയ (ഡ്രീം സോഷ്യൽ വർക്കർ).

ജൂൺ 30 - ജലച്ഛായം, പോസ്റ്റർ, കൊളാഷ് (കുട്ടികൾക്ക്), ലഹരിവിരുദ്ധ മുദ്രാവാക്യ മത്സരം. (അധ്യാപകർക്ക് )

ജൂലൈ 1 - ലഹരിവിരുദ്ധ ദിന ക്വിസ്.

ജൂൺ 26 മുതൽ ജൂലൈ 2 വരെ ലഹരിവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ, മികച്ച മാധ്യമ പ്രവർത്തകനുള്ള നാഷണൽ അവാർഡ് ജേതാവായ അനു എബ്രഹാമും സംഘവും ചേർന്ന് തയ്യാറാക്കിയ, മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ച, പുതിയ അന്വേഷണ പരമ്പര 'ലഹരിക്കയത്തിലെ നഷ്ട ബാല്യങ്ങൾ' അസംപ്ഷൻ ടീച്ചേഴ്സ് ഗ്രൂപ്പിൽ നൽകുകയും ടീച്ചേഴ്സ് അവ കൃത്യമായി ക്ലാസ് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ നൽകുകയും ചെയ്തു. അങ്ങനെ കുഞ്ഞുങ്ങളിലും മാതാപിതാക്കളിലും ലഹരിക്കെതിരെയുള്ള ചിന്ത വളർത്തുന്നതിൽ അസംപ്ഷൻ കുടുംബം കൈകോർത്തു.

ജൂൺ 26 ലഹരിവിരുദ്ധ ദിന സന്ദേശം

ലോകത്തെമ്പാടുമുള്ള കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുത്തിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. മയക്കുമരുന്നിൽ നിന്ന് പൂർണമായും അകന്നു നിൽക്കാനും ഉത്തരവാദിത്തത്തോടെ ജീവിക്കുവാനും കുട്ടികൾ പ്രാപ്തരാകുക എന്ന ലഹരിവിരുദ്ധദിന സന്ദേശം ഷീബ ഫ്രാൻസീസ് ടീച്ചർ നല്കി.ജൂൺ 27 - ലഹരിവിരുദ്ധ ദിന റാലി ലഹരിവിരുദ്ധ ദിന റാലി ജൂൺ 27 – നു അസംപ്ഷൻ എ.യു.പി സ്കൂളിൽ സംഘടിപ്പിച്ചു. ഹെഡ്‍‍മാസ്റ്റർ സ്റ്റാൻലി ജേക്കബ് ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്ലക്കാടുകൾ, പോസ്റ്ററുകൾ എന്നിവ

കൈകളിലേന്തി, ലഹരിവിരുദ്ധ മുദ്രാവാക്യം മുഴക്കി കുട്ടികൾ റാലി വിജയകരമാക്കി. ജൂൺ 28 - ഫ്ലാഷ് മോബ് ലഹരിവിരുദ്ധ വാരാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.

ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഏറ്റവും ആകർഷകമായ പരിപാടിയായിരുന്നു ഫ്ലാഷ് മോബ്.

ബോധവൽക്കരണ ക്ലാസ്, ജൂൺ - 29

ജൂൺ 29 ന് ലഹരിവിരുദ്ധ ക്ലബ്ബ് "ലഹരി ആസക്തി സാമൂഹ്യ വിപത്ത് " എന്ന ആശയത്തെ ആധാരമാക്കി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശ്രീമതി രമ്യ പ്രമോദ് (വിമുക്തി

കോർഡിനേറ്റർ എക്സൈസ് റേഞ്ച് ഓഫീസർ, സുൽത്താൻ ബത്തേരി) ശ്രീമതി ജിജിൻ മരിയ (ഡ്രീം സോഷ്യൽ വർക്കർ) എന്നിവർ ക്ലാസ്സുകൾ നയിച്ചു.

ലഹരിവിരുദ്ധ മുദ്രാവാക്യ മത്സരം - ജൂൺ 30

ജൂൺ 30 - ന് ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ മുദ്രാവാക്യ മത്സരം അദ്ധ്യാപകർക്കായി നടത്തി. സിസ്റ്റർ സവിത ഒന്നാം സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഒന്നാം സമ്മാനാർഹമായ മുദ്രാവാക്യം

"അരുതേ അരുതേ വീഴരുതേ

ലഹരിക്കെണിയിൽ വീഴരുതേ

ലഹരിക്കെണിയിൽ പെട്ടെന്നാൽ

അപകടമാണേ അപകടമാണേ." സി. സവിത ജോസ് - (ലഹരിവിരുദ്ധ മുദ്രാവാക്യ വിജയി.)

ജൂൺ 2 മുതൽ ജൂലൈ 26 വരെ ക്ലാസ് ഗ്രൂപ്പിൽ നൽകിയ അന്വേഷണ പരമ്പരയുടെ പ്രധാന ഭാഗങ്ങൾ, പത്ര വാർത്തകൾ എന്നിവ. ജൂലൈ - 2 ന് ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.

ജലച്ഛായം 1st - ഹംന, നിഹാല (VI - C), പോസ്റ്റർ – ഒന്നാം സ്ഥാനം (യു.പി), കൊളാഷ് ടീം - വിജയികൾ, എൽ.പി ലഹരിവിരുദ്ധ ദിന പ്രസംഗ വിജയികൾ, ഹാസിൻ മുഹമ്മദ് (VI- D), ജുബിഷ ജോബിഷ് (VI – E)

ഹെഡ്‍മാസ്റ്റർ ശ്രീ. സ്റ്റാൻലി ജേക്കബ് സാറിന്റെ അധ്യാപകരുടെ കൂട്ടായ പ്രവർത്തനങ്ങൾ ലഹരിവിരുദ്ധ വാരാചരണ നേതൃത്വത്തിൽ പരിപാടികൾക്ക് മികവേകി.

സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്ന രൂക്ഷമായ ഒരു പ്രശ്നമാണ് ലഹരി ഉപയോഗം. സ്കൂളുകളിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ മാനന്തവാടി

കോപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സംഘടിപ്പിച്ച വാരാചരണ പരിപാടി ഏറ്റം അഭിനന്ദാനാർഹമായ ഒന്നാണ്. അസംപ്ഷൻ എ.യു.പി സ്കൂളിന് ഇതിൽ പങ്കുചേരുവാൻ കഴിഞ്ഞതിൽ ഞങ്ങൾ ഏറെ സന്തുഷ്‍ടരാണ്.


ബോധവൽക്കരണ ക്ലാസ് - ഒക്ടോബർ 2

ഒക്ടോബർ 2 ഞായറാഴ്ച, ലഹരി ആസക്തി ഒരു സാമൂഹ്യ വിപത്ത് എന്ന വിഷയത്തിൽ  രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ബോധവൽക്കരണ ക്ലാസ് ഓൺലൈൻ ആയി നടത്തി. അധ്യാപികയും അസംപ്ഷൻ എ.യു.പി സ്കൂളിലെ  നല്ല പാഠം  കോഡിനേറ്ററുമായ ശ്രീമതി ഷീബ ഫ്രാൻസിസ് ക്ലാസ് നയിച്ചു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ആദ്യ പ്രവർത്തനമായ ലഹരി വിരുദ്ധ പോസ്റ്ററിന്റെ പ്രകാശനം ശ്രീ സ്റ്റാൻലി ജേക്കബ് സാർ നിർവഹിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കിയത് ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഹംന നിഹാലെയാണ്.

സ്കൂളിൽ നടപ്പിലാക്കേണ്ട കർമ്മപദ്ധതികൾ തയ്യാറാക്കുന്നതിന്റെ പ്രഥമ പ്രവർത്തനമായി പിടിഎ പ്രതിനിധികൾ സ്റ്റാഫ് കൗൺസിൽ സ്കൂൾ പാർലമെന്റ് എന്നിവരുടെ  ഒരു യോഗം  സ്കൂൾ തല ജാഗ്രത സമിതിയുമായി ചേർന്ന് ഒരു കർമ്മപദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്തു.

ലഹരി വിരുദ്ധ സന്ദേശങ്ങൾ കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുന്നതിനായി സ്ഥല പിടിഎ യോഗം വിളിച്ചു ചേർക്കുകയും രക്ഷകർത്താക്കളോടൊപ്പം കുട്ടികൾ പങ്കാളികളാകുകയും ചെയ്തു.

ഒക്ടോബർ 7

  സ്കൂളിനുള്ളിലും  പരിസരത്തും ലഹരി കൈമാറ്റം  ചെയ്യപ്പെടുന്ന ഹോട്ട്സ്പോട്ടുകൾ കണ്ടെത്തുക എന്ന ലക്ഷ്യം വെച്ച് സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബ് അംഗങ്ങളും നല്ലപാട് പ്രവർത്തകരും ചേർന്ന് എല്ലാ ക്ലാസ് എല്ലാ ക്ലാസ് മുറി കുട്ടികളുടെ ബാഗ് ടോയ്ലറ്റ് എന്നിവിടങ്ങളിൽ ഒരു മിന്നൽ പരിശോധന നടത്തുകയും സ്കൂളിൽ കുട്ടികൾക്കിടയിൽ ഉപയോഗം നടന്നിട്ടില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

ഒക്ടോബർ 10

ലഹരി കൈമാറ്റം ചെയ്യുവാൻ സാധ്യതയുള്ള സാധ്യത സ്ഥലങ്ങൾ കൈപ്പഞ്ചേരി ജംഗ്ഷൻ ബത്തേരി മലബാർ ഗോൾഡിന് മുൻവശം എന്നിവിടങ്ങളിൽ അധ്യാപകർ ചേർന്ന് നിരീക്ഷണം നടത്തുകയും ലഹരി കൈമാറ്റ സാധ്യത മേഖല എന്നതിനാൽ തുടർ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. സ്കൂൾതല ജാഗ്രത സമിതിയും   ലഹരി വിരുദ്ധ സമിതി യോടൊപ്പം പങ്കുചേർന്നു.

കുഞ്ഞി കൈകളിലെ മയക്കുപൊതികൾ എന്ന വിഷയത്തെ ആസ്പദമാക്കി ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി ചർച്ചയും സംവാദവും സംഘടിപ്പിച്ചു.

ഒക്ടോബർ 11

ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഏറെ ആവേശം നിറച്ച ഒരു പരിപാടിയായിരുന്നു അത്.

ഒക്ടോബർ 14

അസംപ്ഷൻ എ.യു.പി സ്കൂളിൽ ഒരു ബോധവൽക്കരണ ക്ലാസ് നടത്തി  കുട്ടികളുടെ സുരക്ഷ രക്ഷിതാക്കൾ അറിയാൻ എന്ന വിഷയത്തിൽ ശ്രീമതി ഷീബാ ഫ്രാൻസിസ്  തുടർന്ന് ലഹരി മയക്കുന്ന ബാല്യം എന്ന വിഷയത്തിൽ ശ്രീ ബെന്നി TT എന്നീ അധ്യാപകർ ക്ലാസുകൾ എടുത്തു. സുൽത്താൻബത്തേരി വുമൺ വെൽഫെയർ ഓഫീസർ  ശ്രീമതി സുവിദ്യ പരിപാടി ഉദ്ഘാടനം ചെയ്തു.

ഒക്ടോബർ 17

ലഹരിക്കെതിരെയുള്ള മത്സരത്തിൽ കുട്ടികളുടെ പങ്കാളിത്തം സജീവമായിരുന്നു. ലഹരിവിരുദ്ധ പോസ്റ്റർ ലഹരി വിരുദ്ധ മുദ്രാവാക്യം മത്സരം എന്നിവ സംഘടിപ്പിച്ചു. മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും തുടർ പ്രവർത്തനങ്ങൾക്ക് ആവേശം നല്കുകയും ചെയ്തു.

ഒക്ടോബർ 19

സ്കൂൾ അസംബ്ലിയിൽ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന കവിത ആലപിച്ചു അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അഡോണ ലഹരിവിരുദ്ധ കവിത കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു കുട്ടികൾക്ക് ഏറെ ആസ്വാദനം നൽകുന്ന ഒന്നായിരുന്നു ഇത്.

ഒക്ടോബർ 21

അസംപ്ഷൻ യുപി സ്കൂൾ അധ്യാപിക ശ്രീമതി ജെന്നി ജോസഫ് എൽ പി വിഭാഗം കുട്ടികളെ ചേർന്ന്  ലഹരി വിരുദ്ധ ആക്ഷൻ സോങ് സംഘടിപ്പിച്ചു. കുഞ്ഞുമക്കളിൽ ഏറെ   ഈ പരിപാടിക്ക് കഴിഞ്ഞു.

ഒക്ടോബർ 24

ദീപാവലി ദിവസം വീടുകളിൽ ദീപം തെളിയിച്ച കുട്ടികൾ ലഹരിക്കെതിരെയുള്ള സോഷ്യൽ മീഡിയ ക്യാമ്പയിനിൽ പങ്കാളികളായി.

ഒക്ടോബർ 31

അസം എയുപി സ്കൂളിൽ കുട്ടികളും അധ്യാപകരും ചേർന്ന് ലഹരിവിരുദ്ധ വിളംബര ജാഥ സംഘടിപ്പിച്ചു. സ്കൂളിന്റെ 100 വരെ ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നില്ല എന്നും ഉറപ്പുവരുത്തി. ലഹരി വിരുദ്ധ വിമുക്ത പ്രദേശമാക്കി യെല്ലോ ലൈൻ ക്യാമ്പയിൻ നടത്തി.

നവംബർ 1

സ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് ലഹരി വിരുദ്ധ ശൃംഖല തീർക്കുകയും ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചെല്ലുകയും ചെയ്തു.

നവംബർ 4

സ്കൂളിൽ സർക്കാർതലത്തിൽ നടന്ന ലഹരിക്കെതിരെയുള്ള വീഡിയോ ഉണ്ടാക്കുകയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.