ഗവ. എച്ച് എസ് മാതമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(Ghs Mathamangalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് മാതമംഗലം
വിലാസം
മാതമംഗലം

നായ്ക്കട്ടി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04936 270060
ഇമെയിൽghsmathamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്15072 (സമേതം)
യുഡൈസ് കോഡ്32030201001
വിക്കിഡാറ്റQ64522046
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംനൂൽപ്പുഴ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ254
പെൺകുട്ടികൾ248
ആകെ വിദ്യാർത്ഥികൾ502
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ9
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡോ. കെ ടി അഷ്റഫ്
പി.ടി.എ. പ്രസിഡണ്ട്അനിൽ സി
എം.പി.ടി.എ. പ്രസിഡണ്ട്സബിത സിനീഷ്
അവസാനം തിരുത്തിയത്
11-09-2024UNNI P R
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ഹൈസ്കൂളാണ്ഗവ.ഹൈസ്കൂൾ മാതമംഗലം.

അനന്തതലമുറകൾക്ക് വിജ്ഞാനത്തിന്റേയും വിവേകത്തിന്റേയും പ്രകാശധാര പകർന്നു നൽകിയ മാതമംഗലം ഗവ.ഹൈസ്കൂൾ വികസനപാതയുടെ മറ്റൊരു നാഴികക്കല്ല് താണ്ടുകയാ ണ്. 1960കളിൽ വിദ്യാഭ്യാസം നേടുക എന്നത് സ്വപ്നത്തിൽപോലും ചിന്തിക്കാൻ കഴിയാത്ത കാലഘട്ടത്തിലാണ് മാതമംഗലം എന്ന കോളനൈസേഷൻ പ്രദേശത്ത് ഒരു എൽ.പി സ്കൂൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചത്. ജീവിതത്തിന്റെ നേർധാരയിലേയ്ക്ക് ജനതയെ കൈപിടിച്ചുയർത്തുവാൻ വേണ്ടിയുള്ള ഒരു പ്രദേശത്തിന്റെ ലാഭേച്ഛയില്ലാത്ത കൂട്ടായ്മയുടെ ഫലം കൂടിയായിരുന്നു അത്.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത്, സ്കൂളുകളുടെ അഭാവത്തിലും മറ്റും വിദ്യാഭ്യാസത്തിൽ പിന്നാക്കം നിൽക്കുന്ന ആദിവാസികളും പിന്നാക്കക്കാരും കൂടുതലുള്ള പ്രദേശത്തിൽ 'താല്കാലിക കെട്ടിടങ്ങൾ നിർമ്മിച്ചു നൽകിയാൽ ഒരു അധ്യാപകനെ നിശ്ചയിച്ച് കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാനുള്ള സൗകര്യം ചെയ്യുന്നതാണെന്ന്' വിദ്യാഭ്യാസ വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചു.

വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച അറിയിപ്പിനെ തുടർന്ന് സമീപവാസിയായ അന്നത്തെ നൂൽപ്പുഴ അംശം മേനോൻ പി.കെ.കുഞ്ഞിക്കണ്ണകുറുപ്പിന്റെ മേൽനോട്ടത്തിൽ മാതൃഭൂമി ലേഖകനും കോളനി സ്റ്റുമായിരുന്ന എം.പി.നായർ എന്നറിയപ്പെട്ടിരുന്ന എം.പ്രഭാക രൻ നായർ, കോളനിക്കാരായ അപ്പുക്കുട്ടൻ മാസ്റ്റർ, കുട്ടാപ്പി മാസ്റ്റർ അതുപോലെ മൂപ്പൻ മാ ളപ്പുര കറുപ്പക്കാ മുള്ളൻ മൂപ്പൻ പൊതയൻ മൂപ്പൻ, ബിച്ചാരത്ത് വാച്ചു തുടങ്ങി ഒരുപാട് വ്യക്തി കളുടെ സഹായസഹകരണത്തോടുകൂടി ഇപ്പോഴത്തെ സ്ഥിരം കെട്ടിടത്തിനു തൊട്ടടുത്ത് പുരാതനക്ഷേത്രങ്ങളുടെ മദ്ധ്യത്തിലായി ഈ സരസ്വതി ക്ഷേത്രത്തിനു വേണ്ടിയുള്ള താല്കാ ലിക കെട്ടിടം ഒരാഴ്ചകൊണ്ട് പൂർത്തീകരിക്കുവാൻ സാധിച്ചു. ത്രിപദ്മനാഭക്കുറുപ്പ് അവർകളെ സ്കൂളിലെ ആദ്യത്തെ ഏകാദ്ധ്യാപകനായി നിയമിച്ചുകൊണ്ട് നിശ്ചിത തീയ്യതി തന്നെ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.

സ്കൂളിന്റെ ഉദ്ഘാടനം അന്നത്തെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറാണ് നിർവ്വഹിച്ചത്. പിന്നീട് സ്കൂൾ മാനേജ്മെൻറ് ഏറ്റെടുത്ത് നടത്താൻ ശ്രീ.പി കെ കുഞ്ഞിക്കണ്ണക്കുറുപ്പിനോട് വകുപ്പ് ആവശ്യപ്പെട്ടെങ്കിലും സ്വന്തമായോ, കമ്മറ്റി രൂപീകരിച്ചോ ഏറ്റെടുത്ത് നടത്താൻ അദ്ദേ ഹം തയ്യാറായില്ല. അങ്ങനെ ഈ സ്കൂൾ സർക്കാർ ഉടമസ്ഥതയിലായി. 1961 കാലഘട്ടത്തിൽ ആദ്യമായി ആസ്ബറ്റോസ് കെട്ടിടം സർക്കാർ നിർമ്മിച്ചു നൽകി. ഇവിടെ നിന്നാണ് മാതമം

ഗലം സ്കൂളിന്റെ വളർച്ചയുടെ തുടക്കം കുറിക്കപ്പെട്ടത്. യു.പി വിഭാഗം 1964-ൽ ആരംഭിച്ചു. ആ വളർച്ചയുടെ തുടർച്ചയായി 2011 ൽ RMSAപദ്ധതി പ്രകാരം യു.പി.സ്കൂളിനെ ഹൈസ്കൂളായി ഉയർത്തുകയും 6 മുറികളുള്ള ഒരു ഹൈസ്കൂൾ കെട്ടിടം സർക്കാർ നിർമ്മിച്ചു നൽകുകയും ചെയ്തു.

എസ്.എസ്.എൽ.സി വിജയശതമാനം.

വർഷം ആൺ പെൺ ആകെ A+ വിജയശതമാനം
2017-18 31 24 55 - 92.7
2018-19 32 20 52 - 92.3
2019-20 37 19 56 1 98.2
2020-21 39 19 58 12 100
2021-22 39 13 52 7 100

ചരിത്രം

മാതമംഗലം സ്‌ക്ക‌ൂളിന്റെ ചരിത്രം

സംസ്ഥാന ര‌ൂപികരണവേളയിൽ മലബാ൪ ജില്ലയ‌ുടെ ഭാഗമായിരിന്ന‌ു ഇന്നത്തെ വയനാട്.ക‌ുടിയേറ്റ ക൪ഷകര‌ും ആദിവാസികള‌ും മാത്രം അധിവസിച്ചിര‌ുന്ന ഈ പ്രദേശം ഉൾപ്പെട‌ുന്ന നമ്മ‌ുടെ ജില്ല ആ കാലയളവിൽ മലമ്പനി പോല‌ുള്ള മാരക അസ‌ുഖങ്ങള‌ുടെ പിടിയില‌ുമായിരിന്ന‌ു.അത‌ുകൊണ്ട‌ു തന്നെ വിദ്യാഭ്യാസം നേട‌ുക എന്നത് ജനങ്ങളെ സംബന്ധിച്ച് സ്വപ്‌നത്തിൽ പോല‌ും ചിന്തിക്കാ൯ കഴിയാത്ത കാലഘട്ടത്തിലാണ് മാതമംഗലം എന്ന കോളനൈസേഷ൯ പ്രദേശത്ത് ഒര‌ു എൽ.പി സ്‌ക്ക‌ൂൾ ആരംഭിക്കാന‌ുള്ള നടപടികൾ ആരംഭിച്ചത്.ജീവിതത്തിന്റെ നേ൪ധാരയില‌ുള്ള ഒര‌ു ജനതയെ കൈപിടിച്ച‌ുയ൪ത്ത‌ുവാ൯ വേണ്ടിയ‌ുള്ള ഒര‌ു പ്രദേശത്തിന്റെ ലാഭേച്ഛയില്ലാത്ത ക‌ൂട്ടായ്‌മയ‌ുടെ ഫലം ക‌ൂടിയായിര‌ുന്ന‌ു.കുൂടുതൽ അറിയാൻ


ഭൗതികസൗകര്യങ്ങൾ

നിലവിലുള്ള കെട്ടിടങ്ങളുടെ എണ്ണം

നിലവിൽ മൂന്ന് പ്രധാനകെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. കൂടാതെ ലൈബ്രറിക്കും, പ്രീ-പ്രൈമറിക്കും ഒന്നാം ക്ലാസിനും ഒാരോന്നുവീതവും. ഇതിൽ മിക്കതിനും വർഷങ്ങളോളം പഴക്കമുണ്ട്. അവയുടെ വിവരം ചുവടെ ചേർക്കുന്നു.

ഹൈടെക് ക്ലാസ്‍മുറികൾ

നിലവിലുള്ള 24ക്ലാസ്മുറികളിൽ 6 ഹൈസ്കൂൾ ക്ലാസ്‍മുറികളും കമ്പ്യൂട്ട‍ർ ലാബും മാത്രമാണ് ഹൈടെക് ആയിട്ടുള്ളത്. എൽ.പി, യു.പി വിഭാഗങ്ങളിൽ ഒരു ക്ലാസ് മുറിയും ഹൈടെക് ആയിട്ടില്ല. 18 ക്ലാസ്‍മുറികൾ ഇനിയും ഹൈടെക് ആകാനുണ്ട്.

നിലവിലുള്ള കമ്പ്യൂട്ടറുടെ എണ്ണം

നിലവിൽ 18 ഡെസ്ക്ടോപ്പും 15 ലാപ്പ്ടോപ്പുമാണ് സ്കൂളിലുള്ളത്. ഒന്നുമുതൽ പത്തു വരെയുള്ള കുട്ടികൾക്ക് ഈ പരിമിതമായ സൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്.

അനുവദിക്കപ്പെട്ട ഫണ്ടുകൾ

മറ്റു വിദ്യാലയങ്ങൾക്ക് ആനുപാതികമായി നമ്മുടെ വിദ്യാലയത്തിന് പ്ലാൻ ഫണ്ടോ കിഫ്ബി ഫണ്ടോ ലഭ്യമായിട്ടില്ല. 2011-ൽ RMSA ഹൈസ്കൂളിന് അനുവദിച്ച 70 ലക്ഷം രൂപയാണ് കെട്ടിടത്തിനായി ഏറ്റവും ഒടുവിൽ ലഭിച്ച തുക. കൂടാതെ നാമമാത്രമായ തുകയാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ചിട്ടുള്ളത്. ജില്ലാപഞ്ചായത്തിൽനിന്നും മെയിന്റനൻസ് ഫണ്ട് ഇനത്തിലല്ലാതെ കെട്ടിടനി‍ർമ്മാണത്തിനായി ഫണ്ട് വകയിരുത്തിയിട്ടില്ല. ഇതുവരെ ലഭിച്ച ഫണ്ടുകളുടെ വിശദവിവരം താഴെ സൂചിപ്പിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

2015-16: ശ്രീ പൗലോസ്

2016-19: ശ്രീമതി ഗീത പി സി

2019-20: ഡോ. പ്രമോദ്

2021-22: ശ്രീ. സന്തോഷ് ടി

2022- ശ്രീമതി ദീപ്തി

നേട്ടങ്ങൾ

2020-21 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും 12 A+ ഉം നേടി ചരിത്രം സൃഷ്ടിച്ചു.

2021-22 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും 7A+ ഉം കരസ്ഥമാക്കി അതിന്റെ മാറ്റു കൂട്ടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം
Map
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_മാതമംഗലം&oldid=2565098" എന്ന താളിൽനിന്ന് ശേഖരിച്ചത്