ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ഹയർസെക്കന്ററി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്വാതന്ത്ര്യ ദിനാഘോഷം
വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനബന്ധിച്ച് വിവിധ പരിപാടികൾ നടന്നു.
സ്വാതന്ത്യദിനത്തിൽ രാവിലെ 9 മണിക്ക് പതാകാ ഉയർത്തി. സ്വാതന്ത്ര്യ സമരകാലത്തെ ഓർമകൾ പങ്കുവെച്ച് കൊണ്ട് അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, അസീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഇരുവരേയും ചടങ്ങിൽ ആദരിച്ചു .പരപ്പനങ്ങാടി ബി.പി.സി കൃഷ്ണൻ
മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.



SCOUTS& GUIDES , JRC , SS CLUB എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ സ്വാതന്ത്യ ദിന റാലിയും സഘടിപ്പിച്ചു. സ്കൂൾ NSS യൂണിറ്റി നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പായസ വിതരണവും നടന്നു
അധ്യാപക ദിനാചരണം

അധ്യാപകദിനാചരണത്തിൻെറ ഭാഗമായി സ്കൂൾ NSS യൂണിറ്റ് സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ അധ്യാപകരെ ആദരിച്ചു . NSS കോർഡിനേറ്റർ പി. ഇസ്മായിൽ മാസ്റ്റർ, സോഷ്യൽ സയൻസ് അധ്യാപകരായ എ.ടി. സൈനബ ടീച്ചർ, ടി.പി അബ്ദുറഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.



