അസംപ്ഷൻ യു പി എസ് ബത്തേരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്രക്ലബ്

== 2021 - 22 ==
 വിദ്യാർത്ഥികളിൽ  സാമൂഹിക അവബോധം വളർത്തുന്നതിനും ചരിത്രപരവും സാംസ്കാരികപരവുമായ പൈതൃകങ്ങളെ വളർത്തുന്നതിനും വേണ്ടി 4 -10-2021 ന് സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.  ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രാദേശിക ചരിത്ര രചന നടത്തി അതുപോലെതന്നെ തന്നെ വിവിധ ദിനാചരണങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. ഈ കോവിഡ് പ്രതിസന്ധിഘട്ടങ്ങളിലും ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ  നല്ല രീതിയിൽ  മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞു.
== 2019 - 20 ==
          വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുന്നതിനും മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും അസംപ്ഷൻ എ.യു.പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ സാമൂഹ്യശാത്ര ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. കുട്ടികളെ സാമൂഹിക ചുറ്റുപാടുകളുമായി ബന്ധമുണ്ടാക്കുക. പഠനത്തിൽ ആർജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യ ജീവിതത്തിൽ പ്രയോഗിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നത്.

അസംപ്ഷൻ എ.യു.പി സ്കൂൾ 2019-20 വർഷത്തെ സാമൂഹ്യശാസ്ത്ര ക്ലബ് ജൂലൈ 5ന് ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രവർത്തനം ആരംഭിച്ചു. വിവിധ ദിനാചരണങ്ങൾ സാമൂഹ്യശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നു. ജൂലൈ 11 ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് ജനസംഖ്യാദിനത്തെക്കുറിച്ച് പ്രസംഗം, ക്വിസ് മത്സരം എന്നിവയും ആഗസ്ത് 6ന് ഹിരോഷിമാ ദിനം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ നടത്തുകയുണ്ടായി. സ്കൂൾ പാർലമെന്റ് ഇലക്ഷൻ വളരെ കാര്യക്ഷമമായും യഥാർത്ഥ ജനാധിപത്യ രീതികളോടെയും നടത്തി. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ്സ് മത്സരങ്ങൾ നടത്താറുണ്ട്.

സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ: നിഷ.ടി.അബ്രഹാം (യുപി), സിസ്റ്റർ മേഴ്സി മാത്യു (എൽപി) അധ്യാപക പ്രതിനിധികൾ : തോമസ് സ്റ്റീഫൻ, സുനിൽ അഗസ്റ്റ്യൻ, സൂസി സി.എൽ, സെബാസ്റ്റ്യൻ പി.സി, ഷിമിൽ അഗസ്റ്റ്യൻ എന്നിവർ സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

വിദ്യാർത്ഥികളിൽ സാമുഹ്യശാസ്ത്ര അവബോധം വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമുഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രയോഗിക്കുക എന്നീ ലക്ഷ്യങ്ങളുമായി അസംപ്ഷൻ എ.യു.പി സകൂളിൽ മറ്റ് ക്ലബ്ബുകളോടൊപ്പം സാമുഹ്യ ശാസ്ത്രക്ലബും സജീവമായി പ്രവർത്തിക്കുന്നു. സാമുബ്യ ശാസ്ത്ര ക്ലബ്ബ് കൺവിനറുടെയും മറ്റ് സാമുഹ്യശാസ്ത്ര അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തുന്ന പാഠ്യ-പാഠേതര പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ സാമുഹിക-സംസ്കാരിക വളർച്ചയ്ക്ക് സഹായിക്കുന്നതാണ്. ക്ലബിന്റെ 2019-2020 വർഷത്തെ പ്രവർത്തനങ്ങൾ തികച്ചും അഭിനന്ദനാർഹമാണ്


                        ലോകസമുദ്രദിനം -ജുൺ 8
             -------------------------------------- 

ജുൺ 8 ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് സമുദ്രങ്ങൾ നേരിടുന്ന ഭീഷണി എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു ലഘുവിവരണം തയ്യാറാക്കി അമൃത സി.ബി, സ്‍കൂളിലെ മുഴുവൻ വിദ്യാർത്ഥികളും കേൾക്കത്തക്ക രീതിയിൽ മൈക്കിലുടെ അവതരിപ്പിച്ചു. മഴയായതിനാൽ അസംബ്ലി ഉണ്ടായിരുന്നില്ല. കൂടാതെ പ്രധാനപ്പെട്ട അഞ്ചു മഹാസമുദ്രങ്ങളെ കുറിച്ചുള്ള വിവരണം നൽകി.

                       അയ്യങ്കാളി ചരമദിനം  ജുൺ -18

അയ്യങ്കാളി ചരമദിനമായ ജുൺ-18 ന് അസംബ്ലിയിൽ പുലയരാജാവായ അയ്യങ്കാളിക്ക് സാമുഹ്യ ശാസ്ത്ര ക്ലബിന്റെ നേത്രത്വത്തിൽ പ്രണാമം അർപ്പിച്ചു.

                       ബാലവേലവിരുദ്ധദിനം-ജുൺ -12

ബാലവേല ദിനമായ ഇന്ന്, കുട്ടികളുടെ അവകാശങ്ങൾ ബോധ്യമാക്കുന്നതിനുതകുന്ന വിവിധ വിഡിയോ പ്രദർശനം നടത്തി.

                       അന്താരാഷട്ര യോഗ ദിനം ജുൺ-18 

അന്തർദേശിയ യോഗദിനത്തിൽ സ്കുളിലെ എല്ലാ കുട്ടികൾക്കും ഒരാഴ്ച്ചത്തെ യോഗ പരിശീലനം, യോഗാധ്യാപിക ശ്രീകലയുടെ നേതൃത്വത്തിൽ സാമുഹ്യശാസ്ത്ര ക്ലബ്ബ് നൽകി

                        ബങ്കിം ചന്ദ്രചാറ്റർജി ദിനം ജുൺ-27

വന്ദേമാതരത്തിന്റെ രചിയിതാവായ ബങ്കിം ചന്ദ്രചാറ്റർജിയുടെ ഓർമകൾ പുതുക്കുന്നതിനായി സാമുഹ്യശാസത്ര ക്ലബിന്റെ നേതൃത്തിൽ "ദേശിയ ഗീതം" മൽസരം സംഘടിപ്പിച്ചു. നന്നായി പാടിയ ഗ്രൂപ്പുകൾക്ക് സമ്മാനങ്ങൾ നൽകി.

                             സ്വാമി വിവേകാനന്ദ ദിനം ജൂലൈ - 4

സ്വാമി വിവേകാനന്ദ ദിനത്തിൽ വിവേകാനന്ദ സ്വാമിയുടെ ചൊല്ലുകൾ എഴുതുകയും, അമേരിക്കയിൽ അദ്ദേഹം നടത്തിയ പ്രശസതമായ പ്രസംഗത്തിന്റെ വരികൾ ഉദ്ധരിച്ചു കൊണ്ട് അസംബ്ലിയിൽ അദ്ധേഹത്തെ സ്മരിക്കുകയും ചെയ്തു.

                                മലാല ദിനം  ജൂലൈ - 12

സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ മലാല യുസഫ് സായിയുടെ ജൻമദിനമായ ജൂലൈ 12 ന്, മലാല യുസഫ് സായിയുടെ ജീവിതകഥ ‍അസംബ്ലിയിൽ അവതരിപ്പിച്ചുകൊണ്ട്, ഡെൽന ബെന്നി മലാല എന്ന പുസ്തകം പരിചയപ്പെടുത്തി.

                                    നെൽസൺ മണ്ടേല ദിനം ജൂലൈ - 18

ദക്ഷിണാഫ്രിക്കയിലെ വർണ വിവേചനത്തിനേതിരെ പോരാടിയ നേൽസൺ മണ്ടേല ദിനം സാമുഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്തിൽ ആചരിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ജീവിതവും ഉൾപ്പെടുത്തിയ വീഡിയോ എല്ലാ ക്ലാസുകളിലും പ്രദർശിപ്പിച്ചു

                                         സ്കൂൾ പാർലമെന്റ് ഇലക്ഷൻ

വിദ്യാർത്ഥികളിൽ ജനാധിപത്യബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സ്കുൾ പാർലമെന്റ് ഇലക്ഷൻ നടത്തി. ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന സവിശേഷതയായ വോട്ടെടുപ്പ് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുന്നതിനും, തിരഞ്ഞെടുപ്പിന്റെ വിവിധഘട്ടങ്ങൾ നേരിട്ട്കണ്ടും, ശീലിച്ചും മനസിലാക്കുന്നതിനും, എല്ലാ തെരെഞ്ഞെടുപ്പ് ഘട്ടങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് സ്കുൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. വിജ്ഞാപനം പുറപ്പെടുവിപ്പിക്കൽ, നാമനിർദ്ദേശപത്രിക സമർപ്പണം, സുക്ഷ്‍മ പരിശോധന, പത്രിക പിൻവലിക്കൽ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം എന്നിവ എല്ലാ കുട്ടികൾക്കും വ്യക്തമായി മനസിലാക്കുവാൻ സാധിച്ചു. പോളിംഗ് സ്റ്റേഷൻ ക്രമീകരണം, ബൂത്തിലെ റിട്ടേണിങ്ങ് ഓഫിസർ, മറ്റ് ജീവനക്കാർ എന്നിങ്ങനെ എല്ലാ റോളുകളും വിദ്യാർത്ഥികൾ തന്നെ ചെയ്തു. തെരെഞ്ഞെടുപ്പിലൂടെ സ്കൂൾ ലീഡറായി ഡെൽന ബെന്നിയെ തിരഞ്ഞെടുത്തു. സാഹിത്യ സമാജം സെക്രട്ടറി, വിവിധ വകുപ്പ് മന്ത്രിമാർ എന്നിവരെയും തിരഞ്ഞെടുത്തു.

                              കേരള പിറവി ദിനം - നവംബർ 1

സാമഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കേരളപ്പിറവിദിനത്തിൽ വീവിധ പരിപാടികൾ നടത്തി. 1. കേരള ക്വിസ് മൽസരം നടത്തി. അമൃത സി.ബി ഒന്നാം സ്ഥാനം 2. കേരള ഗാനമത്സരം 3. കേരള ഭുപടം വരച്ചു

                                ശിശു ദിനം November-14

ശിശു ദിനത്തിൽ ചാച്ചാജി അനുസ്മരണം, ചെറിയ കുട്ടിക്കൾക്കായി പൂക്കൾ കൈമാറൽ, ചെറിയ കൂട്ടുകാരുടെ വിവിധ കലാപരിപാടികൾ, മധുരം വിതരണം ചെയ്യൽ എന്നിവ കോണ്ട് തികച്ചും ആഘോഷപുർവ്വമായിരുന്നു. സാമുഹ്യ ശാസ്ത്ര ക്ലബിലെ അംഗങ്ങൾ വീവിധ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. ചാച്ചാജി വേഷം ധരിച്ചെത്തിയ കുട്ടികളെ പ്രത്യേകം ആദരിച്ചു.

                                        നൈതികം 2019

ഇന്ത്യൻ ഭരണഘടനയുടെ 70-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ നൈതികം പദ്ധതി കേരള പിറവിദിനത്തിൽ തുടക്കമായി പൊതു വിദ്യഭ്യാസവകുപ്പും സമഗ്രശിക്ഷാ കേരളവും ചേർന്ന് നടപ്പിലാക്കിയ പദ്ധതിപ്രകാരം സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ U.P ക്ലാസുകളിലേയ്‍ക്ക് ക്ലാസ് ഭരണഘടന എഴുതി തയ്യാറാക്കി. തുടർന്ന് തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സ്കുൾ തല ഭരണഘടന സമിതിക്ക് രൂപം നൽകകയും ചർച്ചകളുടെ അടിസ്ഥാനത്തിൽ വിവിധ നിർദേശങ്ങൾ അടങ്ങിയ ഭരണഘടനയുടെ കരട് രൂപം November 14 ശിശു ദിനത്തിൽ പ്രകാശനം നടത്തുകയും ചെയ്‍തു. തുർന്ന് ക്രോഡീകരണം നടത്തി തയ്യാറാക്കിയതാണ് സ്കുൾ ഭരണഘടന.

                                ഇന്ദിരാ ഗാന്ധി ജൻമദിനം നവംബർ -19

ഇന്ത്യയുടെ ഉരുക്കു വനിത ഇന്തിരാ ഗാന്ധിയുടെ ഓർമകൾ ഉണർത്തുന്നതിനായി വിവിധ പരിപാടികൾ നടത്തി. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പുസ്തക ഭാഗം അസംബ്ലിയിൽ അവതരിപ്പിക്കുകയായി ഇന്തിരാ ഗാന്തിയുടെ പ്രധാന പ്രവർത്തങ്ങളുടെ ഒരു സംഷിപത രുപ്പം നയാസ്മിൻ അസംബ്ലിയിൽ അവത്തരിപ്പിച്ചു. മധുരം നൽക്കി. അവധി ദിനമായതിനാൽ ക്ലബ്ബംഗങ്ങളായ കുറച്ചു കുട്ടികൾ മാത്രമെ വന്നുള്ളു.

നേതാജി ജയന്തി, ദേശസ്നേഹ ദിനം ജനുവരി- 23 നേതാജി ജയന്തിയോടനുബന്ധിച്ച് സാമുഹ്യ ശാത്ര ക്ലബിന്റെ നേത്രത്തതിൽ പ്രത്യേക അസംബ്ലിനടത്തുകയുണ്ടായി. നേതാജിയയുടെ ജീവചരിത്രം അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പരിചയപ്പെടുത്തി. നേതാജി വിഡിയോ പ്രദർഷനം നടത്തി.

                  റിപ്പബ്ലിക്ക് ദിനം 

ക്ലബിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനം ആചരിച്ചു. പതാക ഉയർത്തി, ഭരണഘടനയുടെ ആമൂഖം വായിച്ചു നൽക്കി