അസംപ്ഷൻ യു പി എസ് ബത്തേരി/ ജെ.ആർ.സി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജെ.ആർ.സി ക്ലബ്ബ്

2021 - 2022

2019 - 20 അദ്ധ്യയന വർഷത്തെ ജെ.ആർ.സി യുടെ പ്രവർത്തനങ്ങൾ ജൂൺ മാസം ഉത്ഘാടനം നടത്തി. അനാമിക ഷിജുവിനെ പ്രസിഡണ്ടായും ശംസിയയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. നവുമ്പർ 1 മുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. എല്ലാ തിങ്കളാഴ്ചയും ഗ്രൂപ്പ് മീറ്റിംഗ് നടത്തുകയും, വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കുട്ടികൾക്ക് കൊടുക്കുകയും ചെയ്യുന്നു.


2019 - 20

2019 - 20 അദ്ധ്യയന വർഷത്തെ ജെ.ആർ.സി യുടെ പ്രവർത്തനങ്ങൾ സ്കൂൾ തുറന്നപ്പോൾ തന്നെ ആരംഭിച്ചു. 30 അംഗങ്ങൾ ആണ് ജെ.ആർ.സി യിൽ ഉള്ളത്. ഈ വർഷത്തെ പ്രസിഡണ്ട് ആയി ലമിയ ഫാത്തിമ യും സെക്രട്ടറി ആയി മഹമ്മദ് സിനാനും തെരഞ്ഞെ‍ടുക്കപ്പെട്ടു. എല്ലാ വ്യാഴാഴ്‍ചകളിലും ഉച്ചയ്‍ക്ക് 1.30 ന് ക്ലബ്ബിന്റെ മീറ്റിംഗ് നടത്തുന്നു. ക്ലബ്ബിന്റെ ചാർജ്ജൂള്ള ശ്രീമതി അമ്പിളിടീച്ചറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തപ്പെടുന്നത്. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ജെ.ആർ.സി കുട്ടികൾ അവരുടേതായ പങ്കുവഹിക്കാറുണ്ട്. കലാമത്സരങ്ങളിലും, സ്കൂൾ തെരഞ്ഞെടുപ്പിലും വോളണ്ടിയേഴ്‍സായി ഈ കുട്ടികൾ പ്രവർത്തിച്ചുവരുന്നു. സ്വാതന്ത്ര്യദിനാഘോഷം, പുസ്‍തകറാലി തുടങ്ങിയ സ്കൂൾ പ്രവർത്തനങ്ങളിലെല്ലാം അവരുടെ സംഭാവനകൾ വളരെ വലുതായിരുന്നു.