ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ

Schoolwiki സംരംഭത്തിൽ നിന്ന്
(G.H.S.S. KANIYANCHAL എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ
വിലാസം
കണിയഞ്ചാൽ

വെള്ളാട് പി.ഒ.
,
670571
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1956
വിവരങ്ങൾ
ഫോൺ0460 2245962
ഇമെയിൽghsskkaniyanchal@gmail.com
കോഡുകൾ
സ്കൂൾ കോഡ്13048 (സമേതം)
എച്ച് എസ് എസ് കോഡ്13110
യുഡൈസ് കോഡ്32021001801
വിക്കിഡാറ്റQ64456571
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംനടുവിൽ‍,,പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ271
പെൺകുട്ടികൾ259
ആകെ വിദ്യാർത്ഥികൾ530
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ166
പെൺകുട്ടികൾ218
ആകെ വിദ്യാർത്ഥികൾ383
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാലിനി കുഞ്ഞിം വീട്ടിൽ
പി.ടി.എ. പ്രസിഡണ്ട്ഷഫീഖ് സി എം
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ജിജു
അവസാനം തിരുത്തിയത്
09-07-202513048
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

1956-ൽ ഏകാധ്യാപക സ്കൂളായാണ് ഇന്നത്തെ കണിയൻചാൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥാപിതമായത്. ശ്രീ. പി.ടി.ഭാസ്കരപണിക്കർ ചെയർമാനായ മലബാർ ഡിസ്‌ട്രിക് ബോർഡിന്റെ കാലത്താണ് ഈ സ്കൂൾ ആരംഭിക്കുന്നത്. ശ്രീ. മൂസാംകുട്ടി മാസ്റ്ററായിരുന്നു ആ കാലത്തെ തളിപ്പറമ്പിലെ മലബാർ ഡിസ്‌ട്രിക് ബോർഡ് മെമ്പർ. രാഷ്‌ട്രീയ സാമൂഹിക പ്രവർത്തകനായ ശ്രീ. കെ.കെ.എൻ. പരിയാരമാണ് സ്കൂൾ സ്ഥാപിക്കുന്നതിന് ശുപാർശ നൽകിയത്. ഭൂമിശാസത്രപരമായി ദുർഘടം പിടിച്ച ഈ മേഖലയിൽ ഒരു സ്കൂൾ സ്ഥാപിക്കുകയും അതിലേക്ക് കുട്ടികളെ വിദ്യാഭ്യാസത്തിനായി കൊണ്ടുവരികയും ചെയ്യുക എന്നത് വലിയ പ്രതിബന്ധമായിരുന്നു. എന്നാൽ ആ കാലത്തെ മനിഷ്യസ്‌നേഹികളായ ധാരാളം മനുഷ്യർ ആ പ്രതിസന്ധികളെ മറികടന്നതിന്റെ ഫലമായാണ് ഈ സ്ഥാപനം ഈ തരത്തിൽ പ്രശോഭിക്കുന്നത്. കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

സ്‌ക്കൂൾ ആരംഭത്തിൽ ഓലമേഞ്ഞ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ 1969-ൽ ശ്രീ.കെ,ആർ. രാഘവപോതുവാൾ M L A 20 * 20 വലിപ്പമുള്ള ഓടിട്ട 2 മുറികളുള്ള കെട്ടിടം അനുവദിച്ചു.1980-ൽ P T A കമ്മറ്റി 20 * 20 ന്റെ 2 മുറികളും 20 * 30 ന്റെ 1 മുറിയുമുള്ള ഓടിട്ട കെട്ടിടം നിർമ്മിച്ചു.കെട്ടിട നിർമ്മാണത്തിന് ശ്രീ. ഒ.വി. ഗോവിന്ദൻ നേതൃത്വം നൽകി. ബാക്കി വന്ന തുകയ്ക്ക് പിന്നീട് ഗ്രൗണ്ട് ഉൾക്കൊള്ളുന്ന സ്ഥലം വാങ്ങി.നിലവിൽ 200 മീറ്റർ നീളത്തിലുള്ള ട്രാക്കോടുകൂടിയ കളിസ്ഥലം സ്വന്തമായുണ്ട്. 1985-ൽ ആസ്‌ബസ്‌റ്റോസ് ഇട്ട കെട്ടിടം നിർമ്മിച്ചു. ആസ്ഥലത്താണ് ഇപ്പോൾ H S S വിഭാഗം പ്രവർത്തിക്കുന്നത്.2000-ൽ ജില്ലാ പഞ്ചായത്ത് 20 * 20 വലിപ്പമുള്ള 3 മുറികളുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ച് നൽകി. കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രമാണം:13048.ictlab.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന നേട്ടങ്ങൾ

ആരംഭം മുതൽ തന്നെ സ്‌ക്കൂളിന് നിരവധി നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലത്ത് ഏറ്ഫവും കൂടുതൽ കുട്ടികൾ കുട്ടികൾ പഠിക്കുന്ന സ്‌ക്കൂൾ എന്ന ഖ്യാതി നേടി. പിന്നീട് കെട്ടിട സൗകര്യമില്ലാത്തതിനാലും കുട്ടികൾ കൂടുതൽ ഉള്ളതിനാലും ഷിഫ്റ്റ് സമ്പ്രദായം സ്വീകരിച്ചു. 26 ഓളം ഡിവിഷൻ ഉണ്ടായിരുന്ന സ്‌ക്കൂളിന്റെ സുവർണ്ണകാലഘട്ടമായിരുന്നു അത്. രാവിലെ 8 മുതൽ 12.30 വരെ ഒരു ബാച്ചും 12.30 മുതൽ 5 മണി വരെ മറ്റൊരു ബാച്ചും പ്രവർത്തിച്ചു. യു.പി.യിൽ നിന്ന് ഹൈസ്‌ക്കൂളുലേക്ക് അപ്ഗ്രേഡായ സമയത്ത് അധ്യാപകരുടെ കുറവുണ്ടായിരുന്നെങ്കിലും യു.പി വിഭാഗത്തിലെ അധ്യാപകരും ഞായറാഴ്ചകളിൽ കല്യാശ്ശേരി ഹൈസ്‌ക്കൂളിൽ നിന്നുള്ള അധ്യാപകരും ആ കുറവ് നികത്തി. 1970 കളിൽ നിരന്തരമായി ജില്ലാ സ്പോട്സ് മീറ്റിൽ കണിയൻചാൽ സ്‌ക്കൂളായിരുന്നു ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിരുന്നത്. സ്ക്കൂളിന് സ്ഥലപരിമിതി ഉണ്ടായിരുന്നപ്പോൾ സ്റ്റേജ് ഇല്ലാതിരുന്നപ്പോൾ എല്ലാം നാട്ടുകാർ അകമഴിഞ്ഞ സഹകരണം നൽകി പ്രോത്സാഹിപ്പിച്ചു.

SSLC വിജയ ശതമാനം കഴിഞ്ഞ വർഷങ്ങളിൽ

വർഷം ശതമാനം
2010-11 100%
2011-12 100%
2012-13 100%
2013-14 100%
2014-15 100%
2015-16 100%
2016-17 100%
2017-18 100%
2018-19 100%
2019-2020 100%
2020-2021 100%
2021-2022 100%
2022-2023 100%
2023-2024 100%
2024-2025 100%

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

എ. പുഷ്പമണി അമ്മാൾ 1991-92
ടി. ഇന്ദിരാ ഭായി (1992-1995)
വി.സി.ഹരിദാസ് (1995-1996)
എം.പി. കരുണാകരൻ (1996-997 )
പി.എൻ. ദിനകരൻ (1997-2001)
ജോയി തോമസ് (2001-2002)
കമലാ ദേവി, (2002-2003)
കുഞ്ഞുമേരി (2003- 2005)
പ്രഭാവതി, (2005-2006)
മേരി തോമസ് (2006-2007)
ബെഞ്ചമിൻ ഐസക്ക് (2007-2008)
ബേബി നൈന കെ.വി (2008-2011)
മാത്യുകുട്ടി ജോസ് (2011- 2015)
പുരുഷോത്തമൻ പി., (2015- 2016)
പദ്മിനി. കെ (2016)
സുരേന്ദ്രൻ. എൻ.വി. (2016-17)
രാധാകൃഷ്ണൻ കെ പി (2017-2020)
സണ്ണി ജോർജ് (2020-2021)
റെജി വർക്കി 2021
മനോജ് ജോസഫ് (HM ഇൻ ചാർജ്) (2021 Dec-2022 Mar)
ഷൈമള എൻ എസ് (2022 March - June)
ഷാജൻ ജോസഫ് (2022 June-2024 March)
മനോജ് ജോസഫ് (HM ഇൻ ചാർജ്) (2024 March - 2024 April)
മണികണ്ഠൻ പി (2024 April - 2024 June)
മനോജ് ജോസഫ് (HM ഇൻ ചാർജ്) (2024 June - 2024 Sep
ഷീജ പി (2024 Sep - 2025 June
ശാലിനി കുഞ്ഞിം വീട്ടിൽ (2025 June

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഈ സ്‌കൂളിൽ നിന്ന് പഠിച്ച് ഉന്നത ജീവിത വിജയം നേടിയവർ നിരവധിയാണ്. ഡോക്ടർമാർ, അധ്യാപകർ, ശാസ്‌ത്രജ്ഞൻമാർ, എഞ്ചിനീയർമാർ, വക്കീലന്മാർ, തുടങ്ങിയ മേഖലയിൽ വിരാചിക്കുന്നവർ നിരവധിയാണ്. ഡോ.റോയി പുളിക്കൽ (പീഡീയാട്രീഷൻ), ISRO ശാസ്‌ത്രജ്ഞനായ കുര്യൻ പുത്തൻപുര, ഇടപ്പള്ളി ഗവ. കോളേജിൽ നിന്ന് റിട്ടയർ ചെയ്ത പ്രൊഫ. കെ. ബാലൻ മാസ്റ്റർ, കോഴിക്കോട് ലോ കോളേജിലെ പ്രൊഫസർ കെ. കുമാരൻ, ശാസ്‌ത്രജ്ഞനായ പാത്തൻപാറയിലെ സണ്ണി കുര്യാക്കോസ്, നെഹ്റു കോളേജ് പ്രൊഫസറായ പി.ടി. സെബാസ്റ്റ്യൻ പടവിൽ, എഞ്ചിനീയറായ ടോമി മണ്ണൂർ, പ്രശസ്ത ടെലിവിഷൻ അവതാരകൻ അഭിലാഷ് മോഹൻ, കേരളത്തിലെ ST വിഭാഗത്തിൽ നിന്നുമുള്ള ആദ്യത്തെ എയർ ഹോസ്‍റ്റസ് ഗോപിക തുടങ്ങിയവർ ഇവരിൽ ചിലർ മാത്രം.

വഴികാട്ടി