എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

നായർ സർവ്വീസ് സൊസൈറ്റി സ്ഥാപിച്ച ആദ്യ വിദ്യാലയങ്ങളിൽ ഒന്നാണ് പന്തളം എൻ എസ് എസ് ബോയ്സ് ഹൈസ്കൂൾ . 1927 ൽ പന്തളത്തെ പ്രമുഖരായ വ്യക്തിവ്യക്തിത്വങ്ങളായ പട്ടിരേത്ത് രാഘവൻ പിള്ളയും മറ്റു സാമൂഹിക സാംസ്‌കാരിക നേതാക്കളുമായി ചേർന്ന്  ശ്രീ മന്നത്ത് പദ്മനാഭന്റെ ആഗ്രഹപ്രകാരം  സ്ഥാപിച്ച ഒന്നാണ് ഈ സ്കൂൾ .. 1927 ൽ ഈ സ്കൂൾ എൻ എസ് എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് ...1927 മുതൽ 1953 വരെ ഈ സ്കൂൾ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന സ്കൂൾ ആയിരുന്നു. പിന്നീട് 1953 ൽ എൻ എസ് എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ജൂബിലിക്ക് ഒപ്പം ഗേൾസ് സ്കൂളിന്റെ  ശിലാസ്ഥാപനം നടത്തുകയും 1954 ൽ പെൺകുട്ടികൾക്ക് പ്രത്യേകം സ്കൂൾ വരികയും ചെയിതു ....

            വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള ഈ സ്കൂളിൽ ധാരാളം പ്രഗത്ഭരായ അധ്യാപകരുടെ സേവനം ലഭിച്ചിട്ടുണ്ട് ... അവരിൽ ചിലരാണ് പന്തളം കെ പി , എം എം ഗോവിന്ദൻ നായർ ,എൻ പരമേശ്വരൻ നായർ എന്നിവർ ... ധാരാളം പ്രഗത്ഭരായ വിദ്യാർഥികളും ഈ സ്കൂളിന്റെ ഒരു മുതൽക്കൂട്ടാണ് ....