എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം

Schoolwiki സംരംഭത്തിൽ നിന്ന്
(N S S Boys Higher Secondary School Pandalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ പന്തളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം

എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം
വിലാസം
പന്തളം

പന്തളം പി.ഒ.
,
689501
സ്ഥാപിതം06 - 03 - 1940
വിവരങ്ങൾ
ഫോൺ04734252265
ഇമെയിൽnssbhspdlm@gmail.com
കോഡുകൾ
സ്കൂൾ കോഡ്38092 (സമേതം)
എച്ച് എസ് എസ് കോഡ്3039
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗീത ദേവി കെ ആർ
പ്രധാന അദ്ധ്യാപികശ്രീലത കെ
പി.ടി.എ. പ്രസിഡണ്ട്ഗോപാലകൃഷ്ണൻ നായർ
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

       പത്തനംതിട്ട ജില്ലയിലെ ചരിത്രപരമായും സാംസ്കാരികപരമായും മുൻപന്തിയിൽ നിൽക്കുന്ന ഒരു പട്ടണമാണ് പന്തളം. പന്തളത്തിന്റെ പ്രൗഢിക്ക് മാറ്റ് കൂട്ടുന്നതിൽ എൻ.എസ്.എസ്സിന്റെ വിദ്യാദ്യാസ സ്ഥാപനങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു.  പന്തളത്തെക്കുറിച്ച്  ഓർക്കുമ്പോൾ പന്തളം രാജ കുടുംബവും ശബരിമല ശ്രീ അയ്യപ്പനുമാണ് ആരുടെയും മനസ്സിൽ എത്തുന്നത്. ശബരിമല സീസൻ തുടങ്ങിക്കഴിഞ്ഞാൽ വിവിധ സംസ്ഥാനങ്ങളിൽ  നിന്നുള്ള അയ്യപ്പ ഭക്തന്മാരുടെ സംഗമ സ്ഥാനം കൂടിയാണ് പന്തളം. വിവിധ ജാതി മതസ്ഥർ സ്നേഹത്തോടെ ജീവിക്കുന്ന ഒരു പട്ടണമാണ് ഇത്.
    പന്തളത്ത് ഒരു ഹൈസ്കൂൾ വേണമെന്ന ആവശ്യം മുൻനിർത്തി അന്ന് ഇവിടെ ഉള്ള നായർ പ്രമാണിമാർ അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.1927 ൽ സമുദയാചാര്യൻ ശ്രി. മന്നത്തു പത്മനാഭൻറെ നേതൃത്ത്വതിൽ ഈ സ്കൂൾ സ്ഥാപിതമായി. തുടക്കത്തിൽ ഇതൊരു ഇംഗ്ലിഷ് മീഡിയം സ്കൂൾ ആയിരുന്നു. അന്ന് ഇവിടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരുന്നു.കാലക്രമത്തിൽ കുട്ടികളുടെ ബാഹുല്യം കാരണം ഇതൊരു ബോയ്സ് സ്ക്കൂൾ ആയി നിലനിർത്തുകയും സമീപത്തു തന്നെ ഒരു ഗേൾസ് സ്ക്കൂൾ തുടങ്ങുകയും ചെയ്തു. എൻ.എസ്.എസിൻറെ ആദ്യകാല സംരംഭങ്ങളിലൊന്നായ ഈ സ്ക്കൂളിൽ 2000ത്തിൽ ഹയർ സെക്കൻറെറി വിഭാഗവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബുണ്ട്.പത്തു കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു സയൻസ് ലാബുകളും ഒരു ലൈബ്രറിയുമുണ്ട്. കൂടാതെ ഓരോ ക്ലാസ്സിനും ക്ലാസ് ലൈബ്രറി ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ.സി.സി. -2021 -22 സ്കൂൾ വർഷം 80 കേഡറ്റ്‌സ് ഈ സ്കൂളിൽ നിഖിൽ പ്രസന്നന്റെ  എ എൻ ഓ ശ്രീമതി ഗോപികാ തമ്പിയുടെ നേതൃത്വത്തിൽ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു .
  • വിദ്യാരംഗം കലാ സാഹിത്യ വേദി-ശ്രീമതി കാർത്തിക എസ്സിന്റെ നേതൃത്വത്തിൽ വിദ്യാരംഗം സാഹിത്യ വേദിയിൽ 75 അംഗങ്ങൾ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .
  • റെഡ് ക്രോസ്സ്- ശ്രീമതി ജ്യോത്സന എമ്മിന്റെ നേതൃത്വത്തിൽ 39 കുട്ടികൾ ജെ ആർ സി യിൽ അംഗമായി പ്രവർത്തിച്ചുവരുന്നു .
  • ഐ റ്റി ക്ലബ് -ശ്രീ വി കെ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഐ ടി ക്ലബ് ഈ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു
  • ഇംഗ്ലീഷ് ക്ലബ് -ശ്രീമതി ദിവ്യയുടെ നേതൃത്വത്തിൽ ഈ സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു . ക്വിസ് , റെസിറ്റേഷൻ ,സ്റ്റോറി ടെല്ലിങ് ,പ്രസംഗം ,തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ എല്ലാ മാസവും ഓഫ്‌ലൈൻ ആയും ഓൺലൈൻ ആയും ഒക്കെ നടപ്പാക്കി പോകുന്നു .
  • ഹിന്ദി ക്ലബ്-ശ്രീ V K സതീഷ്ന്റെ നേതൃത്വത്തിൽ ഈ സ്കൂളിൽ ഹിന്ദി ക്ലബ് പ്രവർത്തനം നടത്തുന്നു . എല്ലാ മാസവും വിവിധ പ്രവർത്തനങ്ങൾ നടത്തി പോരുന്നു .
  • മാത്തമാറ്റിക്സ് ക്ലബ്-ശ്രീമതി ശ്രീകല എസ്സിന്റെ നേതൃത്വത്തിൽ 65 കുട്ടികൾ ഗണിത ക്ലബ്ബിൽ പ്രവർത്തിക്കുന്നു .. എല്ലാ മാസവും വിവിധ പരിപാടികൾ ഗണിത ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.
  • സയൻസ് ക്ലബ്-ശ്രീമതി സുധ ദേവി കെ ആറിന്റെ നേതൃത്വത്തിൽ 60 അംഗങ്ങളുമായി സയൻസ് ക്ലബ് സജീവമായി പ്രവർത്തിച്ചുവരുന്നു . വിവിധ പ്രവർത്തനങ്ങൾ മാസം തോറും സംഘടിപ്പിക്കാറുണ്ട് .
  • സോഷ്യൽ സയൻസ് ക്ലബ്-ശ്രീമതി രഞ്ജിനി ചന്ദ്രന്റെ നേതൃത്വത്തിൽ 60 കുട്ടികളുമായി ഈ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനം നടത്തുന്നു . വിവിധ തരാം മത്സരങ്ങൾ , സെമിനാറുകൾ,പ്രൊജെക്ടുകൾ എന്നിവ സ്കൂൾ തലത്തിൽ എല്ലാ മാസവും നടത്തി വരുന്നു ... വിവിധ ദിനാചരണങ്ങൾ നടത്തുവാനും വിവിധ തരാം മത്സരങ്ങൾ സംഘടിപ്പിക്കാനും ക്ലബ് പ്രത്യേകം ശ്രദ്ധിക്കുന്നു .
  • സുരക്ഷാ ക്ലബ്-ശ്രീമതി ജ്യോത്സന എമ്മിന്റെ നേതൃത്വത്തിൽ 50  കുട്ടികളെ ഉൾപ്പെടുത്തി സുരക്ഷാ ക്ലബ് പ്രവർത്തിക്കുന്നു .. കുട്ടികളിൽ നേതൃത്വ പാടവം ഉണ്ടാക്കുവാനും അച്ചടക്കം ഉണ്ടാക്കുവാനുമായിട്ടാണ് പ്രധാനമായും ഈ ക്ലബ് ലക്ഷ്യമിടുന്നത് . സ്കൂളിന്റെ അച്ചടക്കത്തിൽ ഈ ക്ലബ് ഒരു പ്രധാന പങ്ക് വഹിക്കുന്നു ..
  • ലഹരിവിരുദ്ധ ക്ലബ്-ശ്രീമതി ജ്യോത്സന എമ്മിന്റെ നേതൃത്വത്തിൽ 45  കുട്ടികളെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ ക്ലബ് പ്രവർത്തിക്കുന്നു .. കുട്ടികളിൽ നിന്നും ലഹരി വസ്തുക്കളെ അകറ്റി നിർത്തി ലഹരിക്കെതിരെ പോരാടുവാനാണ് പ്രധാനമായും ഈ ക്ലബ് ലക്ഷ്യമിടുന്നത് . സ്കൂളിന്റെ അച്ചടക്കത്തിൽ ഈ ക്ലബ് ഒരു പ്രധാന പങ്ക് വഹിക്കുന്നു ..കേരള എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ആണ് ഈ ക്ലബ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നത് . വിവിധ തരാം ബോധവൽക്കരണ ക്‌ളാസ്സുകൾ സെമിനാറുകൾ പ്രൊജക്റ്റ് വർക്കുകൾ എന്നിവ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാറുണ്ട് ..
  • കൈയെഴുത്ത് മാസികകൾ-എല്ലാ വർഷവും ഈ സ്കൂളിൽ കൈയെഴുത്തു മാസികകൾ തയ്യാറാക്കാറുണ്ട് . കുട്ടികളിലെ സാഹിത്യ വാസനയെ പ്രോത്സാഹിപ്പിക്കാനും കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും ഏറെ സഹായകരമാണ് .
  • ലിറ്റിൽകൈറ്റ്സ് - ശ്രീമതി സുധ ദേവി കെ ആറിന്റെയും ശ്രീമതി ദിവ്യ എസ്സിന്റെയും നേതൃത്വത്തിൽ 62 കുട്ടികൾ ലിറ്റൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുണ്ട് . വിവിധ തരാം വർക്ഷോപ്പുകൾ സംഘടിപ്പിക്കാൻ ക്ലബ്ബിനായിട്ടുണ്ട് .
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ് 2021 -22 വർഷം ഈ സ്കൂളിൽ പുതിയതായി എസ് പി സി അനുവദിച്ചു കിട്ടി ...44 അംഗങ്ങളുമായിട്ടാണ് യൂണിറ്റ് തുടങ്ങിയിരിക്കുന്നത് .. CPO  ആയി ശ്രീമതി ഉഷാ ജി കുറുപ്പും ACO ആയി ശ്രീമതി ദീപ പി പിള്ളയും  ചുമതല നിർവഹിക്കുന്നു ...

മാനേജ്മെന്റ്

എൻ.എസ്.എസ്സിൻറെ മാനേജ്മെൻറിലുള്ള സ്കൂളിൻറെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ പ്രൊഫ.ജഗദിഷ്ചന്ദ്രൻ ആണ്.

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ:

1936 - 36 സി ജി നാരായണ പിളള
1936 - 44 എം എൻ ഉണ്ണിത്താൻ
1944 - 46 എൻ വാസുദേവൻ പിളള
1946 - 47 ജി പത്മനാഭൻ നായർ
1947 - 49 മാധവൻ നായർ
1949 - 50 കുട്ടൻ പിളള
1950 - 50 ആർ ഗോവിന്ദപിളള
1950- 54 എം എൻ ഉണ്ണിത്താൻ
1954 - 55 കെ ഗോവിന്ദൻ നായർ
1955 - 60 വി എൻ കൃഷ്ണ പിളള
1960 - 66 എസ് രാമാനന്ദ അയ്യർ
1966 - 67 കെ കെ രാമക്കുറുപ്പ്
1967 - 68 കെ എസ് ശ്രീധരൻ നായർ
1968 - 68 വി എൻ കൃഷ്ണ പിളള
1968 - 69 ഇ ഭാസ്ക്കര കുറുപ്പ്
1969-71 എസ് രാമാനന്ദ അയ്യർ
1971 - 72 പി പരമേശ്വരൻ നായർ
1972 - 75 എസ് സുകുമാര പിളള
1975 - 77 കെ എസ് ശ്രീധരൻ നായർ
1977 - 78 എസ് രാമാനന്ദ അയ്യർ
1978 - 80 കെ ആർ പരമേശ്വരൻ പിളള
1980 - 80 വി ആർ ഗോപിനാഥവാര്യർ
1980 - 82 പി എൻ അച്യുതക്കുറുപ്പ്
1982 - 83 എൻ രഘവക്കുറുപ്പ്
1983 - 84 കെ സുധാകരൻ പിളള
1984 - 85 ജി സുധാകരൻ നായർ
1985 - 90 കെ നാരായണക്കുറുപ്പ്
1990 - 90 പി ആർ ഗോപിനാഥൻ നായർ
1990 - 94 വി ജി രാമചന്ദ്രക്കുറുപ്പ്
1994 - 95 എൻ ഗോപാലകൃഷ്ണ പിളള
1995 - 95 പി ജെ വിലാസിനി അമ്മ
1995 - 97 കെ ഗംഗാധരൻ പിളള
1997 - 98 സി ആർ നാരായണക്കുറുപ്പ്
1998 - 2001 പി എം മോഹൻ കുമാർ
2001 - 02 കെ ജി കുട്ടൻ പിളള
2002 - 03 എം എൻ രാധാമണി അമ്മ
2003 - 07 റ്റി പത്മകുമാരി
2007 - 09 ആർ രവീന്ദ്രൻ പിള്ള
2009 - 2010 റ്റി ആർ ലളിതകുമാരി
2010 - 2012 ലസിതകുമാരി
2012 - 2014 മുരളീധരന് നായർ
2014 - 2020 ആർ ഗീത
2020-21 ജെ അനില കുമാരി
2021- ശ്രീലത കെ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ആർട്ടിസ്റ് വല്യത്താൻ - ആർട്ടിസ്റ്.
പട്ടരേത്ത് ഗോപി -അദ്ധ്യാപകൻ , എഴുത്തുകാരൻ
പന്തളം സുധാകരൻ -രാഷ്ട്രീയ പ്രവർത്തകൻ
ബെന്യാമിൻ -നോവലിസ്റ്റ്
ശശികുമാരവർമ്മ -രാജ പ്രതിനിധി
Dr കേശവൻകുട്ടി -ഡോക്ടർ
എൻ വി കുറുപ്പ് - പ്രിൻസിപ്പൽ പോളി ടെക്‌നിക് കോളേജ്
Dr എൻ ജി കുറുപ്പ് - കോളേജ് പ്രിൻസിപ്പൽ
ജോൺ മത്തായി IAS - മുൻ കേരള ചീഫ് സെക്രട്ടറി
ജോഷുവ മാർ നിക്കോടിമസ് - നിലക്കൽ ഭദ്രാസനം
ടി എസ് രവികുമാർ -ജനറൽ മാനേജർ ധനലക്ഷ്മി ബാങ്ക്
ഗിരീഷ് കുമാർ - സബ് ജഡ്ജ്
കെ ആർ കൃഷ്ണൻ നായർ - പ്രിൻസിപ്പൽ , ലക്ഷ്മീബായ് സ്പോർട്സ് കോളേജ്
പ്രദീപ് കുമാർ - സ്‌പൈസസ് ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ
പുള്ളിമോടി അശോക് കുമാർ - കവി
സുരേഷ് പനങ്ങാട് - എഴുത്തുകാരൻ
സജിത്ത് കുമാർ - മാതൃഭൂമി പ്രത്യേക ലേഖകൻ
ജി പ്രദീപ് - മാദ്ധ്യമ പ്രവർത്തകൻ
ശ്രീജിത്ത് പണിക്കർ - രാഷ്ട്രീയ നിരീക്ഷകൻ
ജി കിഷോർ - സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ
വിൻസെന്റ് ജോർജ് - രാജീവ് ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി
Adv ഗോപാലകൃഷ്ണൻ -അഭിഭാഷകൻ
Dr കെ എസ് രവികുമാർ - കാലടി സർവകലാശാല വൈസ് ചാൻസിലർ
പി ജെ കുമാരൻ - മുൻ എം എൽ എ
ദിലീപ് - പ്രിൻസിപ്പൽ , ഡി ബി കോളേജ്
രാജ ഗോപാൽ - ദേവസ്വം ബോർഡ് മുൻ ചെയർമാൻ
Dr വിജയകുമാർ - ഡയറക്ടർ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ കുളനട
പ്രവീൺകൃഷ്ണ - മാധ്യമപ്രവർത്തകൻ
Prof . കുടശ്ശനാട്‌ ചന്ദ്രശേഖരൻ പിള്ളൈ - കവി, കോളേജ് അദ്ധ്യാപകൻ .
എൻ ജി സുരേന്ദ്രൻ - മുൻ പഞ്ചായത്ത് പ്രസിഡന്റ്
ജെ പി ജയപ്രകാശ് - സീനിയർ ജനറൽ മാനേജർ പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ , ബാംഗ്ലൂർ
പന്തളം ബാലൻ-പിന്നണി ഗായകൻ
പി നരേന്ദ്രൻ നായർ - അയ്യപ്പ സേവാ സംഘം പ്രസിഡന്റ്
വിനു മോഹൻ - മാദ്ധ്യമപ്രവർത്തകൻ - പടയണി കലാകാരൻ
രാജേശ്വരൻ - കുളനട പഞ്ചായത്ത് പ്രസിഡന്റ്
മനു വി കടമ്മനിട്ട -കലാകാരൻ
അനു വി കടമ്മനിട്ട-പിന്നണി ഗായകൻ
പന്തളം ജയപ്രകാശ് -കലാകാരൻ

{| class="wikitable" style="text-align:center; width:300px; height:500px" border="1"

|- |

വഴികാട്ടി

{{#multimaps:9.22278,76.67911|zoom=13}}




എൻ എസ് എസ് ബോയ്സ് ഹൈസ്കൂളിലെ അദ്ധ്യാപക അനദ്ധ്യാപകർ .


ഫലകം:38092-1.png

നേട്ടങ്ങൾ

ചിത്രശാല

അവലംബം

പരിസ്ഥിതി ദിനാചരണം

ജൂൺ 5 ഇന് സ്കൂൾ അസംബ്ലിയിൽ വൃക്ഷതൈകൾ വിതരണം നടത്തി പ്രഥമ അദ്ധ്യാപിക പരിസ്ഥതി ദിനം ഉദ്ഘടാനം നടത്തി .

38092 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 38092
യൂണിറ്റ് നമ്പർ '
അധ്യയനവർഷം 2018-19
അംഗങ്ങളുടെ എണ്ണം 31
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
റവന്യൂ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ലീഡർ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 കെ ആർ സുധാ ദേവി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ദിവ്യ എസ്
09/ 01/ 2024 ന് Ranjithsiji
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

|}

|}