ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/വിദ്യാരംഗം
മാപ്പിളപ്പാട്ട് പരിശീലനത്തിന് തുടക്കം കുറിച്ചു
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ മാപ്പിളപ്പാട്ട് അവതരണത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന പരിപാടി ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ടി.മമ്മദ് മാസ്റ്റർ, കെ.ശംസുദ്ധീൻ മാസ്റ്റർ, യു ഷാനവാസ് മാസ്റ്റർ, പി.മുനീർ മാസ്റ്റർ എന്നിവർ മാപ്പിളപ്പാട്ടുകൾ പാടി കുട്ടികളുമായി സംവദിച്ചു. ടി പി റാഷിദ് മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ പി അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർഥികളുടെ മാപ്പിളപ്പാട്ട് അവതരണവും നടന്നു.
മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.(JUNE -27)
ബലിപെരുന്നാളിനോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയും ആർട്സ് ക്ലബ്ബും ചേർന്ന് പെൺകുട്ടികൾക്കായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. അലംനി ഹാളിൽ വെച്ച് നടന്ന മത്സരം വിദ്യാരംഗം കൺവീനർ ടി.മമ്മദ് മാസ്റ്റർ,എ.ടി സൈനബ ടീച്ചർ, കെ.ജമീല ടീച്ചർ, വനജ ടീച്ചർ, പി.മുനീർ മാസ്റ്റർ എന്നിവർ നിയന്ത്രിച്ചു.
ജൂലൈ 12- കോൽക്കളി പരിശീലനം തുടങ്ങി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി കോൽക്കളി പരിശീലനം തുടങ്ങി . വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ടി. മമ്മദ് മാസ്റ്റർ, കെ.ഇബ്രാഹീം മാസ്റ്റർ, കെ. ശംസുദ്ദീൻ മാസ്റ്റർ, കെ. നസീർ ബാബു മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ, ഹരീഷ് ബാബു മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.