ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
(O. H. S. S. Tirurangadi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി
വിലാസം
തിരുരങ്ങാടി

തിരുരങ്ങാടി പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം02 - 07 - 1955
വിവരങ്ങൾ
ഫോൺ0494 2460360
ഇമെയിൽohss19009@gmail.com
കോഡുകൾ
സ്കൂൾ കോഡ്19009 (സമേതം)
എച്ച് എസ് എസ് കോഡ്11054
യുഡൈസ് കോഡ്32051200217
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,തിരൂരങ്ങാടി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ391
പെൺകുട്ടികൾ400
ആകെ വിദ്യാർത്ഥികൾ791
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ251
പെൺകുട്ടികൾ396
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഒ ശൗക്കത്തലി
പ്രധാന അദ്ധ്യാപകൻടി അബ്ദുൽ റഷീദ്
പി.ടി.എ. പ്രസിഡണ്ട്എം.ടി അയ്യൂബ് മാസ്റ്റർ
എം.പി.ടി.എ. പ്രസിഡണ്ട്സമീന മൂഴിക്കൽ
അവസാനം തിരുത്തിയത്
03-01-2025Ohss19009
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ തിരൂരങ്ങാടി മുൻസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ

തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പരപ്പനങ്ങാടി ഉപജില്ലയിലാണ് നിലകൊള്ളുന്നത്.

ചരിത്രം

1942 ൽ മലബാറിൽ കോളറ എന്ന മഹാമാരി പടർന്നു പിടിച്ചപ്പോൾ നിരവധി കുട്ടികൾ അനാഥരായി. ഈ അനാഥ മക്കളുടെ സംരക്ഷണത്തിനായി എം.കെ ഹാജി, കെ.എം. മൗലവി, കെ.എം സീതി സാഹിബ് തുടങ്ങിയ മഹാരഥൻമാരുടെ നേതൃത്വത്തിൽ 1943 ഡിസംബർ 11 ന് സ്ഥാപിച്ചതാണ് തിരൂരങ്ങാടി യതീം ഖാന. ആദ്യ കാലങ്ങളിൽ യതീംഖാനയിലെ കുട്ടികൾ തൊട്ടടുത്ത സ്കൂളുകളിൽ പോയിട്ടായിരുന്നു സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നത്. ഈ കുട്ടികൾക്ക് മുസ്ലിം ഓർഫനേജ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ പഠന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് 1955 ജൂലൈ 2 ന് ഓറിയന്റൽ ഹൈസ്കൂൾ സ്ഥാപിതമായത്.

TIRURANGADI YATHEEM KHANA

1998 വരെ യു.പി വിഭാഗവും ഹൈസ്കൂൾ വിഭാഗവും ചേർന്ന് പ്രവർത്തിച്ച ഈ ഹൈസ്കൂൾ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു.യു.പി. സെക്ഷൻ യതീംഖാന കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന എൽ.പി സ്കൂളിന്റെ ഭാഗമായി മാറി ഓർഫനേജ് യു.പി.സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു. 1960ലാണ് ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങിയത്. സയ്യിദ് അലി മാസ്റ്ററായിരുന്നു ആദ്യ പ്രധാനധ്യാപകൻ. 2000 ത്തിലാണ് ആദ്യ ഹയർ സെക്കണ്ടറി ബാച്ച് പുറത്തിറങ്ങുന്നത്.

Mk haji sahib
KM MOULAV
KM SEETHI SAHIB

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിൽ 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 10 ക്ലാസ് മുറികളുമുണ്ട്. മുഴുവൻ ക്ലാസ് റൂമുകളും ടൈൽ വിരിച്ചതും ഹൈടെക് സൗകര്യമുള്ളവയുമാണ്. എല്ലാ ക്ലാസ് മുറികളിലും വൈറ്റ് ബോർഡുകളാണ് ഉപയോഗിക്കുന്നത് . ഇതിന് പുറമെ ഹൈസ്കൂൾ വിഭാഗത്തിൽ ഒരു കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, എന്നിവയും പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ മൂന്ന് സയൻസ് ലാബുകളും ഒരു കമ്പ്യൂട്ടർ ലാബുമുണ്ട്. ആയിരക്കണക്കിന് പുസ്തകങ്ങൾ ഉള്ളെ ലൈബ്രറിയും അഞ്ഞൂറിലധികം പേർക്ക് ഒന്നിച്ചിരിക്കാനും പഠനം നടത്താനും സൗകര്യമുള്ള അലംനി ഹാളുമുണ്ട്.

ഈ ഓഡിറ്റോറിയത്തിന്റെ നിർമാണത്തിനും മുറ്റത്തെ ടൈൽ വർക്കിനും സാമ്പത്തിക സഹായം നൽകിയത് സ്കൂളിലെ അലംനി കൂട്ടായ്മയാണ്.

പൂർവ വിദ്യാർഥികൾ കുടിവെള്ള സൗകര്യത്തിനായി ഒരുക്കിയ വാട്ടർ പ്യൂരിഫെയിംഗ് സിസ്റ്റവും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ആയിരത്തി അഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനം പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തി വരുന്നു.

.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക‌ുട്ടിക്ക‌ൂട്ടം
  • ലിറ്റിൽ കൈറ്റ്സ്
  • സ്‍കൂൾ ഹരിതസേന
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • എനർജി ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ആർട്സ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • അറബിക് ക്ലബ്ബ്
  • ഇംഗ്ലുീഷ് ക്ലബ്ബ്

മാനേജ്മെന്റ്

തിരൂരങ്ങാടി മുസ്ലിം യതീം ഖാന കമ്മിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 13 സ്ഥാപനങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കെ പി എ മജീദ് പ്രസിഡ്ന്റായും എം കെ ബാവ ജനറൽ സിക്രട്ടറിയായുമുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്ററും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഒ ഷൗക്കത്തലി മാസ്റററുമാണ്

മാനേജ‍ർ ,പ്രിൻസിപ്പൾ, ഹെഡ് മാസ്റ്റർ,പി.ടി.എ. ഭാരവാഹികൾ

MANAGER -MK BAVA
PRINCIPAL O SHOUKATHALI MASTER
HM T ABDUL RASHEED MASTER
PTA PRESIDENT-MT AYYOOB MASTER
PTA VICE PRESIDENT-NOUFAL THADATHIL
MPTA PRESIDENT-SAMEENA MOOZHIKKAL

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:

No Name From To
1. സയ്യിദ് അലി 02/07/1985 30/04/1959
2. എ അബ്ദുറഹ്മാൻ 01/05/1959 30/04/1962
3. പി കെ കുഞ്ഞിത്തേന‍ു 01/05/1962 18/02/1971
4. പി മുഹമ്മദ് 19/07/1971

07/04/1980

28/05/1978

31/05/1980

5. പി എം അബൂബക്കർ 29/05/1978

01/06/1980

20/10/1983

01/06/1986

06/04/1980

19/05/1981

31/01/1984

31/08/1980

6. ഒ അബ്ദുറഹ്മാൻ 20/05/1981

01/03/1984

01/06/1986

19/10/1983

31/05/1986

31/05/1997

7. എൻ എം അബ്ദുറഹ്മാൻ 01/06/1997 31/05/2006
8. മുഹമ്മദ് പാതാരി 01/06/2006 31/03/2010
9. പി എം  ഖദീജ 01/04/2010 31/03/2018
10. മുഹമ്മദ് പാലപ്പാറ 01/04/2018 30/04/2021
11. ടി അബ്ദുൽ റഷീദ് o1/05/2021 Present

ഹയർ സെക്കണ്ടറി മുൻ പ്രിൻസിപ്പൾമാ‍ർ:

No Name From To
1 എൻ എം അബ്ദുറഹ്മാൻ 1998 2004
2 സി എച്ച് മൂസ 2004 2014
3 എൽ കുഞ്ഞഹമ്മദ് 2014 2021
4 ഒ ഷൗക്കത്തലി 2021 present

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

കാണുക

"'വഴികാട്ടി

'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • NH 17 ന് തൊട്ട്,കക്കാട് നിന്നും 1 കി.മി. അകലത്തായി പരപ്പനങ്ങാടി റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 14 കി.മി. അകലം

Map