എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

എൻ എസ് എസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം 300 കുട്ടികളും 13 അധ്യാപകരുമായി പ്രവർത്തനം നടത്തി വരുന്നു ...കഴിഞ്ഞ പത്തു വർഷമായി എസ് എസ് എൽ സി പരീക്ഷയിൽ പൂർണ വിജയം കരസ്ഥമാക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട് ..


                പഠന പ്രവർത്തനങ്ങൾക്കുപരിയായി കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനുതകുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട് .വിവിധ  ക്ലബ്ബുകൾ മറ്റു  പ്രവർത്തനങ്ങൾ   എന്നിവയിലൂടെ കുട്ടികളുടെ സമ്പൂർണ വികാസമാണ് സ്കൂൾ ലക്ഷ്യമിടുന്നത് ... കുട്ടികളുടെ സർഗ്ഗശേഷികളെ വികസിപ്പിക്കുന്നതിനായി ഇവിടെ ആർട്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു .കുട്ടികളിലെ കായിക വാസനകളെ പ്രോത്സാഹിപ്പിക്കാൻ സ്പോർട്സ് ക്ലബും ഇവിടെ പ്രവർത്തിക്കുന്നു .ഇതുകൂടാതെ ഇംഗ്ലീഷ് ക്ലബ് , വിദ്യാരംഗം കലാസാഹിത്യ വേദി ,ഹിന്ദി ക്ലബ് , സോഷ്യൽസയൻസ് ക്ലബ് ,സയൻസ് ക്ലബ് ,മാത്തമാറ്റിക്സ് ക്ലബ് എന്നിവയും പ്രവർത്തിച്ചുവരുന്നു ..
                പഠനപ്രവർത്തനങ്ങൾ മാത്രം മതിയാവില്ല കുട്ടികളുടെ ഉന്നമനത്തിനു എന്ന ചിന്ത പരിസ്ഥിതി ക്ലബ് ,സുരക്ഷാ ക്ലബ് , ലഹരി വിരുദ്ധ ക്ലബ് എന്നിവ സ്കൂളിൽ പ്രവർത്തനം തുടങ്ങാൻ പ്രേരകമായി ..