അസംപ്ഷൻ യു പി എസ് ബത്തേരി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

2021 - 2022

വിദ്യാരംഗം കലാസാഹിത്യ വേദി .. കുട്ടികളിലെ സർഗ വാസനകളെ കണ്ടെത്തി പരിപോഷിച്ച് വളർത്തിയെടുക്കാനുള്ള മഹത്തായ വേദി... കോവിഡ് കാലമായിരുന്നെങ്കിലും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം വിപുലമായി തന്നെ നടത്തി. എല്ലാ ക്ലബുകളേയും അണിനിരത്തി വ്യത്യസ്തങ്ങളായ കലാപരിപാടികൾ "സ്പന്ദനം " എന്ന പേരിൽ ഓൺലൈനായി സംഘടിപ്പിച്ചു. വിദ്യാരംഗത്തിന് സ്കൂളിന് സ്വന്തമായി ഒരു 'തീം - സോംങ് ' തയ്യാറാക്കി. നാടൻ പാട്ട്, കവിത എന്നിവയുടെ ശിൽപ്പശാല ഓണലൈനായി സംഘടിപ്പിച്ചു. എല്ലാ പ്രധാനപ്പെട്ട ദിനാചരണങ്ങളും സ്കൂളിൽ നടത്തി കുട്ടികളുടെ സാനിധ്യം ഉറപ്പുവരുത്തി. സാഹിത്യ കലാമത്സരങ്ങൾ നടത്തി മികവുള്ളവരെ കണ്ടെത്തി.

2019 -2020

പൊതുവിദ്യാലയങ്ങളിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും തുല്യ അവസരങ്ങൾ നൽകിക്കൊണ്ട്, ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്ന പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തോട് ചേർന്ന് നിന്ന് എല്ലാ കുട്ടികളുടേയും സർഗ്ഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതിനുതകുന്ന വിവിധ പ്രവർത്തനങ്ങളാണ് വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെ നടന്നുവരുന്നത്.

വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും, വിവിധ ക്ലബുകളുടേയും സ്കൂൾതലത്തിലുള്ള ഔപചാരികമായ ഉദ്ഘാടനം ജൂൺ മാസം ………… നാടക, സാഹിത്യ രംഗങ്ങളിലെ പ്രതിഭ ഷാജു പി.ജെയിംസ് നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി സാഹിത്യ സംവാദം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു. പ്രതിഭയോടൊത്ത് എന്ന പരിപാടിയുടെ ഭാഗമായി പ്രശസ്ത സാഹിത്യകാരന്മാരായ ഭാസ്കരൻ ബത്തേരി, ബാബു ചിറപ്പുറം എന്നിവരുമായുള്ള സാഹിത്യ സംവാദങ്ങളും, ശില്പ ശാലകളും സ്കൂളിൽ നടത്തി. പുസ്തകപരിചയം, കലാകാരന്മാരെ പരിചയപ്പെടുത്തൽ, കവിതാലാപനം, അനുസ്മരണ പ്രസംഗം എന്നിവ പ്രഭാത പ്രാർത്ഥനയ്ക്കു ശേഷം മൈക്കിലൂടെ എല്ലാ കുട്ടികൾക്കുമായി നടത്തിവരുന്നു. ക്ലാസ്സ് സ്പീക്കറിലൂടെ കുട്ടികൾ അത് ശ്രവിക്കുന്നു. അനുദിന വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഒരു പത്രവാർത്താ ക്വിസ്സ് നടത്തിവരുന്നു. എല്ലാ കുട്ടികളുടേയും സർഗ്ഗവാസനകൾ ക്ലാസ്സ് തലത്തിൽ പരിപോഷിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ച്ചകളിലും 3.30 മുതൽ ക്ലാസ്സ് തലത്തിൽ സർഗ്ഗവേളകൾ നടത്തുന്നു.