വിദ്യാലയത്തിലെ എസ്. പി. എസ് യൂണിറ്റ് നമ്മുടെ അഭിമാനമാണ്. സാമൂഹൃപ്രതിബദ്ധതയും സേവന മനോഭാവവും പ്രകൃതിസ്നേഹവും സഹജീവിസ്നേ ഹവും കുട്ടികളിൽ വളർത്തിയെടുക്കാൻ ഉതകുന്ന എസ്.പി.സി അഥവാ സ്റ്റുഡന്റസ് പോലീസ്‌കേഡറ്റ്സ്‌യൂണിറ്റിൽ 8, 9, 10 ക്ലാസ്സുകളി ൽ നിന്നായി 132 കുട്ടികൾ ഉണ്ട് .
ജില്ലയിലെ ആദ്യ എസ്. പി.സി. ബാൻഡ് യൂണിറ്റ് എന്ന ബഹുമതി കൂടി നമ്മുടെ SPC യൂണിറ്റ് കരസ്ഥമാക്കിയിട്ടുണ്ട് . എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. കെ. കാർത്തിക് ഐ. പി. എസ്. ബാൻഡിന്റെ ഓപചാരികമായ ഉത്ഘാടനം നിർവഹിച്ചു. പത്താം വാർഷിക ആഘോഷ പരിപാടിയിലെ പരേഡ്, ജില്ലാ പരേഡിലെ മികച്ച പ്രകടനം, ട്രാഫിക് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ജില്ലാ ആസ്ഥാനത്തു നടന്ന പരിപാടി തുടങ്ങിയ വിവിധ പരി പാടികളിൽ നമ്മുടെ കേഡറ്റ്സിന്റെ പ്രകടനം ജില്ലാതലപോലീസ് ഉദ്യോഗസ്ഥരൂട്ടെ വരെ മുക്ത കണ്ഠ പ്രശംസ പിടിച്ചുപറ്റി. ശ്രീ.കെ കാർത്തിക്, (ശീ. മധു ബാബു, ശ്രീ. രജി. പി. എബ്ബഹാം, ശ്രീ. മുഹമ്മദ റിയാസ്, (ശ്രീ. ജോസ് പകാശ്, ശ്രീ. പ്രെസി൯ രാജ് ,കെ.എ ചന്ദ്രൻ തുടങ്ങി എസ്. പി.. ഡി.വൈ. സ്. പി. ,സി. ഐ.., എസ്. ഐ... റാങ്കിലുള്ള മൂതിർന്ന നിരവധി പോലീസ് ഉദ്യോഗസ്ഥർ നമ്മുടെ യൂണിറ്റ് സന്ദർശിച്ചത് ഇതിനു തെളിവാണ്. അവധിക്കാല ക്യാമ്പുകൾ, മുന്നാറിലെ വട്ടവടയിൽ നടന്ന പ്രകൃതി പഠന ക്യാമ്പ്, ഇക്കോ റെസ്റ്റോറേഷൻ ഭാഗമായി വൃക്ഷതൈ വിതരണം, തുടങ്ങി അധ്യയനവർഷം മുഴുവൻ നീണ്ടു നിൽക്കുന്ന വ്യത്യസ്തമായ പരിപാടികളിലൂടെ മാധ്യമങ്ങളുടെയും നാട്ടുകാരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ നമ്മുടെ എസ്. പി. സി യൂണിറ്റിനെ നയിക്കുന്നത് സിജു ജേക്കബ്‌സാറും ബെസ്റ്റി ടീച്ചറും ആണ് .