എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ | |
|---|---|
| വിലാസം | |
മൂക്കന്നൂർ മൂക്കന്നൂർ പി.ഒ. , 683577 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1 - 6 - 1932 |
| വിവരങ്ങൾ | |
| ഫോൺ | 0484 2615402 |
| ഇമെയിൽ | shohsmknr@gmail.com |
| വെബ്‍സൈറ്റ് | shohs.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25025 (സമേതം) |
| യുഡൈസ് കോഡ് | 32080201903 |
| വിക്കിഡാറ്റ | Q99485844 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | അങ്കമാലി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മൂക്കന്നൂർ പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 541 |
| പെൺകുട്ടികൾ | 276 |
| ആകെ വിദ്യാർത്ഥികൾ | 817 |
| അദ്ധ്യാപകർ | 31 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സോണിയ വർഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ ബ്രിജിലാൽ പി എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ആതിര രതീഷ് |
| അവസാനം തിരുത്തിയത് | |
| 27-10-2025 | Susminpjoy |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം. 1929 ൽ സ്ഥാപിതമായി. സി.എസ്.ടി സന്യാസ സഹോദരസഭയുടെ കീഴിൽ സ്ഥാപിതമായ ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ.ബ്രദർ ഡോ. വർഗീസ് മഞ്ഞളി CST അവർകളാണ് .
എറണാകുളം രൂപതയുടെ കീഴിലുള്ള തിരുഹൃദയ അനാഥശാല 1919 ഓടെ പൂർണതോതിൽ മൂക്കന്നൂരിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. അനാഥാലയത്തിലെ കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി അന്ന് മുതൽ തന്നെ എഴുത്തുശാല ആരംഭിച്ചിരുന്നു .1922 ഓടെ അനാഥശാലയോടനുബന്ധിച്ചു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.
മുതിരപ്പറമ്പിൽ പൗലോ കൊച്ചു പൗലോ ആയിരുന്നു ആദ്യ അധ്യാപകൻ. 1929 ൽ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ഓർഫനേജ് വെർണകുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിക്കുകയും ഇതിനു 1932 ൽ അംഗീകാരം ലഭിക്കുകയും ചെയ്തു. 1948 ൽ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ഓർഫനേജ് മിഡിൽ പ്രൈമറി സ്കൂളിന് അംഗീകാരം ലഭിച്ചു. 1966 ൽ ആദ്യ SSLC ബാച്ച് 100 ശതമാനം വിജയത്തോടെ പുറത്തിറങ്ങി. ശ്രീമതി സോണിയ വർഗ്ഗീസ് ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക. ഒന്നു മുതൽ പത്തു വരെ 25 ഡിവിഷനുകളിലായി 719 കുട്ടികൾ ഇവിടെ പഠിക്കുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരുമായി 38 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.
കഴിഞ്ഞ വർഷങ്ങളിൽ 100 ശതമാനം വിജയവുമായി ഈ സ്ഥാപനം തലയുയർത്തി നില്‌ക്കുന്നു. നാടിന്റെ ക്ഷേമം ലക്ഷ്യമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ 5 മുതൽ 10 വരെ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. 2017 മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു.
സമൂഹത്തിൽ ഉന്നത നിലയിൽ വിരാജിക്കുന്ന പലരേയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. അക്കാദമിക് മേഖലയ്‌ക്കു പുറമേ, കായിക കലാമേഖലകളിലും ഈ സ്‌ക്കൂൾ ഉന്നതനിലവാരം പുലർത്തുന്നു.
ഭൗതിക സൗകര്യങ്ങൾ
- ലൈബ്രറി
- സയൻസ് ലാബ്
- UP HS ഐ ടി ലാബുകൾ
- മ്യൂസിക് റൂം
- എസ് പി സി റൂം
- സ്കൗട്ട് ആൻഡ് ഗൈഡ്സ് റൂം
- സിക്ക് റൂം
- മുൾട്ടീമീഡിയ റൂം
- കോൺഫറൻസ് ഹാൾ
- പ്രയർ റൂം
- മാനേജരുടെ ക്യാബിൻ
- വെൽ ഫർണിഷ്ഡ് ഓഫിസ് റൂം
- ആക്ടിവിറ്റി റൂം
- ആകർഷകമായ LKG, UKG ക്ലാസുകൾ
- GIRLS ആൻഡ് BOYS ഫ്രണ്ട്‌ലി ടോയ്ലറ്റുകൾ
- സ്കൗട്ട് ആൻഡ് ഗൈഡ്സ്
- എസ്.പി .സി
- ലിറ്റിൽ കൈറ്റ്സ്
- നേച്ചർ ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- ഹിന്ദി ക്ലബ്
- ആർട്സ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- എനർജി ക്ലബ്
- ടാലന്റ് ലാബ്
- ടീൻസ് ക്ലബ്
- സ്പോർട്സ് ക്ലബ്
മറ്റു പ്രവർത്തനങ്ങൾ
കുറേ വർഷങ്ങളായി അങ്കമാലി ഉപജില്ല കായികമേളയിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നു. സംസ്ഥാനസാമൂഹ്യശാസ്‌ത്ര, ഐറ്റി, കായിക, കലാമേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയിൽ എച്.എസ് വിഭാഗത്തിൽ രണ്ടിനങ്ങളിൽ എ ഗ്രേഡ് നേടാൻ സാധിച്ചു .കഴിഞ്ഞ വര്ഷം യൂപി വിഭാഗത്തിലും എ ഗ്രേഡ് നേടി. സംസ്ഥാന കലാമേളയിലും എ , ബി ഗ്രേഡുകൾ നേടാൻ സാധിച്ചിട്ടുണ്ട്. എസ് .പി . സി ,ഗൈഡ്സ് ,കുട്ടിക്കൂട്ടം തുടങ്ങിയവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്പോർട്സ് ക്ലബ്, ആർട്സ് ക്ലബ് , സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, മാത്‍സ് ക്ലബ്, നേച്ചർ ക്ലബ്, ഐ.ടി.ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി ,എന്നിവയുടെ പ്രവർത്തനവും സജീവം.
അംഗീകാരങ്ങൾ
യാത്രാസൗകര്യം
.......................
സ്വന്തമായി ഒരു സ്കൂൾ ബസ് ഉണ്ട്.
2018 ഞങ്ങളുടെ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ വർഷമായിരുന്നു .സംസ്ഥാന നാടക മത്സരത്തിൽ ഞങ്ങളുടെ ടീം എ ഗ്രേഡ് നേടി സ്കൂളിന്റെ യശസ്സുയർത്തി.കായിക രംഗത്ത് അങ്കമാലി ഉപജില്ലാ സ്പോർട്സ് ഓവർ ഓൾ കിരീടം കരസ്ഥമാക്കാൻ സാധിച്ചു.വഴികാട്ടി
മേൽവിലാസം
എസ് എച്ച് ഒ എച്ച് മൂക്കന്നൂർ, മൂക്കന്നൂർ പി ഒ, പിൻ - 683577