സഹായം Reading Problems? Click here


സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(18094 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം
18094b.jpg
വിലാസം
പരിയാപുരം പി.ഒ,
അങ്ങാടിപ്പുറം വഴി,
മലപ്പുറം ജില്ല,
679321

മലപ്പുറം
,
679321
സ്ഥാപിതം28 - 06 - 1979
വിവരങ്ങൾ
ഫോൺ04933253728
ഇമെയിൽstmaryshs18094@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18094 (സമേതം)
ഹയർസെക്കന്ററി കോഡ്11045
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലമലപ്പുറം
ഉപ ജില്ലമങ്കട‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌&ഇഗ്ഗീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണംഹൈസ്കൂൾ-505
ഹയർസെക്കണ്ടറി-379
പെൺകുട്ടികളുടെ എണ്ണംഹൈസ്കൂൾ-484
ഹയർസെക്കണ്ടറി-480
വിദ്യാർത്ഥികളുടെ എണ്ണംഹൈസ്കൂൾ-989
ഹയർസെക്കണ്ടറി-859
അദ്ധ്യാപകരുടെ എണ്ണംഹൈസ്കൂൾ-33
ഹയർസെക്കണ്ടറി-31
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽബെനോ തോമസ്
പ്രധാന അദ്ധ്യാപകൻജോജി വർഗീസ്
പി.ടി.ഏ. പ്രസിഡണ്ട്മാത്യു വർഗ്ഗീസ്
അവസാനം തിരുത്തിയത്
30-09-202018094


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
18094logo.jpg

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത അങ്ങാടിപ്പുറത്തുനിന്നും രണ്ടര കിലോമീറ്റ൪ ഉള്ളിലായുള്ള പരിയാപുരം എന്ന കുടിയേറ്റ ഗ്രാമത്തിലായാണ് സെന്റ് മേരീസ് ഹയ൪സെക്കന്ററി സ്കൂള് നിലകൊള്ളുന്നത്. 1979 ജൂണ് 28ന് ആരംഭിച്ച സ്കൂളിൽ അന്ന് 85 വിദ്യാ൪ഥികളും 6അദ്ധ്യാപകരും 2അനദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. . തുടക്കം മുതൽ ഇന്നോളം ഈവിദ്യാലയം മലപ്പുറം ജില്ലയിൽ മു൯ നിരയിലാണ്.3 ഡിവിഷനായിആരംഭിച്ച ഈ സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഇപ്പോൾ 21 ഡിവിഷനുകൾ ഉണ്ട് ഹെഡ്മാസ്റററും 33അദ്ധ്യാപകരും5അനദ്ധ്യാപകരും ഉൾപ്പെടെ 38 ജീവനക്കാരുമുണ്ട്. 1998 ഇവിടെ ഹയർ സെക്കന്റെറി ബാച്ച് ലഭിക്കുകയുണ്ടായി .ഹയർ സെക്കന്റെറി വിഭാഗത്തിൽ 31 അദ്ധ്യാപകരും2അനദ്ധ്യാപകരും ഉൾപ്പെടെ 33 ജീവനക്കാരുമുണ്ട്. ആരംഭം മുതൽ ഇന്നുവരെ അങ്ങാടിപ്പുറം പഞ്ചായത്തിലെ മികച്ച സ്കുളിനുള്ള ട്രോഫി സെന്റ് മേരീസാണ്സ്വന്തമാക്കാറ്. ..ശ്രീ പി.എ. സാമുവലിന് ശേഷം ഈ സ്കൂളിന്റെ അമരത്ത് വന്ന ശ്രീ ജോ൪ജ്ജ് പി.എം.,ശ്രീമതി മേരിക്കുട്ടി വ൪ഗ്ഗീസ് ഇ .വി, ശ്രീ ജെയിംസ് കെ.എം, ആന്റണി വി ടി ,എബ്രഹാം. പി. എസ് എന്നിവ൪ക്കുശേഷം ഹൈസ്കൂൾ വിഭാഗത്തെ ഇപ്പോൾ നയിക്കുന്നത് ശ്രീമതി ജോജി വർഗ്ഗീസും ഹയർ സെക്കന്റെറി വിഭാഗത്തെ നയിക്കുന്നത് ശ്രീ ബെനോ തോമസും ആണ്.


സേവനരംഗത്ത്

വിദ്യാർത്ഥികൾ മുൻകൈ എടുത്ത് ചീരട്ടാമലയിലം ആദിവാസി കോളനിയിൽ 2 വീടുകൽ നിർമ്മിച്ച് നല്കുകയുണ്ടായി

ആദിവാസി കോളനിയിൽ ബിരിയാണി വിളമ്പി പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികളുടെ പെരുന്നാൾ ആഘോഷം

നി൪ധനരും രോഗികളുമായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും പഠനോപകരണങ്ങളും യൂണിഫോമും വർഷം തോറും വിതരണം ചെയ്തുവരുന്നു

രക്തദാനം ജീവദാനം എന്ന മഹാദ്വചനം ഹൃദയത്തിൽ ഏറ്റുവാങ്ങി പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും

കാൻസർ രോഗികൾക്കായി പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും കേശദാനം

കുട്ടനാട്ടിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സ്കൂളിലെ എൻ.എസ്.എസ്, നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ 85000 രൂപയാണ് വിദ്യാർഥികൾ ഒറ്റ ദിവസം കൊണ്ട് ശേഖരിച്ചത്. ഈ തുക ഉപയോഗിച്ച് ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകളും നിത്യോപയോഗ സാധനങ്ങളും നൽകുകയുണ്ടായി

കുട്ടനാട്ടിലെ കൂട്ടുകാർക്ക് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം പ്രവർത്തകരുടെ വകയായി സ്നേഹബുക്കുകൾ നൽകി

പ്രളയ ദുരിതാശ്വാസമായി ,വയനാട് നടവയലിനടുത്തുള്ള 500 ആദിവാസി കുടുംബങ്ങൾക്ക് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കുളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ആറരലക്ഷം രൂപയുടെ അവശ്യവസ്തുക്കൾ സമ്മാനിച്ചു


നേർക്കാഴ്ച


സെന്റ് മേരീസിന്റെ കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കുമായി

സെന്റ് മേരീസിന്റെ കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കുമായി താഴെ കൊടുത്തിട്ടുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ ഫെയ്സ്‌ബുക്ക് പേജ്- https://www.facebook.com/smhsspariyapuram

സ്കൂളിന്റെ ബ്ലോഗ്- http://stmaryshsspariyapuram.blogspot.in


റിസൾട്ട് അവലോകനം

'2001 മുതൽ 2016വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. വിജയശതമാനം ഒരു അവലോകനം'
വർഷം പരീക്ഷ

എഴുതിയ കുട്ടികളുടെ എണ്ണം

വിജയിച്ചവരുടെ

എണ്ണം

ശതമാനം
2000-01 245 168 68.6%
2001-02 311 246 79%
2002-03 262 220 84%
2003-04 254 215 85%
2004-05 268 206 77%
2005-06 221 212 96%
2006-07 216 210 97%
2007-08 219 213 97.3 %
2008-09 225 221 98.2 %
2009-10 202 1 99 98.5 %
2010-11 241 237 98. 3%
2011-12 267 264 98.8 %
2012-13 274 266 97.08%
2013-14 280 278 99.28 %
2014-15 287 287 100%
2015-16 304 295 97%
2016-17 319 316 99.06%
2017-18 309 308 99.68%


മാനേജ്‌മെന്റ്,പി. ടി. എ & സ്റ്റാഫ്


മുൻ സാരഥികൾ

ഹൈസ്കൂൾ വിഭാഗം മുൻ പ്രധാനാദ്ധ്യാപകർ
1979-1981 മാത്യൂ തോമസ്(ഇൻ ചാർജ്)
1981-1998 പി.എ സാമുവൽ
1998-2001 പി.എം ജോ൪ജ്ജ്
2001-2005 മേരിക്കുട്ടി വ൪ഗ്ഗീസ് ഇ.വി
2005-2008 ജയിംസ് കെ. എം
2008-2011 ആന്റണി. വി. ടി
2011-2016 എബ്രഹാം. പി. എസ്
2016- ശ്രീമതി. ജോജി വർഗ്ഗീസ്


ഹയർ സെക്കൻഡറി വിഭാഗം വിഭാഗം മുൻ പ്രിൻസിപ്പൾമാർ
1998-2001 പി.എം ജോ൪ജ്ജ്(ഇൻ ചാർജ്)
2001-2005 മേരിക്കുട്ടി വ൪ഗ്ഗീസ് ഇ.വി(ഇൻ ചാർജ്)
2006-2007 ഗ്രേസി പി ടി(ഇൻ ചാർജ്)
2007-2008 ഷേർളി വി സെബാസ്റ്റ്യൻ
2008-2014 ഗ്രേസി പി ടി
2014- ബെനോ തോമസ്


അക്കാദമിക മാസ്റ്റർപ്ലാൻ

പൊതുവിദ്യാഭ്യാസ സംരക്ഷണപ്രവർത്തനങ്ങളിലൂടെ അക്കാദമിക മികവിന് ലക്ഷ്യമിട്ട് പഠന, പഠനാനുബന്ധപ്രവർത്തനങ്ങളുടെ ആസൂത്രണരേഖ തയ്യാറാക്കാൻ വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചതനുസരിച്ച്.സ്കൂളിൽ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കുകയുണ്ടായി. മാസ്റ്റർപ്ലാനിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് അധ്യാപക- പി.ടി.എ അംഗങ്ങളുടേയും ത്രിതലപഞ്ചായത്ത് സമിതികളുടേയും അംഗങ്ങൾ ഒത്തുചേർന്നു. വിപുലമായ ചടങ്ങുകളോടെയാണ് മാസ്റ്റർപ്ലാൻ സമർപ്പണം നടത്തിയത്.2017-18 അധ്യയനവർഷത്തിൽ വിപുലമായ മികവ് പ്രവർത്തനങ്ങൾക്കാണ് ആസൂത്രണ രൂപരേഖ തയ്യാറായിട്ടുള്ളത്.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.വിഷ്ണു- ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് ( NEET) പരീക്ഷയിൽ 1434 -ാം റാങ്ക് നേടി MBBS പഠനത്തിനൊരുങ്ങുന്നു.
തോമസ് കുര്യൻ നീറ്റ് പി ജി പരീക്ഷയിൽ 1349 ാം റാങ്ക് നേടി മാസ്റ്റർ ഓഫ് സർജറി പഠിക്കുന്നു
ഗ്രെയ്സ്സൺ ആന്റണി MSC Photonics (cusat)പഠനശേഷം 80 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി ഡോക്ടറേറ്റ് സ്വന്തമാക്കാൻ അയർലൻഡിൽ പഠിക്കുന്നു


വഴികാട്ടി

Loading map...