"ജി.എൽ..പി.എസ്. ഒളകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 67: വരി 67:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിനായി 1917 ൽ പള്ളിക്കൂടമായി പിറവിയെടുത്ത ഒളകര ജി.എൽ.പി.സ്കൂൾ  ഇന്ന് ഈ നാടിൻ്റെ ജനമനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. പറക്കമുറ്റാത്ത രണ്ടു കുടുസ്സുമുറിയിൽ നിന്ന് അത്യാധുനിക നിലവാരത്തിലുള്ള  പുത്തൻ കെട്ടിടങ്ങളിലേക്കുള്ള പരിണാമവും മറ്റു അത്യാധുനിക സൗകര്യങ്ങളും പി.ടി.എ യുടെ കീഴിൽ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയിൽ പ്രവർത്തിക്കുന്ന പ്രീ പൈമറിയും മാറുന്ന കാലത്തിൻ്റെ മാറ്റങ്ങൾക്കൊപ്പമുള്ള സഞ്ചാരമാണ്.[[ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുവാൻ]]  
ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിനായി 1917 ൽ പള്ളിക്കൂടമായി പിറവിയെടുത്ത ഒളകര ജി.എൽ.പി.സ്കൂൾ  ഇന്ന് ജനമനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. പറക്കമുറ്റാത്ത രണ്ടു കുടുസ്സുമുറിയിൽ നിന്ന് അത്യാധുനിക നിലവാരത്തിലുള്ള  പുത്തൻ കെട്ടിടങ്ങളിലേക്കുള്ള പരിണാമവും മറ്റു അത്യാധുനിക സൗകര്യങ്ങളും പി.ടി.എ യുടെ കീഴിൽ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയിൽ പ്രവർത്തിക്കുന്ന പ്രീ പൈമറിയും മാറുന്ന കാലത്തിൻ്റെ മാറ്റങ്ങൾക്കൊപ്പമുള്ള സഞ്ചാരമാണ്.[[ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുവാൻ]]  


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

14:39, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ..പി.എസ്. ഒളകര
വിലാസം
പുകയൂർ

ഒളകര പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ9497843083
ഇമെയിൽglpsolakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്19833 (സമേതം)
യുഡൈസ് കോഡ്32051301021
വിക്കിഡാറ്റQ64567055
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പെരുവളളൂർ,
വാർഡ്08
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ202
പെൺകുട്ടികൾ190
ആകെ വിദ്യാർത്ഥികൾ392
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശികുമാർ. കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുസമദ് പി പി
എം.പി.ടി.എ. പ്രസിഡണ്ട്മുനീറ എൻ കെ
അവസാനം തിരുത്തിയത്
19-02-202219833


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര സബ് ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഒരു നൂറ്റാണ്ടു പിന്നിട്ട സർക്കാർ വിദ്യാലയമാണ് പുകയൂർ കല്ലട സ്കൂൾ എന്നറിയപ്പെടുന്ന ഒളകര ഗവ.എൽ.പി.സ്കൂൾ. എൻ എച്ച് 66 തലപ്പാറയിൽ നിന്നും ഏകദേശം 4 കി.മി കിഴക്കു ഭാഗത്തായി പെരുവള്ളൂർ പ‍ഞ്ചായത്തിലെ 8-ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്

ചരിത്രം

മലപ്പുറം ജില്ലയിലെ പെരുവളളൂർ പഞ്ചായത്തിലെ ഉൾ പ്രദേശമാണ് ഒളകര. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷക വൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യമേഖല. വിദ്യാഭ്യാസ പരമായി പുരോഗതി എത്താത്ത ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലുള്ള കാലം. കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിനായി 1917 ൽ പള്ളിക്കൂടമായി പിറവിയെടുത്ത ഒളകര ജി.എൽ.പി.സ്കൂൾ  ഇന്ന് ജനമനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. പറക്കമുറ്റാത്ത രണ്ടു കുടുസ്സുമുറിയിൽ നിന്ന് അത്യാധുനിക നിലവാരത്തിലുള്ള  പുത്തൻ കെട്ടിടങ്ങളിലേക്കുള്ള പരിണാമവും മറ്റു അത്യാധുനിക സൗകര്യങ്ങളും പി.ടി.എ യുടെ കീഴിൽ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയിൽ പ്രവർത്തിക്കുന്ന പ്രീ പൈമറിയും മാറുന്ന കാലത്തിൻ്റെ മാറ്റങ്ങൾക്കൊപ്പമുള്ള സഞ്ചാരമാണ്.കൂടുതൽ വായിക്കുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ വർഷം മലപ്പുറം ജില്ലയിലെ മികച്ച ലോവർ പ്രൈമറി പുരസ്കാരം നേടിയ സ്കൂളിൽ അനേകം പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. വായന ഗ്രാമം, മഴവില്ല്, അബാക്കസ്, പ്രതിഭാ കേന്ദ്രം, മധുരം മലയാളം, സമ്പാദ്യ ഗ്രാമം, റേഡിയോ സ്റ്റേഷൻ, നീന്തൽ പരിശീലനം, കൈ തൊഴിൽ, കാർഷികം, വിദ്യാരംഗം, ഹലോ ഇംഗ്ലീഷ്, ശ്രദ്ധ, തുടങ്ങിയവ സ്കൂളിന്റെ പ്രധാന പദ്ധതികളാണ്. കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് മലയാളം, ഇംഗ്ലീഷ്, ഗണിതം, അറബിക്, ശാസ്ത്രം, സാമൂഹ്യം, ആരോഗ്യം, ശുചിത്വം, സുരക്ഷ, ഹരിതം തുടങ്ങിയ ക്ലബ്ബുകളാണ് നേതൃത്വം വഹിക്കുന്നത്. ഓരോ ക്ലബ്ബുകൾക്കു കീഴിലും സ്കൂളിൽ നടക്കുന്ന വൈവിധ്യങ്ങളായ നിരവധി പ്രവർത്തനങ്ങൾ പരിചയപ്പെടാം. കൂടുതൽ വായിക്കുവാൻ

മാനേജ്‌മെന്റ്

പെരുവള്ളൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ ശ്രീ: കെ.ശശികുമാർ ഹെഡ്മാസ്റ്റർ, ശ്രീ:പി.പി. അബ്ദുസമദ് പി.ടി.എ പ്രസിഡൻറ്, ശ്രീമതി മുനീറ എം.ടി.എ പ്രസിഡൻറ്, ശ്രീ പ്രദീപ് കുമാർ എസ്.എം.സി ചെയർമാനുമായ കമ്മിറ്റിയാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. തുടർച്ചയായി കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വേങ്ങര ഉപജില്ലയിലേയും മുൻ വർഷം മലപ്പുറം ജില്ലയിലെ മികച്ച രണ്ടാമത് മാതൃകാ പി.ടി.എ യായും തെരഞ്ഞെടുത്തത് വലിയ അംഗീകാരമാണ്. കൂടുതൽ വായിക്കുവാൻ

മുൻകാല പി.ടി.എ പ്രസിഡന്റുമാരെ കുറിച്ചറിയുവാൻ താഴെ പട്ടിക കാണുക

ക്രമ

നമ്പർ

പി.ടി.എ പ്രസിഡന്റിന്റെ പേര് വിലാസം കാലയളവ്
1 എം.എം ഭാസ്കരൻ മേലേ മംഗലങ്ങാട്ട് 1989 1996
2 കുട്ടിയപ്പു പനച്ചിക്കൽ 1996 2001
3 കെ.എം പ്രദീപ് കുമാർ കരിമാട്ട് മനാട്ട് 2001 2008
4 സൈതലവി പൂങ്ങാടൻ 2008 2015
5 ഇബ്രാഹീം മൂഴിക്കൽ 2015 2017
6 പി.പി. സെയ്ദു മുഹമ്മദ് പുതിയപറമ്പൻ 2017 2021
7 പി.പി. അബ്ദു സമദ് പുതിയപറമ്പൻ 2021


സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

സ്കൂളിന്റെ മുൻകാല പ്രധാനാദ്ധ്യാപകരെ കുറിച്ചറിയുവാൻ താഴെ പട്ടിക [1] കാണുക

ക്രമ

നമ്പർ

പ്രധാനാധ്യാപകന്റെ പേര് കാലയളവ്
1 കെ.ഗോവിന്ദൻ നായർ 1956 1961
2 സി.രാമനുണ്ണി നായർ 1961 1966
3 അപ്പുക്കുട്ടൻ പിള്ള 1966 1967
4 എം.സുബ്രമണ്യൻ 1967 1969
5 കെ.ഭാസ്കരൻ നായർ 1969 1982
6 കെ.ശ്രീധരൻ നായർ 1982 1987
7 സി.മുഹമ്മദ് കുട്ടി 1987 1990
8 പി.ഗോവിന്ദൻ നായർ 1990 1992
9 ഡി.രാമസ്വാമി 1992 1993
10 കെ.കുട്ടിരാമൻ 1993 1994
11 സി.അർമുഖൻ 1994 2000
12 സി.പി.കൃഷ്ണദാസ് 2000 2003
13 കെ.അബ്ദുറസാഖ് 2003 2005
14 ഇ.സരള 2005 2007
15 ബി.വി. സാറ 2007 2008
16 കെ.അബ്ദുഹിമാൻ 2008 2009
17 പി.ജെ സുജാദ 2009 2016
18 എൻ.കെ അമ്മിണി 2016 2017
19 എൻ.വേലായുധൻ 2017 2019
20 കെ.ശശികുമാർ 2022


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വ വിദ്യാർത്ഥിയുടെ പേര് വിലാസം പഠന കാലയളവ് ഉന്നത പദവി
1 പി.കെ സുകുമാരൻ നായർ പൂക്കാട്ടു കൊയപ്പാൻ കുളങ്ങര 1956 1960 റിട്ട: ഹോണററി ക്യാപ്റ്റൻ ഇന്ത്യൻ നേവി
2 പി.കെ ഗംഗാധരൻ പൂക്കാട്ടു കൊയപ്പാൻ കുളങ്ങര 1972 1976 റിട്ട: ലീഡിങ് റേഡിയോ ഓപ്പറേറ്റർ, ഇന്ത്യൻ നേവി
3 സി.അർമുഖൻ ചേരത്തു പറമ്പ് റിട്ട: ഹെഡ് മാസ്റ്റർ ഗവ:എൽ.പി.സ്കൂൾ ഒളകര

സ്‍കൂളിലെ മറ്റ് പ്രശസ്തരായ വ്യക്തികളെ കുറിച്ച് അറിയുവാൻ

നേട്ടങ്ങൾ

  • 2019-20 മലപ്പുറം ജില്ല ബെസ്റ്റ് പി.ടി.എ രണ്ടാംസ്ഥാനം (ലോവർ പ്രൈമറി ഒന്നാം സ്ഥാനം)
  • 2019-20 വേങ്ങര ഉപജില്ല ബെസ്റ്റ് പി.ടി.എ.
  • 2019-20 എൽ.എസ്.എസ് വിജയികൾ ഏഴുപേർ
  • 2019-20 വേങ്ങര ഉപജില്ല സാമൂഹ്യ ശാസ്ത്രമേള ചാമ്പ്യന്മാർ
  • 2019-20 വിദ്യാലയത്തിന് സർഗവിദ്യാലയ പട്ടം

മുൻ വർഷങ്ങളിലെ നേട്ടങ്ങൾ കൂടി അറിയുവാൻ

മികവുകൾ വാർത്താ മാധ്യമങ്ങളിലൂടെ

സ്കൂളിനെ കുറിച്ച് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിൽ വന്ന വാർത്തകൾ കാണാൻ

ചിത്രശാല

കൂടുതൽ ചിത്രങ്ങൾ കാണാൻ

അധിക വിവരങ്ങൾ

താഴെ സൂചിപ്പിക്കുന്നവയാണ് വിവരങ്ങൾ ശേഖരിക്കാൻ പ്രധാനമായും അവലംബിച്ചത്.

  • 1922 മുതൽ 1966 വരെയുള്ള സ്കൂൾ പൂർവ്വ രജിസ്റ്റർ
  • 1966 മുതൽ സ്കൂളിൽ സൂക്ഷിച്ചിരിപ്പുള്ള സർക്കാർ അംഗീകൃത രേഖകൾ
  • പി.ടി.എ നടത്തിയ സർവ്വെ റിപ്പോർട്ട്
  • പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥികൾ ശേഖരിച്ച പ്രാദേശിക ചരിത്രം
  • പെരുവള്ളൂർ പഞ്ചായത്ത് വികസന രേഖ 2000-2001
  • സ്കൂൾ പുറത്തിറക്കിയ ശതപ്പൊലിമ മാഗസിൻ


വഴികാട്ടി

  • പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും ചെമ്മാട്->തലപ്പാറ->പുകയൂർ വഴി (15 കിലോമീറ്റർ ദൂരം)
  • കാലിക്കറ്റ് സർവകലാശാലയിൽ നിന്നും തലപ്പാറ->പുകയൂർ വഴി (11 കിലോമീറ്റർ ദൂരം)
  • കാലിക്കറ്റ് സർവകലാശാലയിൽ നിന്നും പടിക്കൽ->കാടപ്പടി->കൊല്ലംചിന വഴി (10 കിലോമീറ്റർ ദൂരം)
  • ദേശീയ പാത 66 ലെ തലപ്പാറ ബസ്റ്റോപ്പിൽ നിന്നും വലിയപറമ്പ് പുകയൂർ വഴി (4കിലോമീറ്റർ ദൂരം)
  • ദേശീയ പാത 66 ലെ കൊളപ്പുറം ബസ്റ്റോപ്പിൽ നിന്നും വലിയപറമ്പ് പുകയൂർ വഴി (4 കിലോമീറ്റർ ദൂരം)
  • ദേശീയ പാത 966 ലെ കൊണ്ടോട്ടി ബസ്റ്റാന്റിൽ നിന്നും തോട്ടശ്ശേരിയറ പുകയൂർ വഴി (12 കിലോമീറ്റർ ദൂരം)
  • ദേശീയ പാത 966 ലെ കൊണ്ടോട്ടി ബസ്റ്റാന്റിൽ നിന്നും കരുവാങ്കല്ല്->കാടപ്പടി->കൊല്ലംചിന വഴി (10 കിലോമീറ്റർ ദൂരം)

{{#multimaps: 11°5'0.56"N, 75°55'46.78"E |zoom=18 }} - -

അവലംബം

"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്._ഒളകര&oldid=1683323" എന്ന താളിൽനിന്ന് ശേഖരിച്ചത്