"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<p align="justify">പെരിയാറിന്റെ മൃദുസ്പർശം ഏറ്റ് അനുഗ്രഹീതമായ ചേരാനല്ലൂർ പ്രദേശത്ത് അറിവിന്റെ ജ്വാലയായ് ഉയരങ്ങൾ തേടുന്ന അൽഫാറൂഖിയ ഹയർസെക്കൻഡറി സ്കൂൾ ഇപ്പോൾ 75 പിറന്നാളും കഴിഞ്ഞിരിക്കുകയാണ്. ചേരാനല്ലൂരിലെയും സമീപപ്രദേശങ്ങളിലെയും കുരുന്നുകൾക്ക് വിദ്യയുടെ വലിയ വാതായനം തുറന്നു കൊടുത്തു കൊണ്ട് | <p align="justify">പെരിയാറിന്റെ മൃദുസ്പർശം ഏറ്റ് അനുഗ്രഹീതമായ ചേരാനല്ലൂർ പ്രദേശത്ത് അറിവിന്റെ ജ്വാലയായ് ഉയരങ്ങൾ തേടുന്ന അൽഫാറൂഖിയ ഹയർസെക്കൻഡറി സ്കൂൾ ഇപ്പോൾ 75 പിറന്നാളും കഴിഞ്ഞിരിക്കുകയാണ്. ചേരാനല്ലൂരിലെയും സമീപപ്രദേശങ്ങളിലെയും കുരുന്നുകൾക്ക് വിദ്യയുടെ വലിയ വാതായനം തുറന്നു കൊടുത്തു കൊണ്ട് 1943ൽ സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം ഇന്ന് പഠനരംഗത്തും പാഠ്യേതര രംഗത്തും സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കയാണ്. ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക മുന്നേറ്റത്തിന് തുടക്കം കുറിക്കാൻ സ്ഥാപനത്തിനായി.</p> | ||
<p align="justify">തൊള്ളായിരത്തി നാൽപതുകളുടെ തുടക്കത്തിൽ അവികസിതമായി കിടന്നിരുന്ന ചേരാനല്ലൂരിന് അഭിമാനിക്കാനേറെയെന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് കൊച്ചി നഗരത്തിലേക്കും മറ്റും നടന്നുനീങ്ങിയ ചേരാനല്ലൂർ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1943 ൽ കൊച്ചി ദിവാനായിരുന്ന [https://ml.wikipedia.org/wiki/%E0%B4%86%E0%B5%BC.%E0%B4%95%E0%B5%86._%E0%B4%B7%E0%B4%A3%E0%B5%8D%E0%B4%AE%E0%B5%81%E0%B4%96%E0%B4%82_%E0%B4%9A%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF ശ്രീ ഷൺമുഖം ഷെട്ടി] അൽ ഫാറൂഖിയ ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തു .ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചത് പിന്നീട് ഈ കലാലയ മുറ്റത്തായിരുന്നു.കലയും ശാസ്ത്രവും സംസ്കാരവും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ.ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിയവർ, പ്രൗഡമായ ഈ പാരമ്പര്യത്തിലൂന്നി '''[[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ]]''' അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതു ചുവടുകൾ വെക്കുകയാണ് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ.100% വരെ എത്തിനിൽക്കുന്ന എസ് എസ് എൽ സി വിജയം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ [http://nmmse.kerala.gov.in/ എൻഎംഎംഎസ്] സ്കോളർഷിപ്പിന് അർഹമായ വിദ്യാലയം തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ ആകർഷണീയമാക്കുന്നു ഘടകങ്ങൾ നിരവധിയാണ്. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബ് ഐടി ലാബ് ഹൈടെക് ക്ലാസ് മുറികൾ വിശാലമായ ഗ്രൗണ്ട് തുടങ്ങിയവയോടൊപ്പം +2 കെട്ടിടം കൂടി വന്നതോടെ സ്ഥാപനത്തിൻറെ മുഖച്ഛായ തന്നെ മാറിയിരിക്കുന്നു.</p> | <p align="justify">തൊള്ളായിരത്തി നാൽപതുകളുടെ തുടക്കത്തിൽ അവികസിതമായി കിടന്നിരുന്ന ചേരാനല്ലൂരിന് അഭിമാനിക്കാനേറെയെന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് കൊച്ചി നഗരത്തിലേക്കും മറ്റും നടന്നുനീങ്ങിയ ചേരാനല്ലൂർ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1943 ൽ കൊച്ചി ദിവാനായിരുന്ന [https://ml.wikipedia.org/wiki/%E0%B4%86%E0%B5%BC.%E0%B4%95%E0%B5%86._%E0%B4%B7%E0%B4%A3%E0%B5%8D%E0%B4%AE%E0%B5%81%E0%B4%96%E0%B4%82_%E0%B4%9A%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF ശ്രീ ഷൺമുഖം ഷെട്ടി] അൽ ഫാറൂഖിയ ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തു .ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചത് പിന്നീട് ഈ കലാലയ മുറ്റത്തായിരുന്നു.കലയും ശാസ്ത്രവും സംസ്കാരവും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ.ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിയവർ, പ്രൗഡമായ ഈ പാരമ്പര്യത്തിലൂന്നി '''[[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ]]''' അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതു ചുവടുകൾ വെക്കുകയാണ് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ.100% വരെ എത്തിനിൽക്കുന്ന എസ് എസ് എൽ സി വിജയം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ [http://nmmse.kerala.gov.in/ എൻഎംഎംഎസ്] സ്കോളർഷിപ്പിന് അർഹമായ വിദ്യാലയം തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ ആകർഷണീയമാക്കുന്നു ഘടകങ്ങൾ നിരവധിയാണ്. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബ് ഐടി ലാബ് ഹൈടെക് ക്ലാസ് മുറികൾ വിശാലമായ ഗ്രൗണ്ട് തുടങ്ങിയവയോടൊപ്പം +2 കെട്ടിടം കൂടി വന്നതോടെ സ്ഥാപനത്തിൻറെ മുഖച്ഛായ തന്നെ മാറിയിരിക്കുന്നു.</p> | ||
==ചരിത്രം == | ==ചരിത്രം == |
18:23, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ | |
---|---|
വിലാസം | |
ചേരാനെല്ലൂർ അൽ ഫാറൂഖിയ ഹയർ സെക്കന്ററി സ്കൂൾ, ചേരാനെല്ലൂr , ചേരാനെല്ലൂർ പി.ഒ. , 682034 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 01 - 1943 |
വിവരങ്ങൾ | |
ഫോൺ | 0484 2431104 |
ഇമെയിൽ | alfarookhia@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26009 (സമേതം) |
എച്ച് എസ് എസ് കോഡ് | 07178 |
യുഡൈസ് കോഡ് | 32080300104 |
വിക്കിഡാറ്റ | Q99485928 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേരാനല്ലൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 251 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 340 |
അദ്ധ്യാപകർ | 19 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 111 |
പെൺകുട്ടികൾ | 120 |
ആകെ വിദ്യാർത്ഥികൾ | 231 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ സി ഫസലുൽ ഹഖ് |
വൈസ് പ്രിൻസിപ്പൽ | മുഹമ്മദ് ബഷീർ പി |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ബഷീർ പി |
പി.ടി.എ. പ്രസിഡണ്ട് | ഷാലു കെ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി രവീന്ദ്രൻ |
അവസാനം തിരുത്തിയത് | |
31-01-2022 | Navas229 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പെരിയാറിന്റെ മൃദുസ്പർശം ഏറ്റ് അനുഗ്രഹീതമായ ചേരാനല്ലൂർ പ്രദേശത്ത് അറിവിന്റെ ജ്വാലയായ് ഉയരങ്ങൾ തേടുന്ന അൽഫാറൂഖിയ ഹയർസെക്കൻഡറി സ്കൂൾ ഇപ്പോൾ 75 പിറന്നാളും കഴിഞ്ഞിരിക്കുകയാണ്. ചേരാനല്ലൂരിലെയും സമീപപ്രദേശങ്ങളിലെയും കുരുന്നുകൾക്ക് വിദ്യയുടെ വലിയ വാതായനം തുറന്നു കൊടുത്തു കൊണ്ട് 1943ൽ സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം ഇന്ന് പഠനരംഗത്തും പാഠ്യേതര രംഗത്തും സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കയാണ്. ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക മുന്നേറ്റത്തിന് തുടക്കം കുറിക്കാൻ സ്ഥാപനത്തിനായി.
തൊള്ളായിരത്തി നാൽപതുകളുടെ തുടക്കത്തിൽ അവികസിതമായി കിടന്നിരുന്ന ചേരാനല്ലൂരിന് അഭിമാനിക്കാനേറെയെന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് കൊച്ചി നഗരത്തിലേക്കും മറ്റും നടന്നുനീങ്ങിയ ചേരാനല്ലൂർ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1943 ൽ കൊച്ചി ദിവാനായിരുന്ന ശ്രീ ഷൺമുഖം ഷെട്ടി അൽ ഫാറൂഖിയ ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തു .ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചത് പിന്നീട് ഈ കലാലയ മുറ്റത്തായിരുന്നു.കലയും ശാസ്ത്രവും സംസ്കാരവും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ.ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിയവർ, പ്രൗഡമായ ഈ പാരമ്പര്യത്തിലൂന്നി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതു ചുവടുകൾ വെക്കുകയാണ് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ.100% വരെ എത്തിനിൽക്കുന്ന എസ് എസ് എൽ സി വിജയം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ എൻഎംഎംഎസ് സ്കോളർഷിപ്പിന് അർഹമായ വിദ്യാലയം തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ ആകർഷണീയമാക്കുന്നു ഘടകങ്ങൾ നിരവധിയാണ്. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബ് ഐടി ലാബ് ഹൈടെക് ക്ലാസ് മുറികൾ വിശാലമായ ഗ്രൗണ്ട് തുടങ്ങിയവയോടൊപ്പം +2 കെട്ടിടം കൂടി വന്നതോടെ സ്ഥാപനത്തിൻറെ മുഖച്ഛായ തന്നെ മാറിയിരിക്കുന്നു.
ചരിത്രം
ചേരാനല്ലൂരിന്റെ ഹൃദയതാളമായി മാറിയ അൽഫാറൂഖിയ സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജറും ആയിരുന്നു വി കെ കുട്ടി സാഹിബ്.ചേരാനല്ലൂരിലെയും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാരായ ജനങ്ങളുടെ സാമൂഹിക വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി കൊണ്ട് 1943 ചേരാനല്ലൂരിൽ അൽ ഫാറൂഖിയ ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിക്കുകയും മരണംവരെ മാനേജരായി തുടരുകയും ചെയ്തു. കുട്ടി സാഹിബിന് പാലിയത്തച്ഛൻ രാജ കുടുംബവുമായുള്ള അടുത്തബന്ധം ഒന്നു കൊണ്ടുമാത്രമാണ് അൽഫാറൂഖിയ ഹൈസ്കൂൾ അനുവദിക്കപ്പെട്ടത്.
അൽ ഫാറൂഖിയ ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തത് അന്ന് കൊച്ചി ദിവാനായിരുന്ന സർ ഷൺമുഖം ഷെട്ടി ആയിരുന്നു.അദ്ദേഹം പിന്നീട് കേന്ദ്ര ഫൈനാൻസ് മിനിസ്റ്റർ ആയി. രാജകുടുംബാംഗങ്ങളുമായി കുട്ടി സാഹിബിനുള്ള അടുപ്പം മൂലമാണ് ചേരാനല്ലൂരിൽ ഒരു ഹൈസ്കൂൾ തുടങ്ങാൻ സാധിച്ചത്.
ചേരാനല്ലൂരിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തലയുയർത്തി നില്ക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് 1943ൽ സ്ഥാപിതമായ അൽഫറൂഖ്യാ ഹൈസ്കൂൾ . ആ കാലഘട്ടത്തിൽ സമീപ പ്രദേശങ്ങളിലൊന്നും ഹൈസ്കൂൾ ഉണ്ടായിരുന്നില്ല.കൊച്ചി രാജാവിന്റെ പ്രത്യേക താത്പര്യത്താൽ നേടിയെടുത്ത ഹൈസ്കൂൾ എന്ന സ്വപ്നം ഒരു ഹാളിലാണ് ആരംഭിച്ചതു്. ഈ സ്കൂളിനു വേണ്ട കെട്ടിടങ്ങൾ മട്ടാ ഞ്ചേരിയിലുള്ല കെ എൻ സാഹിബ് ഇസ്മയിൽ, ഹാജി ഈസ സേട്ട് ബീഗം റഹിമ ബീവിയുടെ ഓർമ്മയ്കായിട്ടും ,ടി .സുധാകര മേനോൻ തന്റെ മുത്തച്ഛനായ തുമ്പക്കോട്ട് കെച്ചു ഗോവിന്ദ പിള്ള യുടെ ഓർമ്മയ്ക്കായിട്ടും സംഭാവനയായി നല്കിയതാണു്.
അധിക വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും സുസജ്ജമായ ലാബുകളും വിദ്യാലയത്തിനുണ്ട്.നാലായിരത്തോളം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്. നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങൾക്ക പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടാർ ലാബുകളും പ്രവർത്തിക്കുന്നു. പ്രൈമറി മുതൽ ഹയർ സെക്കന്റെറി തലം വരെ 540 ഓളം കുട്ടികൾ ഫഠിക്കുന്നു.യു.പി വിഭാഗത്തിൽ 4ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ 7 ഡിവിഷനും ഹയർ സെക്കന്റെറി വിഭാഗത്തിൽ സയൻസ് (ബയോളജി),കോമേഴ്സ് വിഭാഗങ്ങളിലായി ഓരോ ബാച്ചുകളും ഉണ്ട്.
അധിക വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച്ച
മാനേജ്മെന്റ്
മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ മാർകസുസ്സക്വഫത്തി സുന്നിയ്യയുടെ[1] കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 1978 ൽ സ്ഥാപിതമായ മാർക്കസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മാർക്കസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ് .സാംസ്കാരിക കേരളത്തിൻറെ ചരിത്രം ഭൂപടത്തിൽ നിർണായക സാന്നിധ്യമാണ് മർക്കസു സഖാഫത്തി സുന്നിയ മൂന്നു പതിറ്റാണ്ടി വിദ്യാഭ്യാസ പ്രവർത്തന പാരമ്പര്യവും സാമൂഹ്യസേവന മികവുമായി മർക്കസ് വൈജ്ഞാനിക വൈവിധ്യങ്ങളുടെ നിറപ്പകിട്ടാർന്ന സമുച്ചയമായി രാജ്യത്തൊട്ടാകെ വ്യാപിച്ചുകിടക്കുന്നു. ജനാധിപത്യ ഇന്ത്യയുടെ മഹിത സന്ദേശവും പൈതൃക പാരമ്പര്യവും വിശ്വാസദാർഢ്യതയുടെ ഉൾകരുത്തിൽ സമഭാവനയോടെ കൈയാളിയാണ് വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിൽ മർക്കസ് പ്രതീക്ഷ കേന്ദ്രമായി തീർന്നത്.
കർണാടക[2] പശ്ചിമ ബംഗാൾ ഗുജറാത്ത് കാശ്മീർ ഡൽഹി മഹാരാഷ്ട്ര രാജസ്ഥാൻ ലക്ഷദ്വീപ് ആൻഡമാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മർകസ് സേവന നിരതമാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മർക്കസി വിവിധ സ്ഥാപനങ്ങളിൽ പഠനം നടത്തി വരുന്നു. മർക്കസ് ഓർഫനേജ് ,ഗേൾസ് ഓർഫനേജ്, ഹിഫ്ളുൽ ഖുർആൻ കോളേജ് , ശരീഅത്ത് കോളേജ് , ബോർഡിംഗ് മദ്രസ, മർക്കസ് ബനാത്ത് , മർക്കസ് നോളജ് സിറ്റി, മർക്കസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് , മർകസ് ഐടിഐ, കാശ്മീരി ഹോം, ഹാൻഡി ക്രാഫ്റ്റ് ട്രെയിനിങ് സെൻറർ, മർക്കസ് കെയേഴ്സ്,മർക്കസ് ഇഹ്റാം,മർക്കസ് ഹോസ്പിറ്റൽ, ഗ്ലോബൽ സ്റ്റുഡൻസ് വില്ലേജ് തുടങ്ങി വിവിധ സ്ഥാപനങ്ങൾ മർക്കസ് മാനേജ്മെൻറ് കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം നാൽപ്പതിലധികം സിബിഎസ്ഇ അൺ എയ്ഡഡ് സ്ഥാപനങ്ങൾ മർക്കസിന് കീഴിലുണ്ട്കാരന്തൂർ മർക്കസു സ്സഖാഫത്തി സുന്നിയ്യ യുടെ കീഴിൽ ബഹു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു .
മാനേജ്മെന്റിനെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലയളവ് | ചിത്രം | ക്രമ നമ്പർ | പേര് | കാലയളവ് | ചിത്രം |
---|---|---|---|---|---|---|---|
1 | കെ കെ കൊച്ചോ സാഹിബ് | 1943-1960 | 2 | കെ . നാരായണൻ കർത്താ | 1960-1962 | ||
3 | എം .കെ.പരമേശ്വര മേനോൻ | 1962-1967 | 4 | എ പി ഗംഗാധരൻ | 1967-1969 | ||
5 | ബി എസ് ശ്രീധരൻ നായർ | 1969-1979 | 6 | എ കെ ഭാർഗവൻ | 1979-1981 | ||
7 | എ പി ഗംഗാധരൻ | 1981-1982 | 8 | ഭാമിനി ദേവി ടി | 1982-1986 | ||
9 | ടി എ വർക്കി | 1986-1987 | 10 | ജി ശാന്തകുമാരി അമ്മ | 1987-1994 | ||
11 | ഹേമലത തമ്പുരാൻ | 1994-1997 | 12 | ശാന്തകുമാരി അമ്മ കെ എൽ | 1997-1998 | ||
13 | കെ വി സരോജിനി | 1998-2000 | 14 | എം എം അബ്ദുൽ കരീം | 2000-2002 | ||
15 | ടി എൽ സതി ദേവി | 2002-2008 | 16 | ജിജി വർഗീസ് | 2008-2013 | ||
17 | ഐൻസ്റ്റീൻ വാലത്ത് | 2013-2014 | 18 | സുധ എസ് | 2014-2015 | ||
19 | അനിതകുമാരി എം പി | 2015-2019 | 20 | പി മുഹമ്മദ് ബഷീർ | 2019- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിലെ പ്രശസ്തരായ പൂർവ വിദ്യാർത്ഥികളെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത് ക്ലിക്ക് ചെയ്യുക
ക്രമ നമ്പർ | പേര് | കാലഘട്ടം | പ്രവർത്തന മേഖല | നേട്ടങ്ങൾ | ചിത്രം |
---|---|---|---|---|---|
1 | ഹംസ കുഞ്ഞ് | എം എൽ എ | ഡെപ്യൂട്ടി സ്പീക്കർ (1982-1986) | ||
2 | സേവ്യർ അറക്കൽ | എം എൽ എ (എറണാകുളം ) | പൂർവ വിദ്യാർഥികളിലെ
പ്രഥമ എം എൽ എ |
||
3 | ഡോ .v s അബൂബക്കർ | 1943-1948 | DRDO ശാസ്ത്രജ്ഞൻ | ||
4 | സൈദ് മുഹമ്മദ് | 1971-1977 | ഡെപ്യൂട്ടി ഡയറക്ടർ
എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ് |
രാഷ്ട്രപതിയുടെ
വിശിഷ്ട സേവാ മെഡൽ |
|
5 | ഡോ ചെല്ലപ്പൻ | 1952 | ആതുര സേവനം | ചേരാനല്ലൂർ പ്രദേശത്തെ
ആദ്യ ഡോക്ടർ |
|
6 | എ എൻ രാധാകൃഷ്ണൻ | 1964 | പൊതു പ്രവർത്തകൻ | സംസ്ഥാന സെക്രട്ടറി | |
7 | ഡോ അയ്യൂബ് | 1980 | ആതുര സേവനം | ആസ്റ്റർ മെഡിസിറ്റി
ചീഫ് ന്യൂറോളജിസ്റ്റ് |
|
8 | ഭദ്രൻ | 1976 | മുൻസിഫ് മജിസ്‌ട്രേറ്റ് | ||
9 | ഡോ പ്രമീള | 1969 | ആതുര സേവനം | റിട്ടയേർഡ് ഡിസ്ട്രിക്ട്
മെഡിക്കൽ ഓഫീസർ |
|
10 | ഡോ അനിൽകുമാർ | 1980 | ആതുര സേവനം | ഗവണ്മെന്റ് ഹോസ്പിറ്റൽ
ആലുവ |
|
11 | ഡോ അരവിന്ദാക്ഷൻ | ആതുര സേവനം | |||
12 | ഡോ ഷൈനി | 1986 | ആതുര സേവനം | ||
13 | ഡോ ചന്ദ്രചൂഡൻ | ആതുര സേവനം | |||
14 | ഡോ അനീന | ആതുര സേവനം(ആയുർവേദം ) |
ഉപതാളുകൾ
ഭിന്നശേഷി സൗഹൃദ വിദ്യാലയം| ചിത്രശാല| കവിതകൾ| കഥകൾ| ഉപന്യാസം| പി.ടി.എ| ആർട്ട് ഗാലറി| വാർത്ത| പ്രസിദ്ധീകരണം|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ"
- ഇടപ്പള്ളി ജങ്ഷനിൽ നിന്നും പറവൂർ റൂട്ടിൽ (NH-17) മഞ്ഞുമൽ കവല സ്‌റ്റോപ്പിൽ നിന്നും 300 മീറ്റർ അകലെ
{{#multimaps:10.054789, 76.288485|zoom=16}}
അവലംബം
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26009
- 1943ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ