അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഉപന്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

വിഷയം : കാലാവസ്ഥ വ്യനിധാനം

പ്രശസ്ത ഹോളിവുഡ് നടൻ ലിയോണാർഡോ. ഡി കാപ്രിയോ പറയുന്നത് പോലെ കാലാവസ്ഥ വ്യതിയാനം നമ്മുടെ വെറുമൊരു തോന്നൽ മാത്രമല്ല അത് ഒരു യാഥാർത്ഥ്യമാണ്. ഇത് ഇന്നും പലരും മനസ്സിലാക്കിയിട്ടില്ല നമ്മുടെ ഹരിത സുന്ദര മായ ഭൂമി നമ്മളാൽ തന്നെ നശിക്കുകയാണെന്നറിഞ്ഞിട്ടും കണ്ണുകൾക്ക് അന്ധത ബാധിച്ച പോലെ മനുഷ്യർ അഭിനയിക്കുന്നു. എല്ലാവരും നിശ്ശബ്ദത പാലിക്കുന്നു. ശാസ്ത്രജ്ഞന്മാർ  ഭൂമിയിലെ മനുഷ്യരുടെ ആയുസ്സിന് എണ്ണമിട്ട് കഴിഞ്ഞു. എന്നിട്ടും മനുഷ്യർ തന്റെ സുഖസൗകര്യങ്ങൾക്ക് പിന്നാലെ പായുന്നു. പ്രക്യതി നശിക്കുന്നു എന്നതിന് ധാരാളം സൂചനകൾ നാം കൺമുന്നിൽ കാണുന്നു.

അതിനുദാഹരണമാണ് കാലാവസ്ഥ വ്യതിയാനം. ഭൂമിയിലെ താപനില വളരെ യധികം വർദ്ധിച്ചിരിക്കുന്നു. തണുപ്പുകാലമായിരുന്നിട്ടും സഹിക്കാൻ വയ്യാത്ത ചൂട്. തോന്നുന്നത് പോലെ കാലം തെറ്റി പെയ്യുന്ന മഴ. മഞ്ഞുശിലകൾ ചരിത്രത്തിൽ എങ്ങും സംഭവിക്കാത്തത്ര തോതിൽ ഉരുകുന്നു. ഇങ്ങനെ എത്ര എത്ര  കാര്യങ്ങൾ. ഇതെല്ലാം കൃഷിക്കും പ്രകൃതിക്കുമൊക്കെ നാശം വിതയ്ക്കുന്നു. മനുഷ്യർക്കും ഇത് ആപത്താണ്.

കാലാവസ്ഥ വ്യതിയാനം കാരണം ഭൂമിക്ക് മൂല്യവത്തായ ധാരാളം ചെടികളും ജീവികളും ലോകത്ത് നിന്ന് അപ്രത്യക്ഷമായി. പ്രകൃതിയുടെ സന്തുലനാവസ്ഥ തന്നെ ഇതിനാൻ ഇല്ലാതായി. കാലാവസ്ഥ വ്യതിയാനത്തിന് മനുഷ്യനും കാരണമാണ്. കാടുകളും, മരങ്ങളും, മലകളും, നികത്തൽ വലിയ രീതിയിലുള്ള ഘനനം, ഫാക്ടറികളിൽ നിന്നുള്ള മാലിന്യം അങ്ങനെ ധാരാളം കാര്യങ്ങൾ മനുഷ്യർ തന്നെ ചെയ്യുന്നു. ഇതെല്ലാം ഭൂമിയുടെ ആവാസവ്യവസ്ഥയെ ഇല്ലാതാക്കുന്നു.

അങ്ങനെ ഭൂമിയിൽ ചൂട് വർദ്ധിച്ച് ഓക്സിജൻ്റെ അളവ് കുറയുകയും പകരം കാർബൺഡയോക്സൈഡ്  ഉണ്ടാവുകയും ചെയ്യുന്നു. കാലാവസ്ഥ വ്യതിയാനം കാരണം സമുദ്ര നിരപ്പ് ഉയരുകയും ചെയ്യുന്നുണ്ട്. ഇത് മനുഷ്യന് വളരെ യത്തികം ആപത്താണ്. മനുഷ്യർ അവർ ഇനിയും മൂകരായി ഇരുന്നാൽ ഇപ്പോൾ ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുന്ന പോലെ ഭാവിയിൽ മനുഷ്യനും ഇല്ലാതാകും. നാം ഒരുമിച്ച് പോരാടേണ്ട സമയം അടുത്തിരിക്കുന്നു. എല്ലാം ആദ്യം മുതൽ തുടങ്ങി ഈ പ്രശ്നങ്ങൾ ഒക്കെ മായ്ക്കാൻ നാം ഇനിയും വൈകിയിട്ടില്ല. ഭൂമിയിലെ ഓരോരുത്തരും പ്രകൃതിയെ സ്നേഹിച്ചാൽ ഭാവിയിൽ മനുഷ്യർക്ക് ഈ ഭൂമിയിൽ നിലനിൽപ്പ് സാധ്യമാകും.

നിഖിത ഡാനിയൽ 9B