അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/നാടോടി വിജ്ഞാനകോശം
സ്ഥലനാമ ചരിത്രം
സ്ഥലനാമ ത്തെക്കുറിച്ച് ഒട്ടേറെ വിവാദവും പരാമർശങ്ങളും ഉണ്ട് .നെല്ലും തെങ്ങും സമൃദ്ധമായി വളരുന്ന ഊര് (നാട്) എന്നർത്ഥ ത്തിലാണ് ചേരാനല്ലൂരിന്റെ സ്ഥനാമോൽപത്തിയെന്ന് ചരി ത്രകാരനായ കോമാട്ടിൽ അച്യുതമേനോന്റെ വിവരണം. കേരളം ഒരുകാലത്ത് തമിഴ്നാടിന്റെ ഭാഗമായിരുന്നുവെന്നും കേരളം ചേരം എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. അതിനാൽ ചേരശബ്ദവാചിയായ സ്ഥലനാമങ്ങൾ കേര ളത്തിൽ അന്യമല്ലാതെ വരുന്നു.ചേരമാൻ പെരുമാളിന്റെ നല്ല ഊര് ലോപിച്ചാണ് ചേരാ നല്ലൂർ എന്ന പേരുണ്ടായതെന്ന് പ്രശസ്ത ചരിത്രകാരൻ വി. വി. കെ. വാലത്ത് അഭിപ്രായപ്പെടുന്നതിനോടാണ് ടി. എം. കുമാറിനെപ്പോലുള്ളവരുടെ അഭിപ്രായം.
നാട്ടുചൊല്ലും അർത്ഥവും
നാട്ടു പ്രയോഗം | അർത്ഥം |
ഞങ്ങ | ഞങ്ങൾ |
നമ്മ | നമ്മൾ |
നുമ്മ | നമ്മൾ |
കുമ്മട്ടി | തണ്ണിമത്തൻ |
നിങ്ങ | നിങ്ങൾ |
പൊക്കത്ത് | മുകളിൽ |
കുപ്ലിക്ക | വായയിൽ വെള്ളം ഇട്ട് കഴുകുന്നതിന് |
ചാള | മത്തി |
പുള്ള | കുട്ടി |
കപ്പങ്ങ | പപ്പായ |
പോടപ്പാ | പോട |
ഒറ്റമൂലികൾ
ഒറ്റമൂലികൾ നമ്മുടെ നാടിന്റെ നാട്ടറിവുകളാണ്. പണ്ടുകാലത്ത് ഏതു രോഗത്തിനും ഒറ്റമൂലിമരുന്നുകൾകൊണ്ട് ആശ്വാസം കണ്ടെത്തിയവരായിരുന്നു കേരളീയർ. ഇന്നത്തെപ്പോലെ ആശുപത്രികളും മരുന്നുകളുമൊന്നും ഇല്ലാതിരുന്ന പഴയകാലത്ത് പ്രകൃതിയിൽ സുലഭമായി ലഭിച്ചിരുന്നതും എന്നാൽ ഔഷധഗുണങ്ങളുമുള്ള ധാരാളം ചെടികൾ രോഗശമനത്തിനുള്ള ഒറ്റമൂലികളായി ഉപയോഗിച്ചിരുന്നു.നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം ഔഷധസസ്യങ്ങളുടെ വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. വീട്ടിലെ മുത്തശ്ശിമാർക്കും അമ്മമാർക്കുമൊക്കെ ഇവ ഓരോന്നിനെക്കുറിച്ചും അവയുടെ ഔഷധഗുണത്തെക്കുറിച്ചും അറിവുണ്ടായിരുന്നു. കാലം പുരോഗമിച്ചതോടെ നമ്മുടെ വീട്ടുമുറ്റങ്ങളിൽനിന്നും തൊടികളിൽനിന്നും നാടിന്റെ പൈതൃകങ്ങളായ ഔഷധസസ്യങ്ങളെല്ലാം അന്യംനിന്നുപോയി.
ഏതുരോഗത്തിനും തൊടിയിൽ നിന്നൊരു ഒറ്റമൂലി. അതിൽ രോഗം ശമിക്കും. കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാർക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ രോഗശമനശക്തിയെക്കുറിച്ചും അറിവുണ്ടായിരുന്നു.
അല്പം മെനക്കെട്ടാൽ ഈ അറിവുകൾ നമുക്കും സ്വന്തമാക്കാം.ഇന്നത്തെ പുതു തലമുറയ്ക്ക് ഇതൊന്നും പരിചിതമല്ലെങ്കിലും താൽപ്പര്യമുള്ളവർക്ക് ഉപയോഗപ്രദമാണ്. സാധാരണയുണ്ടാകാവുന്ന ചില അസുഖങ്ങൾക്കുള്ള ഏതാനും ഒറ്റമൂലികളാണ് ഇവിടെ ചേർക്കുന്നത്
രോഗവും നാട്ടുവൈദ്യവും | രോഗവും നാട്ടുവൈദ്യവും |
---|---|
മുടികൊഴിച്ചിൽ, താരൻ, അകാലനര
|
തൊണ്ടവേദന
|
മുടികൊഴിച്ചിൽ, താരൻ, അകാലനര
|
കുഴിനഖം
|
വയറുവേദന
|
കഫക്കെട്ട്
|
മുഖക്കുരുവിന്:
|
ദഹനക്കേടിന്:
|
പഴുതാര കുത്തിയാൽ:
|
കണ്ണിനു ചതവുപറ്റിയാൽ
|
രക്തസമ്മർദ്ദം
|
തലവേദന
|
ചെന്നികുത്ത്
|
പല്ലുവേദന
|
തീപ്പൊള്ളൽ
|
ആണിരോഗം
|
ക്യാൻസർ
|
തുമ്മൽ
|
പനി
|
അപസ്മാരം
|
ചെങ്കണ്ണ്
|
ചുണങ്ങ് മാറുവാൻ
|
ജലദോഷം
|
നടുവേദന
|
ചെവിവേദന
|
പ്രമേഹം
|
സന്ധിവേദന
|
കൊടിഞ്ഞി
|
അമിതവണ്ണം
|
കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന്
|
പഴഞ്ചൊല്ലുകൾ
പരമ്പരാഗതമായ ആശയ കൈമാറ്റത്തിന്റെ സമഗ്രവും സംക്ഷിപ്തവുമായ രൂപമാണ് പഴഞ്ചൊല്ലുകൾ. ജീവിതത്തിൽ ഒരിക്കലെങ്കിലും പഴഞ്ചൊല്ലുകൾ ഉപയോഗിക്കാത്തവരായി നമ്മളിൽ ആരും ഉണ്ടാവുകയില്ല. പറഞ്ഞ് പതം വന്ന ചൊല്ലുകളെന്നും ഇവയ്ക്ക് അർത്ഥം കൽപ്പിച്ചിരിക്കുന്നു. ഗ്രാമീണ ജനതയുടെ സാമൂഹികവും ബൗദ്ധികവുമായ വളർച്ചയിൽ ഇവ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. പഴഞ്ചൊല്ലുകൾ അവയുണ്ടായ കാലത്തെ സമഗ്രമായി അനാവരണം ചെയ്യുന്നുണ്ട്.
മഹാകവി ഉള്ളൂരിന്റെ അഭിപ്രായം കടമെടുത്താൽ, പണ്ടേയ്ക്ക് പണ്ടേ പലരും പറഞ്ഞു പഴക്കം വന്നിട്ടുള്ള ചൊല്ലുകളാണ് പഴഞ്ചൊല്ലുകൾ അഥവാ പഴമൊഴികൾ. ശബ്ദതാരാവലിയിൽ ഈ വാക്കിന്റെ അർത്ഥം പഴക്കമുള്ള ചൊല്ല്, പണ്ടുള്ളവരുടെ വാക്ക് എന്നിങ്ങനെയാണ് നൽകിയിട്ടുള്ളത്. നമ്മുടെ നാടൻ സാഹിത്യത്തിന്റെ ഭാഗമായി രൂപം കൊണ്ടിട്ടുള്ളവയാണ് പഴഞ്ചൊല്ലുകൾ. ഈ ചൊല്ലുകൾ വാമൊഴിയായി തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും കാല ദേശങ്ങൾക്ക് അനുസരിച്ച് വികാസം പ്രാപിക്കുകയും ചെയ്തു.
1.തലവിധി തൈലം കോണ്ട് മാറില്ല
2.കോൽകാരന് അധികാരിപ്പണി
3.ചുട്ട ചട്ടി അറിയുമോ അപ്പത്തിൻറെ സ്വാദ്
4.പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല
5.ഇരിക്കുന്നതിന് മുൻപ് കാലു നീട്ടരുത്
6.അടിതെറ്റിയാൽ ആനയും വീഴും
7.ചേറ്റിൽ കുത്തിയ കൈ ചോറ്റിൽ കുത്താം
8.വിത്താഴം ചെന്നാൽ പത്തായം നിറയും
9.മുളയിലറിയാം വിള
10.കൂറ്റൻ മരവും കാറ്റത്തിളകും
11.സമ്പത്തു കാലത്തു തൈ പത്തു വെച്ചാൽ ആപത്തുകാലത്ത് കാ പത്ത് തിന്നാം
12.കോൽക്കാരൻ അധികാരി പ്പണി
13.രാജാവിനില്ലാത്ത രാജഭക്തി
14.നല്ലവന് നാട് ബന്ധു
15.അങ്ങാടീയിൽ തോറ്റതിനു അമ്മയോട്
16.മുല്ല പൂമ്പൊടിയേറ്റൂ കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം
നടൻ കളികൾ
ചേരാനല്ലൂർ പ്രദേശത്ത് വളരെയധികം പ്രചാരത്തിൽ ഉണ്ടായിരുന്നതും ഇപ്പോൾ അന്യം നിന്നു കൊണ്ടിരിക്കുന്നതുമായനാടൻ കളികളിൽ ചിലത്
കച്ചി കളി
കച്ചി കളി പല സ്ഥലങ്ങളിലും വ്യത്യസ്ഥമാണ്. മണ്ണിൽ ചെറിയ കുഴിയുണ്ടാക്കിയ ശേഷം അല്പം അകലെ ഒരു വരയിടുന്നു. അവിടെ നിന്നും കോട്ടി കുഴിയിൽ വീഴ്ത്തുകയാണ് വേണ്ടത്. കുഴിയിൽ വീണ ഗോലി കളിക്കാരന് സ്വന്തമാക്കാം. കളി വരച്ച് എതിർ ടീം പറയുന്ന ഗോലിക്ക് എറിഞ്ഞ് അത് കളിയുടെ പുറത്തേക്ക് തെറിപ്പിച്ചാൽ ആ കളിയിലെ ഗോലി മുഴുവൻ കളിക്കാരന് സ്വന്തമാക്കുന്നത് വേറൊരു കളി. രണ്ട് കുഴികൾ അടുത്തടുത്തും മറ്റൊന്ന് കുറച്ച് അകലെയായും കുഴിക്കുന്നു. ഊഴം അനുസരിച്ച് അടുത്തടുത്ത കുഴിയിൽ നിന്നും അകലെയുള കുഴിക്ക് മുന്നിൽ വച്ചിരിക്കുന്ന എതിരാളിയുടെ ഗോലി അകലേക്ക് തെറിപ്പിക്കണം. പച്ച,ഇട,പാസ് എന്നിങ്ങനെയാണ് കുഴികളെ പറയുന്നത്. കുറഞ്ഞത് രണ്ടുപേർ കളിക്കു വേണം. ടീമായിട്ടും ഒറ്റതിരിഞ്ഞും രണ്ടിൽ കൂടുതൽ പേർക്കും കളിക്കാം.
കോണിയും പാമ്പും
വീടിനുളിൽ കളിക്കാവുന്ന കളിയാണിത്. 1 മുതൽ 100 വരെയെഴുതിയ കളികളുളതാണ് കളിക്കളം. ഇതിൽ പാമ്പിന്റെയും കോണിയുടെയും രൂപങ്ങൾ വരച്ചിട്ടുണ്ടാവും. ആറു വശങ്ങളിലായി 1 മുതൽ 6 വരെ അടയാളപ്പെടുത്തിയ സമചതുര കട്ടകൊണ്ടാണ് കളിക്കുന്നത്. കട്ട നിലത്തിടുമ്പോൾ മുകളിലെ വശത്തുള സംഖ്യ നോക്കി കളത്തിലെ കരു നീക്കണം. കരു നീക്കി ഏണിയുല്ല കളത്തിലെത്തിയാൽ ആ ഏണിയുടെ മറ്റേ അറ്റമുള കളത്തിലേക്ക് കരു നീക്കാം. മറിച്ച് പാമ്പുള്ല കളമാണെങ്കിൽ താഴോട്ടിറങ്ങേണ്ടി വരും. ഇങ്ങനെ കളിച്ച് നൂറാമത്തെ കളത്തിലേക്ക് കരു എത്തിച്ചയാൾ വിജയിക്കും.
നല്ല ഏകാഗ്രതയും ശ്രദ്ധയും വേണ്ട കളിയാണിത്.
കളളനും പൊലീസും
തീപ്പെട്ടി കാർഡോ, കടലാസോ കൊണ്ട് ഈ കളിയിൽ ഏർപ്പെടാം. ഒരു കുടുംബത്തിലെ അംഗങ്ങൾക്കൊക്കെയും ഇതിൽ പങ്കെടുക്കാം. കാർഡിൽ രാജാവ്, രാജ്ഞി, മന്ത്രി, പൊലീസ്, കളൻ എന്നീ ക്രമത്തിൽ എഴുതുന്നു. രാജാവിന് ഉയർന്ന പോയിന്റും തുടർന്നിങ്ങോട്ടുളവർക്ക് പോയിന്റു കുറഞ്ഞു വരികയും കല്ലന് പോയിന്റില്ലാതെയുമാകുന്നു. ഇങ്ങനെ എഴുതിയ കടലാസുകൾ മടക്കി കുലുക്കി ഇടുകയും ഓരോരുത്തരായി എടുക്കുകയും അതിൽ എഴുതിയിരിക്കുന്ന പോയിന്റ് കരസ്ഥമാക്കുകയും ചെയ്യുന്നു
അന്താക്ഷരി
വീട്ടിലെ എല്ലാം അംഗങ്ങൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. ചലച്ചിത്ര ഗാനമോ, അക്ഷര ശ്ലോകങ്ങളോ കവിതകളോ ഒരാൾ ചൊല്ലും. ആ ആൾ പാടി അവസാനിക്കുന്ന അക്ഷരത്തിൽ നിന്ന് മറ്റൊരാൾ മറ്റൊരു ഗാനം ആലപിക്കുന്ന രീതിയാണിത്.
ഒളിച്ചും പാത്തും
ഈ കളിയിൽ ഒരാൾ മരത്തിനോട് ചേർന്ന് കണ്ണ് പൊത്തി 1 മുതൽ 50 ( ഇതിൽ വ്യത്യാസം വരാം) വരെ എണ്ണുന്നു. അപ്പോൾ മറ്റുള്ല കുട്ടികൾ ഏതെങ്കിലും സ്ഥലത്ത് ഒളിക്കുന്നു. ഒളിച്ചിരിക്കുന്നവരുടെ കൂവൽ കേട്ടാൽ എണ്ണിയ ആൾ അന്വേഷണം തുടങ്ങും. ഒളിച്ചവർ ആരെങ്കിലും ആദ്യം തൊട്ടെണ്ണിയ മരത്തിൽ വന്നു തൊട്ടാൽ എണ്ണിയ കുട്ടി തോറ്റു. മരത്തിൽ ഒളിച്ചിരുന്നവരിൽ ആദ്യം കണ്ടുപിടിക്കപ്പെടുന്നയാൾ വീണ്ടും എണ്ണണം.
ഈർക്കിൽ കളി
തെങ്ങിന്റെ ഈർക്കിലുകൾ ഉപയോഗിച്ച് കുട്ടികൾ കളിക്കുന്ന ഒരു നാടൻകളിയാണ് ഈർക്കിൽ കളി. രണ്ടോ അതിലധികമോ പേർ തറയിൽ ഇരുന്നാണ് കളിക്കുക.വളരെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമായ ഈ കളി കാറ്റടിക്കാത്ത മുറിക്കകത്തും കോലായിലും വച്ചാണ് സാധാരണ കളിക്കുക. നീളത്തിലും ഒരു ഈർക്കിലും നീളം കുറഞ്ഞ ഈർക്കിലുകളുമാണ് ഇതിന് ആവശ്യം. നീളമുള്ല ഈർക്കിലിന് ഉയർന്ന പോയിന്റും, മറ്റു ഈർക്കിലുകൾക്ക് കുറഞ്ഞ പോയിന്റും നൽകുന്നു. ഈർക്കിലുകൾ കുലുക്കി തറയിലേക്കിടുകയും ഉയർന്ന ഈർക്കിലിന് മുകളിലായി ചെറു ഈർക്കിലുകൾ വീഴുകയും വേണം. അടിയിലായി വീണാൽ ആ ആൾ പുറത്താകുകയാണ് പതിവ്. ഇങ്ങനെ വലിയ ഈർക്കിലിന് പുറത്ത് 1 വീണ ചെറു ഈർക്കിലുകളെ സ്വതന്ത്രമായി വീണ ഈർക്കിൽ കൊണ്ട് അനങ്ങാതെ എടുത്ത് പോയിന്റ് നേടണം