അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രസിദ്ധീകരണം

Schoolwiki സംരംഭത്തിൽ നിന്ന്

വിജയം നേടാൻ

ഗവർൺമെന്റ് യു.പി സ്കൂളിൽ പ്രവേശനോത്സവം കഴിഞ്ഞു. പുതിയൊരു അദ്ധ്യായന വർഷത്തെ വരവേൽക്കാൻ കുട്ടികൾ ഒരുങ്ങി. 5-ാം ക്ലാസ്സിലെ എല്ലാ കുട്ടികളും പഠനത്തിൽ മോശമല്ല. 5-ാം ക്ലാസ്സിൽ നന്നായി പഠിക്കുന്ന രണ്ടു കുട്ടികളായിരു മീനാക്ഷിയും പ്രവീണയും. മീനാക്ഷി  ചെറുപ്പം മുതൽക്കേ നന്നായി പഠിക്കുമായിരുന്നു .വളരെ നല്ല സ്വഭാവം,  എല്ലാവരേയും സഹായിക്കും. പ്രവിണ ആകട്ടെ, ചെറുപ്പം മുതൽക്കെ നന്നായി പഠിക്കും എങ്കിലും ആരും അവളെ തോൽപ്പിക്കരുതെന്ന ചിന്തയുണ്ടായിരുന്നു. ആരോടും സ്നേഹത്തിൻ മിണ്ടില്ല. അങ്ങനെ മാസങ്ങൾ കഴിഞ്ഞു. ഓണപരീക്ഷ തുടങ്ങി . മീനാക്ഷി പരീക്ഷ നന്നായി എഴുതി. പ്രവീണയാകട്ടെ എല്ലാവരെയും തോൽപിക്കണം എന്നു കരുതിയാണ് പരീക്ഷ എഴുതിയത്. പരീക്ഷ  കഴിഞ്ഞു മീനാക്ഷിക്ക് ഒന്നാം സ്ഥാനവും, പ്രവീണയ്ക്ക് മുന്നാം സ്ഥാനവുമാണ് ലഭിച്ചത്. പ്രവിണയ്ക്ക് മൊത്തത്തിൽ വാശിയായി.മാസങ്ങൾ കഴിഞ്ഞു. ക്രിസ്തുമസ് പരീക്ഷ തുടങ്ങാറായി. ഈ പരീക്ഷക്കും പ്രവീണയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചില്ല,  കിട്ടിയത് 5-ാം സ്ഥാനമാണ് . മീനാക്ഷിക്ക് ലഭിച്ചത്. ഒന്നാം സ്ഥാനമാണ്. നാളുകൾ കടന്നുപോയി. വാർഷിക പരീക്ഷയാണ് നടൻ പോകുന്നത്. പ്രവിണയ്ക്ക് മാർക്കിൽ ഇനിയും പുറകോട്ട് പോകാൻ കഴിയില്ല. അവൾ മീനാക്ഷിയോട് ചോദിച്ചു; "മീനാക്ഷി.....ഞാൻ എല്ലാവരെയും തോൽപ്പിക്കാൻ ശ്രമിച്ചു. പക്ഷേ എനിക്ക് ജയിക്കാൻ കഴിയുന്നില്ല. നീ എനിക്ക് ഇതിനൊരു വഴി പറഞ്ഞു തരുമോ? മീനാക്ഷി പറഞ്ഞു; പ്രവീണ നീ പരീക്ഷ എഴുതുന്നത് മറ്റുള്ളവരെ തോൽപിക്കാൻ ആണ്. പക്ഷേ ഞാൻ എഴുതുന്നത് സ്വയം ജയിക്കാനാണ്. അന്ന് നന്നായി പഠിക്കുകയും വേണം". ഇങ്ങനെ പറഞ്ഞു കൊണ്ട് മീനാക്ഷി പോയി. ചിന്തിച്ചു കൊണ്ട് പ്രവീണ എഴുതിയ പരീക്ഷയിൽ ഒന്നാം സ്ഥാനവും ലഭിച്ചു. മീനാക്ഷിയും ആ സ്ഥാനത്തിന് അർഹയായി.

മഞ്ജു വി. ആർ 7B